Monday, 3 August 2020

1258. The Postcard Killings (English,2020)





1258. The Postcard Killings (English,2020)
           Crime Investigation ,Mystery


  പ്രത്യേക രീതിയിൽ ആയിരുന്നു ആ ദമ്പതികളുടെ ശവ ശരീരങ്ങൾ കണ്ടെത്തിയത്.ശരീരത്തിലെ അവയവങ്ങൾ മാറ്റപ്പെട്ട നിലയിൽ അതിനു പകരം മറ്റു വസ്തുക്കൾ അവിടെ ഘടിപ്പിച്ചിരുന്നു.ന്യൂയോർക്കിലെ പോലീസ് ഉദ്യോഗസ്ഥനായ ജേക്കബ് കാനന്റെ മകളും ഭർത്താവും ആയിരുന്നു കൊല്ലപ്പെട്ടവർ.പോലീസ് അന്വേഷണം എങ്ങും എത്താതെ ആയപ്പോൾ ജേക്കബ് തന്നെ കേസ് അന്വേഷണത്തിന് ഇറങ്ങി.

  അപ്പോഴാണ് സമാനമായ രീതിയിൽ നടന്ന പല കൊലപാതകങ്ങളെയും കുറിച്ചു അറിയുന്നത്.പല രാജ്യങ്ങളിൽ ആയി നടന്ന കൊലപാതകത്തിന്റെ സമയത്തു അവിടെ ഉള്ള പത്ര സ്ഥാപനങ്ങളിലേക്ക് വന്ന പോസ്റ്റകാർഡുകൾ പരമ്പര കൊലയാളികൾക്കു നേരെ ആണ് വിരൽ ചൂണ്ടുന്നത്.ആരാണ് അവർ?എന്താണ് അവരുടെ ലക്ഷ്യം?ചിത്രം കാണുക.

  യൂറോപ്പിന്റെ വശ്യമായ സൗന്ദര്യം മരണങ്ങളുടെ ഫ്രെയ്മുകളിൽ അവതരിപ്പിച്ച ചിത്രമാണ് The Postcard Killings.പതിയെ ആണ് ചിത്രം പോകുന്നത്.കൊലപാതകങ്ങൾ സംബന്ധിച്ചുള്ള വിഷയം ആയാലും തികച്ചും അസാധാരണമായ ഒരു വിഷയം.ജെയിംസ് പാറ്റേഴ്സൻ- ലിസ മക്ലാൻഡ് എന്നിവർ എഴുതിയ നോവലിനെ ആധികാരമാക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

  നിരൂപകരുടെ ഇടയിൽ അധികം നല്ല അഭിപ്രായങ്ങൾ ചിത്രത്തിന് ലഭിച്ചിരുന്നില്ല.എന്നാൽ ഒരു പ്രേക്ഷകൻ എന്ന നിലയിൽ ചിത്രം വളരെയധികം ഇഷ്ടമായി.സമാനമായ യൂറോപ്യൻ സിനിമ/സീരീസ് ഒക്കെ കാണുന്ന അനുഭവം ആണ് ചിത്രം നൽകിയത്.കാണുന്നത് കൊണ്ടു നഷ്ടം.ഒന്നും ഉണ്ടാകില്ല.അവസാനം വരെ കഥയിലെ ട്വിസ്റ്റുകൾ പറയുന്നുണ്ട് ചിത്രത്തിൽ.

 Lag Level: Medium to High
MH Views Rating: 3/5

 ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് www.movieholicviews.blogspot.ca യിൽ ലഭ്യമാണ്.

1257. The Art of Self Defense (English,2019)





1257. The Art of Self Defense (English,2019)
        Dark Comedy

  ദുർബലൻ ആയ മനുഷ്യൻ ഒരു ദിവസം ശക്തിമാൻ ആയാലോ?ഛെ!! ക്ളീഷേ കഥ അല്ലെ?ശരിക്കും ഞാനും അങ്ങനെ ഒരു കഥയാണ് കാസി എന്ന കഥാപാത്രത്തെ കണ്ടപ്പോൾ തോന്നിയത്.ഇങ്ങനത്തെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ജെസെ കഴിഞ്ഞേ ഇപ്പോൾ ആരും ഉള്ളൂ എന്നു തോന്നി പോകും.മാസ് അപ്പീൽ എന്നതൊക്കെ പോലെ ഒരു 'ദുർബലൻ അപ്പീൽ' ജെസെ സ്‌പെഷ്യൽ ആണ്.

  ഒരു അക്കൗണ്ടന്റ് ആയ , എല്ലാത്തിനെയും ഭയക്കുന്ന, ആത്മവിശ്വാസം തീരെ ഇല്ലാത്ത അവനെ ഒരു ദിവസം ഹെൽമറ്റ് ധരിച്ചു വന്ന ബൈക്കേഴ്‌സ് ആക്രമിക്കുന്നു.സ്വയ രക്ഷയ്ക്ക് വേണ്ടി ആണ് കാസി ആ തീരുമാനം എടുക്കുന്നത്.ഒരു കരാട്ടെ ക്ലാസിൽ ചേരാൻ.എന്നാൽ അവിടെ അയാളെ കാത്തിരുന്നത് മറ്റൊന്നായിരുന്നു.

  ഡാർക് കോമഡി ആണ് ചിത്രം പ്രധാനമായും കാര്യങ്ങൾ അവതരിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.ദുർബലനായ ആളുടെ ദൗർബല്യത്തെ ഹാസ്യവൽക്കരിക്കുന്നത് മുതൽ അതു തുടങ്ങുന്നു.മരണം പോലും ചിലപ്പോൾ ചിരിപ്പിക്കാം.ക്ളൈമാക്‌സ് കാണുക.നിങ്ങളുടെ സാധാരണ സിനിമ ജീവിതത്തിലെ വലിയ ത്രില്ലർ അല്ല ചിത്രം.അതു കൊണ്ടു ലാഗ് ഒക്കെ തോന്നും.

എനിക്ക് എന്തായാലും പടം ഇഷ്ടമായി.ജെസ്സെ ഫാൻ ആയതു കൊണ്ട് കൂടി ആകും അതു.നല്ല ക്രിട്ടിക്സ് നിരൂപണങ്ങൾ ആയിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നതും.

  NB: എന്തായാലും ഇനി സിനിമയെ കുറിച്ചു പോസ്റ്റ് ഇടുമ്പോൾ ലാഗ് അഡ്വൈസറി ഇടാം എന്നു തോന്നുന്നു.മ്യൂസിക്, കാർ ചേസ്, അടി-ഇടി- വെടി പുക,മാസ് ഡയലോഗ്, നായകന്റെ മാസ് ചിരി ഒന്നും ഇല്ലാത്ത സിനിമകൾക്ക് ഇനി മുതൽ ലാഗ് അഡ്വൈസറി വയ്ക്കുന്നതാണ്. ഇന്നലെ നല്ലതായി തോന്നിയ, കഥ വിശദമായി അവതരിപ്പിക്കേണ്ട ഒരു സിനിമ കണ്ടു ഇട്ട പോസ്റ്റിൽ മുടിഞ്ഞ ലാഗിനെ പറ്റി ആയിരുന്നു കമന്റ് കൂടുതൽ.കഥയ്ക്ക് ആവശ്യമുള്ള രീതിയിൽ സംവിധായകന്റെ രീതി അനുസരിച്ചു അല്ലെ അതൊക്കെ വരുക?

ആദ്യ ലാഗ് അഡ്വൈസറി: ലാഗ് ഉണ്ട്
MH Views Rating: 3.5/4

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews യിൽ ലഭ്യമാണ്.

1256. Raat Akeli Hain (Hindi, 2020)




1256. Raat Akeli Hain (Hindi, 2020)

     തന്റെ രണ്ടാം വിവാഹത്തിന്റെ അന്നാണ് ധനികനായ രഘുബീറിന്റെ മരണം.അയാളുടെ മരണ ശേഷം സ്വത്തുക്കളുടെ അവകാശത്തിനായി ബന്ധുക്കൾ,അതിനൊപ്പം അയാൾ രണ്ടാമതായി വിവാഹം ചെയ്ത രാധ അയാളുടെ സ്വത്തുക്കളുടെ അവകാശിയായി തീർന്നതിന്റെ പരിഭവത്തിലും ആണ്.കേസ് അന്വേഷണത്തിനായി ഇൻസ്‌പെക്ടർ ജതിൽ വരുന്നു. രാധ ആണ് രഘുബീറിന്റെ കൊലപാതകത്തിന് പിന്നിൽ എന്ന നിലയിൽ ആണ് തെളിവുകൾ.എന്നാൽ ആരാണ് യഥാർത്ഥത്തിൽ രഘുബീറിന്റെ മരണത്തിനു പിന്നിൽ?രാധ തന്നെ ആണോ?എന്താണ് കാരണം?

  Whodunit,Whydunit തുടങ്ങിയ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്ന ചിത്രം ആദ്യ അര മണിക്കൂറിൽ Knives Out നെ റീമേക് ആണോ എന്ന് തോന്നി പോകും.അതിനു കുറ്റം പറയാനും സാധിക്കില്ല.കാരണം, Raat Akeli Hain ലെ കഥാപാത്രങ്ങളിൽ പലരെയും  Knives Out ലും കാണാൻ സാധിക്കും.എന്നാൽ അതിനു ശേഷം ഉള്ള ഏകദേശം രണ്ടു മണിക്കൂർ സിനിമയുടെ കഥ പോകുന്നത് വേറെ രീതിയിലേക്ക് ആണ്. അര മണിക്കൂറിനു ശേഷം സ്വന്തമായ ഒരു വ്യക്തിത്വം സിനിമയ്ക്ക് നേടാൻ സാധിച്ചു.

  ധനികനായ പല കഥാപാത്രങ്ങളുടെയും പിന്നിൽ ഉള്ള രഹസ്യങ്ങൾ, മുഖമൂടികൾക്കു പുറകിൽ ഒളിപ്പിച്ച അവരുടെ ഭൂതക്കാലവും വർത്തമാന കാലവും.കഥ പല വഴിയിലൂടെ ആണ് പോകുന്നത്.അതിൽ പലരും പ്രതി സ്ഥാനത്തു വരുന്നു ഉണ്ട്.അവരിൽ ആരാണ് യഥാർത്ഥ കൊലപാതകി എന്ന് ബാക്കി ചിത്രം പറയും.

  രണ്ടര മണിക്കൂർ ഇന്നത്തെ കാലത്തു ഒരു സിനിമയ്ക്ക് വളരെ നീള കൂടുതൽ ആണെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ സിനിമയിലേക്ക് പിടിച്ചിരുത്താൻ കഴിഞ്ഞു എന്നതാണ് എന്റെ അനുഭവം.കണ്ടു നോക്കൂ.ചിത്രം ഇഷ്ടമായേക്കാം.പ്രത്യേകിച്ചും Netflix ഒരു സിനിമ ഇൻഡസ്ട്രി ആയി കണക്കാക്കിയാൽ അതിലെ ഇന്ത്യൻ സൂപ്പർ താരങ്ങൾ ആയി പരിഗണിക്കാവുന്ന നവാസുദീനും രാധിക ആപ്തെയും കൂടി ചേരുമ്പോൾ മോശം ആകാൻ ഇടയില്ലല്ലോ.

സിനിമ Netflix ൽ ലഭ്യമാണ്.

MH Views Rating: 4/5

Sunday, 2 August 2020

1255. Shakuntala Devi (Hindi, 2020)






1255. Shakuntala Devi (Hindi, 2020)
          Biography, Drama.

  ശകുന്തള ദേവിയെ കുറിച്ചു ചെറുപ്പം മുതലേ കേട്ടിട്ടുണ്ട്.മനുഷ്യ കമ്പ്യൂട്ടർ എന്ന നിലയിൽ പ്രശസ്തിയാര്ജിച്ച അവരുടെ കഥകൾ ഒക്കെ കേട്ട് വായും പൊളിച്ചിരുന്നിട്ടുണ്ട്.സിനിമ കാണാൻ തുടങ്ങുമ്പോൾ അങ്ങനെ ഒരു ഫുൾ 'ഷോ' ആയിരിക്കും എന്നാണ് കരുതിയതും.സാധാരണ ആയുള്ള ഇന്ത്യൻ ബയോപിക് എല്ലാം പിന്തുടരുന്ന മാതൃകയും അതാണല്ലോ.

  എന്നാൽ സിനിമയുടെ തുടക്കം മുതൽ ശകുന്തള ദേവിയുടെ മകളിലൂടെ കഥ പറഞ്ഞു വന്നപ്പോൾ മനസ്സിലായി ഇതു വ്യത്യസ്തം ആണെന്ന്.സ്ത്രീകളെ കുറിച്ചുള്ള പഴയകാല സമൂഹത്തിന്റെ ധാരണകളെ എല്ലാം അട്ടിമറിച്ച ഒരു സ്ത്രീ ആണ് അവർ എന്നത് അത്ഭുതം ആയിരുന്നു.ഇന്ത്യൻ സാഹചര്യത്തിൽ സ്വവർഗ ലൈംഗികതയെ കുറിച്ചു പുസ്തകം എഴുതിയ അവരുടെ കാഴ്ചപ്പാടുകൾ ഒക്കെ ഒരു ഗണിത വിദഗ്ധ എന്ന നിലയിൽ നിന്നും വ്യത്യസ്തമായി അവർ സഞ്ചരിച്ച പാതകളിലൂടെ ആണ് അവതരിപ്പിക്കുന്നത്.ഇത്രയും സെന്സിട്ടീവ് ആയ ഒരു പുരോഗമന വിഷയം പുസ്തകമായി അവതരിപ്പിച്ച  അവർ ഒരു ആസ്ട്രോളജർ ആയും സമൂഹത്തിൽ ജീവിച്ചിരുന്നു എന്നത് രണ്ടു എക്‌സ്ട്രീം ആയാണ് തോന്നിയത്.

  ഭയങ്കരമായ വൈരുധ്യങ്ങൾ ആണ് അവരുടെ ജീവിതം. ഒരു പക്ഷെ ഒരു സ്ത്രീയ്ക്ക് പുരുഷന്മാരെ കുറിച്ചു വിശാലമായ ഒരു കാഴ്ചപ്പാട് ഇന്ത്യൻ സമൂഹത്തിൽ ഉണ്ടാകുമ്പോൾ, പ്രത്യേകിച്ചും അതു പ്രണയത്തെ കുറിച്ചു ആകുമ്പോൾ വിളിക്കുന്ന പേരുകൾ പലതാണ്.പക്ഷെ ഈ സിനിമയിൽ ശകുന്തള ദേവിയുടെ ജീവിതത്തിലെ ആ വശം പോലും പ്രത്യേകം എടുത്തു കാണിച്ചിട്ടുണ്ട്.

  സ്വയം ജീവിക്കാൻ അറിയാവുന്ന, സ്വന്തമായി കാര്യങ്ങൾ നേടാൻ പ്രാപ്തയായ സ്ത്രീ. വിദ്യ ബാലൻ എന്ന നടിയിലൂടെ ആ കഥാപാത്രം സ്‌ക്രീനിൽ വരുമ്പോൾ ആദ്യം പറഞ്ഞത് പോലെ ഉള്ള സ്ഥിരം ഫോർമുല ബയോഗ്രാഫി അല്ല എന്ന് മനസ്സിലാകും.കണക്കിന്റെ മായലോകം പോലെ സങ്കീർണവും ആയിരുന്നു അവരുടെ ജീവിതവും.അതിന്റെ പല മുഖങ്ങളും സിനിമയിൽ കാണിക്കുന്നുണ്ട്.

  ശരിക്കും impressed ആകുന്ന ഒരു വ്യക്തിത്വം.ഒരു math-magician എന്ന നിലയിൽ മാത്രം ശകുന്തള ദേവിയെ അറിയാവുന്ന എനിക്കൊക്കെ ഒരു അത്ഭുതം ആയിരുന്നു ഈ ചിത്രം.ധാരാളം ഫീൽ ഗുഡ് രംഗങ്ങളും ,അതിലുപരി ഫെമിനിസത്തിന്റെ യഥാർത്ഥത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു മുഖവും ഈ ചിത്രത്തിൽ പല കഥാപാത്രങ്ങളിലൂടെ വരുന്നുണ്ട്.

  കാണാൻ അവസരം കിട്ടിയാൽ കാണുക.ചിത്രം Amazon Prime ൽ ഉണ്ട്.


MH Views Rating: 4/5

Monday, 27 July 2020

1254. Evan Almighty( English, 2007)





1254. Evan Almighty( English, 2007)
          Religious Comedy

 Buffalo യിൽ നിന്നും ദൈവം നേരിട്ട് വന്നു സംസാരിച്ചു ഒരു ജോലി ഏൽപ്പിച്ച രണ്ടാമത്തെ ന്യൂസ് റിപ്പോർട്ടർ ആണ് ഇവാൻ.ഇവാൻ ന്യൂസ് റിപ്പോർട്ടറിൽ നിന്നും ഒരു കോണ്ഗ്രസ് മാൻ ആയി മാറിയിരുന്നു അപ്പോൾ.അഴിമതിയും, പ്രകൃതി സംരക്ഷണവും ആണ് സിനിമയുടെ പ്രമേയം.

   Bruce Almighty യ്ക്ക് ശേഷം വന്ന ചിത്രം എന്ന നിലയിൽ നല്ല ഹൈപ്പ് ഉണ്ടായിരുന്നു ചിത്രത്തിന്.സ്റ്റിവ് കാരൽ നന്നായി ചെയ്യുകയും ചെയ്തു ഇവാൻ എന്ന കഥാപാത്രത്തെ.എന്നാൽ പ്രേക്ഷകരും ക്രിട്ടിക്‌സും ചിത്രത്തെ ഒരേ പോലെ കയ്യൊഴിഞ്ഞു പടം ഫ്ലോപ്പ് ആവുകയാണുണ്ടായത്.അതിനു കാരണമായ ഒരു അപവാദം ബൈബിളിനെ അമിതമായി ആശ്രയിച്ചു എന്നതായിരുന്നു. പിന്നെ പ്രതീക്ഷയുടെ അമിതഭാരവും.

  പക്ഷെ നോഹ ആയി മാറുന്നു ഇവാൻ എന്ന കഥാപാത്രം പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട തമാശ കഥാപാത്രം ആണ്.ആദ്യ ഭാഗം പോലെ നല്ല ഒരു ടൈം പാസ് ചിത്രം.കഴിഞ്ഞ ദിവസങ്ങളിൽ അടുപ്പിച്ചു രണ്ടു ചിത്രവും ഒറ്റ ഇരുപ്പിൽ കണ്ടു.രണ്ടും re-watch ആയിരുന്നെങ്കിലും നല്ല റിലാക്സേഷൻ ആണ് .

  ഈ സിനിമയും കാണാത്തവർ അധികം ഉണ്ടാകില്ല എന്നു കരുതുന്നു.

1253. Bruce Almighty(English,2003)





1253. Bruce Almighty(English,2003)
           Religious Comedy.

  Buffalo യിൽ ദൈവത്തിനെ കണ്ടു സംസാരിച്ച ന്യൂസ് റിപ്പോർട്ടറിൽ ആദ്യ ആളായിരുന്നു ബ്രൂസ്.ബ്രൂസിന് സാധാരണ മനുഷ്യരുടേതായുള്ള എല്ലാ പ്രശ്നങ്ങളും ഉണ്ട്.തന്റെ ജോലിയിലെ മികവിനു അനുസരിച്ചുള്ള നേട്ടങ്ങൾ ഒന്നും ലഭിക്കുന്നില്ല എന്ന തോന്നലിൽ അയാൾ ദൈവത്തിനെ ഒരിക്കൽ ചീത്ത വിളിക്കുന്നു.

  അന്നത്തെ മോശം ദിവസത്തിന്റെ അവസാനം ദൈവം അയാളുടെ മുന്നിൽ വരുന്നു.ഒരു ജോലി അയാളെ ഏൽപ്പിക്കുന്നു.ദൈവം ഏൽപ്പിച്ച ജോലി അയാൾ എങ്ങനെ ചെയ്തു തീർക്കും എന്നതാണ് സിനിമയുടെ കഥ.

 കോളേജിൽ പഠിക്കുന്ന സമയം ആണ് സി ഡിയിൽ ആദ്യമായി Bruce Almighty കാണുന്നത്.സിനിമ ആരും പ്രതീക്ഷിക്കാതെ 2003 ലെ വലിയ ഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു.അന്ന് നന്നായി രസിച്ചു കണ്ട സിനിമ ആയിരുന്നു.പിന്നീട് ടി വിയിൽ വരുമ്പോൾ അവസരം കിട്ടുമ്പോൾ കാണുമായിരുന്നു.ജിം കാരി എന്ന ഒറ്റ ബ്രാൻഡിന്റെ അഴിഞ്ഞാട്ടം ആണ് സിനിമ.കറുത്ത വർഗ്ഗക്കാരൻ ആയ ദൈവവം എന്ന കൗതുകത്തെ കുറിച്ചൊക്കെ വായിച്ചതു ഓർമ വരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു ഭാഗങ്ങളും ടി വിയിൽ വന്നപ്പോൾ കണ്ടൂ.

 ഇഷ്ടപ്പെട്ട സിനിമ ആയതു കൊണ്ട് പോസ്റ്റ് ചെയ്യുന്നു എന്നേ ഉള്ളൂ.Bruce Almighty കാണാത്തവർ ആയി അധികം ആരും ഉണ്ടാകില്ല എന്നു കരുതുന്നു.

​​1031.Mirage(Spanish,2018)




​​1031.Mirage(Spanish,2018)
          Mystery,Crime,Fantasy,Sci-Fi


      ഒരു കൊലപാതകം നടക്കുന്നു എന്നു കരുതുക.ആ സംഭവത്തിൽ രണ്ടു ഫലങ്ങൾ ഉണ്ടാകാം.ഒന്നു.ആ കൊലപാതകം ആളുകൾ അറിയുന്നു.കൊലയാളി പിടിയിലാകുന്നു.രണ്ടാമത് കൊലപാതകം നടന്നത് ആരും അറിയുന്നില്ല.ഈ അവസരത്തിൽ മറ്റൊരു മരണത്തിൽ നിന്നും ഒരാളെ രക്ഷിക്കാൻ അവൾക്കു ഒരവസരം ലഭിച്ചിരിക്കുകയാണ്.അവൾ അത് ഉപയോഗിക്കുന്നു.ഭൂതകാലത്തിൽ ഉള്ള ഒരാളുടെ ജീവിതം ആണ് അവൾ കാരണം രക്ഷപ്പെടുന്നത്.എന്നാൽ അതിന്റെ ഫലമായി വർത്തമാന കാലത്തിൽ ഉള്ള അവളുടെ ജീവിതമോ?

   സങ്കീർണമായ ഒരു കഥയാണ് സ്പാനിഷ് ചിത്രമായ "Mirage" അവതരിപ്പിക്കുന്നത്.ഒരു കൊലപാതക കേസിനെ ചുറ്റിപ്പറ്റിയും അതിനൊപ്പം ബർലിൻ മതിൽ 'തകർക്കുന്ന' ദിവസം ഉണ്ടായ കാലാവസ്ഥ വ്യതിയാനം സൃഷ്ടിച്ച 'Space-Time Continuum glitch' സൃഷ്ടിച്ച പ്രതിഭാസങ്ങൾ ചിലരുടെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും ആണ്.അന്നത്തെ ദിവസം സംഭവിക്കേണ്ടി ഇരുന്ന രണ്ടു മരണങ്ങൾ,അതിനെ തുടർന്ന് പിന്നീട് ഉണ്ടാകുന്ന നഷ്ട ബോധം എല്ലാം എന്നാൽ പിന്നീട് മാറുകയാണ്.

    വേരാ എന്ന സ്ത്രീയുടെ ജീവിതം ആയിരുന്നു ഏറ്റവും അധികം ബാധിച്ചത്.സാധാരണയായി പോയിക്കൊണ്ടിരുന്ന ജീവിതം.സന്തോഷവും,അവളുടെ ജീവിതത്തിൽ എന്തായി തീരാൻ കഴിയാതെ ഇരുന്നത് പോലും തന്റെ കുടുംബ ജീവിതത്തിനു വേണ്ടി ഉള്ള ത്യാഗം ആയി ആണ് അവൾ കരുതിയത്.എന്നാൽ ഭൂതകാലത്തിൽ നടക്കുന്ന സംഭവങ്ങൾ ചെറുതായി മാറ്റാൻ ശ്രമിക്കുന്ന അവൾ എത്തിച്ചേരുന്നത് ആ ടൈം ലൈനിന് സമാന്തരമായി നിർമിക്കപ്പെട്ട മറ്റു ടൈം ലൈനുകളിലും.അവിടെ അവൾ വ്യത്യസ്ത ആണ്.അവളുടെ ജീവിതവും,ബന്ധങ്ങളും,സന്തോഷവും എല്ലാം.എന്നാൽ അവൾക്കു പ്രിയപ്പെട്ട ഒന്നുണ്ട്.അവളുടെ മകൾ.അവൾ മകൾക്കായി അന്വേഷണം നടത്തുക ആണ്.എന്നാൽ എല്ലാം മാറിയ അവൾക്കു അതു സാധ്യം ആകുമോ?

  The Body,Invisible Guest ഒക്കെ സംവിധാനം ചെയ്ത Oriol Paulo യെ അങ്ങനെ എളുപ്പം മറക്കാൻ സാധിക്കുമോ?അദ്ദേഹത്തിന്റെ തന്നെ സംവിധാന മികവിൽ ആണ്  'Mirage' വന്നിരിക്കുന്നത്.ഒരു ത്രില്ലർ,മിസ്റ്ററി കഥയെ ബുദ്ധിപൂർവം സയൻസ് ഫിക്ഷനിൽ യോജിപ്പിച്ചു ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ട്വിസ്റ്റുകൾ,സസ്പെൻസ് എന്നീ പ്രേക്ഷക പ്രീതി നേടുന്ന ഘടകങ്ങൾ നന്നായി ഉപയോഗിച്ചിട്ടുണ്ട് ചിത്രത്തിൽ.പ്രേക്ഷകനെയും അതു കൊണ്ടു തന്നെ കഥയോടൊപ്പം യാത്ര ചെയ്യിപ്പിക്കുന്നു ചിത്രവും.

  നേരത്തെ പറഞ്ഞത് പോലെ സങ്കീർണമായ കഥയാണ് ചിത്രത്തിന്.എഴുതിയോ പറഞ്ഞോ അറിഞ്ഞാൽ അതിൽ അധികം കൗതുകം ഉണ്ടാകില്ല.പകരം സിനിമ കാണാൻ ശ്രമിക്കുക
Netflix റിലീസ് ആയി ആണ് ചിത്രം വന്നത്.


  More movie suggestions @www.movieholicviews.blogspot.ca


   ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിലും ലഭ്യമാണ്

ലിങ്ക് : t.me/mhviews

1995. Drop ( English, 2025)