Sunday, 4 August 2019

​​1082.Bad Guys Always Die(Korean,2015)


​​1082.Bad Guys Always Die(Korean,2015)
         Thriller,Suspense,Comedy

         അപകടത്തിൽപ്പെട്ടു കിടക്കുന്ന കാറിൽ ഉള്ള സ്ത്രീയെ അവർ രക്ഷിക്കുന്നു.അവർ എന്നു പറഞ്ഞാൽ അവധിക്കാലം ചിലവഴിക്കാൻ പോകുന്ന 4 സുഹൃത്തുക്കൾ.ചൈനീസ് പൗരന്മാർ ആയ അവർ കൂട്ടത്തിൽ ഉള്ള അധ്യാപകനായ സുഹൃത്തു കൊറിയയിൽ ജോലി ചെയ്യുന്നത് കൊണ്ടു അവിടെ അവധിക്കാലം ആഘോഷിക്കാൻ വന്നതാണ്.അപകടത്തിൽപ്പെട്ട സ്ത്രീയെ കൊണ്ടു ആശുപത്രിയിൽ പോകുന്ന സമയം ആണ് വഴിയിൽ വച്ചു ഒരു പൊലീസുകാരനെ കാണുന്നത്.അവർ അയാളോട് അപകടം റിപ്പോർട്ട് ചെയ്യാൻ അയാളുടെ അടുക്കൽ വണ്ടി നിർത്തിയപ്പോൾ പെട്ടെന്ന് ആ സ്ത്രീ പോലീസുകാരന് നേരെ വെടിയുതിർക്കുന്നു.

    ഭയന്നു പോയ അവരിൽ 2 പേരെ ആ സ്ത്രീ ബന്ദിയാക്കുന്നു.മറ്റു രണ്ടു പേർ പോലീസ് കാറും കൊണ്ടു രക്ഷപ്പെട്ടു പോലീസ് സ്റ്റേഷനിൽ എത്തുന്നു.പിൻസീറ്റിൽ വെടിയേറ്റ പോലീസുകാരനും ഉണ്ട്.എന്നാൽ അവിടത്തെ പോലീസിനെ ബന്ധപ്പെട്ടു കാറിന്റെ അടുക്കൽ എത്തിച്ചപ്പോൾ പിൻ സീറ്റിൽ വെടിയേറ്റ പോലീസുകാരൻ ഇല്ല.പകരം കാറിന്റെ ഡിക്കിയിൽ ബന്ധിയാക്കപ്പെട്ട മറ്റൊരു പോലീസുകാരൻ!!


     ഹോ!!അഞ്ചു മിനിറ്റ് സമയം കൊണ്ട് ഒരു സിനിമയിൽ സംഭവിച്ചതാണ് ഇതൊക്കെ.പ്രേക്ഷകന് പെട്ടെന്ന് എന്താണ് നടക്കുന്നത് എന്നു പോലും മനസ്സിലാകില്ല.ഈ സംഭവങ്ങൾക്ക് ശേഷം പുതുതായി വേറെയും കുറെ കഥാപാത്രങ്ങൾ. കൊറിയൻ ഭാഷ വലിയ പിടിയില്ലാത്ത 3 കഥാപാത്രങ്ങളും അവരെ പ്രതിയാക്കി പോലീസ് കേസ് അന്വേഷണം നടത്തുമ്പോൾ ഒളിഞ്ഞിരിക്കുന്ന ധാരാളം സംഭവങ്ങൾ ഉണ്ട്.ഓരോ സീൻ കഴിയുമ്പോഴും അതങ്ങനെ വരുകയാണ്.അവസാനം ഒക്കെ ആകുമ്പോൾ ആണ് പിന്നെയും പിന്നെയും ട്വിസ്റ്റുകൾ.കോമഡിയുടെ അകമ്പടിയോടെ ആകുമ്പോൾ കൂടുതൽ നല്ല രസകരം ആണ്.ഡാർക് കോമഡി ധാരാളം ഉപയോഗിച്ചിട്ടുണ്ട് ചിത്രത്തിൽ.

     കൊറിയൻ-ചൈനീസ്-ഹോങ്കോങ് പ്രൊഡക്ഷൻ ആണ് ചിത്രം.കൊറിയൻ സിനിമകളിലെ കൊമേർഷ്യൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം കൊറിയൻ സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തില്ല.കണ്ടു നോക്കുക.


More movie suggestions @www.movieholicviews.blogspot.ca

 ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews

1084.The Other(English,1972)



1084.The Other(English,1972)
          Mystery,Phsychological Thriller.


             ഹോളണ്ട് പെറിയും നൈൽസ് പെറിയും.ഇരട്ട കുട്ടികൾ ആണ്.അടുത്താണ് അവരുടെ പിതാവ് മരണപ്പെട്ടത്.മുപ്പതുകളുടെ മധ്യ ഭാഗം ആണ് കാലഘട്ടം.ഗ്രാമത്തിലെ വലിയ വീട്.അവിടെ ആണ് അവരുടെ കുടുംബം ജീവിക്കുന്നത്.ഇവരുടെ മൂത്ത സഹോദരി ഗർഭിണിയാണ്.'അമ്മ ജീവനോടെ ഉണ്ട്.ഇവരുടെ കുടുംബത്തിൽ "The Great Game" എന്നു വിശേഷിപ്പിക്കുന്ന ഒരു കളിയുണ്ട്.Astral Projection.അവരുടെ റഷ്യയിൽ നിന്നും ഉള്ള മുത്തശ്ശി ആണ് ഇതിൽ ഗുരു.അവയുടെ കുടുംബത്തിൽ ഓടുന്ന വിദ്യ.എന്നാൽ ദുരൂഹമായ പലതും ആണ് ഈ കുടുംബത്തിൽ ഈ അടുത്തായി നടക്കുന്നത്.സ്വാഭാവികം എന്നു തോന്നും എങ്കിലും കാഴ്ചക്കാരിൽ ദുരൂഹത ഉണ്ടാക്കുന്ന സംഭവങ്ങൾ.ഇതിന്റെ സത്യാവസ്ഥ അറിയാവുന്ന ഒരാൾ ഉണ്ട്.എന്താണ് അവിടെ സംഭവിക്കുന്നത്???

  ഇത്രയും പറഞ്ഞതു ആണ് കഥയുടെ സാരം.കൂടുതൽ വ്യക്തമാക്കുവാൻ അല്ലെങ്കിൽ വിവരിക്കുവാൻ ബുദ്ധിമുട്ടാണ് ഈ കഥ.ഇതിന്റെ അപ്പുറം ആ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ.അതിനെല്ലാം ദുരൂഹതകൾ ഏറെയാണ്.പ്രേക്ഷകന്റെ കണ്മുന്നിൽ നടക്കുന്ന സംഭവം ആണെങ്കിൽ പോലും ക്ളൈമാക്‌സ് വരെ പ്രേക്ഷകനെ കുഴപ്പിക്കുന്ന മികച്ച ഒരു സൈക്കോളജിക്കൽ ത്രില്ലർ.

  Devil Child concept ആയി വരുന്ന സിനിമകൾ കണ്ടിട്ടുണ്ട്.എന്നാൽ അതിൽ നിന്നും എല്ലാം വ്യത്യസ്തമാണ് ഈ ചിത്രം.ശക്തമായ നിഗൂഢത നിറഞ്ഞ പ്രമേയം തന്നെ ആണ് ചിത്രത്തിന്റെ മുഖമുദ്ര.തിയറ്ററിൽ അധികം ചലനം ഉണ്ടാക്കാത്ത ചിത്രം എന്നാൽ ടി വിയിലൂടെ ഒരു ക്ലാസിക് ആയി മാറുക ആയിരുന്നു.സിനിമയേക്കുറിച്ചു മോശം അഭിപ്രായം പറഞ്ഞവർ പോലും കാലക്രമേണ അഭിപ്രായം തിരുത്തി.പ്രധാനമായും സിനിമയുടെ കഥ ആദ്യ കാഴ്ചയിൽ പൂർണമായും ഉൾക്കൊള്ളാൻ പലർക്കും കഴിഞ്ഞിരുന്നില്ല എന്നു വായിച്ചിട്ടുണ്ട്.


     തീർച്ചയായും കാണേണ്ട സിനിമകളുടെ ലിസ്റ്റിൽ ഉറപ്പായും ഉൾപ്പെടുത്തേണ്ട ചിത്രം ആണിത്.പ്രത്യേകിച്ചും സൈക്കോളജിക്കൽ ത്രില്ലർ ചിത്രങ്ങളുടെ ആരാധകർക്ക്.ചിത്രത്തിന്റെ ക്ളൈമാക്‌സ് ടി വി പ്രേക്ഷകർക്കായി മാറ്റിയെന്നും.എന്നാൽ പിന്നീട് അത് തിയറ്ററിക്കൽ വേർഷനിലേക്കു മാറ്റുകയാണുണ്ടായത്.

  മുൻപ് പറഞ്ഞതു പോലെ,കഴിയുമെങ്കിൽ ചിത്രം കാണുക!!


More movie suggestions @www.movieholicviews.blogspot.ca

  ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് :t.me/mhviews


Friday, 2 August 2019

1078.Cobra Kai(English,2019- )


1078.Cobra Kai(English,2019- )
          Season 1 and 2


  നമ്മുടെ ഒക്കെ കുട്ടിക്കാലത്തു ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ വളർന്നു വലുതായി നമ്മുടെ മുന്നിൽ ഇങ്ങനെ വന്നു അങ്ങനെ നിൽക്കുക ആണ്.ഡാനിയൽ ലാരൂസോയും,ജോണി ലോറൻസും,ജോണ് ക്രീസും എല്ലാം.അവരുടെ എല്ലാം ജീവിതം തന്നെ വേറെ ഒന്നാണ്.അന്നത്തെ Valley ടൂർണമെന്റിൽ നടന്നതൊക്കെ ആണ് നമ്മുടെ ഒക്കെ മനസ്സിൽ.അവരും നമ്മുടെ ഒപ്പം വളർന്നിട്ടുണ്ട് കേട്ടോ.മുതിർന്ന കുട്ടികൾ ഉള്ള,ആളുകൾ ഒക്കെ ആയി.The Next Karate Kid വരെ മിയാഗി ഉണ്ടായിരുന്നു എന്ന് ആണ് തോന്നുന്നത്.അദ്ദേഹം മരിച്ചെങ്കിലും കഥയുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ട്.
   പഴയ പോലെ ഫുൾ ടെൻഷൻ അല്ല സീരീസിൽ.ഏറ്റവും സന്തോഷം തോന്നിയ ഓരോ എപിസോഡ് ഉണ്ട് ജോണിയും ഡാനിയാലും ഒരുമിച്ചു സമയം പങ്കു വയ്ക്കുന്നത് ഒക്കെ.അന്നൊന്നും പ്രതീക്ഷിക്കാൻ പോലും കഴിയാത്തത്.Epic Cool Moment എന്നൊക്കെ പറയാം.നീലകണ്ഠനും ശേഖരനും പോലെ നമ്മളെ ത്രസിപ്പിച്ചവർ ഒത്തു ചേർന്ന സൗഹൃദം പങ്കിടുന്നത് ഒക്കെ.
  ഇത്തവണ ജോണിയുടെ ഭാഗത്തു നിന്നും ആണ് സീസണ് 1 കഥ തുടങ്ങുന്നത്.അയാൾക്കും നീതി ലഭിക്കട്ടെ.തുടക്കത്തിൽ ഡാനിയൽ അല്പം കോമാളി ആയി മാറിയോ എന്നു സംശയിക്കും.ജോണി ആകെ മാറി.ആ ഒറ്റ തോൽവി അയാളുടെ ജീവിതം തന്നെ തകർത്തൂ.കരാട്ടെ ഇപ്പൊ അവിടെ വലിയ കാര്യമല്ല.പക്ഷെ സ്‌കൂളുകളിൽ ഇപ്പോഴും ശക്തരും ആശക്തരും ഉണ്ട്.പ്രത്യേകിച്ചു bullying നു പേര് കേട്ട അമേരിക്കൻ സ്‌കൂളുകളിൽ.ജോണി ഇവിടെ ദുർബലരുടെ കൂടെ ആണ്.നവീകരിച്ച "കോബ്ര കായി".ജോണ് ക്രീസിന്റെ അല്ലാത്ത കോബ്ര കായി.
  ഇവിടുന്നു തുടങ്ങുക ആണ് സീരീസ്.ബോർ അടിപ്പിക്കാതെ.പ്രത്യേകിച്ചും ഒരു തലമുറയുടെ നൊസ്റ്റാൾജിയ മൊത്തം വഹിച്ചു കൊണ്ടു ഇവരെ ഓരോരുത്തരെയും ആധുനിക കാലഘട്ടത്തിലേക്കു പറിച്ചു മാറ്റി,അതിൽ വിജയിയെയും പരാജിതനെയും കാണുന്നതിന്  പകരം വീണ്ടും സന്തോഷം തരുന്ന ആ കഥാപാത്രങ്ങളെ മുന്നിൽ നിർത്തി കൊണ്ടു തന്നെ.അതിൽ പുതിയ തലമുറയെ കൂടെ ഉൾപ്പെട്ട്ജിയിട്ടുണ്ട്.മകൻ,മകൾ,ശിഷ്യൻ.അങ്ങനെ കുറെ ആളുകൾ.അവരും കൂടി ചേർന്നാണ് കഥ മുന്നോട്ടു കൊണ്ടു പോകുന്നത്.അവരിലേക്ക്‌ കൂടി ഒരു തലമുറയുടെ രീതികൾ പകരുകയാണ്.നമ്മൾ പ്രതീക്ഷിക്കുന്നതിനും അപ്പുറം.നല്ല ക്‌ളാസ് മാർഷ്യൽ ആർട്‌സ് കാണാം എന്നതും മെച്ചം.
   കരാട്ടെ കിഡ് ഒക്കെ ജുറാസിക് പാർക് കാലഘട്ടത്തിനു മുന്നേ കാസറ്റുകളിലൂടെ നമ്മളിൽ പലരും കണ്ടു ഇഷ്ടമായ കഥാപാത്രങ്ങൾ ആകും.അങ്ങനെ ആണ് ഇവരെ എല്ലാം ആദ്യം കാണുന്നത്.പിന്നീട് ഇവരൊക്കെ ഓർമയുടെ കൾപ്പകത്തുണ്ടിൽ സ്ഥാനം പിടിച്ചു എന്നു മാത്രം.അന്നത്തെ കുട്ടികൾക്ക് വീണ്ടും ചെറുപ്പം ആകാനും വേണമെങ്കിൽ പിന്നെ ഉള്ളവർക്ക് സാധാരണ ഒരു സീരീസ് പോലെ ഒക്കെ കണ്ടു തുടങ്ങുകയും ആകാം.
രണ്ടു സീസണ് കഴിഞ്ഞു.ആദ്യ സീസണ് ഫിനാലെയിൽ നൽകിയ സർപ്രൈസ് പോലെ ഒരെണ്ണം തന്നാണ് രണ്ടാം സീസണ് തീർത്തത്.അതും കൂടി മുഴുമിച്ചാൽ വലിയ സംഭവം ആകും.അവരെല്ലാം കൂടി ഇനി ഒരുമിച്ചു കാണുമ്പോൾ???അതും ജോണി ഇങ്ങനെ നിൽക്കുമ്പോൾ...!~
പ്രതീക്ഷ ആണ്..ഫുൾ പ്രതീക്ഷ..ഒരു വില്ലനോട് ഒരിക്കലും തോന്നാത്ത അത്ര ഇഷ്ടം ആണ് ഇപ്പോൾ....ജോണി ലോറന്സിനോട്..


  സീരീസ്  ടെലിഗ്രാം ചാനൽ ലിങ്ക്:.t.me/mhviews


1077.Unsane(English,2018)



1077.Unsane(English,2018)
          Mystery

സോയർ വാലന്റീനിയുടെ അവസ്ഥ ഭീകരം ആണ്.ചെറിയ മാനസിക പിരിമുറുക്കങ്ങൾ,അവളെ സ്ഥിരമായി പിന്തുടരുന്ന ശല്യക്കാരൻ.ഇവ രണ്ടും അവൾക്കു മാനസികമായ സമ്മർദങ്ങൾ ഉണ്ടാക്കിയിരുന്നു എന്നത് സത്യമാണ്.എന്നാൽ അവൾ അത് കാരണം എത്തി ചേർന്ന സ്ഥലം ആണ് ക്രൂരം ആയി പോയത്.പ്രത്യേകിച്ചും ഇൻഷുറന്സിന്റെ പേരിൽ മാത്രം മനുഷ്യ ജീവനുകൾക്കു വില കൽപ്പിക്കുന്ന സാമൂഹിക വ്യവസ്ഥിതി കൂടി ആയപ്പോൾ അവൾ നേരിടേണ്ടി വന്ന ഭീകരതയുടെ ആഴം കൂടിയതെ ഉള്ളൂ.

   സ്റ്റിവൻ സോഡാൻബെർഗ് എന്ന പേര് സംവിധാനം എന്ന സ്ഥലത്തു എഴുതി കാണിക്കുമ്പോൾ എന്താണോ പ്രതീക്ഷിക്കേണ്ടത്,ചിത്രം അതു പ്രേക്ഷകന് കൊടുക്കുന്നുണ്ട് ചിത്രം.പ്രത്യേകത എന്നാൽ മറ്റൊരു രീതിയിൽ കൂടി ആണ്.പൂർണമായും iPhone 7 പ്ലസ്സിൽ ചിത്രീകരിച്ച ചിത്രം എന്നാൽ വിഷയത്തിന്റെ സങ്കീര്ണതകളും പിരിമുറക്കവും കാരണം പ്രേക്ഷകൻ ശ്രദ്ധിക്കുന്നു പോലും ഉണ്ടാകില്ല എന്നാണ് സത്യം.

  സിനിമയുടെ ഒരു പരിധി വരെ നായിക കഥാപാത്രത്തിനെ പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കാൻ ആണ് ഉപയോഗിച്ചിട്ടുള്ളത്.അവൾക്കു യഥാർത്ഥത്തിൽ എന്താണ് പ്രശ്നം എന്നുള്ള ചെറിയ ചിന്തകളിലൂടെ പോകുമ്പോൾ ആണ് യാഥാർഥ്യവും മിഥ്യയും തമ്മിൽ ഉള്ള വേർതിരിവ് ഈ സൈക്കോളജിക്കൽ ത്രില്ലറിൽ കടന്നു വരുന്നത്.ക്ളൈമാക്സിൽ പോലും ശ്രദ്ധ ചെലുത്തിയിട്ടുണ്ട് ഇത്തരം ഒരു ചിത്രം ക്ളീഷേ ആകാതെ ഇരിക്കുവാൻ എന്നു തോന്നുന്നു.

  എന്തായാലും കാണാതെ മാറ്റി വയ്‌ക്കേണ്ട ചിത്രമല്ല Unsane.ഞാൻ കുറെ കാലമായി മാറ്റി വച്ചിരുന്നു ഈ ചിത്രം.എന്തായാലും ഇഷ്ടപ്പെട്ടൂ


More movie suggestions @www.movieholicviews.blogspot.ca

  ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് ബ്ലോഗിൽ ലഭ്യമാണ്.
   

1076.Gone(English,2012)


1076.Gone(English,2012)
         Mystery,Thriller


    വളുടെ മനസ്സിൽ ഒറ്റ ചിന്ത മാത്രം ആണുണ്ടായിരുന്നത്,ആ അവസരത്തിൽ.അയാൾ വീണ്ടും എത്തിയിരിക്കുന്നു.തെന്റെ സഹോദരിയുടെ തിരോധാനത്തിന് പിന്നിൽ അയാൾ തന്നെ ആണ്.ബാലിശം ആയാണ് എന്നാൽ മറ്റുള്ളവർ അവളുടെ ആ തോന്നാലിനെയ്യൻ ചിന്തയെയും കരുതുന്നത്.പ്രത്യേകിച്ചും അവളുടെ പുറകോട്ടു ഉള്ള ജീവിതത്തിൽ സംഭവിച്ചതും മറ്റൊന്ന് അല്ലായിരുന്നല്ലോ.അവൾ പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോ?


     ജിൽ ജീവിതം കെട്ടിപ്പെടുക്കാൻ ശ്രമിക്കുകയാണ്.എന്നാൽ ഭയം എപ്പോഴും വളുടെ കൂടെ ഉണ്ട്.പരീക്ഷയുടെ തലേ ദിവസം പഠിക്കാൻ ഇരുന്ന സഹോദരി മോളിയെ കാണ്മാൻ ഇല്ല.ആദ്യ നോട്ടത്തിൽ തന്നെ അവൾക്കു എല്ലാം മനസ്സിലായി.എന്നാൽ സത്യം ആണോ മിഥ്യ ആണോ അവളുടെ വാക്കുകൾ എന്ന സംശയം ഉള്ളത് കൊണ്ട് അവഗണന ആണ് നേരിട്ടത്.

   അവളുടെ അന്വേഷണം ആണ് ചിത്രത്തിന്റെ കഥ.ഡാർക് ത്രില്ലർ മൂഡിൽ കഥ പറഞ്ഞു പോകുന്ന ചിത്രത്തിൽ കഥയോടൊപ്പം പ്രേക്ഷകനെ കൂടി കൊണ്ടു പോകുന്നുണ്ട്.പ്രത്യേകിച്ചും ജില്ലിന്റെ അന്വേഷണം ഒക്കെ കൊള്ളാമായിരുന്നു.കഥാപാത്രങ്ങളുടെ development വലിയ രീതിയിൽ നടക്കുന്നില്ല എന്നത് ആണ് ഒരു പോരായ്മ.നേരെ കഥയിലേക്ക് പോകുന്ന ചിത്രത്തിൽ അതു കൊണ്ടു തന്നെ ചിന്തിപ്പിക്കുന്ന ഘടകങ്ങൾ ഒന്നും അന്വേഷണത്തിൽ ഇല്ല എന്നുള്ളത് ഒരു പോരായ്മ ആണ്.

എന്നാലും മോശമല്ലാത്ത ഒരു ഡാർക് മിസ്റ്ററി ത്രില്ലർ ആണ് ചിത്രം.


  More movie suggestions @www.movieholicviews.blogspot.ca


 ചിത്രത്തിന്റെ ലിങ്ക്  t.me/mhviews

​​1080.Incident in a Ghostland(English,2018)



​​1080.Incident in a Ghostland(English,2018)
         Mystery,Thriller.

     കുടുംബ സ്വത്തായി ലഭിച്ച പുതിയ വീട്ടിലേക്കു താമസം മാറുക ആയിരുന്നു ആ അമ്മയും രണ്ടു മക്കളും.അതിൽ ബെത് ,ലോവർക്രാഫ്റ്റിന്റെ ആരാധക ആയിരുന്നു.അവൾ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തെ മാതൃകയാക്കി ഹൊറർ നോവലുകൾ എഴുതി തുടങ്ങി.അവൾ ആ യാത്രയിൽ,പുതുതായി എഴുതിയ നോവൽ അമ്മയ്ക്ക് വായിച്ചു കൊടുക്കുക ആയിരുന്നു.സഹോദരി ആയ വേര ,എന്നാൽ അവളെ കളിയാക്കി കൊണ്ടിരുന്നു.എന്തായാലും അന്ന് രാത്രി അവർ അവിടെ താമസം തുടങ്ങി.എന്നാൽ അന്ന് രാത്രി...????


     ബേത് ഇന്ന് പ്രശസ്തയായ എഴുത്തുകാരി ആണ്.ബെസ്റ്റ് സെല്ലർ നോവലുകളുടെ ഉടമ.വർഷങ്ങൾക്കു ശേഷം അവൾ ആ വീട്ടിലേക്കു പോവുകയാണ്.അമ്മയെയും സഹോദരിയെയും കാണാൻ.അന്ന് 16 വർഷങ്ങൾക്കു മുൻപ് എന്താണ് സംഭവിച്ചത്?ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്?കാഴ്ചകൾ എല്ലാം സത്യമാണോ?

   കാഴ്ചയിൽ ഭീതിദയമായ രംഗങ്ങൾ ഉള്ളത് കൊണ്ട് ഹൊറർ ഗണത്തിൽ പെടുത്തുന്ന ചിത്രം ,എന്നാൽ ട്വിസ്റ്റുകളും സസ്പെന്സും നിറഞ്ഞതാണ്.പ്രേക്ഷകൻ കാണാൻ തുടങ്ങിയ സിനിമയിൽ ഇങ്ങനെ ഒരു മാറ്റം ഒക്കെ അപ്രതീക്ഷിതം ആയിരുന്നു.ഇടയ്ക്കു ബെത്തിനെ കാണാൻ വരുന്ന ലോവർക്രാഫ്റ്റ് ഒക്കെ നന്നായിരുന്നു.ഒരു ഹൊറർ ,ഹോം ഇന്വേഷൻ ചിത്രം എന്ന നിലയിൽ കണ്ടു തുടങ്ങിയ എനിക്ക് ചിത്രം ഇടയ്ക്കിടെ ട്രാക് മാറി അപ്രതീക്ഷിതമായ സ്ഥലത്തേക്ക് പോയപ്പോൾ പ്രതീക്ഷിച്ചതിലും അപ്പുറം കിട്ടിയ സന്തോഷം ആയിരുന്നു.കണ്ടു നോക്കുക.


More movie suggestions @www.movieholicviews.blogspot.ca

ഈ ബ്ലോഗിൽ ചിത്രത്തിന്റെ ടെലിഗ്രാം ചാനലിലേക്കു ഉള്ള ലിങ്ക്: t.me/mhviews

1081.Jiivi(Tamil,2019)


  1081.Jiivi(Tamil,2019)
          Suspense,Thriller


    കൊലപാതകവും വയലൻസും ഇല്ലാതെ ഒരു ത്രില്ലർ.അതും സസ്പെന്സും ട്വിസ്റ്റും എല്ലാം ഉള്ളത്.തമിഴ് സിനിമയിലെ New Wave അവസാനിക്കുന്നില്ല എന്നു തന്നെ വേണം കരുതാൻ.'ജീവി' അതു അടിവരയിടുന്നു.സാധാരണക്കാരുടെ കഥ.അതും വലിയ വിദ്യാഭ്യാസം ഇല്ലാത്ത,പണം ഇല്ലാത്ത നായകൻ.ആകെ അയാൾക്ക്‌ ഉള്ളത് "ലേശം കൗതുകം കൂടി പോയി" എന്നുള്ള മനോഭാവം ആണ്.അതിനുള്ള കാരണം പ്രധാനമായും അയാൽക്കുള്ള വായന ശീലം ആണ്.അതും കൗതുകകരമായ കാര്യങ്ങളിൽ ഉള്ള താൽപ്പര്യം.പക്ഷെ "Curiosity Kills the Cat" എന്നാണല്ലോ.അതിനു മാത്രം എന്തുണ്ടായി?

    നായകൻ ആയ ശരവണൻ ഒരു ജ്യൂസ് കടയിൽ ജോലി ചെയ്യുകയാണ് ചെന്നൈയിൽ.സുഹൃത്തായ മണിയോടൊപ്പം ആണ് താമസം.ദാരിദ്ര്യം ആണ് ഇവർക്ക് ഇതല്ലാതെ മറ്റൊരു സുഹൃത്തു ആയുള്ളത്.എന്നാൽ അവരുടെ ജീവിതത്തെ മാറ്റി മറിയ്ക്കുവാൻ അവർക്ക് തന്നെ ഒരു അവസരം വരുകയാണ്.രണ്ടു സാധ്യതകൾ ആണ് അതിൽ ഉള്ളത്.ഒന്നെങ്കിൽ അതിനായി ശ്രമിക്കാതെ ഇരിക്കുക.അല്ലെങ്കിൽ ആ അവസരം ഉപയോഗപ്പെടുത്തുക.അവർ എന്തു തീരുമാനം എടുക്കും എന്നത് അറിയാൻ ചിത്രം കാണുക
 
  ഒരു പക്ഷെ ഈ പോയിന്റ് വരെ സാധാരണ ഒരു കഥ എന്ന രീതിയിൽ പോകുമ്പോൾ ആണ് അപ്രതീക്ഷിതമായി കുറെ കഥാപാത്രങ്ങൾ കൂടി കടന്നു വരുന്നത്.ഈ കഥയിൽ അപ്രതീക്ഷിതമായി അവർക്കും പ്രധാന സ്ഥാനം കൈ വരുന്നു.മികച്ച ഒരു ട്രാക് മാറ്റം ആയിരുന്നു.സസ്പെൻസ് ത്രില്ലറുകളിൽ തന്നെ വ്യത്യസ്തമായ ഒരു അവതരണം.

  നായകനായ വെട്രി ആദ്യ സിനിമയായ "8 തോട്ടാകളിൽ" നിന്നും ഏറെ മുന്നിൽ വന്നിരിക്കുന്നു.രണ്ടു മികച്ച സിനിമകൾ തന്നെ തുടക്കത്തിൽ ലഭിച്ചത് കരിയറിൽ നല്ല മാറ്റമുണ്ടാക്കും.കരുണാകരൻ ആണ് മറ്റൊരു കഥാപാത്രം.മികച്ച രീതിയിൽ തന്നെ തന്റെ കഥാപാത്രത്തിനോട് നീതി കാണിച്ചു അദ്ദേഹം.കണ്ടിരിക്കേണ്ട സിനിമ.ഇഷ്ടമാകും!!


More movie suggestions @www.movieholicviews.blogspot.ca

ടെലിഗ്രാം ചാനൽ.ലിങ്ക് : t.me/mhviews

1995. Drop ( English, 2025)