Tuesday, 3 December 2013

68.KICK ASS SERIES (ENGLISH,2010 & 2013)

 KICK ASS SERIES(ENGLISH,2010 & 2013),|Crime|Action|Comedy|

ജീവിതത്തില്‍ ഒരു സൂപ്പര്‍ ഹീറോ ആകാന്‍ കൊതിക്കാത്ത ആളുകള്‍ കുറവാണ്.പാവപ്പെട്ട മനുഷ്യരെ സഹായിക്കുവാനും അനീതിയെ എതിര്‍ക്കുന്ന അതി ശക്തനായ അമാനുഷിക കഥാപാത്രങ്ങളെ സിനിമകളില്‍ കൂടിയും കോമിക്സിലൂടെയും പരിചിതമാണ് നമ്മള്‍ക്ക്.എന്നാല്‍ അവരൊക്കെ കൂടുതലും അവിചാരിതമായ രീതികളിലൂടെയോ അല്ലെങ്കില്‍ ജന്മനാ ഉള്ള പ്രത്യേകതകള്‍ കാരണമോ ആകാം അമാനുഷികര്‍ ആകുന്നത് .തനിക്ക് ചുറ്റുമുള്ള ലോകത്തിനെ ഭയപ്പെടുകയും എന്നാല്‍ സ്വയം ഉണ്ടാക്കിയ ഒരു സൂപ്പര്‍ ഹീറോ പരിവേഷത്തില്‍ അമാനുഷികത നേടുകയും ചെയ്യുന്ന കുറേ കഥാപാത്രങ്ങള്‍ ഒരുമിച്ചാല്‍ എങ്ങനെ ഇരിക്കും ?അതാണ്‌ "കിക്ക്- ആസ് " ചിത്രങ്ങള്‍ .പ്രശസ്തമായ കിക്ക്-ആസ് കോമിക്സിനെ ആസ്പദമാക്കിയാണ് ഈ ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് .ഇനി ചിത്രങ്ങളിലേക്ക് കടക്കാം.

1.KICK-ASS (2010),Dir:-Matthew Vaughn,*ing:- 

   ഈ ചിത്രം ആരംഭിക്കുന്നത് പ്രത്യേകിച്ച് കഴിവുകള്‍ ഒന്നും ഇല്ലാത്ത ഒരു സാധാരണ സ്കൂള്‍ വിദ്യാര്‍ഥി ആയ  Dave ലൂടെയാണ്  .സൂപ്പര്‍ ഹീറോ കോമിക്സുകളുടെ ആരാധകനായ  Dave  അശക്തനാണ്.ശക്തിയില്ലാത്ത തന്നെ സമൂഹത്തിന് ഒരു വിലയും ഇല്ല എന്ന് മനസ്സിലാക്കിയ Dave സ്വയം ഒരു സൂപ്പര്‍ ഹീറോ ആകാന്‍ തീരുമാനിച്ചു .എല്ലാ സൂപ്പര്‍ ഹീറോകള്‍ക്കും ഉള്ളത് പോലെ ഒരു വേഷം ഉണ്ടാക്കി എടുക്കുന്നു .അനീതിക്കെതിരെ ഉള്ള പോരാട്ടം ആരംഭിക്കുന്നു .എന്നാല്‍ എല്ലാം തുടങ്ങുന്നതിന് മുന്‍പേ Dave ആദ്യ പരാജയം നേരിടുന്നു.എന്നാല്‍ വീണ്ടും പ്രതീക്ഷ കൈ വിടാതെ ഇറങ്ങിയ Dave അവിചാരിതമായി ഇന്റര്‍നെറ്റില്‍ പ്രശസ്തനാകുന്നു .പ്രത്യേകിച്ച് ഒരു കഴിവും ഇല്ലാത്ത ഭീരുവായ Dave എന്നാല്‍ സാധാരണക്കാരുടെ മുന്നില്‍ സൂപ്പര്‍ ഹീറോ ആയ "കിക്ക്-ആസ്" ആയി മാറുന്നു .താന്‍ ആരാണെന്നുള്ള വിവരം എന്നാല്‍ മറ്റുള്ളവരില്‍ നിന്നും  Daveമറച്ചു വച്ചു  .അങ്ങനെ ഇരിക്കേ അവിചാരിതമായി നടത്താന്‍ ഉദ്ദേശിച്ച ഒരു സാഹസികതയുടെ ഇടയില്‍ ഹിറ്റ്‌ ഗേള്‍ എന്ന പെണ്‍ക്കുട്ടിയെയും ,അവളുടെ അച്ഛനായ (നിക്കോളാസ് കേജ്) ബിഗ്‌ ഡാഡി എന്നിവരെയും പരിചയപ്പെടുന്നു .സൂപര്‍ ഹീറോകളെ പോലെ വേഷം ധരിച്ച് അനീതിക്കെതിരെ സര്‍വസജ്ജമായി പോരാടിയിരുന്ന അവര്‍ക്ക് അതിനു പിന്നില്‍ ഒരു കാരണം ഉണ്ടായിരുന്നു .ശക്തിയും ബുദ്ധിയും ആയുധങ്ങളും എല്ലാം ഉള്ള അവരുടെ കൂടെ കിക്ക് -ആസ് ചേരേണ്ടി വരുന്നു .അവരുടെ ശത്രുക്കള്‍ കിക്ക് -അസ്സിന്റെയും ശത്രുക്കള്‍ ആയി മാറുന്നു .എന്തിനാണ് ആ അച്ഛനും മകളും ശത്രുക്കള്‍ക്കെതിരെ പോരാടുന്നത് എന്നതിന്‍റെ പിന്നിലെ കഥയും അവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്നുള്ളതും ആണ് കിക്ക് -ആസ് സിനിമയുടെ ആദ്യ ഭാഗത്തില്‍ .

 സാധാരണ  ഇംഗ്ലീഷ് സിനിമകളില്‍ ഉള്ളത് പോലെ വെട്ടും കുത്തും എല്ലാം ഈ ചിത്രത്തില്‍ ഉണ്ട് .എന്നാല്‍ ഗ്രാഫിക് വയലന്‍സിന്റെ അതിപ്രസരം മൂലം ;അതും ഒരു കൊച്ചു പെണ്‍ക്കുട്ടി അവതരിപ്പിച്ച വേഷം അത്തരത്തില്‍ ഉള്ളതായത് കൊണ്ട് അത്യാവശ്യം വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ ചിത്രമാണ് ഇത് .സീരിയസ് ആയ വില്ലന്മാരും സൂപ്പര്‍ഹീറോകളും   ഉള്ള സാധാരണ സിനിമകളില്‍ നിന്നും വ്യത്യസ്തമായി കിക്ക് ആസ് ഇവിടെ ഭൂമിയെ രക്ഷിക്കാന്‍ ഒന്നും പോകുന്നില്ല .പകരം ഒരു സ്വയം രക്ഷയ്ക്ക് എന്ന നിലയില്‍ ആണ് തന്‍റെ പരിവേഷം ഉപയോഗിക്കുന്നത് .മണ്ടത്തരങ്ങള്‍ തന്നെ ചെയ്തു കൂട്ടുന്ന കിക്ക് ആസ് പലപ്പോഴും ഒരു തമാശ കഥാപാത്രമായാണ് സിനിമയില്‍ വരുന്നത്  .പ്രധാന വില്ലന്‍റെ മകനായി വരുന്ന റെഡ് മിസ്റ്റ് എന്ന കഥാപാത്രം ഒക്കെ മണ്ടത്തരങ്ങളില്‍ മുന്‍പനും ആണ് .ഇവര്‍ രണ്ടു പേരും കൂടി ആരാണ് ഏറ്റവും വലിയ മണ്ടന്‍ എന്ന്‍ ഒരു മത്സരം നടത്തുന്നത് പോലെ തോന്നി കിക്ക് ആസ്സില്‍ .ചിരിക്കാന്‍ ധാരാളം ഉണ്ട് .എന്നാലും ആക്ഷനും ക്രൈമും എല്ലാം ചേര്‍ന്ന ഒരു സൂപ്പര്‍ ഹീറോ ചിത്രം എന്ന് വേണമെങ്കില്‍ കിക്ക് ആസ്സ് ആദ്യ ഭാഗത്തെ കുറിച്ച് പറയാം.വളരെയധികം ജനശ്രദ്ധ ആകര്‍ഷിച്ച ഈ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു  .ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 7/10 !!

2.KICK-ASS 2(2013),Dir:- ,*ing:-Aaron Taylor-JohnsonChloë Grace Moretez,Jim Carrey

  കിക്ക് ആസ്സ് ഒന്നാം ഭാഗം അവസാനിച്ചിടത്ത് നിന്നും രണ്ടാം ഭാഗം തുടങ്ങുന്നു .ഇതില്‍ കിക്ക് ആസ് മുതിര്‍ന്ന ക്ലാസ്സില്‍ എത്തിയിട്ടുണ്ട് .പഴയ ഹിറ്റ്‌ ഗേള്‍ കിക്ക് ആസ്സിന്റെ സ്കൂളില്‍ പഠിക്കുന്നു .കിക്ക് ആസ്സും ഹിറ്റ്‌ ഗേളും ഒരു ടീമായി എതിരാളികളെ നേരിടാന്‍ തീരുമാനിക്കുന്നു .എന്നാല്‍ ചെറു പ്രായത്തിലേ ലോകത്തെ കുറിച്ചുള്ള ധാരണ മറ്റൊന്നായ ഹിറ്റ്‌ ഗേളിനെ സ്വയം മാറ്റുവാന്‍ ഉള്ള പ്രിയപ്പെട്ടവരുടെ നിര്‍ദേശങ്ങള്‍ക്ക് വിധേയയായി സാധാരണ ഒരു പെണ്‍ക്കുട്ടിയായി ജീവിക്കാന്‍ നിര്‍ബന്ധിതയാകുന്നു.എന്നാല്‍ കിക്ക് ആസ് സമാന മനസ്ഥിതി ഉള്ളവരുമായി ചേര്‍ന്ന് ഒരു സൂപ്പര്‍ ഹീറോ ഗ്രൂപ്പ് ഉണ്ടാക്കുന്നു .Colonel (Jim Carrey ) ആണ് അവരുടെ നേതാവ്.തികച്ചും വ്യത്യസ്തമായ ഒരു വേഷത്തില്‍ ആണ് ജിം ഇതില്‍ .എന്നാല്‍ ആദ്യ ഭാഗത്തിലെ ചെറു വില്ലനായ റെഡ് മിസ്റ്റ് കൂടുതല്‍ ശക്തനായി പുതിയ രൂപത്തിലും ഭാവത്തിലും വന്ന് കിക്ക് ആസ്സിനെ നശിപ്പിക്കാന്‍ തീരുമാനിക്കുന്നു .എന്തായിരിക്കും റെഡ് മിസ്റ്റിനു കിക്ക് ആസ്സിനോടുള്ള ദേഷ്യത്തിന് കാരണം ?അവരുടെ പോരാട്ടങ്ങള്‍ അവരെ എവിടെ കൊണ്ടെത്തിക്കുന്നു ?അവരുടെ നഷ്ടങ്ങള്‍ എത്ര മാത്രം വലുതാണ്‌ ?ഇതെല്ലാം ആണ് കിക്ക് ആസിന്‍റെ രണ്ടാം ഭാഗത്തിന്‍റെ പിന്നീടുള്ള കഥ .

കിക്ക് ആസ് ആദ്യ ഭാഗം നല്ല വേഗത്തില്‍ പോയ ഒരു സിനിമയായി അനുഭവപ്പെട്ടു .എന്നാല്‍ രണ്ടാം ഭാഗത്തില്‍ ഇടയ്ക്ക് ഹിറ്റ്‌ ഗേള്‍ ഒരു സാധാരണ പെണ്‍ക്കുട്ടി ആയി മാറാനുള്ള ശ്രമങ്ങളും ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ കാര്യങ്ങളും എല്ലാം ഉള്‍പ്പെടുത്തി വന്നത് കൊണ്ട് ആദ്യ ഭാഗത്തിന്‍റെ അത്ര വേഗത ഇല്ലായിരുന്നു .എന്നാല്‍ തീര്‍ച്ചയായും കിക്ക് ആസ്സ് ആദ്യ ഭാഗം ഇഷ്ടം ഉള്ളവര്‍ക്ക് ഇതൊന്നും പ്രശ്നമായി തോന്നില്ല.ഇതിലും ചിരിക്കാന്‍ ഉള്ളതൊക്കെ ആവശ്യത്തിനു ഉണ്ടായിരുന്നു .എന്നാല്‍ ഈ ചിത്രവും അതിലെ ഗ്രാഫിക് വയലന്‍സ്സിന്റെ പേരില്‍ കുറെയേറ പഴി കേട്ടിരുന്നു . .എങ്കിലും രണ്ടു ചിത്രങ്ങള്‍ കൂടി ഒരു താരതമ്യം നടത്തുമ്പോള്‍ ആദ്യ ഭാഗം ആണ് കൂടുതല്‍ ഇഷ്ടപ്പെട്ടത് .അത് കൊണ്ട് രണ്ടാം ഭാഗത്തിന് എന്റെ മാര്‍ക്ക് 6/10!! അടുത്ത ഭാഗത്തിനായുള്ള സംഭവം ബാക്കി നിര്‍ത്തി ആണ് കിക്ക് ആസ് 2 അവസാനിക്കുന്നത് .മൂന്നാം ഭാഗത്തോടെ കിക്ക് ആസ്സ് അവസാനിപ്പിക്കുന്നു എന്നൊരു വാര്‍ത്ത കേട്ടിരുന്നു .

കൂടുതല്‍ റിവ്യൂ വായിക്കുവാനായി www.movieholiviewsblogspot.in കാണുക .

Kick-Ass movie Series is adapted from a comic series which lives the Big American dream of becoming a super hero.Many of us dream about becoming a super hero in our life.A person who could solve all the problems of the people around them and to fight for them when in need.many movies and comics that were a part of our life contributed to this dream.But in most of the movies,a super hero was created due to some genetic problems or unexpected changes in one's life.Some are born super heroes.So it is not easy for a common man to be a real life super hero.But one teen Dave tried to be so and the end result-KICK ASS !!

1.KICK-ASS (2010),Dir:-Matthew Vaughn,*ing:- 

  Dave was a common teen studying in his school.But he was too common to be noticed.He didn't have the looks and wits to be a center of attraction in his school along with his friends.He was often bullied by the guys in the street,So one day he decided to become a super hero.Being a comics fan,he arranged his own attire and dressed himself to fight for the justice.he called himself Kick Ass.He became popular in medias durin his fight against injustice.Though he failed in his initial encounter with injustice,his life changed when he accidentally met hit girl and her dad Big Daddy.But they had a mission larger than that of Kick Ass'.The father-daughter was well equipped and well arranged in their missions.But kick Ass ,being a normal guy became a part of their mission.What was their mission?Can Kick Ass perform well as a super hero he dreamed off?Rest of the movie deals with it.

 this movie too had violence scenes like other Hollywood action flicks.But a girl doing such violent and bloodful violence was critically considered by some viewers.Though it was an action/crime flick it also had its moments to laugh at.Mainly,with Kick Ass ,his friends and the villains son Red Mist.This movie performed well in Box office and my rating to this movie is 7/10!!

2.KICK-ASS 2(2013),Dir:- ,*ing:-Aaron Taylor-JohnsonChloë Grace Moretez,Jim Carrey

  The movie starts from where the first part ended.Dave is now in senior high school grade.he had the older Hit girl studying in his school.Dave never left his ambition to be a super hero.But ,Mindy the hit girl couldn't continue with her hit girl identity as she had to listen to her dear ones.The hormone changes that was happening with the Hit Girl made her to behave her like a normal teen.As Hit Girl was not able to join Kick Ass for his heroic actions,he arranged a team with the like minded citizens who were interested in becoming super heroes.Kick Ass being the first life super hero was joined in a group started by Colonel with a motto "Justice Forever".But at the same time an enemy group too was formed for the super villains with red Mist as their leader.The game started among them.To know the rest of that happened with these groups is the movie.

   Kick Ass 2 was also a good movie.But the scenes showing the girly problems of Mindy was bore at times.That made the movie slow at times.These movies are fun to watch and some sentimental scenes in this movie made it to another dimension.But in all its a watchable movie.I rate the second part with a 6/10! The third part which was rumored as the last part is to be made later.Expecting for that!!

 read More reviews @ www.movieholicviews.blogspot.com



Friday, 29 November 2013

67.PUNYALAN AGARBATTIS (MALAYALAM,2013)

PUNYALAN AGARBATTIS (MALAYALAM,2013),Dir:-Ranjith Shankar,*ing:-Jayasurya,Aju,Nyla Usha
സാമൂഹിക പ്രതിബദ്ധതയുമായി പുണ്യാളനും,തിരികളും പിന്നെ ജോയ് താക്കോല്‍ക്കാരനും  !!

  ഈ ചിത്രത്തെ ചുരുക്കത്തില്‍ മേല്‍പ്പറഞ്ഞ രീതിയില്‍ വിവരിക്കാം .ട്രെയിലര്‍ കണ്ട പ്രതീക്ഷയില്‍ ആണ് സിനിമ കാണാന്‍ പോയത് .ട്രയിലറില്‍ തന്നെ ചിരിക്കാന്‍ ഉള്ളത് ഉണ്ടായിരുന്നു .എന്തായാലും ചിത്രം നിരാശപ്പെടുത്തിയില്ല .ഒരു മികച്ച സിനിമ എന്ന് വിളിക്കാന്‍ കഴിയില്ലെങ്കിലും  ഉള്‍ക്കൊള്ളാനാകാത്ത അവസാന ചില രംഗങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഒരു നല്ല സിനിമ എന്ന് പറയാന്‍ ആകും .പുണ്യാളന്‍ ചര്‍ച്ച ചെയ്യുന്നത് കേരളത്തിന്‍റെ മൊത്തം ശാപമാവുകയും ,ഒരു കാന്‍സര്‍ പോലെ ഈ നാടിനെ കാര്‍ന്നു തിന്നുകയും ചെയ്യുന്ന ഒരു വിഷയത്തെ കുറിച്ചാണ്.അതിന്‍റെ കൂടെ  സിനിമയുടെ രീതിയില്‍ ഉള്ള ചില കൂട്ടി ചേര്‍ക്കലുകള്‍ കൂടി ആയപ്പോള്‍ പുണ്യാളന്‍ അഗര്‍ബതീസ് ജനിച്ചു .പുണ്യാളന്‍ അഗര്‍ബതീസ് ചര്‍ച്ച ചെയ്ത വിഷയം ഒന്ന് മാത്രം മതി ഈ ചിത്രത്തെ പതിവ് മസാല സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ .ഇതിലെ പുണ്യാളന്‍ ഒരു പ്രതീകമാണ് .നന്മയുള്ള കുറച്ചു മനുഷ്യരുടെ പ്രതീകം .

  ജോയ് താക്കോല്‍ക്കാരന്‍ വളരെയധികം ആശയങ്ങള്‍ ഉള്ള ഒരു തൃശ്ശൂര്‍ക്കാരനാണ് .ആള്‍ പുണ്യാളന്റെ ഭയങ്കര ഭക്തനുമാണ്‌ .ജോയിയുടെ സുഹൃത്തും എന്തിനും കൂടെ നില്‍ക്കുന്ന ആളായി  ഗ്രീനു ശര്‍മ്മ എന്ന അജു വര്‍ഗീസ്‌ അവതരിപ്പിക്കുന്ന കഥാപാത്രം.ജോയിയുടെ പ്രവര്‍ത്തികള്‍ക്ക് ഒരു എതിരും പറയാത്ത ഭാര്യയായി നൈലയുടെ കഥാപാത്രം .പലതരo ബിസിനസ് ആശയങ്ങള്‍ ഉള്ള ജോയി തന്‍റെ സ്വപ്നങ്ങള്‍ക്ക് മേലെ താലോലിച്ച ആന പിണ്ഡത്തില്‍ നിന്നും ചന്ദനത്തിരി നിര്‍മാണശാല തുടങ്ങുന്നു .എന്നാല്‍ കേരളത്തിലെ ഏതൊരു നവസംരംഭകനെ പോലെയും ജോയിക്ക് തന്‍റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യം ആക്കുന്നതില്‍ കുറേ വിലങ്ങുതടികള്‍ ഉണ്ട് .ഒരു പരിധി കഴിയുമ്പോള്‍ തന്‍റെ ജീവിതം തന്നെ കൈ വിട്ടു പോകും എന്ന് മനസ്സിലായപ്പോള്‍ ജോയി തന്‍റെ നിലനില്‍പ്പിനായി കുറച്ചു കാര്യങ്ങള്‍ ചെയ്യുന്നു .അതാണ്‌ പുണ്യാളന്‍ അഗര്‍ബതീസിന്റെ കഥ .ചിലയിടത്തൊക്കെ ദാക്ഷായണി ബിസ്ക്കറ്റ് കമ്പനി തുടങ്ങിയ മിഥുനത്തിലെ മുതലാളിയെയും സഹായിയേയും ഒക്കെ കണ്ടപ്പോള്‍ അതിന്‍റെ രണ്ടാം ഭാഗം ആണോ എന്നൊരു സംശയം വന്നിരുന്നു .എന്തായാലും ഇവിടെ ബിസ്ക്കറ്റ് ഇല്ല .എന്നാല്‍ സമൂഹത്തിലെ നീതികേടുകള്‍ രണ്ടു സിനിമയിലെയും കഥാപാത്രങ്ങള്‍ അനുഭവിക്കുന്നുണ്ട്

    ജോയി നമ്മള്‍ കണ്ടും കേട്ടിട്ടും ഉള്ള ഒരു തൃശ്ശൂര്‍ക്കാരന്‍ ആണ് .തൃശ്ശൂര്‍ക്കാര്‍ പുണ്യാളനെ ഇഷ്ടപ്പെടുന്നത് പോലെ തന്നെ രഞ്ജിത്ത് എന്ന പേരുള്ള സംവിധായകര്‍ക്കും ഒരു പ്രത്യേക മമത ഉണ്ടെന്ന് തോന്നുന്നു .ജയകൃഷ്ണനും അരിപ്രാഞ്ചിക്കും ശേഷം മലയാളം ഓര്‍ക്കാന്‍ സാധ്യതയുള്ള ഒരു തൃശ്ശൂര്‍ക്കാരന്‍ ആണ് ജയസൂര്യയുടെ ജോയി .ജോയിക്ക് തന്‍റെ എല്ലാ പ്രവര്‍ത്തികള്‍ക്കും വ്യക്തമായ ന്യായീകരണങ്ങള്‍ ഉണ്ട് .അങ്ങനെയുള്ള തന്‍റെ മുതലാളിയും സുഹൃത്തുമായ ജോയിയെ ഗ്രീനുവിനു നല്ല മതിപ്പുമാണ് .ജയസൂര്യയും അജുവും തങ്ങളുടെ വേഷം മോശമാക്കിയില്ല .പിന്നെ എടുത്തു പറയേണ്ടത് തന്‍റെ പതിവ് വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി പാവത്തനായി ,അതും ഇടയ്ക്കിടയ്ക്ക് തന്‍റെ മൂളിപ്പാട്ടുകളിലൂടെയും ദുഖങ്ങളിലൂടെയും  ചിരിപ്പിച്ച പാവത്താനായ അഭയ് കുമാര്‍ എന്ന വേഷം അവതരിപ്പിച്ച  ശ്രീജിത്ത്‌ രവി ആണ്.പിന്നെ വക്കീലായി വന്ന രചനയ്ക്ക് വലിയ വേഷം ഒന്നുമില്ലെങ്കിലും മോശമാക്കിയില്ല .നായികയായ നൈല ഉഷ കുഞ്ഞനന്തന്റെ കടയില്‍ നിന്നും എങ്ങും എത്തിയിട്ടില്ല എന്ന് തോന്നി .കഥയില്‍ വലിയ പ്രാധാന്യം ഇല്ലാത്ത വേഷം.ഗാന്ധിയനായി വന്ന ടി ജി രവി ,അഭിനവ കാപട്യ രാഷ്ട്രീയത്തിന്‍റെ പ്രതിനിധിയായി  വന്ന ഇടവേള ബാബു ,കുറേ കാലത്തിനു ശേഷം വെള്ളിത്തിരയില്‍ കണ്ട മാള അരവിന്ദന്‍ എന്നിവരും തങ്ങളുടെ വേഷം മോശമാക്കിയില്ല .

     കേരളം ഇന്ന് നേരിടുന്ന മുഖ്യ പ്രശ്നങ്ങളില്‍ ഒന്നാണ് ഒരാള്‍ തുമ്മിയാല്‍ പോലും നടത്തുന്ന നമ്മുടെ ദേശിയ ഉത്സവമായ ഹര്‍ത്താല്‍ .അതിനെ വിമര്‍ശിച്ചുക്കൊണ്ട് ആണ് ഈ തവണ രഞ്ജിത്ത് ശങ്കര്‍ വന്നിരിക്കുന്നത് .വാര്‍ത്താ ചാനലുകളില്‍ കാണിക്കുന്ന സ്വീകരണ മുറിയില്‍ കാണിക്കാന്‍ കൊള്ളാത്ത വാര്‍ത്തകളെയും രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പിനെയും എല്ലാം കഴിയാം വിധം ഈ ചിത്രം കളിയാക്കുന്നുണ്ട് .സാധാരണ ആളുകളുടെ പ്രതിനിധിയായി ജയസൂര്യ നടത്തിയ റോഡ്‌ പണി പോലും വിവാദമാക്കിയവരെ  താന്‍ നിര്‍മ്മിച്ച ആദ്യ സിനിമയിലൂടെ തന്നെ അദ്ദേഹം കളിയാക്കുന്നുമുണ്ട് .ഒരു ശരാശരി മലയാളി താന്‍ ജീവിക്കുന്ന ഈ നാട്ടില്‍ നേരിടേണ്ടി വരുന്ന രാഷ്ട്രീയ നപുംസകങ്ങളെ എല്ലാം തുറന്നു കാണിച്ചിട്ടുണ്ട് ഈ ചിത്രം .സിനിമ എന്ന മാധ്യമത്തിന് ചേര്‍ന്ന നാടകീയത കൊണ്ട് വരാനായി നടത്തിയ ചില കുതിത്തിരുക്കലുകള്‍ സിനിമയുടെ അവസാനം ചെറിയ കല്ലുകടിയായി മാറി എന്നുള്ളത് സത്യമാണ് .അല്ലെങ്കില്‍ മികച്ച ഒരു സ്വയം അവലോകനത്തിന് സഹായിക്കാവുന്ന ഒരു ചിത്രമായി ഇത് മാറിയേനെ .

  രാഷ്ട്രീയത്തെ  തൊഴിലായി കാണുന്ന എല്ലാ രാഷ്ട്രീയക്കാരെയും കൊടിയുടെ  നിറം നോക്കാതെ പരിഹസിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍ .ദൈവത്തിന്‍റെ സ്വന്തം നാട് ചെകുത്താന് സ്വന്തമാക്കുവാന്‍ വേണ്ടി നടക്കുന്ന ചിലര്‍ക്ക് എതിരെ എങ്ങനെ പ്രതികരിക്കണം എന്നറിയാത്ത ഒരു ജനതയെയും അവതരിപ്പിക്കുന്നുണ്ട് ഈ ചിത്രത്തില്‍ .ഏതൊരു സംരംഭത്തെയും ശത്രുവിനെപ്പോലെ കാണുന്ന രാഷ്ട്രീയ കോമരങ്ങള്‍ ആയിരുന്നു രഞ്ജിത്ത് ശങ്കറിന്‍റെ ഈ ചിത്രത്തില്‍ ഇരകള്‍ .ഒരു സിനിമ എന്നതില്‍ ഉപരി ഈ  ചിത്രത്തിലെ ഇത്തരം വിഷയങ്ങള്‍ ആണ് എനിക്ക് ഇഷ്ടപ്പെട്ടത് .കുടുംബ പ്രേക്ഷകര്‍ക്ക്‌ ധൈര്യമായി കാണാവുന്ന ചിത്രം;ആന പിണ്ഡം ഇടുന്നത് സദാചാര വിരുദ്ധം അല്ല എന്ന് തോന്നിയാല്‍ മാത്രം.വേലനും മന്നനും ഒക്കെ മുകളില്‍ നില്‍ക്കുന്ന ഒരു ചിത്രം  .ഒരു ശരാശരി ചിത്രമാണെങ്കില്‍ പോലും  ഈ ചിത്രത്തില്‍ ഇത്തരം വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ സംവിധായകനും നിര്‍മാതാവിനും അഭിനന്ദനങ്ങള്‍ .എന്തായാലും ജയസൂര്യ ഈ ചിത്രം നിര്‍മ്മിച്ചത് കൊണ്ട് വീട് വില്‍ക്കേണ്ടി വരില്ല .അവസാനത്തെ ചില രംഗങ്ങള്‍ കല്ലുകടിയായി തോന്നിയത് കൊണ്ട് ഈ ചിത്രത്തിന് എന്‍റെ മാര്‍ക്ക് 6/10!!

More reviews @ www.movieholicviews.blogspot.com


Thursday, 28 November 2013

66.THURSDAY(ENGLISH,1998)

THURSDAY(ENGLISH,1998),|Crime|Drama|,Dir:-Skip Woods,*ing:-Thomas JaneAaron EckhartPaulina Porizkova 

 സൌഹൃധതിനു പല മുഖങ്ങള്‍ ഉണ്ട്.ചിലത് സന്തോഷിപ്പിക്കും ,സഹായിക്കും .എന്നാല്‍ ചിലത് ജീവിതത്തെ മൊത്തത്തില്‍ മാറ്റി മറിക്കാന്‍ കഴിവുള്ളതാണ് .ഒരാള്‍ ശരിക്കും എന്താണെന്നു അറിയാവുന്നത് അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമായിരിക്കും .പൊതു സമൂഹത്തില്‍ അയാള്‍ ആരായിരുന്നാലും അയാളുടെ നല്ലത് /ചീത്ത വശങ്ങള്‍ പലപ്പോഴും ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ ഇടയില്‍ ഒരു രഹസ്യമായി നില്‍ക്കും .അത് പരസ്യപ്പെടുത്തിയാല്‍ പിന്നെ അതില്‍ ആത്മാര്‍ഥത  ഇല്ലല്ലോ.നല്ലവനും കൊലപാതകിക്കും എല്ലാം ഇത്തരം സൌഹൃദങ്ങള്‍ കാണും .പല സൌഹൃദങ്ങളും ജീവിതത്തില്‍ ഭാരമാകുമ്പോള്‍ ചിലര്‍ അവയെ ഉപേക്ഷിക്കുന്നു .എന്നാല്‍ ഒരു ദിവസം അത്തരത്തില്‍ ഉപേക്ഷിക്കേണ്ടി വന്ന  സുഹൃത്തിനെ കാണേണ്ടി വന്നാലോ? .ഈ ചിത്രം കൈ കാര്യം ചെയ്യുന്നത് ഇത്തരം ഒരു പ്രമേയം ആണ് .സൌഹൃദം അവതരിപ്പിക്കുന്നത്‌ ചോര ഒഴുകുന്ന വഴിയിലൂടെയും . 

  ചിത്രം ആരംഭിക്കുന്നത് നിക്ക് ,അയാളുടെ കാമുകി ഡാല്ലാസ് അവരുടെ സഹായി ഹില്ലി എന്നിവര്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തുന്ന കൊലപാതകത്തോടെ ആണ് .എഴുതി വച്ച ഓഫര്‍ കിട്ടിയില്ല എന്ന് പറഞ്ഞ് തുടങ്ങിയ തര്‍ക്കം കൊലപാതകത്തില്‍  അവസാനിക്കുകയായിരുന്നു .അതിനു ശേഷം സാഹചര്യം മൂലം മറ്റൊരു കൊലപാതകം കൂടി അവര്‍ നടത്തേണ്ടി വരുന്നു .പിന്നീട് കാണിക്കുന്ന സീന്‍ നിക്ക് തന്‍റെ പഴയ സുഹൃത്തായ കാസിയ്ക്ക് ഫോണ്‍ ചെയ്തു താന്‍ അയാളെ കാണാന്‍ വരുന്നുണ്ട് എന്ന് പറഞ്ഞാണ് .കാസിയ്ക്ക് ലഹരിയുടെയും കൊലപാതകങ്ങളുടെയും ഒരു ഭൂതക്കാലം ഉണ്ട്.ആ സമയത്തെ സുഹൃത്താണ് നിക്ക് .എന്നാല്‍ കാസി ഇപ്പോള്‍ ഒരു ആര്‍ക്കിടെക്റ്റ് ആയി ഭാര്യയോടൊപ്പം കഴിയുകയാണ് .പഴയ സ്വഭാവങ്ങള്‍ എല്ലാം ഉപേക്ഷിച്ചു അടക്കും ചിട്ടയും ഉള്ള ഒരു ജീവിതം നയിക്കുന്നു .ഭാര്യ ജോലിക്ക് പോയതിനു ശേഷം നിക്ക് കസിയെ കാണുവാന്‍ വരുന്നു .നിക്കിന്റെ വരവ് കാസിയ്ക്ക് അത്ര സുഖകരമായി തോന്നിയില്ല .എന്നാലും പഴയ സുഹൃത്തിനെ കാസി വരവേല്‍ക്കുന്നു .അല്‍പ്പ സമയം കഴിഞ്ഞ് തന്‍റെ കയ്യില്‍ ഇരുന്ന പെട്ടികള്‍ കാസിയുടെ വീട്ടില്‍ വച്ചിട്ട് കാസിയുടെ കാറുമായി നിക്ക് പോകുന്നു .

  ഒരു കൌതുകത്തിന് നിക്കിന്റെ പെട്ടി തുറന്നു നോക്കിയ കാസി നിക്കിനോട് ഫോണ്‍ വിളിച്ച് വഴക്കുണ്ടാക്കിയിട്ടു തിരിച്ചു വരാന്‍ പറയുന്നു .എന്നാല്‍ താന്‍ ഒരു ജോലിയുടെ തിരക്കില്‍ ആണെന്നും അല്‍പ്പ സമയത്തിന് ശേഷം കാണാം എന്നും പറയുന്നു  . അന്നേ ദിവസം ഒരു കുട്ടിയെ ദത്തെടുക്കാന്‍  ഉള്ള നിയമപരമായ നടപടികള്‍ നടത്തുവാന്‍ വേണ്ടി ജാര്‍വിസ് എന്നാ ആള്‍ അവരെ കാണുവാന്‍ വരുമെന്ന് അറിയിച്ചിരുന്നു .എന്നാല്‍ ഭാര്യ വീട്ടില്‍ ഇല്ലാതിരുന്ന ആ ദിവസം കാസിയെ തേടി നിക്കും ജാര്‍വിസും അല്ലാതെ മറ്റു നാല് പേര്‍ കൂടി എത്തുന്നു .അവര്‍ കാസിയുടെ ജീവിതം മൊത്തത്തില്‍ മാറ്റുന്നു .അടങ്ങി ഒതുങ്ങി കഴിഞ്ഞിരുന്ന കാസിയെ ഭൂതകാലത്തേക്ക് അവര്‍ കൊണ്ട് പോകുന്നു .അന്ന് കാസിയെ കാണാന്‍ വന്നവര്‍ ആരായിരുന്നു .എന്തായിരുന്നു അവരുടെ ലക്‌ഷ്യം ?നിക്കുമായുള്ള സൌഹൃദം കാസിയുടെ ജീവിതത്തില്‍ എന്ത് മാറ്റമാണ് വരുത്തിയത് ?നിക്ക് ഈ മാറിയ ജീവിത സാഹചര്യം എങ്ങനെ നേരിട്ടു എന്നുള്ളതൊക്കെ ആണ് ബാക്കി ചിത്രം .ഒരു വ്യാഴാഴ്ച നടക്കുന്ന സംഭവങ്ങള്‍ എല്ലാം കോര്‍ത്തിണക്കി എടുത്തത്‌ കൊണ്ട് ഈ ചിത്രത്തിന് Thursday എന്ന പേരും കൊടുത്തിരിക്കുന്നു .
ഈ ചിത്രം ആദ്യമായി ഞാന്‍ കാണുന്നത് കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വഴിയോര കച്ചവടക്കാരന്‍റെ സി ഡി കടയില്‍ നിന്നാണ് .അത്രയ്ക്കൊന്നും കേട്ടിട്ടില്ലാത്ത ഈ ചിത്രം എന്നാല്‍ അന്ന് കണ്ടു തീര്‍ത്തപ്പോള്‍  നല്ലത് പോലെ ഇഷ്ടപ്പെട്ടു .ഈ അടുത്ത് വീണ്ടും ഒന്നും കൂടി കാണണം എന്ന് കരുതി കണ്ടു .ഇപ്പോഴും ഈ ചിത്രം ഇഷ്ടപ്പെട്ടു .ഒരു നല്ല സ്ടയലിഷ് ചിത്രമാണ് Thursday.പലപ്പോഴായി മാറി വരുന്ന ട്വിസ്റ്റുകള്‍ .പിന്നെ രസികരായ അതിഥികള്‍.ഓരോരുത്തര്‍ക്കും വ്യത്യസ്തമായ സ്വഭാവം രീതികള്‍ .പള്‍പ്പ് ഫിക്ഷന്‍ എടുത്ത രീതിയില്‍ ആണ് ഈ ചിത്രവും എടുത്തിരിക്കുന്നത് .എന്നാല്‍ എന്തുകൊണ്ടാണെന്ന് അറിയില്ല ഈ ചിത്രത്തെ കുറിച്ച് അധികം ഒന്നും കേട്ടിട്ടില്ല .എന്തായാലും ഒരു പ്രാവശ്യം കണ്ടിരിക്കാവുന്ന സംഭവങ്ങള്‍ ഒക്കെ ഈ ചിത്രത്തില്‍ ഉണ്ട് .ഞാന്‍ ഇതിന് കൊടുക്കുന്ന മാര്‍ക്ക് 7/10 !!

 More @ www.movieholicviews.blogspot.com

  Thursday deals with a theme of friendship,but not the usual type.This is a movie based on friendship yet it it is one filled with thrill,sex and blood.Best friends are the ones who knows the original character of a man.The dark and light shade of a personality.Yet they are the ones who hid it within them.But some friendships gets us harder on life and at times a deeper impact on ones life adversely.Sometimes we tend to be away from such friendships.But what would happen if one meets with a friend after some long years?And it proved to be his life changing day?The movie Thursday deals with such a story of friendship

  The movie starts off with a man Nick,his girl friend Dallas and their helper Hill committing murders in a department for silly reasons.Then in the next scene,Nick calls Kasey who was Nick's old PIC( partner in crime).Nick informed Kasey that he would meet him up in his house later.Kasey's wife went for her work and Kasey ,a now-architect who had connections with murders,under world etc was living with a mask on him.It was a day that was assigned to meet a man named Jarvis for legal formalities to adapt a child.Later Nick came in and reluctantly Kasey welcomed him.Nick told Kasey that he wanted Kasey's car for some job related stuffs.But later Kasey had some other guests too;excluding Nick and Jarvis.From there Kasey's life changed.His unexpected guests had some intentions.In a day,Kasey's life turned upside down and there was no coming back for him.To know what happened on a Thursday,watch the movie.

  I watched this movie years ago and for a second time I watched it some days ago.I am impressed with thrilling pace of the story.This is a stylish thriller like Pulp Fiction and all.As a director,Skip Woods tried to make to this movie enjoyable to all the thriller lovers out there.Though much not spoken about due to unknown reasons,I liked this movie.My rating for this movie is 7/10!!

 More @ www.movieholicviews.blogspot.com

Tuesday, 26 November 2013

65.PRISONERS (ENGLISH,2013)

PRISONERS(ENGLISH,2013),|Thriller|Crime| ,Dir:- Denis Villeneuve,*ing:-Hugh JackmanJake GyllenhaalViola Davis

 ഹോളിവുഡില്‍ ഇപ്പോള്‍ അമാനുഷിക കഥാപാത്രങ്ങളുടെ കാലമാണ് .മാര്‍വല്‍ കോമിക്സ് ഒക്കെ അരങ്ങു വാഴുന്ന ഇന്നത്തെ ഹോളിവുഡില്‍ ഗ്രാഫിക്സിന്‍റെ മികവും ,ഭീമമായ ചിലവില്‍ വരുന്ന അഭിനയത്തേക്കാള്‍ ഉപരി ടെക്നോളജിയെ വിശ്വസിക്കുന്ന പടങ്ങള്‍ ആണ് കൂടുതലും .ഇവയ്ക്കെല്ലാം അപവാദം ആണ് മികവുറ്റ കഥയും മികച്ച അഭിനയ സാദ്ധ്യതകള്‍ അഭിനേതാക്കള്‍ക്ക് നല്‍കിയ PRISONERS  .ഹോളിവുഡില്‍ നിന്നും മികച്ച ഒരു ത്രില്ലര്‍ കണ്ട കാലം മറന്നു .പല ചിത്രങ്ങളും രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഒക്കെയായി നിരനിരയായി വരുന്നു .പലതും ആദ്യ ഭാഗത്തിന്‍റെ നിഴലായി അവസാനിച്ചു .ഹോളിവുഡിന്റെ പുറത്തുള്ള ഭാഷകള്‍ മികച്ച നിലവാരത്തില്‍ ത്രസിപ്പിക്കുന്ന ത്രില്ലര്‍ സിനിമകളുമായി അരങ്ങു വാഴുമ്പോള്‍ ഹോളിവുഡ് നിലവാര തകര്‍ച്ചയെ നേരിടുകയാണോ എന്നൊരു സംശയം ബാക്കി.എന്തായാലും ഞാന്‍ ഈ വര്‍ഷം ഇറങ്ങിയ ഹോളിവുഡ് ചിത്രങ്ങളില്‍ ഏറ്റവും മികച്ച ത്രില്ലര്‍ എന്ന് പറയാം ,ഒരു പക്ഷെ ഓസ്കാര്‍ അവാര്‍ഡിന് വരെ സാദ്ധ്യതയുള്ള ഈ ചിത്രം .

 താങ്ക്സ്  ഗിവിംഗ് ഡേയ്ക്ക് അയല്‍വാസിയായ ഫ്രാങ്ക്ലിന്റെ  വീട്ടില്‍ പോകുന്ന കെല്ലറും കുടുംബവും അവിടെ ഊണിനു ശേഷം സമയം ചിലവഴിക്കുന്നു .രണ്ടു  വീട്ടിലും ഉള്ള ഇളയ കുട്ടികളായ അന്നയും ജോയും ഊണിന് ശേഷം അവരുടേതായ കുട്ടിക്കളികളില്‍ ഏര്‍പ്പെടുന്നു .എന്നാല്‍ അവരെ അല്‍പ്പ സമയത്തിന് ശേഷം കാണാതാകുന്നു .എല്ലാവെല്ലാവരും കുട്ടികളെ അന്വേഷിച്ചു നടക്കുന്നു .അപ്പോഴാണ്‌ അന്നയുടെ സഹോദരന്‍ കുട്ടികള്‍ ഒരു R V യുടെ അടുത്ത് നിന്ന് കളിക്കുവാനായി ആദ്യം ശ്രമിച്ചിരുന്നു എന്ന് പറയുന്നത് .അപ്പോള്‍ തന്നെ അവര്‍ പോലീസിനെ വിവരം അറിയിച്ചു .R V പിന്നീട് പോലീസ് കണ്ടെത്തുന്നു .എന്നാല്‍ R V ഓടിച്ചിരുന്നത് പത്തു വയസ്സിന്‍റെ പോലും ബുദ്ധിവളര്‍ച്ച ഇല്ലാത്ത അലക്സ് ആയിരുന്നു .അലക്സിനെ പിടിച്ചെങ്കിലും കുട്ടികളെ കുറിച്ച് ഒരു വിവരവും അവര്‍ക്ക് ലഭിക്കുന്നില്ല .എന്നാല്‍ കെല്ലര്‍ അലക്സിനെ വിശ്വസിക്കുന്നില്ല .അലക്സിനു കുട്ടികളുടെ തിരോധാനത്തില്‍ പങ്കുണ്ടെന്ന് കെല്ലര്‍ വിശ്വസിക്കുന്നു .അന്വേഷണ ഉദ്യോഗസ്ഥനായ ലോക്കി :എല്ലാം കേസുകളും തെളിയിച്ച ആളാണ്‌ .എന്നാല്‍ ഈ കേസ് ലോക്കിയെ കുഴയ്ക്കുന്നു .ഓരോ അടി മുന്നോട്ടു പോകുമ്പോഴും ഓരോ അടി കൊലയാളിയില്‍ നിന്നും അകലുന്ന അവസ്ഥ .എന്നാല്‍ അലക്സ് അഭിനയിക്കുകയാണെന്നു വിശ്വസിക്കുന്ന കെല്ലര്‍ അലക്സിനെ തട്ടിക്കൊണ്ടു പോകുന്നു .

  ഒരച്ഛന്‍ കാണാതായ മകള്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യും എന്ന് നമ്മള്‍ പല ചിത്രങ്ങളിലും കണ്ടതാണ് .എന്നാല്‍ ഇതില്‍ കെല്ലര്‍ ആയി വരുന്ന ഹ്യുഗ് ജാക്ക്മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം സാധാരണക്കാരനായ ഒരു മരപ്പണിക്കാരന്‍ ആണ് .തന്‍റെ മകളെ  കാണാതായത് മുതല്‍ അയാള്‍  വളരെ ആക്രമണകാരി ആകുന്നു .ജോയുടെ മാതാപിതാക്കള്‍  സംയമനം പാലിക്കുമ്പോഴും അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകാത്ത ഓരോ ദിവസം തന്‍റെ മകളുടെ ജീവന്‍ ഭീഷണിയില്‍ ആണെന്ന് കെല്ലര്‍ മനസ്സിലാക്കുന്നു .അത് കൊണ്ട് കെല്ലര്‍ തന്നെ  കൊണ്ടാകുന്ന തരത്തില്‍ മകളെ അന്വേഷിക്കുന്നു.എന്നാല്‍ ഈ അന്വേഷണം മുന്നോട്ടു പോകുംതോറും കുരുക്ക് മുറുകുകയാണ് ചെയ്തത് .തട്ടിക്കൊണ്ട് പോയി എന്ന് കരുതുന്ന കുറേ ആളുകള്‍ .എന്നാല്‍ അവര്‍ പിടിയില്‍ ആകുമ്പോഴും കേസിന്റെ അന്വേഷണം എങ്ങും എത്താതെ പോകുന്നതില്‍ ലോക്കി നിസ്സഹായനായി നില്‍ക്കുന്നു .എന്നാല്‍ ഈ അന്വേഷണം  അവരെ കൊണ്ടെത്തിച്ചത് പ്രതീക്ഷിക്കാത്ത ഒരു മുനമ്പിലേക്ക്‌ ആയിരുന്നു ..അന്നയും ജോയും തിരിച്ചു വരുമോ ?അവര്‍ക്ക് എന്താണ് സംഭവിച്ചത് ?അവരെ കാണാതായതിന്റെ യതാര്‍ത്ഥ കാരണങ്ങള്‍ എന്താണ് ?ഇത്നുള്ള ഉത്തരങ്ങള്‍ ആണ് ബാക്കി ചിത്രം .
  
ഇത് കഥയുടെ വളരെ ചുരുക്കമായ അവതരണം ആണ് .153 മിനിറ്റ് നേരമുള്ള ഈ ചിത്രത്തില്‍ വരുന്ന ഓരോ കഥാപാത്രങ്ങളും രംഗങ്ങളും തീര്‍ച്ചയായും കാണികളെയും ഉദ്വേഗത്തില്‍ ആക്കുന്നു .മികവുറ്റ അഭിനയവുമായി ഒരു മികച്ച താര നിര തന്നെ ഇ ചിത്രത്തില്‍ ഉണ്ട് .ഹ്യുഗ് ജാക്മാന്റെ ഏറ്റവും മികച്ചതെന്ന് പറയാവുന്ന കഥാപാത്രമാണ് ഇതിലെ കെല്ലര്‍ .അത് പോലെ തന്നെ പോലീസ് ആയി വരുന്ന ജേക് ഗയന്നാള്‍ മികവുറ്റ രീതിയില്‍ ലോക്കിയെ അവതരിപ്പിച്ചിരിക്കുന്നു .ഇടയ്ക്കിടെ കണ്ണ് ചിമ്മുന്ന പോലീസുകാരനായി വരുന്ന ജെക്കിന്റെ ശരീര ഭാഷ വിവേകിയായ പക്വതയുള്ള വേഷമാണ് .എന്നാല്‍ കെല്ലര്‍ സാധാരണക്കാരന്‍ ആണ് .അയാള്‍ വികാരങ്ങള്‍ പുറത്തു കാണിക്കുന്നത് വിവേകത്തെ ആശ്രയിച്ചല്ല .ഇവര്‍ രണ്ടു പേരും അവസാനം ചെന്നെത്തുന്ന വഴിയും വ്യത്യസ്തമാണ് .മികവുറ്റ ഒരു ത്രില്ലര്‍ ആണ് Prisoners.ചില രംഗങ്ങള്‍ ഒക്കെ വളരെയധികം ക്രൂരമായി തോന്നുന്നുണ്ട് .വികാരങ്ങള്‍ ചില മനുഷ്യരെ അത്ര ക്രൂരന്മാരാകും എന്ന് തോന്നുന്നു .

  Prisoners അഥവാ തടവുകാര്‍ എന്ന പേര് ചിത്രത്തിന് എത്ര മാത്രം യോജിക്കുന്നു എന്ന് മനസ്സിലാക്കുവാന്‍ അവസാന രംഗം വരെ കാത്തിരിക്കണം .പലപ്പോഴും പ്രതീക്ഷിക്കാത്ത രീതിയില്‍  ആണ് ഇതിന്റെ കഥ മുന്നോട്ടു പോകുന്നത് Spoorloos എന്ന ഡച്ച്‌ സിനിമ കണ്ടപ്പോള്‍ ഉള്ള അതേ അനുഭവം ആണ് ഈ ചിത്രം എനിക്ക് തന്നത്  .എന്തായാലും ചിത്രം കാണുന്നതിനു മുന്‍പ് വായിച്ചറിഞ്ഞത് പോലെ അക്കാദമി പുരസ്ക്കാരത്തിന് ഈ ചിത്രം പല വിഭാഗങ്ങളിലും മുന്നില്‍ ഉണ്ടാകുമെന്ന് തന്നെ കരുതാം .ഈ വര്‍ഷാവസാനം മികച്ച ധാരാളം ചിത്രങ്ങള്‍ വരുന്നുണ്ട്.എന്നാലും മുന്‍ നിരയില്‍ ഈ ചിത്രം കാണും  .ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക് 8/10 !!

More reviews @ www.movieholicviews.blogspot.com

Hollywood  now a days is  dealing with super heroes all over in their film.Regardless of acting skills,now they are having their technical perfections to do the part of acting.This clearly shows the development of technology.But movies which stands out from these technical miracles and given importance to acting were all going to be a history one day.Among these movies,now we have a winner for the best thriller in 2013 released til date(or I have seen).The movie Prisoners is one hell of a thriller which makes us to engage with the emotional lives of the characters and at the same time to be a part of an investigation,even the characters were left clueless.A lot of sequels,super heroes and Marvel comics now a days rules the Hollywood box office.But we have a quality movie in Prisoners.
   
The movie started off with a carpenter Kellar going  with his family to The Birches on a Thanks Giving Day to celebrate.Whiile the families spent their time entertaining each other,the younger ones of each house,Anna and Joy was found to be missing.They didn't have a clue or anything on this disappearance.But elder brother of Anna saw her and joy playing near a R V.They informed the police and they were able to find out the RV.They jailed the driver,Alex for further interrogations.But Alex,being a man of having IQ.But Kellar,played by Hugh Jackman strongly believed that Alex had his own role in the missing of these girls.He also started to make a try of his own believing that each day spent by the Police without finding the girls would end up on their death. Kellar kidnapped Alex and started to have his brutal acts upon him to make him tell the truth.Meanwhile,Loki played by Jake Gyllenhaal was an intelligent detective who was catching up with the case with his own way of interrogations.There appears to be some suspects.But who was the one behind this abduction?Will they be able to find the girls?What was the motive behind these missing?The rest of movie will tell the story

 For me,this is the best ever role done by Hugh Jackman.As a father who lost his child was full of emotions that made him to act above his senses.This one is best from Jake's movies.The movie is an overall thriller fledged with emotions and brains and at times violence..This movie reminded me of Spooloos(Dutch) which kept me at the edge of the seat while watching.As heard it might be a front  runner for the Academy Awards,I think this movie have all the essence to be one.My rating for the movie is 8/10!!

    

Monday, 25 November 2013

64.ARIEL (FINNISH,1988)

ARIEL(FINNISH,1988),|Drama|,Dir:-Aki Kaurismaki,*ing:-Turo PajalaSusanna HaavistoMatti Pellonpää

ഈ അടുത്താണ് അകി കൌരിസ്മക്കി എന്ന ഫിന്നിഷ് സംവിധായകനെ കുറിച്ച് ഉള്ള ഒരു ലേഖനം വായിക്കാന്‍ ഇടയായത് .ഫിന്നിഷ് സിനിമയില്‍ ഒരു അതികായന്‍ എന്ന് വിളിക്കാവുന്ന സംവിധായകന്‍ ആണ് അകി .കാന്‍സിലെയും ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലെ സ്ഥിരം കാണുന്ന മുഖം .അന്താരാഷ്‌ട്ര സിനിമ വേദിയിലും ഇദ്ദേഹത്തെ കുറിച്ച് മുഖവുര വേണ്ടന്ന് മനസ്സിലായി.നാടകീയതയ്ക്കും അപ്പുറം ജീവിതത്തിലെ കറുത്ത വശങ്ങള്‍ കൈ യമ ചെയ്യുന്നവയാണ് അദ്ദേഹത്തിന്റെ സിനിമകള്‍ മിക്കതും.അങ്ങനെ ആണ് കയ്യില്‍ ഇരുന്ന സിനിമകളില്‍ നിന്നും ആദ്യമായി ഈ ചിത്രം കാണുവാന്‍ തീരുമാനിച്ചത് ."Proletariat Trilogy" എന്ന സിനിമ സീരീസില്‍ രണ്ടാമതായി ഇറങ്ങിയ ചിത്രമാണിത് ."Shadows in Paradise","Match Factory Girl"എന്നിവയാണ് ഈ പരമ്പരയിലെ മറ്റു ചിത്രങ്ങള്‍ .

    ടായിസ്ട്ടോ  എന്നാ ഖനി തൊഴിലാളിയുടെ ജീവിതവും ,അവിടത്തെ ജോലി നഷ്ട്ടപ്പെടുമ്പോള്‍ അയാള്‍ കടന്നു പോകുന്ന ജീവിതവും ആണ് ഈ ചിത്രത്തിന്‍റെ കഥാതന്തു .ഖനി അടച്ചപ്പോള്‍ നിരാശനായ ടായിസ്ട്ടോയുടെ   അച്ഛന്‍ ആത്മഹത്യ ചെയ്യുന്നു .തനിക്കായി അവിടെ ഇനിയൊന്നും ബാക്കിയില്ല എന്ന് മനസ്സിലായ ടായിസ്ട്ടോ ബാങ്കില്‍ ബാക്കി ഉണ്ടായിരുന്ന കാശുമായി അച്ഛന്റെ കാറില്‍ സ്ഥലം വിടുന്നു..ചുണ്ടില്‍ സദാ പുകയും മദ്യവുമായി യാത്ര തുടങ്ങുന്നു ടായിസ്ട്ടോ .ഒരു മഞ്ഞുകാലത്ത് കാറില്‍ യാത്ര ചെയ്യവേ ഭക്ഷണത്തിനായി കാര്‍ നിര്‍ത്തിയ ടായിസ്ട്ടോ കൊള്ളയടിക്കപ്പെടുന്നു .പിന്നീട് ഭര്‍ത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീയെ ടായിസ്ട്ടോ കണ്ടു മുട്ടുന്നു .അവര്‍ക്ക് ഒരു കുട്ടിയുമുണ്ട് .ജീവിതം ഒരു നിലയ്ക്ക് അടുപ്പിക്കാന്‍ കഴിയാതെ ഇരുന്ന ടായിസ്ട്ടോ ഒരു പ്രത്യേക സാഹചര്യത്തില്‍ പോലീസ് പിടിയിലാകുന്നു.അവിടെ ടായിസ്ട്ടോ "മിക്കൊനന്‍" എന്ന സഹ തടവുകാരനുമായി ചങ്ങാത്തത്തില്‍ ആകുന്നു .അവിടെ നിന്ന് ഏരിയലില്‍ എത്തുന്ന ടായിസ്റ്റൊയുടെ  ദൂരമാണ് ബാക്കിയുള്ള സിനിമ .ഏരിയല്‍ എന്താണെന്ന് ബാക്കി സിനിമ പറയും .

 ടായിസ്റ്റൊയുടെ ജീവിതം അവതരിപ്പിക്കുന്ന ഈ സിനിമയില്‍ അകി എന്ന സംവിധായകന്‍റെ മികവു വ്യക്തമായി കാണാം .ദാരിദ്ര്യത്തില്‍ തുടങ്ങുന്ന സിനിമ അക്കാലത്തെ ജീവിത സാഹചര്യങ്ങളെ കുറിച്ച് സംസാരിക്കുന്നു .പിന്നീട് കള്ളന്മാരും ജീവിതസാഹചര്യങ്ങളും കഷ്ട്ടപെടുത്തുന്ന ടായിസ്ട്ടോ ..പിന്നെ കുറച്ച് പ്രണയം .അതും ഒരു കാമുകി-കാമുകന്‍ എന്നതിലും അപ്പുറം ജീവിതം ഒരുമിച്ചു തിരിച്ചു പിടിക്കുവാന്‍ തയ്യാറാകുന്ന രണ്ടു പേരുടെ ജീവിതം .അവിടെ നിന്നും ജീവിതത്തിന്റെ കറുത്ത ഇടനാഴിയിലേക്ക്‌ .അവിടെ നിന്നും പ്രതീക്ഷയുടെ എരിയയിലേക്കുള്ള യാത്രയും .ഈ യാത്രയില്‍ ടായിസ്ട്ടോ അനുഭവിക്കുന്ന കാഴ്ചകള്‍ ആണ് അകി ഒരു സിനിമ എന്നതിനപ്പുറം ,നടീ-നടന്മാരുടെ അഭിനയതിനപ്പുരം ചിത്രീകരിച്ചിരിക്കുന്നത് .പലപ്പോഴും ടായിസ്ട്ടോയും മറ്റ് ആളുകളും നിര്‍വികാരതയോടെ ജീവിതത്തെ കാണുന്നവരാണോ  എന്ന് തോന്നി പോകും ചിത്രം കാണുമ്പോള്‍ .ജീവിതത്തില്‍ അല്ലെങ്കിലും പലപ്പോഴും വികാരങ്ങള്‍ അടക്കിപ്പിടിക്കുന്നവരാണല്ലോ പലരും .തന്നെ ഉപേക്ഷിക്കാതെ എന്നും തന്‍റെ കൂടെ കാണുമോ എന്ന് ചോദിക്കുന്ന കാമുകിയും ,വെറുതെ മദ്യപിച്ചു നടക്കരുത് എന്ന് പറഞ്ഞിട്ട് ആത്മഹത്യ ചെയ്യുന്ന ടായിസ്റ്റൊയുടെ പിതാവും ,താന്‍ മരിക്കുമ്പോള്‍ തന്‍റെ ഹൃദയം കുഴിച്ചിടണം എന്ന് പറയുന്ന സുഹൃത്തും എല്ലാം ഈ നിര്‍വികാരതയുടെ തെളിവുകളാണ് .

 അതിനാല്‍ തന്നെ അഭിനയം വച്ച് നോക്കുമ്പോള്‍ നമുക്ക് കൂടുതലായി ഒന്നും ഈ ചിത്രത്തില്‍ കാണുവാന്‍ സാധിക്കില്ല .നിര്‍വികാരരാണ് ഇതിലെ കഥാപാത്രങ്ങള്‍ .എന്നാല്‍ ജീവിതം ഇത്രയൊക്കെയേ ഉള്ളു എന്നും അതിഭാവുകത്വം തന്‍റെ സിനിമയില്‍ വേണ്ട എന്നും ഉള്ള അഭിപ്രായകാരനായ സംവിധായകനില്‍ നിന്നും പ്രതീക്ഷിക്കാന്‍ ഇത്രയേ ഉള്ളു. അഭിനയം ഇല്ല എന്നല്ല ഈ പറഞ്ഞതിന് അര്‍ത്ഥം .ഇതിലെ ടായിസ്റ്റൊയെ അവതരിപ്പിച്ച ടുരോ പജാലയ്ക്ക്  ഈ ചിത്രത്തിന് മോസ്കോ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് ഒക്കെ കിട്ടിയതാണ് .ഓരോ രംഗത്തിനു ശേഷവും മാഞ്ഞു പോകുന്ന ഫ്രെയിമുകളില്‍ നാടകീയമായ സംഭാഷണങ്ങള്‍ ഒന്നും അധികം കാണില്ല .എന്തായാലും മികച്ച ഡ്രാമ വിഭാഗത്തില്‍ പെടുത്താവുന്ന ഒരു ചിത്രമാണ്‌ ഏരിയല്‍ .ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക്‌ 8/10!!

 More reviews @ www.movieholicviews.blogspot.com


I came to know about the Finnish master director Aki Kaurismaki from an article I read some days ago.When I checked out on his movies,I found them interesting all the way from the synopsis.So I decided to watch it.As I am having a copy of Ariel ,which was the second one in Proletariat Trilogy i started watching it.It was really a new experience for me from the usual cliches of a movie.Yes,I admit this movie too had cliches,cliches of one obtaining a new road for his life.
The movie started off with the shutdown of a mine.Feeling tired off his own life,after advising his son Taisto,an old man commits suicide.When he came to know that nothing left for him to live in that place,the chain -smoker Taisto left the place after taking all his money from the bank account in his father's car.After that Taisto had to be with what the society had for him.He then passed through a robbery,romance with a divorced woman having a child ,then jailed for an unaccountable reason .But he had something in that world for him.That's how he came across Ariel.Ariel was a symbol of hope and happiness.But reaching there was extremely difficult as he had to face losses and the hard times he had to face.
Some might feel the acting be emotionless.But believe me,I think Kaurismaki was trying to make understand everyone that while creating a movie of drama genre,there is no need to be over emotional in one's role.Instead if one goes through such a situation in real life the character won't be acting his emotions.Instead they would be in an emotional,nothing -to-live for style.The emotional content in this movie is very clear when Irmeli asked Taisto to be with her all her life ,the last words of Taisto's father before committing suicide and his friend's death wish.
Every scene ends up with a darker frame which clearly states what the director was trying to tell through this movie.A movie without much dialogues.But they are there when needed.It's a good watch for a movie in drama genre.My rating for this movie is 8/10!!

More reviews @ www.movieholicviews.blogspot.com

Sunday, 24 November 2013

63.BLIND (KOREAN,2011)

BLIND (KOREAN,2011),|Crime|Thriller|,Dir:- Sang-hoon Ahn,*ing :-Ha-Neul KimSeung Ho YooHie-bong Jo

"കാഴ്ചകള്‍ മനസ്സിന്‍റെ ചിന്തകള്‍ "ആണെന്ന് ആണ് പൊതുവേ ഉള്ള ധാരണ  .പലപ്പോഴും നമ്മുടെ മനസ്സിന്‍റെ അവസ്ഥ അനുസരിച്ചിരിക്കും നമ്മള്‍ കാണുന്നതിനെ നമ്മള്‍ വിലയിരുത്തുന്നതും .ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാകും നമ്മുടെ ഓരോ പ്രവര്‍ത്തിയും നമ്മുടെ കാഴ്ചകളുമായി ബന്ധപ്പെട്ടിരിക്കുന്നു .കാഴ്ചകള്‍ക്ക് ഇത്രയും പ്രാധാന്യം ഉണ്ടെന്നിരിക്കെ കാഴ്ചയില്ലാത്തവരുടെ കാര്യം വളരെയധികം പലപ്പോഴും ദുരിതപ്പൂര്‍ണം ആകാറുണ്ട് .എന്നാല്‍ അന്ധത തന്‍റെ കണക്കുക്കൂട്ടലുകള്‍ക്ക് ,മനസ്സിന്‍റെ ചിന്തകള്‍ക്ക് ഒരു വിലങ്ങു തടി അല്ല എന്ന് കരുതുന്ന ഒരു യുവതി പ്രതീക്ഷിക്കാതെ ചെന്ന് ചാടുന്ന അപകടത്തിന്‍റെ കഥയാണ് Blind എന്നാ ഈ കൊറിയന്‍ ചിത്രത്തിന്‍റെ ഇതിവൃത്തം .

സിനിമ തുടങ്ങുന്നത് വീട്ടില്‍ പറയാതെ ഡാന്‍സ് പരിശീലനത്തിന് പോയ സഹോദരനെ ശാസിച്ചു തിരിച്ചു കൊണ്ട് പോകുന്ന മിന്‍ സൂ എന്ന പോലീസ് ട്രയിനി അനുജനുമായി തിരിച്ചു പോകുമ്പോള്‍ ഒരു അപകടത്തില്‍ പെടുന്നു .അപകടത്തില്‍ അനുജന്‍ മരിക്കുന്നു .മിന്‍ സൂ വിന്റെ കാഴ്ചയും അത് പോലെ പോലീസ് അക്കാദമിയിലെ തുടര്‍ പഠനവും അവസാനിക്കുന്നു .ഒരു പോലീസ് ആകാന്‍ പറ്റാത്ത രീതിയില്‍ അവര്‍ കുറ്റം ചെയ്തു എന്നാണു അതിന്പറയുന്ന കാരണം .അന്ധയായ മിന്‍ സൂ എന്നാല്‍ തന്‍റെ ജീവിതത്തില്‍ ആരുടേയും സഹായമില്ലാതെ ജീവിക്കാന്‍ പഠിക്കുന്നു .സുല്‍ ഗി എന്ന പരിശീലനം ലഭിച്ച നായ അവര്‍ക്ക് കൂട്ടായുണ്ട് .ഫോണ്‍ കോള്‍ മുതല്‍ എല്ലാം മിന്‍ സൂ തന്‍റേതായ രീതിയില്‍ സജ്ജീകരിച്ചു ജീവിക്കുന്നു .ടെക്നോളജിയുടെ സഹായത്തോടെ അവര്‍ അന്ധതയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു .ഒരു ദിവസം മഴയത്ത്  അവര്‍ക്ക് ഒരു കാറില്‍ ലിഫ്റ്റ്‌ ലഭിക്കുന്നു .ഒരു വിലയേറിയ ടാക്സിയില്‍ ആണ് താന്‍ യാത്ര ചെയ്യുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നു .എന്നാല്‍ ആ വണ്ടി എന്തിനെയോ ഇടിക്കുന്നു .വണ്ടിയില്‍ നിന്നും പുറത്തിറങ്ങി നോക്കിയപ്പോള്‍ അതൊരു സ്ത്രീ ആണെന്ന് മിന്‍ സൂവിനു മനസ്സിലാകുന്നു .എന്നാല്‍ താന്‍ മുട്ടിയത്‌ ഒരു നായെ ആണെന്ന് അയാള്‍ പറയുന്നു എന്നാല്‍ മിന്‍ സൂ അത് വിശ്വസിക്കുന്നില്ല .അവസാനം മിന്‍ സൂവിനെ വഴിയില്‍ ഉപേക്ഷിച്ചു അയാള്‍ കടന്നു കളയുന്നു .

  പിറ്റേന്ന് തനിക്കുണ്ടായ അനുഭവം അവര്‍ പോലീസ് സ്റ്റേഷനില്‍ പോയി പറയുന്നു .എന്നാല്‍ അവിടെ ആരും അവരെ വിശ്വസിക്കുന്നില്ല .എന്നാല്‍ ഒരു പെണ്‍ക്കുട്ടിയെ കാണാതായി എന്ന് പിന്നീട് മനസ്സിലാക്കിയ പോലീസ് അവരെ തിരിച്ചു വിളിക്കുന്നു .കേസ് അന്വേഷണത്തിനായി ജോ എന്ന പോലീസുകാരനെ ഏല്‍പ്പിക്കുന്നു .അന്ധയായ സ്ത്രീയില്‍ ജോയ്ക്ക് ആദ്യം വിശ്വാസം ഇല്ലായിരുന്നു .എന്നാല്‍ പിന്നീട് മിന്‍ സൂവിന്‍റെ രീതികളില്‍ മതിപ്പ് തോന്നിയ ജോ ആ കേസ് ഗൌരവമായി കാണുവാന്‍ തുടങ്ങുന്നു .എന്നാല്‍ അന്ധയായ മിന്‍ സൂവിന്‍റെ മൊഴി പോലീസുകാരെ കുഴപ്പിക്കുന്നു .അപ്പോഴാണ്‌ ആ കാറിനെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് സമ്മാനവുമായി ഒരു പോലീസ് പരസ്യം വരുന്നു .കി -സബ് എന്നാ ഒരു യുവാവ് താന്‍ ആ കാര്‍ കണ്ടു എന്ന അവകാശവാദവുമായി വരുന്നു .എന്നാല്‍ ആ അവകാശവാധത്തില്‍ പറയുന്ന കാര്യങ്ങള്‍ മിന്‍ സൂവിന്‍റെ മൊഴിയുമായി വ്യത്യാസം ഉണ്ടായിരുന്നു .ആര് പറയുന്നതാണ് ശരി ?ഈ കേസ് അന്വേഷണം ഇവരെ എവിടെ കൊണ്ടെത്തിക്കുന്നു എന്നതൊക്കെ ആണ് ബാക്കി സിനിമ .

  സ്ഥിരം കൊറിയന്‍ സിനിമകളില്‍ പോലെ ഉള്ള ധാരാളം സമാനതകള്‍ ഇവിടെ കാണാം .കൊലയാളിയെ ആദ്യം തന്നെ കാണിക്കുന്നു.പിന്നെ അലസന്മാരായ പോലീസുകാര്‍ എന്നിങ്ങനെ ഉള്ള സംഭവങ്ങള്‍ .ഒരു മികച്ച കൊറിയന്‍ ത്രില്ലര്‍ എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും അത്യാവശ്യം മടുപ്പിക്കാതെ കാണാവുന്ന ചിത്രം ആണിത് .ഒരു കാറപകടം കൊണ്ടെത്തിച്ച ഒരു വലിയ അപകടം മോശമല്ലാത്ത രീതിയില്‍ ഈ ചിത്രത്തില്‍ എടുത്തിട്ടുണ്ട് .കൊറിയന്‍ ത്രില്ലര്‍  സിനിമകള്‍ ഇഷ്ടമുള്ളവര്‍ക്ക്  തീര്‍ച്ചയായും മുഷിപ്പില്ലാതെ കാണാവുന്ന ഒരു ചിത്രം .ഇടയ്ക്കുള്ള ചില അവിശ്വസനീയ രംഗങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു നല്ല ത്രില്ലര്‍ ആണ് ഈ ചിത്രം .ഞാന്‍ ഇതിനു നല്‍കുന്ന മാര്‍ക്ക് 6/10!!

  More reviews @ www.movieholicviews.blogspot.com


Korean movies always come up with characters that are not normal in our imaginations.What we see often describes the path around us.Sometimes our visions appears to be the thoughts of  our eyes.What if a blind young lady who was blind falls into an unexpected situation which demands her life?The movie Blind deals with such a story.
Min -Soo,who was a student at Police academy got involved in an accident which killed her brother.She lost her eye sight and the job in the Police.But she was ready to fight against her new conditions.She made arrangements herself to live on her own by technology and speculations.She had a trained dog with her and the technologies with her to survive.But her life changed one rainy night,when she got into a luxurious cab.The cab hit something on the way and the driver told Min Soo that it was a dog.But Min Soo didn't believe what he told as she suspected that it might be a lady.When Min Soo tried to call police,the driver left her on the way and drove the cab.
The next day,Min Soo went to Police to file the case.But they didn't believe the blind Min Soo.But later,when a man missing was reported,they seek her help and arranged a Detective named Jo to interrogate.Jo also didn't believe Min Soo at first.But later he also started believing her.As she was blind,she couldn't be able to clear some of the questions.When a offer was made to public regarding to find the car spotted in the accident,a young lad came up to the Police and he told things which were not right with Min Soo's speculations.Whom should the authorities believe?Also where will they reach following this hit and run case?The rest lies with the movie.

  This may not be the best as some of the Korean movies.But surely this movie is a watchable one taking off some scenes which we may not find believableThis flick had the usual lazy police officers and the villain was shown from the start..But its a nice suggestion for Korean thriller movie lovers.I rate it as a 6/10 for the movie.

  More reviews @ www.movieholicviews.blogspot.com

  

Friday, 22 November 2013

62.IRANDAAM ULAGAM(TAMIL,2013)

IRANDAAM ULAGAM(TAMIL,2013) ,|Romance|Fantasy|,Dir:-Selva Raghavan,*ing:-Arya,Anoushka

ട്രെയിലറും ഗാനങ്ങളും നല്‍കിയ പ്രതീക്ഷകള്‍ നിരാശയിലേക്ക് വഴുതിപ്പോയ "ഇരണ്ടാം ഉലഗം "

സെല്‍വ രാഘവന്‍ വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു സംവിധായകന്‍ ആണ്.പാരമ്പര്യ രീതികളില്‍ നിന്നും സിനിമയെ മാറി കാണുന്ന ഒരു സംവിധായകന്‍ ആയിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് .നായകനും നായികയും ഒത്തു ചേരണം എന്ന് കരുതാത്ത ,പെണ്ണുങ്ങള്‍ അടക്കവും ഒതുക്കവും ഉള്ളവരാണെന്ന് കാണിക്കാത്ത ,നായകനെ അധികം വിശുദ്ധന്‍ ആക്കാത്ത  സിനിമകള്‍ ആയിരുന്നു കൂടുതലും .പ്രണയം മുഖ്യ വിഷയമായി വരുന്ന ചിത്രങ്ങളില്‍ കൂടുതലും പ്രണയത്തിന്‍റെ വ്യത്യസ്ത മുഖങ്ങള്‍ ആയിരുന്നു കാണിച്ചിരുന്നത് ."തുള്ളുവതോ ഇളമയില്‍" ധനുഷിനെ അവതരിപ്പിച്ചു സെല്‍വ കഥ എഴുതിയപ്പോള്‍ അത് ടീനേജ് എന്ന അവസ്ഥയുടെ പ്രതിഫലനം ആയിരുന്നു ."കാതല്‍ കൊണ്ടെനില്‍" പ്രണയം ഭീകര രൂപം ആയി മാറി .:7/ G റയിന്‍ബോ കോളനി" ദുരിതപൂര്‍ണമായ പ്രണയവും "മയക്കം എന" എന്ന ചിത്രം പ്രണയത്തിന്‍റെ കഷ്ടപാടുകളും കാണിച്ചു തന്നു ."പുതുപ്പേട്ടൈ" പറഞ്ഞത് ഒരു സുപ്രഭാതത്തില്‍ ഡോണ്‍ ആയ ഒരു സാധാരണക്കാരന്‍റെ കഥ ആയിരുന്നു .എന്നാലും അതില്‍ അധികം വിശുദ്ധന്‍ ആക്കാന്‍ നായക കഥാപാത്രത്തെ സമ്മതിച്ചും ഇല്ല ."ആയിരത്തില്‍ ഒരുവന്‍" എന്ന ചിത്രം തമിഴ്നാടിന്‍റെ പാരമ്പര്യത്തിലേക്ക്‌ ഇറങ്ങി ചെന്ന ഒരു ഫാന്‍റസിയും ആയിരുന്നു .ഇതില്‍ ചിലര്‍ക്ക് ചില ചിത്രങ്ങള്‍ ആരോചകമായും അനുഭവപ്പെട്ടിട്ടുണ്ടാകാം .എന്നാല്‍ ഡി വി ഡിയില്‍ കാണുമ്പോള്‍ കുഴപ്പമില്ല എന്നാ അഭിപ്രായങ്ങളും കേട്ടിട്ടുണ്ട് .എന്നാല്‍ എന്നെ സംബന്ധിച്ചടത്തോളം സെല്‍വ രാഘവന്‍ മികച്ച ഒരു സംവിധായകന്‍ ആയിരുന്നു .അദ്ദേഹത്തിന്റെ സിനിമകള്‍ എല്ലാം തന്നെ തിയറ്ററില്‍ പോയി കണ്ടിട്ടുമുണ്ട് .

  എന്നാല്‍ ഈ തവണ സെല്‍വ രാഘവന്‍ നല്‍കിയത് നിരാശ ആയിരുന്നു .സിനിമ പ്രീമിയര്‍ ഷോ  കണ്ട സുഹൃത്തുക്കള്‍ ഇതേ അഭിപ്രായം പറഞ്ഞിരുന്നെങ്കിലും ആസ്വാദനം വ്യത്യസ്തമായതിനാല്‍ അങ്ങനെ ഒരു അഭിപ്രായം വന്നതാണെന്ന് മാത്രമേ കരുതിയുള്ളു .സെല്‍വ രാഘവന്‍ ഇത്തവണ പ്രണയം തന്നെ ആണ് വിഷയം ആക്കിയിരിക്കുന്നത് .എന്നാല്‍ അതിനു ഫാന്റസിയുടെ മേമ്പോടിയും ചേര്‍ത്തിട്ടുണ്ട് .രണ്ട് ലോകത്ത് നടക്കുന്ന പ്രണയവും ,അതിന്റെ നഷ്ടപെടലുകളും ആണ് മുഖ്യ വിഷയം .സമാന്തരമായ ലോകങ്ങളില്‍ പ്രണയം മുഖ്യ വിഷയം ആയി വരുന്നു .അതില്‍ ഒന്നില്‍ പ്രണയം എന്താണെന്ന് അറിയില്ല .അവിടെ പ്രണയത്തിന്‍റെ മൊട്ടുകള്‍ വിരിയിക്കുവാന്‍ ഒരാള്‍ മറ്റൊരു ലോകത്ത് എത്തുന്നു .ഇതാണ് സിനിമയുടെ കഥ .

    ഒരേ മുഖഭാവം ഉള്ള ആളുകള്‍ ,തമിഴ് സംസാരിക്കുന്ന മൂന്നു ലോകങ്ങള്‍ (????) ഇതൊക്കെയാണ് സിനിമയുടെ അന്തരീക്ഷം .മറ്റു ലോകം കാണിക്കുമ്പോള്‍ ഉള്ള ഗ്രാഫിക്സ് കണ്ടാല്‍ "അവതാര്‍" പോലെ ആക്കാന്‍ ശ്രമിച്ചതാണോ എന്നൊരു സംശയം .എന്നാല്‍ അതിനു മികവുണ്ടായിരുന്നില്ല .പിന്നെ ഉള്ളത് ഗാനങ്ങള്‍ ആണ് ."കനിമൊഴിയെ" എന്നാ പാട്ട് മാത്രം തിയറ്ററില്‍ കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടു .എന്നാല്‍ ബാക്കി ഗാന രംഗങ്ങള്‍ എല്ലാം നിരാശപ്പെടുത്തി .ഗാനങ്ങളുടെ ആവശ്യം തന്നെ ഈ പ്രണയ ചിത്രത്തില്‍ ഇല്ലായിരുന്നു .നിരാശനായ നായകന്‍ വെള്ളമടിച്ചു പാടുന്ന സ്ഥിരം സെല്‍വ ക്ലീഷേ ഈ ചിത്രത്തിലും വരുന്നുണ്ട് .ഏതു ലോകം ആണെങ്കിലും സ്ഥിരം ക്ലീഷേകളില്‍ നിന്നും സെല്‍വയും മോചിതന്‍ അല്ലായിരുന്നു .ആര്യയ്ക്ക് ചേര്‍ന്ന വേഷം അല്ലായിരുന്നു ഈ ചിത്രത്തില്‍ എന്ന് എനിക്ക് തോന്നി .സ്ഥിരമായി ഉല്ലാസവാനായി കാണുന്ന ആര്യ അഭിനയം ആവശ്യം ഉള്ള സമയത്ത് അരോചകമായി തോന്നി .അനുഷ്ക എന്നാല്‍ തന്‍റെ ഭാഗം വൃത്തിയായി ചെയ്തു.നല്ല സുന്ദരിയായും തോന്നി .സംഘട്ടനങ്ങള്‍ നിരാശപ്പെടുത്തി .

  അറുപതു കോടിയുടെ ചിലവില്‍ ഇത്രയും ഗ്രാഫിക്സ്  ആകും എടുക്കാന്‍ സാധിക്കുക .അതിനാല്‍ തന്നെ സിംഹം എന്ന് പേരുള്ള  ജീവിയുമായുള്ള ആര്യയുടെ സംഘട്ടനം നല്ലവണ്ണം മുഷിപ്പിച്ചു .ആദ്യ പകുതി സാധാരണ പ്രണയ കഥയുമായി പോയപ്പോള്‍ കരുതി രണ്ടാം പകുതിയില്‍  സെല്‍വ അത്ഭുതങ്ങള്‍ ഒളിപ്പിചിട്ടുണ്ടാകും എന്ന് .എന്നാല്‍ ലക്ഷ്യബോധം ഇല്ലാതെ പോയ തിരക്കഥ രണ്ടാം പകുതി വിരസമാക്കി .ടെലി പോര്‍ട്ടിംഗ് ഒക്കെ ഉണ്ടെന്ന് കേട്ടപ്പോള്‍ "Being John Malkovich" പോലെ എന്തെങ്കിലും സംഭവം ഇതില്‍ ഉണ്ടാകും എന്ന് കരുതിയിരുന്നു .എന്നാല്‍ ആ ഭാഗങ്ങള്‍ ഒന്നും ശരിക്കും പ്രേക്ഷകനെ പറഞ്ഞു ബോധ്യപ്പെടുത്തുവാന്‍ സംവിധായകന്‍ ശ്രമിക്കാത്തത് പോലെ തോന്നി . രണ്ടാം ലോകവും കഴിഞ്ഞു മൂന്നാം ലോകവും പ്രേക്ഷകനെ  കാണിച്ചു സെല്‍വ ഈ ചിത്രം അവസാനിപ്പിക്കുമ്പോള്‍ എന്തായിരുന്നു രണ്ടേ മുക്കാല്‍ മണിക്കൂര്‍ നമ്മള്‍ കണ്ടത് എന്നൊരു സംശയം ബാക്കി .ഈ ചിത്രം എന്തായാലും ഞാന്‍ ഇനി ടി വി യിലോ ഡി വി ഡി യിലോ കാണാന്‍ ഇഷ്ടപ്പെടുന്നില്ല .സാധാരണ ഞാന്‍ ഒരു ചിത്രം ഇഷ്ടമായില്ലെങ്കില്‍ അതിനെ കുറിച്ച് റിവ്യൂ ഇടാതിരിക്കാന്‍ ശ്രമിക്കാറുണ്ട് .എന്നാല്‍ ഇത്തവണ പതിവ് മാറ്റി .കാരണം ട്രെയിലറും ഗാനങ്ങളും നല്‍കിയ പ്രതീക്ഷകള്‍ കൂടുതലായിരുന്നു പലര്‍ക്കും  .ഞാന്‍ ഇതിനു നല്‍കുന്ന മാര്‍ക്ക് 4/10 !!

 More reviews @ www.movieholicviews.blogspot.com

1995. Drop ( English, 2025)