Tuesday, 20 June 2023

1711. The Wrath of Becky (English, 2023)

 1711. The Wrath of Becky (English, 2023)

           Horror, Thriller.



⭐️⭐️⭐️/5

ബെക്കി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ മൂന്നു പേർ വരുന്നു. അവർ അവിടെ ഒരു കൊലപാതകം നടത്തുന്നു. ബെക്കി വീണ്ടും ടൂൾസുമായി ഇറങ്ങുന്നു. ഇത്തവണയും കുറച്ചു ശല്യങ്ങൾ പുറത്തുണ്ട്. അവരെ ബെക്കി എങ്ങനെ നേരിടുന്നു എന്നതാണ് ഈ രണ്ടാം ഭാഗത്തിന്റെ കഥ.

Becky ആദ്യ ഭാഗത്തിൽ എന്തായിരുന്നോ, അതിന്റെ അപ്പുറം ആണ് The Wrath of Becky എന്ന ഈ രണ്ടാം ഭാഗം. ബെക്കിയുടെ ലോകത്തിലെ കഥ ഒരു  franchisee ആയി മാറുകയാണ് ഇവിടെ നിന്നും. അതിനു യോജിച്ച രീതിയിൽ ആണ് കഥ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. വീണ്ടും കുറച്ചു പേർ ശല്യമായി  ബെക്കിയുടെ ജീവിതത്തിലേക്ക് വരുകയാണ്. പതിനാറു വയസ്സുകാരി ആയ ബെക്കിയുടെ ഹൊറർ വയലൻസ് ആണ് ഈ ഭാഗത്തിലും .

ആദ്യ ഭാഗത്തിൽ കെവിൻ ജെയിംസിന് മേക്കോവർ നല്കി വില്ലൻ ആക്കിയത് പോലെ നമ്മുടെ പഴയ അമേരിക്കൻ പൈ franchisee യിലെ താരം ആയ സ്റ്റീഫലറിനെ അവതരിപ്പിച്ച ഷോൺ വില്ല്യം സ്കോട്ട് ആണ് അത്തരത്തിൽ ഒരു റോളിൽ വന്നിരിക്കുന്നത്. ഒന്നര മണിക്കൂറിൽ താഴയുള്ള ഈ രണ്ടാം ഭാഗം പുറത്തു വരാൻ കാരണം അടുത്ത ഭാഗങ്ങളിലേക്കുള്ള ബിൾഡ് അപ് ആയിരുന്നു എന്നു മനസ്സിലാക്കുവാൻ സാധിക്കും.

ഹോം ഇൻവേഷൻ സിനിമകളുടെ കഥാ പശ്ചാത്തലം ഒരേ പോലെ ആണെങ്കിലും പലപ്പോഴും മികച്ച ആക്ഷൻ രംഗങ്ങൾ അത്തരം സിനിമകളെ മികച്ചതാക്കാറുണ്ട് . അത്തരത്തിൽ ഒരു ചിത്രമാണ് The Wrath of Becky.

കാണുക.

സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്   

Friday, 16 June 2023

1710. Eastern Promises (English, 2007)

 

1710. Eastern Promises (English, 2007)
          Crime/ Thriller

⭐️⭐️⭐️⭐️/5



രണ്ടു മരണങ്ങളിലൂടെ ആണ്  Eastern Promises ആരംഭിക്കുന്നത്. ഒന്ന്, ഒരു കൊലപാതകം. മറ്റൊന്ന് ഗരഭിണിയായ ഒരു പെൺക്കുട്ടിയുടെ മരണം. ഈ മരണങ്ങൾ  രണ്ടും ലണ്ടൻ നഗരത്തിൽ പകയുടെയും ചതിയുടെയും മേമ്പൊടി ചേർത്തുള്ള കുറച്ചു സംഭവങ്ങൾക്ക് തിരി കൊളുത്തുകയാണ്. ഈ സംഭവങ്ങൾ ആണ് Eastern Promises ന്റെ പ്രമേയം. നവോമി വാട്സ് , വിഗോ മോർടെനസൻ, വിൻസന്റ് കാസൽ തുടങ്ങി ഒരു നല്ല താര നിരയുണ്ട് ചിത്രത്തിൽ.

റഷ്യൻ മാഫിയയും അവരുടെ പിന്നാലെ ഉള്ള കെ ജി ഭീയും, അതിനൊപ്പം ആഭ്യന്തര കലഹങ്ങൾ മൂലം കുടിയേറി പാർത്തവരുടെ പിൻ തലമുറ അവരുടെ അതിജീവനത്തിനായി ചെന്നെത്തുന്ന ഇടങ്ങളും എല്ലാം ഈ ചിത്രത്തിന് മികച്ച ഒരു ക്രൈം- ത്രില്ലർ ചിത്രത്തിനുള്ള പരിസരം ഒരുക്കുന്നുണ്ട്. Eastern Promises ഒരു action - packed fast ത്രില്ലർ ഒന്നും അല്ല. പക്ഷേ നല്ല ആക്ഷൻ രംഗങ്ങളും അതിനൊപ്പം മികച്ച കഥാപാത്രങ്ങളും കൂടി ചേരുമ്പോൾ മികച്ചതായി മാറുന്നു എന്നതാണ് യാഥാർഥ്യം.

കഥാപരമായി സ്ഥിരം ഗ്യാങ്സ്റ്റർ ചിത്രങ്ങളിൽ കാണുന്നത് മാത്രം ആണ് ഇവിടെയും ഉള്ളത്. എങ്കിൽ പോലും ഡേവിഡ് ക്രോണൻബർഗിന്റെ സംവിധാന മികവിൽ ചിത്രത്തിന് ആരാധകർ ഉണ്ടാവുകയാണ് ചെയ്തത്. ആ വർഷത്തെ മികച്ച സിനിമകളുടെ ഇടയിൽ സ്ഥാനം പിടിച്ച ചിത്രം പ്രധാനപ്പെട്ട അന്താരാഷ്ട്ര സിനിമ പുരസ്ക്കാര വേദികളിൽ സ്ഥാനം പിടിച്ചിരുന്നു. പ്രത്യേകിച്ചും വിഗോ മോർടൻസൻ. നവോമി വാട്സ് ഓസ്ക്കാർ നാമനിർദേശവും നേടിയിരുന്നു ഈ ചിത്രത്തിലൂടെ.

കണ്ടു നോക്കൂ.

സിനിമയുടെ ലിങ്ക് t.me/mhviews1  ൽ ലഭ്യമാണ്   

1668. Gulmohar (Hindi, 2023)

1668. Gulmohar (Hindi, 2023)

          Streaming on Hotstar



⭐️⭐️⭐️⭐️/5


"ഗുൽമോഹർ". അല്ല. ഇത് അതല്ല. നമ്മളിടങ്ങളിലെ ഗുൽമോഹറിന്റെ കഥയല്ല ഇവിടെ. ഇതൊരു വലിയ വീടിന്റെ, കുടുംബത്തിന്റെ കഥയാണ്.പുറമെ നിന്നു നോക്കുമ്പോൾ സുഖകരമായ ജീവിതം ആണെന്ന് തോന്നുന്ന ഒരു കുടുംബം. അത്യാവശ്യം പണം, വിദ്യാഭ്യാസം എല്ലാം ഉള്ള കുടുംബംഗങ്ങൾ. ഗുൽമോഹർ വിൽപ്പനയ്ക്ക് വച്ച് വിൽക്കുന്നു. അവിടെ ഉള്ള അവസാന ദിവസം മുതൽ നാല് ദിവസത്തിനുള്ളിൽ വരുന്ന ഹോളി വരെയുള്ള സമയം, ആ കുടുംബത്തിലെ പല രഹസ്യങ്ങളും സംഘർഷങ്ങളും പുറത്തു കൊണ്ട് വരുകയാണ് ചിത്രത്തിൽ.


 ചില സന്ദർഭങ്ങളിൽ പ്രേക്ഷകന് നല്ലത് പോലെ കണക്റ്റ് ചെയ്യാൻ പറ്റും ഇതിലെ പല കഥാപാത്രങ്ങളെയും. ഒരു കുടുംബത്തിലെ രഹസ്യങ്ങൾ എന്ന് പറയുമ്പോൾ അത് സിനിമാറ്റിക് മിസ്റ്ററി പോലെ വലിയ സംഭവം ഒന്നും ആകില്ല. പക്ഷെ മുഖത്ത് അണിഞ്ഞിരിക്കുന്ന മുഖമൂടി ആണ്‌ മറ്റുള്ളവർ കാണുന്ന പലരുടെയും ജീവിതം എന്ന് മനസ്സിലാകുമ്പോൾ ആണ്‌ കഥാപത്രങ്ങളുടെ ഒപ്പം പ്രേക്ഷകനും പോകുന്നത്.


 ശർമിള ടാഗോർ, മനോജ്‌ ബാജപയ്, സിമ്രാൻ തുടങ്ങി എല്ലാവരും അവരുടെ കഥാപത്രങ്ങൾ നല്ലതായി ചെയ്തിട്ടും ഉണ്ട്. ഒരു കുടുംബത്തിന്റെ കഥ ആകുമ്പോൾ കഥാപത്രങ്ങൾ ചിലപ്പോൾ സോപ്പ്  സീരിയലുകളിലെ പോലെ തോന്നിക്കാം. എന്നാൽ അതിന് ഗുൽമോഹർ അധികം പിടി കൊടുത്തിട്ടില്ല എന്ന് തോന്നി.


നല്ല ഒരു സിനിമയാണ്. നല്ല കഥാപത്രങ്ങൾ. നല്ല ഒരു കഥ.


കണ്ടു നോക്കൂ. എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ.

 

Saturday, 3 June 2023

1706. Son of A Rich (Russian, 2019)


1706. Son of A Rich (Russian, 2019)

          Comedy

 


⭐️⭐️⭐️½ /5


ധൂർത്തനും അലസനും ആയ കോടീശ്വര യുവാവിനെ നന്നാക്കാൻ ഉള്ള ശ്രമം ലോകമെമ്പാടും ഉള്ള സിനിമക്കാർ തുടങ്ങിയിട്ട് കാലം കുറെ ആയി. നമ്മുടെ മലയാളത്തിലും ഉണ്ടല്ലോ ഇതേ പ്രമേയത്തിൽ ഉള്ള ധാരാളം ചിത്രങ്ങൾ. എന്നാൽ, ഇത്തരത്തിൽ ഒരു സിനിമ റഷ്യയിൽ ഇറങ്ങിയപ്പോൾ അത് റഷ്യൻ ഭാഷയിൽ ഇറങ്ങിയ സിനിമകളിൽ ഏറ്റവും ലാഭകരമായ ചിത്രമായി മാറുകയാണ് ഉണ്ടായത്. അതാണ്‌ Son of A Rich, അഥവാ Serf എന്ന സിനിമയുടെ ചരിത്രം.


  വെറുതെ നന്മ ഉപദേശിച്ചും സുഖകരം അല്ലാത്ത ജീവിതം കണ്ടും അല്ല ഇവിടെ നായകനെ നന്നാക്കാൻ നോക്കുന്നത്. പകരം, അതിനായി ഒരു ലോകം തന്നെ ഉണ്ടാക്കുകയാണ്. എങ്ങനെ ആണെന്നല്ലേ? ഗ്രിഷ എന്ന ധനികനായ ധൂർത്തു പുത്രനെ നന്നാക്കാൻ അവന്റെ പിതാവ് അവൻ ടൈം ട്രാവൽ ചെയ്ത് 1860 കളിലെ റഷ്യയിൽ എത്തിയത് പോലെ ഒരു പ്രതീതി ഉണ്ടാക്കി.അടിമത്തം നില നിന്നിരുന്ന കാലഘട്ടത്തിൽ എത്തിയ ഗ്രിഷയെ കാത്തിരുന്നത് എന്താണ് എന്നതാണ് ചിത്രം അവതരിപ്പിക്കുന്ന കഥ.


 ഇത്തരത്തിൽ ഒരു പ്രമേയം ആയതു കൊണ്ട് വലിയ ക്യാൻവാസിൽ ആണ്‌ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഒരു പക്ഷെ നമ്മുടെ നാട്ടിലും വലിയ ബഡ്ജറ്റിൽ വരുന്ന ചിത്രങ്ങൾക്ക് കിട്ടുന്ന പ്രേക്ഷക ശ്രദ്ധ ഉണ്ടല്ലോ? അതായിരിക്കണം ഈ ചിത്രത്തിന് ഇത്രയും വലിയ വിജയം ആകാൻ കഴിഞ്ഞത്. പ്രവചിക്കാൻ ആകുന്ന കഥ ആണെങ്കിലും അവതരണം മികച്ചു നിന്നൂ. പ്രത്യേകിച്ചും ഇത്തരം ഒരു ലോകം ഉണ്ടാക്കി, അതിൽ കഥാപത്രങ്ങളെ ഉൾക്കൊള്ളിച്ചപ്പോൾ നല്ല ഒരു ചിന്ത ആയി തന്നെയാണ് ചിത്രം അനുഭവപ്പെട്ടത്.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.



1890. Door (Japanese, 1988)