1149. Mathu Vadalara (Telugu, 2019)
Mystery, Suspense, Crime
ഷാർപ് ഷൂട്ടറുടെ ഉന്നം തെറ്റിയില്ല.അയാൾ വച്ച വെടി കൃത്യം നായകന്റെ നെറ്റിയിൽ ഒരു പൊട്ട് പോലെ ആയി മാറി. എന്നാൽ അയാൾ തളർന്നില്ല. അയാൾ പിന്നോട്ട് പോകാൻ കൂട്ടാക്കിയില്ല.ക്ഷേത്രത്തിൽ വച്ചു വെടിയേറ്റ അയാൾ അവിടെ നിന്നു നിവേദ്യവും കഴിച്ചു തന്റെ പ്രിയതമേയെയും കൂട്ടി കാർ ഓടിച്ചു പോകാൻ തുടങ്ങി.
ങേ!!എവിടെയോ കണ്ട സീൻ പോലെ ഉണ്ടല്ലോ.ഈ സ്പൂഫ് ആണോ Mathu Vadalara എന്നു പറയുന്ന സിനിമ?ഈ ചോദ്യം ഉറപ്പായും മനസ്സിൽ വരാം ആദ്യ ഒരു 10 മിനിറ്റിൽ.ആ പത്തു മിനിറ്റ് കഴിഞ്ഞാൽ മുന്നിൽ കാണുന്നതാണ് നല്ല കിടിലം ട്വിസ്റ്റുകളും സസ്പെന്സും ത്രില്ലും എല്ലാം ഉള്ള ഒരു സിനിമ.
3 യുവാക്കളുടെ ഒരു ദിവസത്തെ കഥയാണ് സിനിമയ്ക്ക് ആധാരം.തുടക്കത്തിൽ അവർ ആരാണ് എന്നൊക്കെ ഉള്ള ഭാഗങ്ങളും ഈ സീരിയലും സിനിമയുടെ ഴോനർ എന്താണെന്ന് സംശയം ഉണ്ടാക്കുന്നുണ്ട്. ഒരു സൈക്കിൾ ചെയിൻ കറങ്ങുന്ന വേഗതയിൽ ഉള്ള സംഭവങ്ങൾ ആണ് സിനിമയിൽ.
ഒരു കൊലപാതകം,അവിടുന്നു അടുത്തത് അങ്ങനെ അങ്ങനെ.എന്നാൽ ഇടയ്ക്കു ഒന്നും നടന്നിട്ടും ഇല്ല എന്ന് തോന്നും.പ്രേക്ഷകന്റെ ട്വിസ്റ്റ്, സസ്പെൻസ് എന്നിവയോടുള്ള താല്പര്യത്തെ നല്ലത് പോലെ ചൂഷണം ചെയ്തിട്ടുണ്ട് ചിത്രത്തിൽ.സിനിമയുടെ വിജയത്തിന് കാരണവും ഇതാണ്.
കഥയെ കുറിച്ചു എന്തെങ്കിലും പറഞ്ഞാൽ സ്പോയിലർ വയ്‌ക്കേണ്ടി വരും.അതു കൊണ്ട് ധൈര്യമായി കണ്ടോ പടം.പ്രത്യേകിച്ചും പുതുമ ഉള്ള ഇത്തരത്തിൽ ഒരു ഴോനർ സിനിമ കാണാൻ താൽപ്പര്യം ഉണ്ടെങ്കിൽ.ഇതു പോലെ ധാരാളം സിനിമകൾ വരട്ടെ.അപ്പോൾ നമ്മളും ഉഷാറാകും.
ചിത്രം Amazon Prime ൽ ലഭ്യമാണ്.
More Movie suggestions @www.movieholicviews.blogspot.ca
ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് : @mhviews