705.KARMA(TAMIL,2016),|Crime|Mystery|,Dir:-Arvind Ramalingam,*ing:-**********
അഭിനയിച്ചവരുടെ പേര് പറഞ്ഞാല്‍ ഒരു പക്ഷേ ഈ ചിത്രത്തിന്റെ മിസ്റ്ററി എന്ന genre ഒഴിവാക്കേണ്ടി വരും.കൌതുകം തോന്നുന്നുണ്ടാകാം അല്ലെ?അതാണ് അരവിന്ദ് എന്ന സംവിധായകന്‍റെ ഒരു മണിക്കൂറില്‍ അല്‍പ്പം കൂടി കൂടുതല്‍ ഉള്ള ഈ ചിത്രത്തിന്റെ അനേകം പ്രത്യേകതകളില്‍ ഒന്ന്.Perfect Murder അഥവാ പഴുതുകള്‍ ഇല്ലാത്ത കൊലപാതകം ഇതൊരു കൊലയാളിയുടെ സ്വപ്നം ആയിരിക്കണം.പ്രത്യേകിച്ചും മറ്റെല്ലാ മേഖലകളിലും ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യുന്നത് പോലെ തന്നെ മറ്റൊരാളുടെ ജീവന്‍ എടുക്കുമ്പോള്‍ ഉണ്ടാകുന്ന ഉന്മാദ അവസ്ഥ ആസ്വദിക്കുന്ന ഒരാള്‍ക്ക് Perfection എന്ന് പറയുന്ന ഘടകം എത്ര മാത്രം പ്രാധാന്യം അയാളുടെ പ്രവര്‍ത്തിയില്‍ ഉണ്ടാകും എന്ന് പറയുന്നതിലും ഒരു പക്ഷെ തന്റെ കൃത്യങ്ങളില്‍ കൃത്യത പുലര്‍ത്തുന്നവര്‍ ഉണ്ടായിരിക്കാം.ഒരു പക്ഷെ ആല്‍ഫ്രഡ് ഹിച്ച്കോക്ക് എന്ന ഈ വിഷയത്തില്‍ മികച്ച സിനിമകള്‍ അവതരിപ്പിച്ച "ഏറ്റവും അപകടകരമായ ചിന്തകള്‍" നല്‍കിയ സംവിധായകന് ഒരു Tribute ആയിരുന്നിരിക്കാം ഈ സിനിമ.
ഒരു മുറിയില്‍ ,ഒരു ക്രൈം കഥാകൃത്തിനെ അയാളുടെ ഭാര്യയുടെ മരണവും ആയി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ അറിയുന്നതിനായി അന്വേഷണം നടത്താന്‍ വന്ന പോലീസ് ഉദ്യോഗസ്ഥനും ആയുള്ള സംഭാഷണം ആണ് ചിത്രത്തിന്റെ കഥ എന്ന് പറയാവുന്നത്.ഒരു കേസിനെ പല രീതിയില്‍ അപഗ്രഥിച്ചു പോകുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്‍റെ ബുദ്ധിയില്‍ മതിപ്പ് തോന്നുക സ്വാഭാവികം.അതാണ് ചിത്രത്തിന്റെ കാതലായ സ്വഭാവവും കഥയും.ഒരു ചെറിയ പാളിച്ച പോലും ചിത്രം ഒരുക്കിയ രീതിയെ ബാധിക്കുമായിരുന്നു എന്നതാണ് സത്യം.Perfect Murder എന്ന വിഷയത്തില്‍ നടത്തിയ ധീരമായ പരീക്ഷണങ്ങളില്‍ ഒന്നാണ് ഈ ചിത്രവും.
അധികം മുടക്ക് മുതല്‍ ഇല്ലാതെ നിര്‍മിച്ച ഈ ചിത്രം നിര്‍മാതാവ് കൂടി ആയ സംവിധായകന്‍ അനുരാഗ് കശ്യപ് പോലെ ഉള്ള പ്രമുഖരുടെ സഹായത്തോടെ മാര്‍ക്കറ്റ് ചെയ്യുകയും ചിത്രത്തിന് അത് വഴി ജനശ്രദ്ധ ആകര്‍ഷിക്കാനും കഴിഞ്ഞിരുന്നു.അതിനോടൊപ്പം "മാഡ്രിഡ് ചലച്ചിത്ര മേളയില്‍" മികച്ച പുതുമുഖ സംവിധായകന്‍ (വിദേശ ഭാഷ ) നു അരവിന്ദിന്റെ പേര് നിര്‍ദേശം ലഭിച്ചിരുന്നു.ഹോളിവുഡ് സ്കൈ ചലച്ചിത്ര മേളയില്‍ സ്ഥാനവും ലഭിച്ചു ഈ ചിത്രത്തിന്.പരീക്ഷണങ്ങള്‍ ആണ് ചലച്ചിത്ര കലയെ ഇത് വരെ മുന്നോട്ടു നയിച്ച ഘടകം.പരീക്ഷണങ്ങള്‍ പാളി പോകാറുണ്ട് ചിലപ്പോള്‍.മറ്റു ചിലപ്പോള്‍ അവ ട്രെന്‍ഡ് സെറ്റര്‍ ആയി മാറാറും ഉണ്ട്.എന്നാല്‍ സിനിമ റിലീസ് ചെയ്ത രീതിയിലൂടെ സിനിമയെ സ്വപ്നം കാണുന്ന ആര്‍ക്കും സിനിമാക്കാരന്‍ ആകാം എന്ന് അരവിന്ദ് തെളിയിച്ചു.സന്തോഷ് പണ്ഡിറ്റ് ഒക്കെ തെളിച്ച വഴിയിലൂടെ ആയിരുന്നെങ്കിലും അരവിന്ദ് പിന്തുടര്‍ന്ന വഴി വ്യത്യസ്തം ആയിരുന്നു.ഒരു ക്രൈം/മിസ്റ്ററി ചിത്രം എന്ന നിലയില്‍ എന്നെ വളരെയധികം ഈ ചിത്രം തൃപ്തിപ്പെടുത്തി.ഒരു പക്ഷെ ഇതരെം തീമുകളോട് ഉള്ള പ്രത്യേക ഇഷ്ടം ഒരു കാരണം ആയിരുന്നിരിക്കണം.
ചിത്രത്തിന്റെ ലിങ്ക് :- https://www.youtube.com/watch?v=by8p6yYQsAE