Pages

Thursday 30 April 2020

1212. Perfect Stranger(English, 2007)



1212. Perfect Stranger(English, 2007)
           Mystery, Thriller.

 "ട്വിസ്റ്റുകളിലൂടെ സ്വഭാവം മാറിയ കൊലപാതക ദുരൂഹതയുടെ കഥയുമായി Perfect Stranger"

    തന്റെ കൂട്ടുകാരിയുടെ ക്രൂരമായ കൊലപാതകം നടത്തിയത് അവൾ നേറ്റജി കൊടുത്ത ചില സൂചനകളിൽ നിന്നും ആരാണ് എന്നു പത്ര പ്രവർത്തകയായ രോവീന മനസ്സിലാക്കി.അവൾ തന്റേതായ രീതിയിൽ കുറ്റവാളിയെ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കണം എന്നു തീരുമാനിച്ചു.ധനികനായ, ശക്തനായ ഒരാളെ ആണ് അവൾക്കു നേരിടാൻ ഉണ്ടായിരുന്നത്.എന്നാൽ, ഈ കഥയ്ക്ക് അപ്പുറം മറ്റെന്തെങ്കിലും ഉണ്ടോ?

  ക്ളൈമാക്സിലേക്കു അടുക്കുമ്പോൾ ഒരു ട്വിസ്റ്റിൽ നിന്നും അടുത്തിലേക്കു എന്ന നിലയിൽ അവസാന സീനിൽ വരെ അത്തരം ഒരെണ്ണം അവശേഷിപ്പിച്ചു ആണ് Perfect Stranger അവസാനിക്കുന്നത്.സിനിമയുടെ തുടക്കം ഇത്തരം ഒരു സാധ്യത എനിക്ക് തോന്നിയിരുന്നില്ല എന്നതാണ് സത്യം.ഒരു കുറ്റകൃത്യം മറയ്ക്കാൻ എവിടം വരെയും പോകാം എന്ന് ചിന്തിക്കുമ്പോൾ ആണ് കഥ നന്നായി തോന്നിയത്.

  ശരിക്കും ഇങ്ങനെ ഒരു അവസാനം ഒന്നും പ്രതീക്ഷിക്കാത്തത് കൊണ്ടു തന്നെ ഹാലിയും, ബ്രൂസും ഒക്കെ അഭിനയിച്ച ഈ ചിത്രം ഇഷ്ടമായി.കഥയെ കുറിച്ചു ഒരു സിനോപ്സിസിന്റെ അപ്പുറം അറിയാതെ കണ്ടത് കൊണ്ടായിരിക്കാം.

   കാണണം എന്ന് താൽപ്പര്യം ഉള്ളവർ കണ്ടു നോക്കൂ.

MH Views Rating 3.5/5

 ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക്  t.me/mhviews or @mhviews ൽ ലഭ്യമാണ്

1211. Bottom of the Sea( Spanish, 2003)


1211. Bottom of the Sea( Spanish, 2003)
          Comedy, Drama, Thriller

  തന്റെ കാമുകിയായ അന്നയുടെ വീട്ടിൽ എത്തിയ എസ്കെയേൽ അവളുടെ അന്നത്തെ പെരുമാറ്റം അവർ രണ്ടു പേരും തമ്മിൽ ഇടയ്ക്കു ഉണ്ടായ പ്രശ്നങ്ങൾ ആണെന്ന് കരുതി.എന്നാൽ അവളുടെ കിടക്കയുടെ അടിയിൽ ഷൂ എടുക്കാൻ ആയി പതിയെ അനങ്ങിയ കൈ ആരുടെ ആണെന്ന് അറിയാൻ തീരുമാനിക്കുന്നു.അവളോട്‌ മറ്റൊന്നും പറയാതെ ഇറങ്ങിയ അവന്റെ അന്നത്തെ ദിവസത്തെ അന്വേഷണം ആണ് ഈ അർജന്റീനിയൻ ചിത്രം പറയുന്നത്.

   കഥയുടെ ഭൂരിഭാഗവും ഒരു ത്രില്ലർ ആയാണ് സിനിമ പോകുന്നത്.ചെറിയ ഒരു neurotic ആയ എസ്കെയേലിന് പലപ്പോഴും തന്റെ കാമുകിയോട് അസൂയ തോന്നാറുണ്ട്.ഒപ്പം വലിയ അളവിൽ സംശയവും.ഒരു ത്രില്ലർ ആയി പോകുന്ന ചിത്രം യഥാർത്ഥത്തിൽ എസ്‌കയേലിന്റെ ജീവിതത്തിൽ ഈ സംഭവങ്ങൾ എന്തെല്ലാം മാറ്റങ്ങൾ ആണ് ഉണ്ടാക്കിയത് എന്നും കാണിക്കുന്നു.

  അവന്റെ സ്വപ്നങ്ങൾക്ക് അനുസരിച്ചു ജീവിക്കാൻ, സ്വന്തം ജോലിയിൽ തിളങ്ങാൻ എല്ലാം ഉള്ള എന്തോ ഒരു ഘടകം അവൻ തനിയെ കണ്ടെത്തേണ്ടിയിരുന്നു.അതിന്റെ അന്വേഷണം കൂടി ആണ് കഥ.ഒരു ത്രില്ലർ ആയി പോയി, പിന്നീട് മറ്റൊരു രീതിയിലേക്ക് പോകുന്നു ഈ ചിത്രം.

  താൽപ്പര്യം തോന്നുന്നുവെങ്കിൽ കാണുക.

MH Views Rating: 3/5

സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews

Tuesday 28 April 2020

1209. A Dark Place(English, 2019)


1209. A Dark Place(English, 2019)
          Mystery.

  കുറച്ചു ദിവസം മുൻപ് കാണാതായ കുട്ടിയുടെ മൃതദേഹം ഒരു തോടിൽ കണ്ടെത്തി. ദിവസവും ചവർ എടുക്കാൻ പോകുമ്പോൾ ജനാലയിലൂടെ തന്നെ കൈ വീശി കാണിക്കുന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തി എന്നറിഞ്ഞപ്പോൾ അവന്റെ അമ്മയോട് അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു എന്നു പറയാൻ ഡാനി പോയി.എന്നാൽ വെള്ളത്തിൽ മുങ്ങി മരിച്ചു എന്ന് ലാഘവത്തോടെ പോലീസ് എഴുതി തള്ളിയ കേസിൽ മറ്റു പലതും ഉണ്ടെന്നു ഡാനിയ്ക്ക് അവിടെ വച്ചു മനസ്സിലായി.

 Autism Spectrum Disorder ഉള്ള ഡാനി ഒരു പെണ്ക്കുട്ടിയുടെ പിതാവും ആണ്.തന്റെ മകൾക്ക് ആണ് ഈ അവസ്ഥ വന്നതെങ്കിലോ എന്ന ചോദ്യം സ്വയം ചോദിച്ച ഡാനി ആ സംഭവത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരാൻ ശ്രമിക്കുകയാണ്.

  ഒരു ചെറിയ അമേരിക്കൻ ടൗണിലെ രഹസ്യങ്ങൾ, പ്രത്യേകിച്ചു ഒന്നും ഇല്ല എന്നു പറയുമ്പോഴും പരസ്പ്പരം എല്ലാവരും അറിയുന്നവർ ആയതു കൊണ്ട് മറ്റുള്ള ആളെ രക്ഷിക്കാൻ ഉള്ള ശ്രമങ്ങൾ എല്ലാം ഇവിടെയും ഉണ്ട്.കഥയിലെ കൗതുകകരം ആയ സംഭവം നായക കഥാപാത്രത്തിന്റെ അവസ്‌ഥ ആണ്.സുഹൃത്തുക്കൾ ഒന്നും ഇല്ലാത്ത, സോഷ്യലൈസ് ചെയ്യാൻ കഴിവില്ലാത്ത ഒരാൾ.അയാൾ അന്വേഷണം നടത്തുമ്പോൾ സാധാരണയിൽ നിന്നും ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്.

  ഷെർലോക് ഹോംസിലെ ജിം മോറിയാർട്ടിയിൽ നിന്നും ആൻഡ്രൂ സ്‌കോട്ട് ഡാനി ആകുമ്പോൾ നല്ല പ്രകടനം ആയിരുന്നു.കഥയിൽ ഒരു ഡാർക് ക്രൈം ത്രില്ലറിനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നിട്ടും സിനിമ അവസാനിച്ചപ്പോൾ അതു അത്ര ഫലവത്തായി അവതരിപ്പിച്ചോ എന്നു സംശയിച്ചു.എന്തോ ഒരു wow!! ഫാക്റ്റർ അത്രയ്ക്കും ഉണ്ടായില്ല.എന്നാൽ കൂടിയും സിനിമ മോശം ആണ് എന്ന അഭിപ്രായവും ഇല്ല.

  മിസ്റ്ററി/ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുത്താം എന്നു കരുതുന്നു.കണ്ടു നോക്കിക്കോളൂ ഇഷ്ടം ആകാനും സാധ്യത ഉണ്ട്.ഒരു ചെറിയ ടൗണിലെ ക്രൈം അതിന്റെ എല്ലാ വശങ്ങളും കൊണ്ടു അവതരിപ്പിച്ചിരിക്കുന്നു ചിത്രത്തിൽ.

  MH Views Rating : 3/5

 ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews ൽ ലഭ്യമാണ്

1208.Spoor (Polish, 2018)



1208.Spoor (Polish, 2018)
          Crime, Thriller

   കുറെയേറെ കൊലപാതകങ്ങൾ.ക്രൂരമായ നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ എല്ലാം ആ ഗ്രാമത്തിലെ പ്രമുഖരുടേത് ആണ്.ആകെ ഉള്ള തെളിവ് മൃതദേഹത്തിന്റെ അടുക്കൽ നിന്നും കിട്ടുന്ന മൃഗങ്ങളുടെ കാൽപ്പാടുകൾ മാത്രം.പോലീസ് പലരെയും സംശയിക്കുന്നുണ്ടെങ്കിലും തെളിവുകൾ ഇല്ലാത്തത് കൊണ്ട് ഇരുട്ടിൽ തപ്പുന്നു.

   ഒരു കുറ്റാന്വേഷണ കഥയായി തോന്നുമെങ്കിലും The Spoor പറയുന്നത് ഗൗരവപൂര്ണമായ മറ്റൊരു കഥയാണ്.മനുഷ്യൻ മൃഗങ്ങളോട് ചെയ്യുന്ന ക്രൂരത.മിയ്ക്ക യൂറോപ്യൻ- അമേരിക്കൻ രാജ്യങ്ങളിലും വേട്ടയാടുന്നതിനു അനുവാദം ഉണ്ട് ഓരോ സീസണ് അനുസരിച്ചു.കഥ പറഞ്ഞു പോകുന്നതും ആ സീസണുകൾ ടൈംലൈൻ ആക്കിയാണ്.

  ടെസസ്ക്കോ എന്ന സ്ത്രീയ്ക്ക് ഈ കൊലപാതകങ്ങളെ കുറിച്ചു ഒരു തിയറി പറയാനുണ്ട്.എന്നാൽ പോലീസ് അവരെ മുഖവിലയ്ക്കു എടുക്കുന്നും ഇല്ല.മൃഗങ്ങൾ തങ്ങളുടെ പ്രതികാരം ചെയ്ത കഥകൾ വരെ അവർ പറയുന്നുണ്ട്.ഈ കൊലപാതകങ്ങൾക്കു പിന്നിൽ ആരാണ് എന്നുള്ളത് ആണ് ചിത്രത്തിന്റെ കഥ.

  ചിത്രത്തിന്റെ പോളിഷ് പേരായ Pokot ന്റെ അർത്ഥം വേട്ടയാടലിൽ മരിച്ച മൃഗങ്ങളുടെ എണ്ണം എന്നാണ്.ഇംഗ്ലീഷ് പേരായ The Spoor ന്റെ അർത്ഥം വേട്ടയാടലിൽ അവശേഷിച്ച അടയാളങ്ങൾ എന്നും (കട: വിക്കിപീഡിയ).എങ്ങനെ ആയാലും ചിത്രത്തിന്റെ പേരിനോട് നീതി പുലർത്തുന്നു കഥ.

 ഓൾഗയുടെ Drive Your Plow Over the Bones of the Dead എന്ന നോവലിനെ ആസ്പദം ആക്കിയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്.പഴയ കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ കഥയിൽ സ്ഥിരമായി കാണുന്ന corruption, പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങൾ എല്ലാം ചിത്രത്തിൽ കാണാം.ഓരോ സീസണിനും അനുസൃതമായ പ്രകൃതി ഭംഗി സിനിമയിൽ ഉടനീളം ഉണ്ട്.

  ഒരു കുറ്റാന്വേഷണ ത്രില്ലർ എന്ന തോന്നലുകൾക്കിടയിലും ചിത്രം പറയുന്ന ബിഗ് പിക്ച്ചർ കാണാൻ ശ്രമിക്കുക.പലതരം അഭിപ്രായങ്ങൾ മനസ്സിൽ ഉണ്ടാകും.

MH Views Rating: 3/5

  ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews എന്ന ടെലിഗ്രാം സെർച്ചിൽ ലഭിയ്ക്കും

Sunday 26 April 2020

1207. Li'l Quinquin (French, 2014)



1207. Li'l Quinquin (French, 2014)
           Mystery

  "പശുവിന്റെ ഉള്ളിൽ നിന്നും കണ്ടതിയ മൃതദേഹത്തിന്റെയും മറ്റ് കൊലപാതകങ്ങളുടെയും കഥ -Li'l Quinquin"

  French Mini- Series
 Number of Episodes- 4
 Duration- 45 minutes

  ചത്തു പോയ പശുവിന്റെ ഉള്ളിൽ നിന്നും ഒരു സ്ത്രീയുടെ ശരീര ഭാഗങ്ങൾ ആണ് കണ്ടെടുത്തത്.പിന്നീടും ഇതേ രീതിയിൽ കൊലപാതകങ്ങൾ നടന്നൂ.ക്രൂരമായ രീതിയിൽ കൊല ചെയ്യപ്പെട്ട ആളുകൾ.കേസ് അന്വേഷിക്കാൻ ക്യാപ്റ്റൻ വാൻ ദാർ വെയ്‌ഡനും അയാളുടെ സഹായി കാർപ്പൻറ്റീയറും വരുന്നു.അവരുടെ അന്വേഷണത്തിലൂടെ ആണ് ചിത്രം സഞ്ചരിക്കുന്നത്.ഒപ്പം Li'l Quinquin ലൂടെയും.

  സ്ഥിരം ഫോർമാറ്റിൽ ഉള്ള ഒരു കുറ്റാന്വേഷണ കഥയ്ക്ക് ഉള്ളതെല്ലാം കഥയിലുണ്ട്.എന്നാൽ ഫ്രഞ്ച് സിനിമയിലെ പരീക്ഷണങ്ങളുടെ ആശാനായ ബ്രൂണോ ഡോർമന്റ് തന്റെ ചിത്രത്തിന് ഉപയോഗിച്ച രീതി മറ്റൊന്നായിരുന്നു. ഫ്രഞ്ച് Avant Garde യുടെ രീതിയിൽ അവതരിപ്പിച്ച ചിത്രം കൂടുതലായും ഫോക്കസ് ചെയ്തിരിക്കുന്നത് മറ്റു ചില കാര്യങ്ങളിൽ ആണ്.സോഷ്യൽ കമന്ററി നന്നായി ഉപയോഗിക്കുകയും അതിനോടൊപ്പം വംശീയപരമായ വ്യത്യാസങ്ങൾ നില നിൽക്കുന്ന സമൂഹത്തിനെ വരച്ചു കാണിക്കാനും ശ്രമിച്ചിട്ടുണ്ട്.

  കഥയുടെ പിന്നാലെ പോകുന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ ആയി ഒന്നും ഇല്ല ചിത്രത്തിൽ.പക്ഷെ അത്തരം ഒരു അവതരണ രീതിയിലും പ്രേക്ഷകന് ചിന്തിക്കാൻ ഉള്ള അവസരം കൊടുക്കുന്നുണ്ട്.യഥാർത്ഥത്തിൽ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ പലരും gardening ജോലിയിൽ ഉള്ളവരായിരുന്നു.അഭിനയിക്കാൻ തീരെ ഇഷ്ടം ഇല്ലാത്ത നായക കഥാപാത്രത്തിന്റെ വിഷമതകൾ അയാൾ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സ്വഭാവം ആയി മാറുകയായിരുന്നു എന്നത് കൗതുകകരമായി തോന്നി.

   ഫ്രഞ്ച് സിനിമകളുടെ ആരാധകർ പലരും ആ അഭിനയം കോമഡി ചിത്രങ്ങളിലെ വ്യത്യസ്ത ആയി കണക്കാക്കിയതായി വായനകളിൽ കണ്ടൂ.നിരൂപകർ ആവോളം പുകഴ്ത്തിയ ഈ കലാസൃഷ്ടി 3 മണിക്കൂറിൽ അധികം ഉള്ള സിനിമ ആയും ടെലിവിഷന് വേണ്ടി 4 ഭാഗങ്ങൾ ഉള്ള മിനി സീരീസ് ആയും ആണ് അവതരിപ്പിച്ചത്‌.

  സിനിമകളെ കുറിച്ചു പഠിക്കുന്നവർക്ക് ഒരു മുതൽക്കൂട്ടു ആകും ചിത്രം.സാങ്കേതികമായും അത്തരത്തിൽ ഉള്ള മേന്മകളെ കുറിച്ചു കണ്ടിരുന്നു.ഇതിന്റെ രണ്ടാം ഭാഗം വന്നിരുന്നു.എന്നാലും പറയുകയാണ്.എല്ലാവരുടെയും ചായ കോപ്പ അല്ല Li'l Quinquin. എല്ലാം കഴിഞ്ഞതിനു ശേഷം അൽപ്പം വായന കൂടി ഉണ്ടെങ്കിൽ ചിത്രം/മിനി സീരീസ് ഒരു അത്ഭുതം ആകും.അല്ലെങ്കിൽ പണ്ട് ആരോ ഒരു കൊറിയൻ ക്ലാസിക് കണ്ടിട്ടു ഇതാണോ വലിയ പടം എന്നു ചോദിച്ചത് പോലെ ആകും. (ആ പടം ഏതാണ് എന്നു പറയുന്നില്ല.പറഞ്ഞാൽ വലിയ സ്പോയിലർ ആകും).

  താൽപ്പര്യം ഉള്ളവർ കാണുക. കുറെയേറെ ചിന്തിപ്പിച്ച പടം ആയതു കൊണ്ടും ടെക്നിക്കൽ ആയി ഉള്ള നിലവാരം അളക്കാൻ ഉള്ള അറിവ് ഇല്ലാത്തതു കൊണ്ടും റേറ്റിങ് ഇടുന്നില്ല. റോജർ എബർട്ടിനെ പോലെ ഉള്ളവർ 4/4 കൊടുത്ത ചിത്രമാണ്.അദ്ദേഹം മാത്രം അല്ല.പല നിരൂപകരും!!

   ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews എന്ന സെർച്ചിൽ ലഭ്യമാണ്.

Friday 24 April 2020

1206. One of My Wives is Missing (English, 1976)



1206. One of My Wives is Missing (English, 1976)
          Mystery, Thriller.

  ഡാനിയൽ കോർബൻ പോലീസിന്റെ അടുക്കൽ ഹണിമൂണിന് കൂടെ വന്ന ഭാര്യ എലിസബത്തിനെ കാണാനില്ല എന്ന പരാതിയും ആയാണ് എത്തിയത്.ഇൻസ്‌പെക്‌ടർ ലെവിൻ അന്വേഷണം തുടങ്ങുന്നു.ആ സമയം എലിസബത്ത് തിരിച്ചെത്തുന്നു.എന്നാൽ അതു തന്റെ ഭാര്യ എലിസബത്ത് അല്ല എന്ന് ഡാനിയൽ പറയുന്നു.പക്ഷെ ആ സ്ത്രീ അവർ എലിസബത്ത് ആണെന്ന് ഉറപ്പിച്ചു പറയുന്നു.ഇൻസ്‌പെക്‌ടർ ലെവിനും മറ്റുള്ളവരും കുഴപ്പത്തിൽ ആകുന്നു.ആര് പറയുന്നതാണ് സത്യം?ഡാനിയലോ അതോ എലിസബത്തോ?

   

  Trap For a Single Man എന്ന നാടകം ആണ് സിനിമയ്ക്ക് പ്രമേയം.പിന്നീട് ചില സിനിമകൾക്ക് പ്രമേയം ആയ ഈ ടെലിവിഷൻ സിനിമ യഥാർത്ഥത്തിൽ ഇന്ത്യൻ സിനിമകൾ ആയ ശേഷ് അൻക(ബംഗാളി), പുതിയ പാർവൈ(തമിഴ്) എന്നീ സിനിമകളിൽ നിന്നും പ്രചോദനം കൊണ്ട നാടകത്തിൽ നിന്നും അവതരിപ്പിക്കപ്പെട്ടു എന്നതാണ് (കട: വിക്കിപ്പീഡിയ).അതിലും രസകരം ആയതു  Chase A Crooked Shadow എന്ന ബ്രിട്ടീഷ് ചിത്രത്തിൽ നിന്നും പ്രചോദനമായി ആണ് ഇന്ത്യൻ സിനിമകൾ വന്നത് എന്നതാണ്. മലയാളത്തിലും സമാനമായ ഒരു സിനിമ ഉണ്ടായിരുന്നു.

   വർഷങ്ങൾക്ക് അപ്പുറം ഈ കഥ ഒരു ക്ളീഷേ ആയി മാറിയിട്ടുണ്ടാകാം.കാരണം ധാരാളം സിനിമകൾ പിന്നീട് ഇതിന്റെ എല്ലാം ചുവടു പിടിച്ചു വന്നൂ എന്നത് തന്നെ കാരണം.ഇത്തരത്തിൽ ഉള്ള പഴയ ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് കണ്ടു നോക്കാം.നല്ല രസകരമായ, ഒരു കുറ്റാന്വേഷണ കഥയുടെ ഇപ്പോൾ പോലും കാണുന്ന ഫോർമാറ്റിൽ അവതരിപ്പിച്ച ചിത്രം ആണ്.

MH Views Rating:3.5/5

  ചിത്രത്തിന്റെ Youtube Print ലഭ്യമാണ്.

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് (യൂടൂബിൽ നിന്നും എടുത്തത്) t.me/mhviews or @mhviews എന്ന ടെലിഗ്രാം സെർച്ചിൽ ലഭ്യമാണ്.

Thursday 23 April 2020

1205. Exit (Korean, 2019)



1205. Exit (Korean, 2019)
          Survival Thriller, Adventure.

  നമ്മളിൽ പലരും ചെറിയ പ്രായത്തിൽ ഒരു വലിയ രക്ഷാപ്രവർത്തനം ഒക്കെ നടത്തി ഹീറോ ആകുന്നത് സ്വപ്നം കണ്ടിരിക്കാം.പ്രത്യേകിച്ചും ക്ലാസിൽ ഒക്കെ ബോർ അടിച്ചിരിക്കുമ്പോൾ ഉള്ള സാധാരണ സ്വപ്നം ആണെന്ന് ആണ് തോന്നിയിട്ടുള്ളത്. Exit അത്തരം ഒരു കാര്യം അപ്രതീക്ഷിതമായി നടത്താൻ കഴിഞ്ഞവരുടെ കഥയാണ്.

   നല്ല ഒരു fun- adventure ചിത്രമാണ് Exit.തന്റെ അച്ഛന്റെ ബിർത്ഡേ പാർട്ടി ഡ്രീം ഹോട്ടലിൽ നടക്കുന്ന സമയത്തു ആണ് പട്ടണത്തിൽ ഒരു അജ്ഞാതൻ വിഷ വാതകം പ്രയോഗിച്ചത്.വാതകവും ആയി contact വന്നാൽ പെട്ടെന്നു തന്നെ മരണം സംഭവിക്കുകയും ചെയ്യും.

  പ്രത്യേകിച്ചു ജോലി ഒന്നും ഇല്ലാത്ത, 'പത്തി മാമൻ' ആയി നടക്കുന്ന യോംഗ് നാമിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സാഹസികത ആണ് പിന്നീട് ഉണ്ടായത്.അയാളുടെ കഴിവുകൾ അതിന്റെ മികവോടെ ഉപയോഗിക്കാൻ ഉള്ള അവസരം.ചെറിയ പിഴവുകൾക്ക് പോലും വലിയ വില ഉള്ളതാണ്.അയാലും ഒപ്പം മുൻ കാമുകിയായ ഊയി-ജൂവും കൂടി അന്ന് നടത്തുന്ന സാഹസികത ആണ് സിനിമ.

  ഒരു മലയാള സിനിമ കാണുന്ന ഫീൽ ആയിരുന്നു തുടക്കം ഒക്കെ.നല്ല രീതിയിൽ കഥാപാത്രങ്ങൾ establish ചെയ്തതിനു ശേഷം കഥ നപല വേഗതയിൽ പലപ്പോഴും ത്രിൽ അടുപ്പിച്ചു തന്നെ പോയി.കണ്ടു നോക്കൂ ഇഷ്ടമാകും.ചില ഭാഗങ്ങൾ ഒക്കെ നല്ലതു പോലെ ത്രിൽ അടുപ്പിക്കുകയും ചെയ്യും.

  MH Views Rating: 3.5/5

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhview or @mhviews ൽ ലഭിയ്ക്കും

1204. Aswathma( Telugu, 2020)





1204. Aswathma( Telugu, 2020)
          Mystery, Thriller

   തങ്ങളുടെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവത്തെ കുറിച്ചു ഒരു ധാരണയും ഇല്ലാത്ത സ്ത്രീകൾ.അവരുടെ ഓർമകളിൽ ഇല്ലാത്ത ആ സമയം ആണ് അവരിൽ പലരുടെയും ജീവിതം തീരുമാനിച്ചത്.പലരും അതിനോട് പ്രതികരിച്ച രീതി വ്യത്യസ്തം ആയിരുന്നു.നിഗൂഢതകൾ ഏറെയുള്ള സംഭവം.അതാണ് തെലുങ്ക് ചിത്രം അശ്വതമായുടെ പ്രമേയം.അവർക്ക് എന്താണ് സംഭവിച്ചത്?

  പലരിൽ ഒരാളായ തന്റെ സഹോദരിയ്ക്കും എന്താണ് സംഭവിച്ചത് എന്നു അറിയാത്ത ഗണ എന്ന യുവാവ് അതിന്റെ പിന്നിലെ രഹസ്യം തേടിയിറങ്ങി.ആ അന്വേഷണം ആണ് ചിത്രത്തെ പിന്നീട് മുന്നോട്ടു നയിക്കുന്നത്.

  ഒരു കുറ്റാന്വേഷണ-സൈക്കോളജിക്കൽ ത്രില്ലർ എന്ന നിലയിൽ ഏറെ സാധ്യതകൾ ഉണ്ടായിരുന്ന ചിത്രം എന്നാൽ ചില സ്ഥലങ്ങളിൽ പതിവ് തെലുങ്ക് ചിത്രങ്ങളുടെ രീതിയിലേക്ക് പോയി.ഇത്തരം ഒരു പ്രമേയത്തിന് അതിന്റെ ആവശ്യം കുറവായിരുന്നു.ഒരു സൂപ്പർ ഹീറോ നായകൻ ഇല്ലെങ്കിലും ചിത്രം മുന്നോട്ട് പോയേനെ.

 ക്ളൈമാക്സിലേക്കു എത്തുമ്പോൾ അതിന്റെ ആ ഫീൽ നിലനിർത്താൻ സാധിച്ചോ എന്നു സംശയം വന്നൂ പല കൊമേർഷ്യൽ ഘടകങ്ങളും കാരണം.അൽപ്പം കൂടി ഡാർക് മൂഡിൽ എടുത്തിരുന്നെങ്കിൽ നന്നായേനെ എന്നു തോന്നി.അതു കൊണ്ടു പൂർണമായ സംതൃപ്തി ലഭിച്ചില്ല.പക്ഷെ മൊത്തത്തിൽ നോക്കിയാൽ വലിയ തരക്കേടില്ലാത്ത ചിത്രം എന്നു പറയാം.

   MH Views Rating 3/5

ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് t.me/mhviews or @mhviews ൽ ലഭിയ്ക്കും

1203. Birbal (Kannada,2019)


1203. Birbal (Kannada,2019)
           Mystery, Thriller

  കന്നഡ സിനിമയിൽ നിന്നും മികച്ച ഒരു കുറ്റാന്വേഷണ ചിത്രം : Birbal

  നല്ല മഴ ഉള്ള ഒരു രാത്രി.ജോലി കഴിഞ്ഞു ബൈക്കിൽ തന്റെ അമ്മയോട് സംസാരിച്ചു വരുക ആയിരുന്നു ആ യുവാവ്.പെട്ടെന്ന് മുന്നിലൂടെ കടന്നു പോയ ബൈക്കിനെ ഇടിക്കാതിരിക്കാൻ ശ്രമിച്ചു അവന്റെ ബാലൻസ് പോയി.റോഡിൽ നിന്നും എഴുന്നേറ്റ അവൻ കണ്ടത് തൊട്ടു മുന്നിൽ ഉള്ള ടാക്സിയിലൂടെ മഴയത്ത് ഒഴുകി വരുന്ന രക്തം ആണ്.പക്ഷെ അവനായി കേസിലെ പ്രതി.

  എട്ടു വർഷങ്ങൾക്കു ശേഷം ആ കേസിൽ വീണ്ടും അനക്കം ഉണ്ടാകുന്നു.അന്വേഷണം വേറൊരു ദിശയിലേക്കു പോകാൻ ഉള്ള ഒരുക്കമാണോ?അന്ന് പിടിയിലായ യുവാവ് ഇപ്പോഴും താൻ കുറ്റം ഒന്നും ചെയ്തില്ല എന്നു പറയുന്നു.കേസ് അന്വേഷണം ഇത്തവണ തുടങ്ങി വച്ചതു മഹേഷ് ദാസ് എന്ന വക്കീൽ ആണ്.കേസിൽ എന്താണ് ഇനി സംഭവിക്കുക?അന്ന് മഴയുള്ള ആ രാത്രി യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?അന്ന് പിടിയിലായ യുവാവാണോ യഥാർത്ഥ പ്രതി?അതാണ് കന്നഡ ചിത്രം ബിർബൽ അവതരിപ്പിക്കുന്നത്.കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലൂടെ സംഭവങ്ങൾ പരിശോധിക്കുന്നുണ്ട്.അവിടെ നിന്നും കിട്ടുന്ന പ്രധാന വിവരണങ്ങൾ ആണ് കേസ് കൂടുതൽ മികച്ചതാക്കുന്നതും.

   ശ്രീനി സംവിധാനവും നായക കഥാപാത്രവും അവതരിപ്പിക്കുന്ന ബിർബൽ മികച്ച ഒരു കുറ്റാന്വേഷണ ത്രില്ലർ ആണ്.അൽപ്പം സങ്കീർണമായ കേസിൽ തെളിവുകൾ കണ്ടെത്തുന്നത് മുതൽ ഉള്ള എല്ലാം മികവോടെ അവതരിപ്പിച്ചിട്ടുണ്ട്.സിനിമയുടെ അവസാനം ഉള്ള ക്ളൈമാക്‌സ് ട്വിസ്റ്റ് ഉൾപ്പടെ ചിത്രം തൃപ്തി നൽകി.മഹേഷ് ദാസിനെ അവതരിരിപ്പിച്ച ശ്രീനി നല്ല പ്രകടനം ആണ് കാഴ്ച വച്ചത്.

   ബിർബൽ Trilogy യിലെ ആദ്യ ചിത്രമാണിത്.ബാക്കി ഭാഗങ്ങളും മികവ് പുലർത്തുക ആണെങ്കിൽ നല്ലൊരു കുറ്റാന്വേഷണ പരമ്പര ആയിരിക്കും പ്രേക്ഷകന് ലഭിക്കുക.കഴിയുമെങ്കിൽ കാണുക.

 നായകനും സംവിധായകനും ആയ ശ്രീനി ഷാരുഖ് ഖാൻ ഫാൻ ആണെന്ന് തോന്നി.

  MH Views Rating :4/5

  ചിത്രം Amazon Prime ൽ ലഭ്യമാണ്.

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക്  t.me/mhviews or @mhviews ൽ ലഭ്യമാണ്.

Tuesday 21 April 2020

1202. Samantar (Marathi Series,2020)



1202. Samantar (Marathi Series,2020)
          Mystery, Thriller.


   മറ്റൊരാളുടെ ഭൂതകാലത്തിൽ നിന്നും തന്റെ ഭാവിക്കാലം തിരയുന്ന കുമാറിന്റെ കഥ - Samantar

 Total No of Episodes Aired :9
  Duration:18 mins
 MX Player Series

   കുമാർ ഒരു അന്വേഷണത്തിൽ ആണ്.ജീവിതത്തിൽ ദുരിതം മാത്രം മുതൽക്കൂട്ടായി കുമാറിനെ സുഹൃത്തു ഒരു സ്വാമിയുടെ അടുക്കൽ കൊണ്ടു പോകുന്ന.കൈ നോക്കി ഭാവി പ്രവചിക്കുന്ന ആൾ.എന്നാൽ അതിലൊന്നും തീരെ വിശ്വാസം ഇല്ലാതിരുന്ന കുമാറിനോട് അയാൾ കുമാറിനെ കുറിച്ചു ബാക്കി ഒന്നും പറയാൻ കഴിയില്ല എന്നും അതേ പോലെ ഉള്ള കൈ രേഖ വേറെ കണ്ടിട്ടുണ്ടെന്നും പറയുന്നു.പിന്നീട് എന്തു സംഭവിക്കുന്നു എന്നാണ് ഈ MX Player Mini Series പറയുന്നത്.

  Parallel Life പ്രമേയം ആയി വന്ന Parallel Life (Korean), ഒക്ക ക്ഷണം (Telugu) ഒക്കെ ആ ഒരു തീമിൽ കൂടുതൽ വായിക്കാൻ പ്രേരിപ്പിച്ചിരുന്നു.പ്രശസ്തമായ ലിങ്കൻ- കെന്നഡി കഥ ആണ് ഈ പ്രമേയത്തിന്റെ കൗതുകം ആയി മാറിയ ഒരു സംഭവം.ഒരേ പോലെ ഉള്ള ജീവിതം പല കാലഘട്ടത്തിൽ ജീവിക്കുന്ന ചില ആളുകൾ.അവർക്ക് സംഭവിക്കുന്ന കാര്യങ്ങൾ പലതും ഒരേ പോലെ ആയിരിക്കും.ഇവിടെയും അതാണ് പ്രമേയം.

   സീരീസിനെ കുറിച്ചു പറയുക ആണെങ്കിൽ സുഹാസ് ശിര്വാള്ക്കറിന്റെ  മറാത്തി നോവൽ ആയ സമാന്തറിന്റെ കഥയാണ് അവലംബം.9 എപ്പിസോഡുകൾ ആണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്.അവിടെ കഥ തീരും എന്നു കരുതിയിരുന്നെങ്കിലും വലിയ ഒരു ട്വിസ്റ്റ് നോവലിൽ ഉണ്ടെന്നു വായിക്കാൻ കഴിഞ്ഞു.എന്തായാലും ബാക്കി വിവരങ്ങൾ അതിനെ കുറിച്ചു അറിയില്ല.

  9 എപ്പിസോഡുകൾ നോക്കുക ആണെങ്കിൽ മറാത്തി സിനിമയിലെ വലിയ പേരുകളിൽ ഒന്നായ സ്വപ്‌നിൽ ജോഷി ആണ് നായകൻ.മറ്റൊരു കഥാപാത്രമായി നിതീഷ് ഭരദ്വാജ് ഉണ്ട്.പലപ്പോഴും കഥ ത്രിൽ അടുപ്പിക്കുന്നുണ്ട്.കുറഞ്ഞ സമയം കൊണ്ട് ഒരു സീരീസ് ഇതു പോലെ അണിയിച്ചൊരുക്കിയത് കൊണ്ടു തന്നെ detailed ആയ കഥാപാത്ര സൃഷ്ടിക്കു അവസരം ഇല്ലായിരുന്നു എന്നു തോന്നി.

  അതിലും കൂടുതൽ തോന്നിയത് ആമസോണ്, Netflix platform ഒക്കെ ആയിരുന്നെങ്കിൽ കുറച്ചും കൂടി പ്രൊഡക്ഷൻ നിലവാരം ഉണ്ടായേനെ എന്നാണ്.എന്നാൽക്കൂടിയും പ്രമേയത്തിന്റെ കൗതുകം കൊണ്ടും കഥയും ഒക്കെ സീരീസ് കാണാൻ ഉള്ള ഘടകങ്ങൾ ആണ്.കഴിയുമെങ്കിൽ കാണുക.

  MH Views Rating 3.5/5

  സീരീസ് MX Player Streaming ന്റെ വീഡിയോ സെക്ഷനിൽ ഫ്രീ ആയി ലഭിക്കും.

 ഫ്രീ ആയി കാണാൻ കഴിയുന്നില്ലെങ്കിൽ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews യിൽ ലഭ്യമാണ്.

 

  

Monday 20 April 2020

1201. Varane Avashyamundu (Malayalam,2020)



1201. Varane Avashyamundu (Malayalam,2020)


   സത്യൻ അന്തിക്കാട് സിനിമകൾ പോലെ തന്നെ വലിയ ബഹളങ്ങൾ ഒന്നും ഇല്ലാത്ത സിനിമയുമായി ആണ് മകൻ അനൂപ് സത്യൻ വന്നത്.നല്ല ഒരു താരനിര.ഉർവശി, ശോഭന, സുരേഷ് ഗോപി തുടങ്ങി പലരെയും ഒരിടവേളയ്ക്ക് ശേഷം കണ്ട സിനിമ കെ പി എ സി ലളിതയ്ക്കു ഒക്കെ പ്രായം നല്ലതു പോലെ ആയെങ്കിലും എനർജി ലെവൽ ഒക്കെ നന്നായിട്ടുണ്ട്.അങ്ങനെ സീനിയർ താരങ്ങൾ മുതൽ ദുൽക്കറും കല്യാണിയും എല്ലാം ഉണ്ട് സിനിമയിൽ.

   പ്രധാനമായും സിനിമയുടെ പേര് പോലെ തന്നെ കല്യാണം, പ്രണയം ഒക്കെ ആണ് വിഷയം.ചെന്നൈയിലെ മലയാളികൾ ഒക്കെ ഉള്ള ഫ്‌ളാറ്റ് ജീവിതം ഒക്കെ സിംപിൾ ആയിരുന്നു.പറയത്തക്ക ദേഷ്യം തോന്നിക്കുന്ന കഥാപാത്രങ്ങൾ ഒന്നും ഇല്ല.നല്ല പോലെ പൊസിറ്റിവ് എനർജി നൽകാൻ ആണ് ചിത്രം ശ്രമിച്ചത്.

  സുരേഷ് ഗോപിയുടെ ഫാൻ ബോയ് ആണോ അനൂപ് എന്നു സംശയിച്ചു.പല സ്ഥലത്തും പുള്ളിയുടെ നോസ്റ്റാള്ജിക് റഫറൻസ് ഉണ്ടായിരുന്നു.ശോഭനയുടെ ഛായ ഉള്ള നീനയും അതു പോലെ ഒരു ഫാൻബോയ്‌ റഫറൻസ് ആയി ഉണ്ടായിരുന്നു.വലിയ കഥയൊന്നും ഇല്ല.വലിയ താര നിര ഉള്ളത് കൊണ്ട് തന്നെ കഥാപാത്രങ്ങളുടെ വ്യക്തിത്വം സ്ഥാപിച്ചെടുക്കുന്നതിലൂടെ ഉള്ള സംഭവങ്ങളിൽ ആണ് കഥ പോകുന്നത്.

  ചില ആളുകളുടെ ഇടയിൽ സംഭവിക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ.പ്രായം,പ്രണയം,കരുതൽ അങ്ങനെ പല വികാരങ്ങളും മനുഷ്യരിൽ വരുത്തുന്ന മാറ്റങ്ങൾ എല്ലാം നുറുങ്ങു കഥകളായി സിനിമയിൽ കാണാം.മേജർ ഉണ്ണികൃഷ്ണന്റെ മൂകയായ 'അമ്മ ഒരു സീനിൽ പോലും വരാതെ ഒരു നൊമ്പരമായി മാറി.അങ്ങനെ കുറെ സംഭവങ്ങളും, സന്ദർഭങ്ങളും, സന്തോഷങ്ങളും, ദുഖങ്ങളും എല്ലാം ഉണ്ട് സിനിമയിൽ.ശക്തമായ കതയില്ലായ്മ ഒരു പോരായ്മ ആയി തോന്നിയാൽ പോലും അതിന്റെ കുറവ് ഇങ്ങനെ കുറെ ഘടകങ്ങളിലൂടെ പരിഹരിച്ചതായി തോന്നി.

  കുടുംബമായി കാണാൻ പറ്റിയ ചിത്രം.വലിയ സംഭവം അല്ലെങ്കിലും ഒരു സിറ്റ്കോം കാണുന്ന ലാഘവത്തോടെ കണ്ടു പോകാവുന്ന ചിത്രം
 ആണ് വരനെ ആവശ്യമുണ്ട്.വെറുക്കാൻ വേണ്ടി ഉള്ള ഒന്നും കണ്ടില്ല എന്റെ കാഴ്ചയിൽ.നല്ല രസികൻ പടം എന്നാണ് അഭിപ്രായം.

വിനീത് ശ്രീനിവാസൻ തിരയുടെ രണ്ടാം ഭാഗം അധികം തമിക്കാതെ ഇറക്കാൻ ശ്രമിക്കണം.എല്ലാവർക്കും പ്രായം കൂടി പോകുന്നു.

MH Views Rating 3/5

ചിത്രം Netflix ൽ ഇൻഡ്യയിൽ വന്നിട്ടുണ്ട്.

More movie suggestions @www.movieholicviews.blogspot.ca

Sunday 19 April 2020

1199. Amok (Polish, 2017)




1199. Amok (Polish, 2017)
          Crime, Thriller.

    "Amok" എന്നത് ഒരു നോവലിന്റെ പേരാണ്.ആ ബുക്ക് ഇപ്പോൾ മോശമായ കാരണങ്ങൾ കൊണ്ടുള്ള കുപ്രസിദ്ധിയിൽ ആണ്.കാരണം, അതിൽ ഉള്ള പല വിവരണങ്ങളും വിരൽ ചൂണ്ടുന്നത് വർഷങ്ങൾക്കു മുൻപ് പോലീസ് തെളിവുകൾ ഇല്ലാതെ അന്വേഷണം നിർത്തിയ ഒരു കേസിലേക്കു ആണ്.

 ജസേക് സോകോൾസ്കി എന്ന മധ്യവയസ്ക്കാനായ പോലീസ് ഇൻസ്‌പെക്‌ടർ വാർസോയിൽ നിന്നും സ്ഥലം മാറി വന്നതാണ്.അയാൾക്ക്‌ സംശയം തോന്നി അന്വേഷണം പുനരാരംഭിച്ച കേസിൽ അയാളുടെ മുന്നിൽ ഉള്ള തെളിവ് എന്നത്‌ ആ നോവൽ എഴുതി ഒപ്പിട്ട രചയിതാവിന്റെ വിശദമായ കൊലപാതക രീതി ആണ്.ക്രൂരമായ കൊലപാതകങ്ങളുടെ വിശദീകരണവും സ്ത്രീകളെ മോശക്കാരികൾ ആയി സൃഷ്ടിച്ച ആ നോവൽ എന്നാൽ തുടക്കത്തിൽ ആരും ശ്രദ്ധിച്ചില്ല.എന്നാൽ ഇന്ന് നോവലും രചയിതാവായ ക്രിസ്ത്യൻ ബാലയും പ്രശസ്തിയിൽ മുൻപന്തിയിൽ ആണ്.

  പണവും പ്രശസ്തിയും ആണ് ജീവിതത്തിൽ ഏറ്റവും പ്രധാനം എന്നു വിശ്വസിക്കുന്ന ഒരു എഴുത്തുകാരനും തന്റെ തോന്നലുകൾ അല്ല ആ പുസ്തകത്തിൽ ഉള്ള വിവരണങ്ങളും എന്നു വിശ്വസിക്കുന്ന പോലീസ് ഉദ്യോഗസ്ഥനും തമ്മിൽ ഉള്ള പോരാട്ടം ആണ് ചിത്രം.ആമോക് നിഗൂഡത കഥയിൽ ഒളിപ്പിച്ച ചിത്രമല്ല.പകരം, നിഗൂഢമായ മനുഷ്യ മനസ്സിന്റെ ഒരു നേർക്കാഴ്ച ആണ്.

  ആമോക് എന്ന നോവലിനെ കുറിച്ചു ക്രിസ്ത്യൻ ബാല പറഞ്ഞതു പോലെ, ഏറെ ഇതളുകൾ ഉള്ള, ഇവിടെ നിന്നും വായിച്ചാലും കഥയിലേക്ക് എത്തുന്ന അത്ര നിഗൂഢത.അതു മനുഷ്യ മനസ്സിനാണ്.

  കൂടുതൽ ഞെട്ടിക്കാൻ ആയി, ഇതു യഥാർത്ഥത്തിൽ നടന്ന ഒരു സംഭവം ആണ്. ബി ബി സി ഉൾപ്പടെ പല അന്താരാഷ്ട്ര മാധ്യമങ്ങളും  ചർച്ച ചെയ്ത ഒരു കൊലപാതക കേസ്.മനുഷ്യ മനസിന്റെ പല തട്ടിലേക്കും പോയ ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്നു വേണം വിളിക്കാൻ.

  താൽപ്പര്യം ഉള്ളവർക്ക് കാണാൻ ശ്രമിക്കാം.ചിത്രം എനിക്കു ഇഷ്ടമായി.

  MH Views Rating 3.5/5

  ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews എന്ന ടെലിഗ്രാം സെർച്ചിൽ ലഭ്യമാണ്.

1198. The Way Back (English, 2020)


1198. The Way Back (English, 2020)
           Sports, Drama

  നല്ല മനുഷ്യർക്ക്‌ സംഭവിക്കുന്ന മോശം കാര്യങ്ങളുടെ കഥ എന്നാണ് ഈ സിനിമയെ കുറിച്ചു ഒറ്റ വാക്കിൽ പറയാൻ കഴിയുക.ഒരു സ്പോർട്സ് സിനിമ അല്ലെ എന്നു കരുതി ആണ് കണ്ടു തുടങ്ങിയത്.ബാസ്‌ക്കറ്റ് ബോള് ആണ് , സ്ഥിരം രീതിയിൽ ഇഷ്ടം ഇല്ലാതിരുന്നിട്ടും നായകൻ തകർച്ചയിൽ ആയ സ്ക്കൂൾ ടീമിന്റെ കോച്ചു ആകുന്നു.ഫ്രഷ് ആയിട്ടു, അയാൾ ആ ടീമിന്റെ പഴയ മികച്ച കളിക്കാരനും ആണ്.

  ഓക്കേ.സ്പോർട്സ് സിനിമയിൽ ക്ളൈമാക്‌സ് കണ്ടിട്ടു ക്ളീഷേ എന്നു പറയാൻ പറ്റുമോ?നായക കഥാപാത്രങ്ങളുടെ വിജയം.കോരിതരിപ്പ്!!ഇതൊക്കെ ആണ് പ്രതീക്ഷിച്ചതു.പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു.

  ഒരു ഡ്രാമ എന്ന നിലയിൽ ആണ് ചിത്രം പോയത്.ബാസ്‌ക്കറ്റ് ബോള് പശ്ചാത്തലത്തിൽ ഉണ്ടെന്നു മാത്രം.സങ്കടം തോന്നും അവസാനം.ബെൻ അഫ്‌ളക്കിന്റെ ജാക്ക് കന്നിങ്ഹാം എന്ന കഥാപാത്രം ചെറുതായി കരയിപ്പിച്ചു.ആളുടെ മികച്ച പ്രകടനങ്ങളിൽ ഒന്നു തന്നെയാണ്.

  സിനിമയിൽ അവസാനം പോസിറ്റിവ് ഒക്കെ ഉണ്ടാകുമെങ്കിലും കഥയിലുടനീളം ഒരു മനുഷ്യന്റെ തകർച്ച ആണ് കണ്ടത്.അതിനു കാരണം വളരെ വൈകരികമായ കാരണങ്ങളും.ഏതൊരു മനുഷ്യനും സംഭവിക്കാൻ പാടില്ലാത്തത്‌. സ്പോർട്സിന്റെ സൗന്ദര്യം ഉള്ള ഒരു fast paced പടം അല്ല The Way Back. അതു പ്രതീക്ഷിച്ചു കണ്ടാൽ നിരാശ ആയിരിക്കും ഫലം.എന്നാൽ ഒരു ഡ്രാമ എന്ന നിലയിൽ മികച്ചു നിന്നൂ.

Go For Ben Affleck!!

  MH Views Rating 3/5

 ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews ൽ ലഭിയ്ക്കും

1200. Ballon (German, 2018)



1200. Ballon (German, 2018)
          Thriller, History


  സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഭ്രാന്തമായ ആശയത്തിന്റെ കഥ - Ballon


  ബെർലിൻ മതിൽ ജർമനിയെ രണ്ടായി വിഭജിച്ച സമയം.കമ്യൂണിസ്റ്റ് ഭരണം ഉള്ള ഈസ്റ്റ് ജർമനിയിൽ നിന്നും തങ്ങളുടെ ജീവിതത്തിൽ സ്വാതന്ത്ര്യം വേണം എന്ന ആഗ്രഹവുമായി രണ്ടു കുടുംബങ്ങൾ ഒരു ഭ്രാന്തമായ ആശയം നെയ്യുന്നു.സ്വയം നിർമിച്ച ഒരു വലിയ ബലൂണിൽ പറന്നു വെസ്റ്റ് ജര്മനിയിലേക്കു കടന്നു സ്വാതന്ത്ര്യത്തിന്റെ ചിറകിലേറി പറക്കാൻ.

   കാറ്റിന്റെ ദിശ മാത്രമായിരുന്നു ആദ്യം അവരുടെ പ്രശ്നം.എന്നാൽ ഒരു സന്ദർഭത്തിൽ ഈസ്റ്റ് ജർമനിയിലെ 'സോഷ്യലിസ്റ്റ് യൂണിറ്റി പാർട്ടി ഓഫ് ജർമനി'എന്ന  കമ്യൂണിസ്റ്റ് സർക്കാർ സകല സംവിധാനങ്ങളോടെയും അവരുടെ ആ ആഗ്രഹത്തിന് തടസ്സം ഉണ്ടാക്കാൻ ശ്രമിക്കുന്നു.സോഷ്യലിസത്തിന്റെ ശത്രുക്കൾ എന്നു മുദ്ര കുത്തി വ്യക്തിപരമായി തന്നെ അധികാരികൾ ആ സന്ദര്ഭം കണക്കാക്കി.

  പീറ്റർ എന്ന ഇലക്ട്രിക്കൽ എന്ജിനീയർ തന്റെ എൻജിനീയറിങ് വൈദഗ്ധ്യവും, ഗുണ്ടറിന്റെ തയ്യൽ മെഷീനിൽ ഉള്ള വേഗതയും ആയിരുന്നു ഈ ശ്രമങ്ങളുടെ അടിത്തറ.അവരുടെ ശ്രമങ്ങൾ ലക്ഷ്യം കാണുമോ ഇല്ലയോ എന്നാണ് സിനിമയുടെ കഥ.

  ഏറെ കാലങ്ങൾക്കു ശേഷം ബെർലിൻ മതിൽ പൊളിക്കുകയും ജർമനി ഒറ്റ രാജ്യം ആയി മാറുകയും ചെയ്തു.പക്ഷെ അതിനു മുന്നേ അതിർത്തി കടക്കാൻ ശ്രമിച്ചു കൊല്ലപ്പെട്ടവർ ഏറെയാണ്.അതു കൊണ്ടു തന്നെയാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങളുടെ ലക്ഷ്യം പോലും പ്രേക്ഷകനെ ഭയപ്പെടുത്തുന്നത്.ഭരണാധികാരികളുടെ കയ്യിൽ ഈ ഉദ്യമം പരാജയപ്പെട്ടു അകപ്പെട്ടാൽ അവർ ഭൂമിയിൽ നിന്ന് തന്നെ അപ്രത്യക്ഷരാകും എന്നു അവർക്ക് അറിയാമായിരുന്നു.

  ത്രിൽ അടിപ്പിക്കുന്ന ധാരാളം സന്ദർഭങ്ങൾ ചിത്രത്തിൽ ഉണ്ട്.പറക്കാൻ ഉള്ള ശ്രമവും, അവരെ അന്വേഷിച്ചു അധികാരികൾ വരുന്നതും എല്ലാം.ഒരു സിനിമ പ്രേമി എന്ന നിലയിൽ നഷ്ടപ്പെടുത്തരുത് ഈ ചിത്രം.കാണാൻ ശ്രമിക്കുക

MH Views Rating : 4/5

  ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews ൽ ലഭ്യമാണ്.

Friday 17 April 2020

1197. A Grain of Truth(Polish, 2015)


1197. A Grain of Truth(Polish, 2015)
          Mystery, Crime

  ശരീരത്തിൽ നിന്നും രക്തം മൊത്തം ഊറ്റി കളഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം, ഒരു ഹുക്കിൽ തല കോർത്ത നിലയിൽ കാണപ്പെട്ട പുരുഷൻ.പോളണ്ടിലെ സൻഡോമിയേൽ ആണ് ആ രണ്ടു കൊലപാതകങ്ങൾ അരങ്ങേറിയത്.

  ക്രിസ്ത്യൻ-ജൂത വിശ്വാസങ്ങൾ കാരണം ധാരാളം മരണങ്ങൾ അന്ധവിശ്വാസങ്ങളുടെ പേരിൽ നടന്ന ഒരു പ്രൊവിൻസ്.മരണങ്ങളുടെ പിന്നിൽ ഉള്ള രഹസ്യം അന്വേഷിച്ചു പ്രോസിക്യൂട്ടർ ടിയോ കേസ് ആരംഭിക്കുമ്പോൾ കൂടുതലും ആ വിശ്വാസങ്ങളെ കേന്ദ്രീകരിച്ചു ആയിരുന്നു അന്വേഷണം.(ഒരു കുറ്റാന്വേഷകന് പകരം പോസിക്യൂട്ടർ കേസ് അന്വേഷണം നടത്തുന്ന നിയമം ആണ് പോളണ്ടിൽ ഉള്ളത്.)

  കേസ് അന്വേഷണത്തിൽ ധാരാളം പേർ സംശയത്തിന്റെ നിഴലിൽ വന്നൂ.ഭൂതകാലത്തിന്റെ അടിത്തറയിൽ നിന്നു കൊണ്ടുള്ള അന്വേഷണത്തിന് പക്ഷെ ഒരു വഴിത്തിരിവ് ഉണ്ടാകുന്നു.ചിത്രത്തിന്റെ ട്വിസ്റ്റ് എന്നു പറയുന്ന ഭാഗം.സ്ഥിരം മതപരമായ ചിഹ്നങ്ങൾ നിറഞ്ഞു നിൽക്കുന്ന സിനിമകളുടെ രീതിയിൽ ആണ് ഈ ചിത്രവും ഒരു പരിധി വരെ പോകുന്നത്.വിശ്വാസങ്ങളുടെ കാരണം പറഞ്ഞു നടന്ന ക്രൂരതയുടെ കഥകളിലൂടെ.

പോളിഷ് എഴുത്തുകാരൻ സിഗ്മണ്ട് മിലോസ്‌വിക്കിയുടെ ഇതേ പേരിൽ ഉള്ള നോവലിനെ ആസ്പദം ആക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

  കേസ് അന്വേഷണത്തിൽ അവസാനം എന്തു സംഭവിക്കുന്നു?ഇനിയും മരണങ്ങൾ ഉണ്ടാകുമോ?ചിത്രം കാണുക.

  MH Views Rating 3.5/4

 ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക്  t.me/mhviews or @mhviews ൽ ലഭിക്കുന്നത് ആണ്.



 

1196. Little Monsters (English, 2019)

1196. Little Monsters (English, 2019)
          Horror, Comedy
#TimePassMovies
നിഷ്കളങ്കമായ ഒരു സോമ്പി സിനിമ - Little Monsters
  ഒരു സോമ്പി സിനിമയിൽ ഇത്രയും നിഷ്കളങ്കത കണ്ടിട്ടില്ല.Little Monsters അങ്ങനെ ആയിരുന്നു.അതു കൊണ്ടു തന്നെ സ്ഥിരം സോമ്പി സിനിമകളിൽ നിന്നും വ്യത്യസ്തമാണ്.മലയാളത്തിലെ വിനോദയാത്ര സിനിമ ഇല്ലേ?അതിൽ സോംബിയെ ഒക്കെ ചേർത്താൽ എങ്ങനെ ഇരിക്കും?അതു പോലെ ഒരു ചിത്രം.
ഡേവിന്റെ ജീവിതത്തിൽ ചിലതൊക്കെ സംഭവിക്കുകയാണ്.അതു കാരണം അയാൾ സഹോദരിയും അവരുടെ മകനും താമസിക്കുന്ന വീട്ടിൽ ആണ്.യാദൃശികമായി അയാൾ സഹോദരിയുടെ മകൻ ഫെലിക്സിനെ സ്ക്കൂളിൽ കൊണ്ടു പോകുന്നതും പിന്നീട് സ്ക്കൂളിൽ നിന്നും പോയ ടൂറിൽ കുട്ടികളോടും ടീച്ചർ ആയ കരോലിന്റെയും ഒപ്പം പോകുന്നതാണ് ചിത്രത്തിന്റെ കഥ.
  അവിടെ വച്ച് അവർ സോംബികളെ കണ്ടുമുട്ടുന്നു.നമ്മൾ സാധാരണ കാണുന്ന അത്ര ക്രൂരന്മാരല്ല അവർ.പതിയെ സഞ്ചരിക്കുന്ന നേരെ നടക്കാൻ മാത്രം അറിയാവുന്നവർ.ഇതിൽ കുട്ടികളുടെ നിഷ്കളങ്കത ഒക്കെ ഒരു സൂപ്പർ ഹീറോയെ സൃഷ്ടിക്കുമെങ്കിൽ?
  ഓസ്‌ട്രേലിയൻ-ബ്രിട്ടീഷ്-അമേരിക്കൻ പ്രൊഡക്ഷനിൽ റിലീസ് ആയ ചിത്രം വലിയ സംഭവം ഒന്നും ആയി തോന്നില്ലെങ്കിലും കുറെയേറെ സ്ഥലങ്ങളിൽ ചിത്രം പല കാര്യങ്ങളും പഠിപ്പിക്കുന്നുണ്ട്.ലുപിറ്റയുടെ കരോലിൻ എന്ന കഥാപാത്രം ആയിരുന്നു സിനിമയുടെ ഹൈലൈറ്റ്.
  ക്ളൈമാക്സിൽ നേഴ്‌സറി rhyme ഒക്കെ രസമായിരുന്നു.ചുമ്മാ ലൈറ്റ് മൂഡിൽ ഇരുന്നു കാണാവുന്ന സിനിമ.ഇഷ്ടമാകും എന്നു കരുതുന്നു.
MH Vews Rating: 3/5

സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews ൽ ലഭിയ്ക്കും.

Thursday 16 April 2020

1195. My Spy (English, 2020)


1195. My Spy (English, 2020)
          Action, Thriller, Comedy

My Spy-പരിചിതമായ കഥയിൽ ഒരു fun ride!!

     ഒരു CIA ചാരൻ.അവർ ആ സമയം അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട ആളുടെ കുടുംബത്തെ നിരീക്ഷിക്കാൻ ആയി അവരുടെ അടുത്തു താമസം ആരംഭിക്കുന്നു.അവരെ നിരീക്ഷിക്കാൻ ആരംഭിച്ച സമയം ആണ് യാദൃശികമായി ആ വീട്ടിലെ പെണ്ക്കുട്ടിയെ അയാൾ പരിചയപ്പെടുന്നത്.അതു അയാളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആണ് ഉണ്ടാക്കിയത്.

ബാറ്റിസ്റ്റ ആണ് സി ഐ എ ചാരൻ ആയ JJ എന്ന കഥാപാത്രമായി വരുന്നത്.കഥയിൽ വലിയ സംഭവങ്ങൾ ഒന്നുമില്ലെങ്കിലും വെറുതെ കണ്ടിരിക്കാവുന്ന ഒരു സിനിമ.ഇടയ്ക്കു ചെറിയ തമാശകളും എല്ലാമായി പ്രേക്ഷകനെ രസിപ്പിക്കുന്ന ഒരു കഥ.അത്രയും ആണ് My Spy നൽകുന്നത്.സിനിമ കണ്ടപ്പോൾ ഏറ്റവും കൂടുതൽ രസിച്ചത് 6 വയസ്സുകാരൻ മകനാണ് .
അപ്പോൾ മനസിലാകുമല്ലോ സിനിമയുടെ fun വശത്തെ കുറിച്ചു.വെറുതെ കുടുംബത്തോടൊപ്പം ഒരു സിനിമ കാണണം എന്നു തോന്നുക ആണെങ്കിൽ ശ്രമിച്ചു നോക്കുക

MH Views Rating: 2.5/5

സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews എന്ന സെർച്ചിൽ ലഭ്യമാണ്

Wednesday 15 April 2020

1194. Escape From Pretoria (English,2020)

1194. Escape From Pretoria (English,2020)
          Thriller, Adventure

   സ്വാതന്ത്ര്യം ആണ് എല്ലാ ജീവികളും ആഗ്രഹിക്കുന്നത്.മനുഷ്യനെ മനുഷ്യൻ തന്നെ അടിച്ചമർത്തുന്ന രീതികൾക്ക് എതിരെ ശബ്ദം ഉയർത്തിയ ടിമ്മിനും സ്റ്റിഫനും ലഭിച്ചത് യഥാക്രമം 12, 8 വർഷം തടവ് ആയിരുന്നു.കാരണം, ദക്ഷിണാഫ്രിക്കയിലെ ആഫ്രിക്കൻ നാഷണൽ കോണ്ഗ്രസ്സിന്റെ Apartheid നു എതിരെ ഉള്ള നീക്കങ്ങളിൽ പ്രവർത്തിച്ചു എന്ന കുറ്റം കാരണം.

   നേരത്തെ പറഞ്ഞ സ്വാതന്ത്ര്യം ഉണ്ടല്ലോ?അതു ആണ് അവർക്ക് ശീലം.അതിനായി അവർ ശ്രമം തുടങ്ങുന്നു.ത്രില്ലിംഗ് ആയ ഒരു ജയിൽ ചാട്ടത്തിനു.അവരുടെ മുന്നിൽ പ്രതിബന്ധങ്ങൾ ഏറെയാണ്.പക്ഷെ നല്ല പ്ലാനിങ് ഉണ്ടെങ്കിൽ അത് സാധ്യമാകും.അവർ കാത്തിരുന്നു.ഒപ്പം ആരും പ്രതീക്ഷിക്കാത്ത രീതിയിൽ അതിനായി വഴി കണ്ടെത്തിക്കൊണ്ട്.

   അമിതമായ ആക്ഷൻ രംഗങ്ങൾ ഒന്നും ഇല്ലാതെ പ്രേക്ഷകന്റെ മനസ്സിൽ ത്രില്ലിംഗ് ആയ അനുഭവം നൽകി കൊണ്ടാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ചില രംഗങ്ങൾ ഒക്കെ ശ്വാസം അടക്കി പിടിച്ചു കാണേണ്ടി വന്നു.അതു പോലെ ശാന്തത demand ചെയ്യുന്ന രംഗങ്ങൾ.പ്രത്യേകിച്ചു ഒരു ജയിൽ ചാട്ടം ആയതു കൊണ്ട് തന്നെ ഒരു ത്രിൽ ഉണ്ടായിരുന്നു.

  എന്റെ അഭിപ്രായത്തിൽ ആ ത്രിൽ അവസാനം വരെ നിലനിർത്താൻ ചിത്രത്തിന് സാധിച്ചു.മികച്ച Prison Escape സിനിമകളിൽ ഒന്നാണ് Escape From Pretoria.യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സംഭവം നടന്നത് എന്നറിഞ്ഞപ്പോൾ കൂടുതൽ ഇഷ്ടമായി.

 താൽപ്പര്യം തോന്നുന്നു എങ്കിൽ കാണുക.

MH Views Rating 3.5/5

  ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews ൽ ലഭിയ്ക്കും

1193. Good Boys( English,2019)


1193. Good Boys( English,2019)
           Comedy, Adventure

കുട്ടികൾ അവരുടെ പ്രായത്തിൽ തോന്നുന്ന കൗതുകങ്ങൾ ഉണ്ടല്ലോ.പ്രത്യേകിച്ചും ലൈംഗികതയിൽ ഒക്കെ സംശയങ്ങളും തെറ്റിദ്ധാരണകളും ഉള്ള സമയം.ഇവിടെ മൂന്നു ആറാം ഗ്രേഡുകാർക്ക് ആണ് ഈ സംശയങ്ങൾ എല്ലാം.ആദ്യമായി സഹപാഠി നടത്തുന്ന കിസ്സിങ് പാർട്ടിയിൽ പോകാൻ അവർ തയ്യാറെടുക്കുക ആണ്.പക്ഷെ ഒരു പ്രശ്നം ഉണ്ട്.എങ്ങനെ ആണ് ഉമ്മ കൊടുക്കുന്നത് എന്നു അവർക്ക് അറിയില്ല.അവർ അത് അറിയാൻ ശ്രമിക്കുന്നു.ആ ശ്രമങ്ങൾ വലിയ സാഹസികതകളിലേക്ക് ആണ് അവരെ കൊണ്ട് പോകുന്നത്.അതാണ് Good Boys ന്റെ കഥ.

   ചിത്രം പറഞ്ഞു വയ്ക്കുന്ന മറ്റൊന്ന് കൂടി ഉണ്ട്.സൗഹൃദം.അതു പ്രായയത്തിന് അനുസരിച്ചു എങ്ങനെ മാറുന്നു എന്നു.ഒന്നു ആലോചിച്ചു നോക്കിയാൽ ഈ സ്റ്റേജ് എല്ലാം നമ്മുടെ ഒക്കെ ജീവിതത്തിൽ കഴിഞ്ഞതാകും.അന്നുണ്ടായിരുന്ന കൂട്ടുകാർ ആണോ നമുക്ക് ഉള്ളത്.അതോ പലരും അവരുടെ വഴികളിലേക്ക് പോയോ എന്നും.എല്ലാവർക്കും അവരുടേതായ വഴികൾ ഉണ്ട്.അതു മനസ്സിലാകുമ്പോൾ ആ യാത്ര തുടങ്ങും.

  Coming of age മൂവി എന്ന നിലയിൽ ഈ ഒരു വീക്ഷണം സിനിമയിൽ genuine ആയി വന്നൂ.നല്ല രസകരം ആയി തോന്നി അതു.കാനഡയിൽ ഒക്കെ ചിത്രത്തിന്റെ പ്രിന്റ് ഇറങ്ങിയപ്പോൾ നല്ല വിൽപ്പന ഉണ്ടായിരുന്നു ഈ ചിത്രത്തിന്.ശരിക്കും അമേരിക്കൻ സംസ്ക്കാരവും ആയി കൂടി ചേർന്നു പോകുന്ന ഒരു ചിത്രം.

  കാണാൻ താൽപ്പര്യം ഉള്ളവർ കാണുക.

MH Views Rating 3/5

 ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews ൽ ലഭിയ്ക്കും

1192. Jungle (English, 2017)


1192. Jungle (English, 2017)
          Adventure, Thriller, Biography

   നദി ഒഴുകിക്കൊണ്ടേ ഇരിക്കും, ചുറ്റും എന്തു സംഭവിച്ചാലും - Jungle

  ലോകം കാണാൻ ഇറങ്ങി തിരിച്ച ഇസ്രായേലുകാരൻ.അവൻ അന്ന് ആ സാഹസികതയ്ക്ക് മുതിർന്നപ്പോൾ ഇങ്ങനെ ഒരു അപകടത്തിലേക്ക് ആണ് പോകുന്നത് എന്നു കരുതിയിട്ടുണ്ടാകില്ല.

 പ്രകൃതിക്കു ഒറ്റ നിയമമേ ഉള്ളൂ.അതിജീവനത്തിന്റെ നിയമം. മനുഷ്യന്റെ അതിജീവനത്തിനു ഉള്ള കഴിവ്‌ അത്ഭുതപ്പെടുത്തുന്നത് ആണ്.യോസി എന്ന ഇസ്രായേലുകാരൻ തന്റെ തീരുമാനങ്ങളിൽ പലപ്പോഴും പശ്ചാത്തപിച്ചെങ്കിലും അയാൾ മതിഭ്രമത്തിന്റെ അവസ്ഥയിൽ എത്തിയെങ്കിലും തന്റെ ജീവനെ പിടിച്ചു വയ്ക്കാൻ കഴിഞ്ഞു.

  ശരിക്കും ഭയപ്പെടുത്തുന്ന പരിതസ്ഥിതിയിൽ ഒരു മനുഷ്യൻ തന്റെ ജീവൻ കാത്തു സൂക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾ, സൗഹൃദത്തിന്, മനുഷ്യ നന്മയ്ക്കുള്ള വലിയ തെളിവുകൾ ചിത്രത്തിൽ കാണാൻ കഴിയും.കെവിൻ പോലെ ഒരു സുഹൃത്തു ഒക്കെ ആണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്നു.

  യഥാർത്ഥത്തിൽ നടന്ന സംഭവം ആണെന്ന് കൂടി മനസ്സിലാകുമ്പോൾ ആണ് ചിത്രം കൂടുതൽ പ്രിയങ്കരം ആകുന്നത്.ഡാനിയേൽ റാഡ്ക്ലിഫിന്റെ ഹാരി പോർട്ടറിൽ നിന്നും ഉള്ള വളർച്ച സിനിമയിൽ കാണാം ഇതിൽ.

  ചിത്രം കാണാൻ ശ്രമിക്കുക.ഇഷ്ടമാകും.

MH Views Rating 3.5/5

ചിത്രം Netflix ൽ ലഭ്യമാണ്.

  ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് വേണം എന്ന് തോന്നിയാൽ മാത്രം t.me/mhviews or @mhviews യിൽ ലഭിക്കും.സ്വന്തം ഉത്തരവാദിത്തത്തിൽ ഡൗണ്ലോഡ് ചെയ്യുക.

Tuesday 14 April 2020

1191. Dwitiyo Purush / Baishe Srabon 2 (Bengali, 2020)


1191. Dwitiyo Purush / Baishe Srabon 2 (Bengali, 2020)
           Mystery, Thriller.

   1993 ൽ ആണ് ഖോക്കോ എന്ന കൊലയാളി നടത്തിയ 3 കൊലപാതകങ്ങൾക്കു ശേഷം പോലീസ് പിടിയിൽ ആകുന്നത്.അയാൾ കൊന്നവരുടെ നെറ്റിയിൽ സ്വന്തം പേരെഴുതി ആണ് ആളുടെ കൊലപാതകങ്ങളിൽ signature ആയി വന്നത്.25 വർഷങ്ങൾക്കു ശേഷം വീണ്ടും അവൻ ജയിലിൽ നിന്നും ഇറങ്ങുമ്പോൾ കൊലപാതകങ്ങൾ തുടരുക ആണ്, അതേ രീതിയിൽ.എന്താണ് ഇത്തവണ കൊലപാതകങ്ങൾക്കു കാരണം?

   അഭിജിത് ആണ് ഇത്തവണയും കേസ് അന്വേഷിക്കുന്നത്.ബൈഷേ സ്രബോണിൽ നടന്ന സംഭവങ്ങൾക്ക് ശേഷം ഇന്നയാൾ പരമ്പര കൊലപാതക കേസുകൾ അന്വേഷിക്കുന്നതിൽ വിദഗ്ധനാണ്.കൊലപാതകിയുടെ രീതി ആണ് ഒരു കൊലപാതകത്തെ പരമ്പര കൊലപാതകം എന്നു വിശേഷിപ്പിക്കുന്നത് എന്ന അഭിപ്രായത്തിലുപരി, ഒരാൾ എന്തിനു അതു ചെയ്യുന്നു, അയാളുടെ മാനസികാവസ്ഥ എല്ലാം ഉൾപ്പെടുന്നു എന്ന അഭിപ്രായം ആണ് അഭിജിത്തിനു ഉള്ളത്.

  കേസ് അന്വേഷണം മുന്നോട്ടു പോകുന്നു.പക്ഷെ ഒരു സാധാരണ കൊലപാതക- അന്വേഷണ കഥയായി മാറുന്നതിനു പകരം വലിയ ഒരു രഹസ്യം ആണ് ചിത്രത്തിന്റെ അവസാനം അനാവരണം ചെയ്യുന്നത്.പ്രത്യേകിച്ചും ബൈഷേ സ്രബോണ് കണ്ടു ഇഷ്ടം ആയവർക്കു ഒരു ഞെട്ടൽ ആയിരിക്കും ഇതിന്റെ ക്ളൈമാക്‌സ്.

   ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു ക്ളൈമാക്‌സ് !!

 ചൗമീൻ ആൻഡ് ചില്ലി ഫിഷ്!! ചെറിയ ഒരു ട്രാൻസിഷൻ ഉണ്ട്.നന്നായിരുന്നു!!


  അതു വരെ ഉള്ള സിനിമയിൽ ഒരു ഗാങ്സ്റ്റർ എന്ന നിലയിൽ ഉള്ള കൊലപാതകങ്ങൾ കാരണം താൽപ്പര്യം നഷ്ടപ്പെട്ട പ്രേക്ഷകനെ ആ ക്ളൈമാക്സിൽ എത്തിക്കാൻ ആണ് ശ്രീജിത് മുഖർജി ശ്രമിച്ചത്.

  ബൈഷേ സ്രബോണ് കണ്ടു ഇഷ്ടം ആയവർക്കു അതിന്റെ പുതിയ രൂപം കാണാം.ആദ്യ ഭാഗത്തിലും സിനിമയുടെ ഫ്ലോയിൽ ഇങ്ങനെ ഒരു പ്രശ്‌നം കണ്ടിരുന്നു.

  ക്ളൈമാക്സിനു വേണ്ടി കണ്ടു നോക്കാവുന്ന ചിത്രം.പ്രത്യേകിച്ചും ഒരു ഐഡിയയും ഇങ്ങനെ ഒരു revelation നെ കുറിച്ച ഇല്ലായിരുന്നു.

 MH Views Rating : 3/5

 Baishe Srabon, Dwitiyo Purush എന്നീ സിനിമകളുടെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews എന്നു സെർച്ച ചെയ്താൽ ലഭിക്കുന്നത് ആണ്.

Sunday 12 April 2020

1190. Darkness- Those Who Kill (Danish,2019)

1190. Darkness- Those Who Kill (Danish,2019)

"വർഷങ്ങൾക്കു മുൻപ് നടന്ന കൊലപാതകങ്ങൾ വീണ്ടും കഥ പറയുമ്പോൾ":Darkness- Those Who Kill "

  ടീനേജ് പ്രായത്തിൽ ഉള്ള പെണ്ക്കുട്ടികൾ ആണ് ആ കൊലയാളിയുടെ ഇരകൾ.കൊന്നതിന് ശേഷം മൃതദേഹം ഒളിപ്പിക്കുകയും അവരുമായി യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന മോഷ്ടിച്ച മിനി വാൻ കത്തിച്ചു കളയുകയും ചെയ്യുന്ന കൊലയാളി.

  Danish Crime/Mystery Series aired on BBC

    Total Episodes:8
     Running Time: 45 mins

      യാൻ, കോപ്പൻഹേഗൻ പൊലീസിലെ കുറ്റാന്വേഷണ വിദഗ്ധൻ ആണ്.ഒരു പെണ്ക്കുട്ടിയുടെ തിരോധാനത്തിന്  ശേഷം മാസം 6 ആയി.അവൾ മരിച്ചു എന്നു എല്ലാവരും വിധി എഴുതി.എന്നാൽ ഒരാൾ മാത്രം ആ കേസിനു പിന്നാലെ ആയിരുന്നു. യാൻ!!

   യാൻ അന്വേഷണം തുടരുമ്പോൾ ആണ് വർഷങ്ങൾക്കു മുന്നേ നടന്ന ഒരു കൊലപാതകവും ആയുള്ള സാമ്യം കണ്ടെത്തുന്നത്.അതും അജ്ഞാതമായ ഒരു കൊലപാതകം ആയിരുന്നു. യാനിന്റെ അന്വേഷണത്തിന് സഹായി ആയി ലൂയി എന്ന സൈക്കോളജിസ്റ്റും എത്തുന്നു.

  അവരുടെ അന്വേഷണം തുടരുമ്പോൾ എന്തെല്ലാം സംഭവിക്കുന്നു എന്നും അവർക്ക് കൊലയാളികളെ കണ്ടെത്താൻ കഴിയുമോ എന്നും ആണ് ബാക്കി കഥ.

  സ്ഥിരമായി ഉള്ള ഫോർമാറ്റിൽ തന്നെ ആണ് ഈ കുറ്റാന്വേഷണ കഥ അവതരിപ്പിച്ചിരിക്കുന്നത്.2011 ലെ സീരീസ് BBC യിലൂടെ പുതിയ രൂപത്തിൽ അവതരിപ്പിക്കുക ആണ് ഇവിടെ. 4,5 എപ്പിസോഡുകളിൽ സീരീസ് മറ്റൊരു തലത്തിലേക്ക് മാറുന്നു.നമ്മൾ കണ്ടു ശീലിച്ച, അല്ലെങ്കിൽ ഇങ്ങനെയാകും എന്നു കരുതിയ സ്ഥലത്തു നിന്നും പ്രേക്ഷകന് അൽപ്പം ഷോക്കിങ് ആണ് ആ ഗതി മാറ്റം.

    മാനസിക സംഘർഷം ഉള്ള അന്വേഷണ ഉദ്യോഗസ്ഥർ എന്ന ക്ളീഷേ ഇവിടെയും ഉണ്ട്.ഒരു പക്ഷെ ഡാർക് മൂഡ് നൽകാൻ ആകും ഇത്തരം കഥാപാത്ര സൃഷ്ടി എന്നു തോന്നുന്നു.ഡെന്മാർക്കിലെ ഇരുണ്ട വശം ഭംഗിയായി visualize ചെയ്തിട്ടും ഉണ്ട്.

  കണ്ടു നോക്കുക.നല്ലതു പോലെ ഇഷ്ടമായി.പ്രത്യേകിച്ചും ഇത്തരം തീമുകൾ ആവർത്തിച്ചു വന്നാലും അതിന്റെ നിഗൂഢ വശം  പ്രേക്ഷകനെ തൃപ്തിപ്പെടുത്തും.


  MH Views Rating: 3/4

  സീരിസിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews എന്ന സെർച്ചിൽ ലഭ്യമാണ് ടെലിഗ്രാമിൽ

Saturday 11 April 2020

1188. Anjaam Pathiraa( Malayalam, 2020)


1188. Anjaam Pathiraa( Malayalam, 2020)
         

   "ഓവർ റേറ്റഡ് അല്ലെ അഞ്ചാം പാതിരാ?"



  "കുറെ കൊറിയൻ സിനിമ കണ്ടൂ.അതു കൊണ്ടു അഞ്ചാം പാതിര തീരെ ഇഷ്ടപ്പെട്ടില്ല." "ലൂപ്പ് ഹോൾസ് ഒക്കെ ധാരാളം അപ്പൊ തന്നെ കണ്ടു പിടിച്ചു ബോർ അടിച്ചു." " സിനിമ തിയറ്ററിൽ കണ്ടപ്പോൾ തന്നെ പറയണം എന്ന് കരുതിയാണ് കൊള്ളില്ല എന്നു പക്ഷെ പറയാൻ നിന്നില്ല." സിനിമ സൂര്യ ടി വിയിൽ റിലീസ് കഴിഞ്ഞത് മുതൽ കാണുന്ന ഫേസ്‌ബുക്ക് അഭിപ്രായങ്ങൾ.

ഈ പറയാൻ പോകുന്നത് ഒക്കെ എന്തിനാണെന്ന് തോന്നിയാൽ ഓർക്കുക.ഇതു സിനിമയുടെ കഥയെ ഒന്നും വിശകലനം ചെയ്ത് കൊണ്ടുള്ള പോസ്റ്റ് അല്ല.പകരം സിനിമ എങ്ങനെ ആസ്വദിച്ചു എന്നത് മാത്രമാണ്.

  "ബഹുജനം പലവിധം"എന്നല്ലേ പറയുന്നത്?പലരുടെയും അഭിപ്രായപ്രകടനങ്ങൾ ആയിരുന്നു ഇതെല്ലാം.ആ അഭിപ്രായങ്ങൾ എല്ലാം മാനിച്ചു കൊണ്ടു പറയുന്നു. ഒരിക്കലും അങ്ങനെ തോന്നിയില്ല. അഞ്ചാം പാതിര ഓവർ റേറ്റഡ് അല്ല.പകരം തോന്നിയത് മലയാളത്തിലെ നവ സിനിമകളിലെ മികച്ച കുറ്റാന്വേഷണ ചിത്രം ആയി കൂട്ടാവുന്ന ഒന്നാണ് എന്നാണ്.

  ശരിയാണ്.ഒരു പക്ഷെ കൊറിയൻ സിനിമകൾ മുതൽ ഉള്ള സീരിയൽ കില്ലറുകളെ കുറിച്ചുള്ള സിനിമകളിൽ ഇതിലും അധികം കണ്ടത് കൊണ്ടു പ്രത്യേകിച്ചു ആവേശം ഒന്നും തോന്നി കാണില്ല പലർക്കും.പക്ഷെ എനിക്കു നല്ല ആവേശം ആയിരുന്നു 60 ഇഞ്ചിന്റെ ടി വിയിൽ കണ്ടപ്പോൾ.എനിക്ക് മാത്രമല്ല, എന്റെ ഭാര്യയ്ക്ക് പുള്ളികാരിയുടെ അച്ഛനും അമ്മയും എല്ലാം അതേ ആവേശത്തോടെ ആണ് കണ്ടത്.

  ഇരുന്ന സ്ഥലത്തു നിന്നും എഴുന്നേറ്റു പോകാതെ ചിത്രം കാണാൻ ഉള്ള അത്ര ആവേശം.സിനിമ കഴിഞ്ഞപ്പോൾ അവസാനം വന്നത് ആരാണെന്നു മാത്രം മനസ്സിലാകാതെ ഭാര്യയുടെ അച്ഛൻ വന്നു അതാരായിരുന്നു എന്നു ചോദിച്ചു.ആളാരാണെന്നു പറഞ്ഞപ്പോഴേ മനസ്സിലായി പുള്ളിക്ക്.

  ലൂപ്പ് ഹോൾസ് ഒക്കെ കാണുമായിരിക്കും.പലതും സിനിമ കണ്ടു കഴിഞ്ഞുള്ള സംശയ നിവാരണ പോസ്റ്റുകൾ കണ്ടപ്പോഴാണ് തോന്നിയത്.ചിലതിനൊക്കെ ഇങ്ങനെ ആയിരിക്കും എന്ന് ഉള്ള ഉത്തരം സ്വയം കൊടുത്തു.സ്പൂണ് ഫീഡിങ് അല്ല സിനിമയുടെ പ്രധാന കർത്തവ്യം എന്നു വിശ്വസിക്കുന്നു.പ്രേക്ഷകനും സ്‌പേസ് കൊടുക്കണമല്ലോ.പക്ഷെ, Believe Me, എനിക്ക് സിനിമ കാണുന്നതിന്റെ ഇടയ്ക്കു അങ്ങനെ ഒന്നും ചിന്തിക്കാൻ ഉള്ള അവസരം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.ഓരോ സീനിലും പ്രേക്ഷകനെ സ്‌ക്രീനിൽ തന്നെ ശ്രദ്ധ ചെലുത്താൻ ഉള്ള ശ്രമം നന്നായി വിജയിച്ച ചിത്രം ആണ് അഞ്ചാം പാതിരാ.സിനിമയുടെ അവസാനം കഥ അൽപ്പം ക്ളീഷേയിലേക്കു പോയെങ്കിലും അതു വരെ ചിത്രം തന്ന വ്യത്യസ്തത മതി സിനിമ ആസ്വദിക്കാൻ.

  ഉണ്ണിമായ പ്രസാദ് അസഹനീയം ആണെന്ന് പറഞ്ഞത് ഒരു പക്ഷെ വാണി വിശ്വനാഥ്, വിജയശാന്തി തുടങ്ങിൻപോലീസ് വേഷത്തിൽ ഗ്ലാമർ താരങ്ങളെ കണ്ടു ശീലം ആയ ഒരു മനസ്ഥിതി വച്ചായിരിക്കാം.പോലീസിൽ ഗ്ലാമർ ഒക്കെ അത്ര വലിയ കാര്യം ആണെന്ന് തോന്നുന്നില്ല.ഇനി അതല്ല കാരണമെങ്കിൽ എല്ലാ പോലീസ് ഉദ്യോഗസ്ഥരും സുരേഷ് ഗോപിയുടെ എനർജി ലെവൽ ഉണ്ടാകണം എന്നു വാശി പിടിക്കുന്നതിൽ അർത്ഥം ഉണ്ടെന്നു തോന്നുന്നില്ല.ഇടയ്ക്കു വ്യത്യസ്ത ഒക്കെ വരട്ടെന്നെ.

  കുഞ്ചാക്കോ ബോബന്റെ സൈക്കാട്രിസ്റ്റ് റോൾ നന്നായിരുന്നു.സിനിമയുടെ ബാക് ബോണ് ആണ് നായകൻ ആണെന്ന് ഒന്നും പറയാൻ അധികം സാഹചര്യം ഇല്ലായിരുന്നെങ്കിലും കഥയുമായി നല്ല പോലെ ബ്ലെൻഡ് ചെയ്തു പോകുന്ന കഥാപാത്രമായി ആണ് തോന്നിയത്.കുറെ നല്ല വശങ്ങൾ ഉണ്ടായിരുന്നു ഒരു മിസ്റ്ററി ത്രില്ലർ എന്ന നിലയിൽ.പിന്നെ ഇരുന്നു ആലോചിച്ചു കണ്ടു പിടിക്കാവുന്ന ലൂപ്പ് ഹോൾസും.

  ധാരാളം സിനിമകളിൽ പിന്നീട് ഉള്ള വായനയിൽ ഒക്കെ ലൂപ്പ് ഹോൾസ് ഒക്കെ തോന്നിയിട്ടണ്ട്.പക്ഷെ അഞ്ചാം പാതിരയുടെ മേക്കിങ് സ്ഥിരം കുറ്റാന്വേഷണ ചിത്രത്തിന്റെ ഫോർമുല അതേ പോലെ ഫോളോ ചെയ്ത്‌ തന്നെ ആയിരുന്നു.Engaging factor ആയിരുന്നു സിനിമയുടെ നട്ടെല്ല്.മറ്റു ഭാഷകളിലെ ഇത്തരം സിനിമകൾ അധികം കാണാത്തവരെ ഒക്കെ പിടിച്ചു തിരുത്താൻ ഉള്ള എന്തോ സിനിമയിൽ ഉണ്ടായിരുന്നു.ഫേസ്‌ബുക്കിൽ ചിത്രം ഇഷ്ടമായി എന്നു പറഞ്ഞു കണ്ടവരിൽ പലരും ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞു കണ്ടിരുന്നു.


  എന്തായാലും നല്ലത്‌ പോലെ അവതരിപ്പിച്ച ഒരു സിനിമയായി തോന്നി അഞ്ചാം പാതിര.

 

 

1189. Mayabazar 2016 (Kannada,2020)

1189. Mayabazar 2016 (Kannada,2020)
          Thriller.

     'ജോസഫിനെ മാറ്റി ചിന്തിപ്പിച്ച നോട്ട് നിരോധനത്തിന്റെ കഥയുമായി ഒരു ത്രില്ലർ ചിത്രം: മായാബസാർ 2016'

    2016 നവംബർ 8 നു പ്രധാനമന്ത്രി ഇൻഡ്യയിൽ നോട്ടുകൾ നിരോധിക്കുന്നിടത്താണ് ആണ് പോലീസ് ഉദ്യോഗസ്ഥൻ ആയ ജോസഫിന് ഒരു ഐഡിയ തോന്നുന്നത്.ജീവിതത്തിൽ ഉടനീളം സത്യസന്ധനായ അയാൾക്ക്‌ അങ്ങനെ മാറി ചിന്തിക്കേണ്ടി വന്നൂ എന്നതാണ് കാരണം.തന്റെ ലക്ഷ്യത്തോട് അടുക്കാൻ അയാൾക്ക്‌ സഹായം വേണ്ടി വന്നു.അങ്ങനെ അവർ കൂടി ജോസഫിന്റെ കൂടെ ചേർന്നൂ.ഇവർ മൂന്നു പേരും എങ്ങനെ ആണ് ഒരുമിച്ചു കൂടിയത്?എന്താണ് അവരുടെ ലക്ഷ്യം?ആ ലക്ഷ്യങ്ങളുടെ അവസാനം എന്തായിരുന്നു?

   മായാബസാർ 2016 ഒരു ത്രില്ലർ എന്ന നിലയിലും അവതരണത്തിലെ സിംപ്ലിസിറ്റി കൊണ്ടും  പ്രേക്ഷകനെ താല്പര്യപ്പെടുത്തുന്ന ഒന്നാണ്.സിനിമയിലെ പല ട്വിസ്റ്റുകളും സസ്പെന്സും എല്ലാം തന്നെ രസകരം ആയിരുന്നു.ഒരു സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥന്റെ മനോവേദനകൾ പോലും എല്ലാവർക്കും പെട്ടെന്ന് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു അയാളുടെ ലക്ഷ്യത്തോടൊപ്പം പ്രേക്ഷകനെയും കൊണ്ടു പോയി ചിത്രം.

പ്രകാശ് രാജിന്റെ കഥാപാത്രം രസകരം ആയിരുന്നു.കേന്ദ്ര കഥാപാത്രമായ ജോസഫിനെ അവതരിപ്പിച്ച അച്യുത് കുമാർ, ഒരു മോട്ടയ കഥയിലൂടെ രസിപ്പിച്ചു രാജ് തുടങ്ങി പലരും നല്ല പ്രകടനം ആയിരുന്നു.

   കന്നഡ സിനിമയിലെ മികച്ച ത്രില്ലറുകളിൽ ഒന്നാണ് ചിത്രം.ഡാർക് മൂഡിൽ ഉള്ള ത്രില്ലർ അല്ല എന്ന് പ്രത്യേകം പറയുന്നു.പകരം, ആർക്കും കണക്ട് ചെയ്യാവുന്ന കഥയും കഥാപാത്രങ്ങളും ആണ് ചിത്രത്തിന് ഉള്ളത്.കണ്ടു നോക്കൂ.നഷ്ടം ആകില്ല.ഇഷ്ടമാകും!!

  ചിത്രം Amazon Prime ൽ ലഭ്യമാണ്.

  MH Views Rating : 3.5/4

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews or @mhviews

Wednesday 8 April 2020

1187. The Tourist (English, 2010)



1187. The Tourist (English, 2010)
          Thriller, Romance

  ഇന്റർപോൾ, പിയേഴ്‌സ് എന്ന ആൾക്ക് വേണ്ടി ഉള്ള അന്വേഷണത്തിൽ ആണ്.എലീസ് എന്ന സ്ത്രീയുടെ പുറകെ ആണ് പോലീസ്.അവൾ പിയേഴ്‌സിന്റെ കാമുകി ആണ് എന്നു സംശയിക്കുന്നു.ഒരു ദിവസം അവൾക്കു ലഭിച്ച സന്ദേശത്തിൽ പിയേഴ്‌സ് പറഞ്ഞത് അടുത്ത ട്രെയിനിൽ കയറി അയാളോട് രൂപ സാദൃശ്യം ഉള്ള ഒരാളെ കണ്ടെത്തി അയാൾ അവളുടെ ഭർത്താവായി കാണിക്കാൻ ആണ്.അവൾ അങ്ങനെ ഒരാളെ കണ്ടെത്തി.ഒരു ടൂറിസ്റ്റിനെ.

   The Tourist ന്റെ കഥ ഇതാണ്.ചെറിയ രീതിയിൽ ഒരു റൊമാന്റിക് ത്രില്ലർ ആണെന്ന് പറയാം.ജോണി ഡെപ് ,ആഞ്ജലീന എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.യൂറോപ്പിന്റെ മനോഹാരിത ചിത്രത്തിൽ ഉടനീളം കാണാം.എന്നാൽ സിനിമ എന്ന നിലയിൽ പ്രത്യേകിച്ചു പ്രേക്ഷകനെ അത്ഭുതപ്പെടുത്താൻ ആയി ഒന്നും ഇല്ലായിരുന്നു.ട്വിസ്റ്റ് പ്രവചിക്കാൻ ആകുന്ന ഒന്നായിരുന്നു.

   സിനിമ ഇറങ്ങിയപ്പോൾ ധാരാളം നെഗട്ടീവ്‌ അഭിപ്രായങ്ങൾ വന്നിരുന്നെങ്കിലും 3 ഗോൾഡൻ അവാർഡ്‌സ് നോമിനേഷൻ കിട്ടിയതു എല്ലാവരെയും അമ്പരിപ്പിച്ചിരുന്നു.പ്രത്യേകിച്ചും മോശം 10 സിനിമകളുടെ കൂട്ടത്തിൽ പല നിരൂപകരും ഉൾപ്പെടുത്തിയ ചിത്രം എന്ന നിലയിലും.

  ഒരു ആവറേജ് ത്രില്ലർ എന്നതിന് അപ്പുറം ഒന്നും ഇല്ല The Tourist.

MH Views Rating 2/4

 ചിത്രം Netflix ൽ ലഭ്യമാണ്.

  സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews എന്ന ടെലിഗ്രാം സെർച്ചിലും ലഭിക്കും

Tuesday 7 April 2020

1186. Svaha: The Sixth Finger (Korean,2019)


1186. Svaha: The Sixth Finger (Korean,2019)
          Mystery, Thriller, Fantasy

  "ഏഷ്യൻ മതങ്ങളിലെ നിഗൂഢതയിൽ ചാലിച്ച Svaha: The Sixth Finger."

    1999ൽ ജനിച്ച ഇരട്ട പെണ്ക്കുട്ടികൾ, ഹിന്ദു മതത്തിൽ ഭൂതം, പിശാച്, യക്ഷി, ബുദ്ധമത്തിൽ ബുദ്ധന്റെ അവതാര പിറവി ആയ മൈത്രേയൻ.ഇവരൊക്കെ തമ്മിൽ എന്താണ് ബന്ധം?അതും ഈ അടുത്തു പണിത സിമന്റ് നിര്മിതിയിൽ കണ്ട മൃതദേഹവും ആയി കൂട്ടയിണക്കാൻ തക്ക എന്താണ് ബന്ധം?

 1999 ൽ ഉണ്ടായ ഇരട്ട പെണ്ക്കുട്ടികളിൽ ഒരാൾ ജനിച്ചു വീഴുമ്പോൾ മറ്റെയാളുടെ കാലുകൾ ഭക്ഷിച്ചിരുന്നു.ആ കുട്ടിയെ അവർ പിശാചായി കരുതി. അവർ വളർന്നു വലുതായി.അപശകുനം ആയി കരുതിയ പെണ്ക്കുട്ടി അടയ്ക്കപ്പെട്ട നിലയിൽ ഇരുട്ടു നിറഞ്ഞ മുറിയിലും.   

   ഈ സമയം ആണ് ഒരു മൃതദേഹം സിമന്റ് നിർമിതിയിൽ കാണപ്പെടുന്നത്.പോലീസ് അന്വേഷണത്തിൽ ആണ്.ഇതേ സമയം തന്നെ ഒരു പാസ്റ്റർ, മതങ്ങളിലെ അന്ധവിശ്വാസങ്ങളെ കുറിച്ചു പഠിക്കാൻ ഉള്ള ശ്രമത്തിലാണ്.ആകസ്മികമായി അയാൾ Deer Mount എന്ന കൾട്ടിനെ കുറിച്ചു അറിയുന്നു.അവരുടെ രീതികൾ ബുദ്ധ മതത്തിൽ നിന്നും മാറി ചിന്തിക്കുന്നതും പ്രതീക്ഷിച്ചതിനും അപ്പുറം ദുരൂഹത ഉള്ള ഒന്നായിരുന്നു.

മുകളിൽ പറഞ്ഞത് ഒക്കെ തമ്മിൽ ഉള്ള ബന്ധവും ഈ ദുരൂഹതകളെയും എങ്ങനെ ബന്ധിപ്പിക്കാം?ചിത്രം കാണുക.

   നല്ല സങ്കീർണമായ ഒരു കഥയാണ് ചിത്രത്തിനുള്ളത്.മതങ്ങളിലെ ആചാരങ്ങളിൽ അധിഷ്ഠിതമായ വിശ്വാസങ്ങളെ പിൻപറ്റി അതിന്റെ പലതരം നിർവചനങ്ങളിലൂടെ രൂപാന്തരം പ്രാപിക്കുന്ന ഒരു അവസ്ഥ.അതിലാണ് സിനിമയുടെ ഏറ്റവും താൽപ്പര്യം ഉണ്ടാക്കുന്ന ഘടകം.ഹിന്ദു-ബുദ്ധ മതങ്ങളിലെ ബന്ധം, അതു ഒരു വിശ്വാസത്തിൽ നിന്നും മറ്റൊരു വിശ്വാസത്തിലേക്ക് മാറുമ്പോൾ ഉള്ള കഥ ഒക്കെ താൽപ്പര്യം ഉണ്ടാക്കുന്നുണ്ട്.

   ആൾ ദൈവ വിശ്വാസങ്ങൾക്കും ഉപരി സിനിമ അവസാനത്തോട് അടുക്കുമ്പോൾ മികച്ച ഒരു ഫാന്റസി സിനിമയും ആയി മാറുന്നുണ്ട്.ച
ചെറിയ ട്വിസ്റ്റും ഒക്കെ നൽകി സിനിമ അവസാനിക്കുമ്പോൾ ഇത്തരം ഒരു വിഷയം കണ്ടതിന്റെ സംതൃപ്തി ആണുള്ളത്.പല കാര്യങ്ങളും ഇങ്ങനെ കൂട്ടി യോജിപ്പിച്ചത് ഇഷ്ടമായി. കൊറിയൻ സിനിമ ആരാധകർക്കു നഷ്ടം വരില്ല ഈ ഡാർക് ത്രില്ലർ.

  MH Views Rating 3.5/4

 സിനിമ Netflix ൽ ലഭ്യമാണ്

സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews or @mhviews എന്ന ടെലിഗ്രാം സെർച്ചിലൂടെ ലഭിക്കും

Monday 6 April 2020

1180. Bone Collector( English, 1999)



​​1180. Bone Collector( English, 1999)
          Mystery, Thriller.

    റെയിൽവേ ട്രാക്കിന്റെ അടുത്തായി കുഴിച്ചിട്ട നിലയിൽ കണ്ട കൈപ്പത്തി.അതാണ് ആ ബാലൻ കണ്ടത്.പോലീസ് സ്ഥലത്തു എത്തിയപ്പോൾ അതോനോട് ചേർന്നുള്ള മൃതദേഹം ലഭിച്ചു. അതിന്റെ അടുക്കളായി എന്തൊക്കെയോ  സൂചനകൾ കൊലപാതകി അവശേഷിപ്പിച്ചിട്ടുണ്ടായിരുന്നു.

  പിന്നീടും കൊലപാതകങ്ങൾ നടന്നൂ.സൂചനകൾ നേരത്തെ നൽകി ഉള്ള കൊലപാതകങ്ങൾ.ഓരോ പ്രാവശ്യവും പോലീസ് സൂചനകൾ വച്ചു സ്ഥലത്തു എത്തുമ്പോഴേക്കും ഇരകൾ മരിച്ചിട്ടുണ്ടാകും.ആരോ ഒരാൾ പോലീസിനോട് സംവദിക്കാൻ ശ്രമിക്കുന്നുണ്ട്.ആ രീതിയിൽ ആണ് സംഭവങ്ങൾ.യഥാർത്ഥത്തിൽ അവിടെ എന്താണ് സംഭവിക്കുന്നത്?കൂടുതൽ അറിയാൻ ചിത്രം കാണുക.

  കേസ് അന്വേഷിക്കുന്നത് ലിങ്കൻ എന്ന ഉദ്യോഗസ്ഥനാണ് .ഒരു അപകടത്തിൽ പെട്ട അയാൾ നാലു വർഷമായി കിടപ്പിൽ ആണ്.എന്നാൽ സാങ്കേതിക വിദ്യ ഉപയോഗിച്ചു അയാൾ ആ അവസ്ഥയിലും പോലീസ് അന്വേഷണങ്ങൾ നയിക്കുന്നു.അവിചാരിതമായി പുതിയ ജോലിയിലേക്ക് എത്തി ചേർന്ന അമേലിയ എന്ന  പൊലീസ് റൂക്കി അയാളുടെ കയ്യും കാലും ആയി മാറി.
 

  ഒരു ക്രൈം ത്രില്ലറിനുള്ള കഥ എന്തായാലും ചിത്രത്തിനുണ്ട്.അതിനോടൊപ്പം നല്ലൊരു കുറ്റാന്വേഷണവും.കുറെ കാലമായി  'ദി കലക്റ്റർ' സിനിമ ആണ്.കണ്ടതാണ് എന്നുള്ള ബോധം കാരണം കാണാതെ വച്ച സിനിമ ആയിരുന്നു.കഴിഞ്ഞ ദിവസം ആണ് തെറ്റു മനസ്സിലായി സിനിമ കണ്ടത്.ഹോളിവുഡ് ക്രൈം ത്രില്ലറുകൾ കാണുന്ന ഒരാൾ ആദ്യം കാണുന്ന സിനിമകളിൽ ഒന്നായിരിക്കും ഇതു എന്നു അറിയാം.


  എന്നാലും കാണാത്തവർ ഉണ്ടെങ്കിൽ കണ്ടു നോക്കൂ .

  MH Views Rating 3/4

  ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews

1185. Angel Has Fallen (English,2019)


1185. Angel Has Fallen (English,2019)
         Action, Thriller.

   വെറുതെ ഇരുന്നു കാണുന്ന ചില സിനിമകൾ ഉണ്ട്.Exciting ആയി ഒന്നും ഇല്ല എന്നു അറിയാമെങ്കിലും കുഴപ്പമില്ല എന്നു തോന്നിക്കുന്ന entertainer കൾ.ഇന്ത്യൻ സിനിമയിലെ കൊമേർഷ്യൽ എന്നു വിളിക്കാവുന്ന സിനിമകൾ ഒക്കെ ഉൾപ്പെടുന്ന ഒരു വിഭാഗം.അത്തരം സിനിമകളുടെ വലിയ ആരാധകനും ആണ്.അതു പോലെ ആണ് ചില ഇംഗ്ലീഷ് സിനിമകൾ ഒക്കെ.വലിയ കഥ ഒന്നും ഇല്ലെങ്കിലും ക്ളീഷേ ആണെന്ന് അറിയാമെങ്കിലും കാണുന്നവ.

   Angel Has Fallen നു മുന്നേ വന്ന രണ്ടു ഭാഗങ്ങളും Olypmus Has Fallen,London Has Fallen എല്ലാം ജെറാർഡ് ബാറ്റ്‌ലരുടെ മൈക് ബാന്നിങ്ങിന്റെ കഥ ആണ് പറയുന്നത്.സീക്രട്ട് സർവീസിസിൽ ഉള്ള ഒരു ഉദ്യോഗസ്ഥൻ.അയാളുടെ ജോലിയിൽ നേരിടേണ്ടി വന്ന സാഹസിക കഥകൾ.

  ഇത്തവണ കഴിഞ്ഞ ഭാഗത്തിൽ നിന്നും മോർഗൻ ഫ്രീമാന്റെ കഥാപാത്രം അമേരിക്കൻ പ്രസിഡന്റ് ആയിട്ടുണ്ട്.രാഷ്ട്രീയമായ ചില കാരണങ്ങൾ കൊണ്ട് അപകടത്തിൽ ആകുന്ന അയാളുടെ ജീവനും അതിനെ സംബന്ധിച്ച കഥയും ആണ് ചിത്രത്തിന് ഉള്ളത്.

  പ്രത്യേകിച്ചു ഒന്നും ഇല്ല.ജെറാർഡിന്റെ ആക്ഷൻ സിനിമകളുടെ ഫാൻ ആണ്, ഫ്രാഞ്ചൈസി ഇഷ്ടം ആണെങ്കിൽ കണ്ടു നോക്കൂ.ക്ളീഷേ കഥ ഒക്കെ ആണെങ്കിലും ആക്ഷൻ ഒക്കെ നന്നായിരുന്നു.പിന്നെ മൈക്കിന്റെ അച്ഛൻ ആയി വന്ന നിക് നോൾട്ടേയുടെ ക്ലെയ് ബാന്നിങ് എന്ന കഥാപാത്രം കിടിലം ആയിരുന്നു.

   MH Views Rating 2.5/4

 ചിത്രം Amazon Primeൽ ലഭ്യമാണ്.

 ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews എന്നു സെർച്ച് ചെയ്യുമ്പോൾ ലഭിക്കും

Sunday 5 April 2020

1184. The Gentleman (English, 2019)



1184. The Gentleman (English, 2019)
          Crime, Thriller

ചോരപ്പുഴ ഒഴുക്കിയ മാന്യന്മാരുടെ കഥ: The Gentleman

  El Michaels Affair ന്റെ Shimmy Shimmy Ya എന്ന പാട്ടിനു പറ്റിയ ഒരു നല്ല വീഡിയോ നോക്കി നടക്കുക ആയിരുന്നു. ഒരു ചെറിയ മാസ് സീൻ  സെറ്റപ്പിലേക്കു ഒരു ചേസ് സീൻ. ആ മ്യൂസിക്കും വച്ചു കിടിലം ആയിരുന്നു ആ സീൻ. The Gentleman അങ്ങനെ ആണ്.പലപ്പോഴും സിനിമയുടെ ലെവൽ ഒരു കഥ പറച്ചിലിനും അപ്പുറം ആകും.

   പ്രൈവറ്റ് ഡിറ്റക്ട്ടീവ് ആയ ഫ്‌ളച്ചർ, രായ്മണ്ടിനോട് അയാൾക്ക്‌ പറയാൻ ഉള്ള കഥ പറഞ്ഞു തന്റെ വില നിശ്ചയിക്കുന്ന സമയം.കഥയിലെ നായകൻ മിക്കി പിയേഴ്സൻ ആണ്.

  'If you wish to be the king of the jungle, it's not enough to act like a king. You must be the king. There can be no doubt. Because doubt causes chaos and one's own demise.' 

    അയാൾ ശരിക്കും രാജാവ് തന്നെ ആയിരുന്നു.അമേരിക്കയിൽ  നിന്നും ഇംഗ്ലണ്ടിൽ പഠിക്കാൻ വന്ന്, പട്ടിണിയിൽ നിന്നും തന്റെ വലിയ സാമ്രാജ്യം പടുത്തുയർത്തിയ രാജാവ്.ഇപ്പോൾ അയാൾ ഒരു മാന്യമായ വിരമിക്കലിനു ഒരുങ്ങുകയാണ്.തന്റെ കയ്യിൽ പറ്റിയ ചോരയുടെ മണവും പേരും ഇല്ലാത്ത ഒരാൾക്ക് തന്റെ സാമ്രാജ്യം അയാൾ വിൽക്കാൻ  ശ്രമിക്കുന്നു.

  എന്നാൽ കച്ചവടത്തിൽ ഏതു കുതന്ത്രവും പയറ്റണം എന്ന അഭിപ്രായം ഉള്ളവർ വരുമ്പോൾ കഥ സങ്കീർണവും ആകുന്നു.രാജാവ് തന്നെ ഭരണം നേരിട്ടു നടത്താൻ തീരുമാനിക്കുന്നു.ഇനി ഒഴുകുന്നത് ചോരപ്പുഴ ആകും.അതാണ് The Gentleman.

  The Gentleman മാത്യു മഖനഹേയുടെ മികച്ച പ്രകടത്തിനൊപ്പം ചാർളി ഹനം ,കോളിൻ ഫറൽ, ഹ്യുഗ് ഗ്രാന്റ് തുടങ്ങി കുറെയേറെ നടന്മാരുടെ മികച്ച അഭിനയം കൊണ്ടു തന്നെ ക്ലാസ് ആണ്.ഗയ് റിച്ചിയുടെ സിനിമകളിലെ സ്റ്റൈലിഷ് മേക്കിങ്, ഡാർക് കോമഡി, ഇടയ്ക്കുള്ള മരണ മാസ് സീൻ ഒക്കെ ചേർന്ന് മികച്ച ഒരു അനുഭവം ആയിരുന്നു ചിത്രം. ലോർഡ് ജോർജിന്റെ താവളത്തിൽ പോയി മൈക്കിയുടെ ഒരു പ്രകടനം ഉണ്ട്. Too Intense!!

   വീണ്ടും കാണാൻ തോന്നുന്ന കുറച്ചു സീനുകൾ ഉണ്ട് ചിത്രത്തിൽ.ഭയങ്കര ഇഷ്ടമായി സിനിമ.ഈ സിനിമ ഇഷ്ടപ്പെടാതെ ഇരിക്കാൻ ഉള്ള കാരണങ്ങൾ കുറവായിരിക്കും എന്നു വിശ്വസിക്കുന്നു.

  The Gentleman മികച്ച ഒരു സിനിമ ആണെന്നാണ് പേഴ്സണൽ അഭിപ്രായം.ഒരു സിനിമ ആരാധകൻ എന്ന നിലയിൽ നല്ലതു പോലെ തൃപ്തിപ്പെടുത്തിയ ചിത്രം.ശരിക്കും excited ആയി ഒറ്റ ഇരുപ്പിന് തന്നെ പടം കണ്ടു കഴിഞ്ഞപ്പോൾ.

   MH Views Rating: 3.5/4

സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews or @mhviews എന്ന ടെലിഗ്രാം സെർച്ചിലൂടെയും ലഭിക്കും

Saturday 4 April 2020

​​1183. Malice (English,1993)


​​1183. Malice (English,1993)
          Mystery,Thriller.


       ആൻഡിയും ട്രേസിയും ഈ അടുത്തു വിവാഹിതർ ആയവരാണ്.അസോസിയേറ്റ് ഡീൻ ആയി ജോലി ചെയ്യുന്ന ആൻഡി അവിചാരിതമായി ആണ് ഡോ. ജെഡിനെ പരിചയപ്പെടുന്നത്.ആ പരിചയം ആൻഡിയും ഭാര്യയും താമസിച്ചിരുന്ന വലിയ വീട്ടിലെ വാടകക്കാരൻ ആയി മാറ്റി.ഈ സമയത്തു അവിടെയെല്ലാം ഒരു സീരിയൽ റേപ്പിസ്റ്റിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഒരു അവസരത്തിൽ ആൻഡിയെ പോലീസ് സംശയിച്ചു തുടങ്ങുന്നു.എന്താണ് പിന്നീട് സംഭവിച്ചത്?

  ഒരു കഥയിൽ പ്രേക്ഷകന്റെ ശ്രദ്ധ ഒരു കഥയിലേക്ക് കൊടുത്തിട്ട് മറ്റൊന്നിലേക്ക് കടക്കുന്നത് സിനിമയിൽ നന്നായി തോന്നിയ ഒരു കാര്യമാണ്.പ്രത്യേകിച്ചും കഥാപാത്രങ്ങൾക്കു വന്ന മാറ്റങ്ങൾ.അതിവേഗതയിൽ പോകുന്ന ഒരു ത്രില്ലർ അല്ല Malice.പകരം, ചെറിയ ട്വിസ്റ്റ്, സസ്പെൻസ്, ചതി എന്നിവയൊക്കെ ചേർന്നു പോകുന്ന ഒരു ചിത്രം.

   ഹോളിവുഡ് ചിത്രങ്ങളെ സംബന്ധിച്ചു മോശമല്ലാത്ത ഒരു ത്രില്ലർ ആണ് Malice.ഒരു പക്ഷേ കഥയിൽ ആദ്യം സങ്കീർണത തോന്നുമെങ്കിലും പിന്നീട് അത് വലിയ ആവേശം പ്രേക്ഷകന് നൽകുന്നില്ല എന്നത് ഒരു പോരായ്മ ആണ്.പക്ഷെ ചിത്രത്തിന്റെ കഥയിൽ അത്രയും ഉൾക്കൊള്ളാൻ ഉള്ള സാധ്യത മാത്രമേ ഉണ്ടായിരുന്നുള്ളു.

  MH Views Rating 2.25/4

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews or @mhviews ൽ ലഭ്യമാണ്.

Friday 3 April 2020

1182. Iruttu ( Tamil ,2019)



1182. Iruttu ( Tamil ,2019)
          Horror, Mystery

   ഇരുട്ടിന്റെയും ദുരൂഹ കൊലപാതകങ്ങളുടെയും കഥ - ഇരുട്ട്

   പെട്ടെന്നാണ് ആ മലയോര ഗ്രാമത്തിൽ  ഇരുട്ടു പടർന്നത്.ആ ഇരുട്ടിൽ നടന്ന ദുരൂഹമായ കൊലപാതകത്തിൽ ആറോളം പേർക്ക് ജീവൻ നഷ്ടമായി.പോലീസ് അന്വേഷണത്തിൽ ഏകദേശം 20 മിനിറ്റോളം പരസ്പരം യാത്ര ചെയ്താൽ എത്തുന്ന രീതിയിൽ ആണ് മൃതദേഹങ്ങൾ എല്ലാം കാണപ്പെട്ടത്.എന്നാൽ വണ്ടിയുടേതായ സൂചനകളോ, വിരലടയാളമോ ഒന്നും പൊലീസിന് കണ്ടെത്താൻ ആയില്ല.ആ സമയത്തു ആണ് കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്.എന്താണ് ഇതിനെല്ലാം കാരണം?ആ ദുരൂഹത ആണ് ഇരുട്ട് എന്ന തമിഴ് ചിത്രം പറയുന്നത്.

   ക്രൈം- ഹൊറർ ആണ് ചിത്രം.പ്രത്യേകമായി എടുത്തു പറയേണ്ടത് ഇസ്ലാമിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ഹൊറർ ആണ്.അധികം ഒന്നും സിനിമകളിൽ ഞാൻ ഇത് കണ്ടിട്ടില്ല.സിനിമയുടെ അവതരണവും ഈ പശ്ചാത്തലവും എല്ലാം സിനിമയ്ക്ക് ഒരു പുതുമ നൽകിയിരുന്നു.

  ചിത്രം നല്ലൊരു ഭാഗം വരെ ഒരു ദുരൂഹത കഥയിൽ കാത്തു സൂക്ഷിച്ചിരുന്നു.എന്നാൽ ക്ളൈമാക്സിനോട് അടുക്കുമ്പോൾ ക്ളീഷേ കഥയായി മാറിയത് മടുപ്പായി.സുന്ദർ സി നായകൻ ആയതു കൊണ്ട് സിനിമയുടെ നിലവാരത്തെ ബാധിക്കും എന്നു കരുതി.പക്ഷെ അദ്ദേഹം തരക്കേടില്ലാത്ത രീതിയിൽ തന്റെ വേഷം അവതരിപ്പിച്ചു.ചെറിയ ബഡ്ജറ്റ് സിനിമയുടെ VFX നെ ഒക്കെ ബാധിച്ചതായി തോന്നി ഇടയ്ക്കു.

  കുറച്ചു കുറവുകൾ ഉണ്ടെങ്കിലും സിനിമയുടെ തുടക്കത്തിലേ അവതരണ രീതിയ്ക്കു ഒക്കെ വേണ്ടി കാണാം ചിത്രം.കുഴപ്പമില്ലാത്ത പ്ലോട്ടിൽ കുറച്ചും കൂടി ക്രിയേറ്റിവ് ആയി ചിന്തിച്ചിരുന്നെങ്കിൽ മികച്ച ഹൊറർ സിനിമ ആകാൻ ഉള്ള വകയുണ്ടായിരുന്നു ചിത്രത്തിന്.തീരെ മോശം എന്ന അഭിപ്രായം ഇല്ല.തരക്കേടില്ലാത്ത ചിത്രം എന്നു പറയാം.കണ്ടു നോക്കുന്നതിൽ തെറ്റില്ല.

  MH Views Rating 2/4

  സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews എന്നു സെർച്ച് ചെയ്താലോ ലഭിക്കുന്നതാണ്

1181. Twin Murders: The Silence of the White City (Spanish, 2019)


1181. Twin Murders: The Silence of the White City (Spanish, 2019)
           Mystery, Thriller

" Sleeper Killer എന്ന പേരിൽ നടക്കുന്ന ഇരട്ട കൊലപാതകങ്ങളുടെ പിന്നിലെ രഹസ്യം :Twin Murders: The Silence of the White City

      പ്രത്യേക രീതിയിൽ വായിലേക്ക് തേനീച്ചകളെ നിക്ഷേപ്പിച്ചിട്ടു, നഗ്നരാക്കപ്പെട്ട ശേഷം ഒരു പ്രത്യേക രീതിയിൽ സജ്ജീകരിച്ച ഇരട്ട മൃതദേഹങ്ങൾ.5000 വർഷങ്ങൾക്കു മുൻപ് നവജാത ശിശുക്കളെ ഇതേ രീതിയിൽ കൊലപ്പെടുത്തിയത് കണ്ടെത്തിയിരുന്നു.പിന്നീട് നൂറ്റാണ്ടുകളുടെ ഇടവേളകളിൽ 5 വയസ്സു, 10 വയസ്സു, 15 വയസ്സു.ഇങ്ങനെ ആയിരുന്നു മരിച്ചവരുടെ പ്രായങ്ങൾ.ഒരു സ്ത്രീയും പുരുഷനും ആണ് മൃതദേഹങ്ങൾ ആയി കാണുക. ഇപ്പോൾ ഏറെ വർഷങ്ങൾക്കു ശേഷം 20 വയസ്സുള്ള രണ്ടു പേർ ആണ് ഇത്തവണ ഇരകൾ.അതു പിന്നെയും ആവർത്തിക്കുന്നു, പ്രായം അനുസരിച്ചു അതേ രീതിയിൽ.

  Twin Murders: The Silence of the White City എന്ന Netflix ചിത്രം പറയുന്നത് ദുരൂഹമായ കൊലപാതകങ്ങളുടെ കഥയാണ്.മതവും സംസ്ക്കാരവും  ഉൾപ്പെടുത്തി ഉള്ള ഒരു കഥ പറച്ചിൽ ആണ് ചിത്രത്തിന് ഉള്ളത്.കേസ് അന്വേഷണം നടത്തുന്നത് ഇസ്മായേൽ എന്ന പൊലീസ് ഉദ്യോഗസ്ഥൻ ആണ്.

  പണ്ട് സമാനമായ കേസിൽ ജയിലിലായ പ്രതി ജയിലിൽ നിന്നും ഇറങ്ങുന്നതിനു അൽപ്പ ദിവസം മുൻപാണ് ഇത്തരം കൊലപാതകങ്ങൾ വീണ്ടും അരങ്ങേറുന്നത്.കൊലപാതകങ്ങൾ നടത്തുന്നത് അയാളുടെ ആരാധകൻ അല്ലെങ്കിൽ ഒരു കോപ്പി ക്യാറ്റ് കില്ലർ ആകും എന്ന ധാരണയിൽ ആണ് അന്വേഷണം നടക്കുന്നത്.

  ധാരാളം ദുരൂഹതകൾ നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ് Twin Murders: The Silence of the White City. പല ആളുകളെയും സംശയിക്കാം രക്ഷകനും.എന്നാൽ സിനിമയിൽ ഒരു സമയം പ്രതി ആരാണ് എന്നു കാണിക്കുന്നുണ്ട്.എന്നാൽ നിയമത്തിന്റെ കണ്ണുകൾക്ക്‌ അപ്പുറം അയാൾ ജീവിക്കുമ്പോൾ ഒരു ക്യാറ്റ് ആൻഡ് മൗസ് കളി ആയി ഒരു അപകടകരമായ ഗെയിം കളിക്കുന്നു അയാൾ.അതിൽ ഉൾപ്പെടുന്നവർ ധാരാളം ആളുകൾ ഉണ്ട്;കുറ്റാന്വേഷണം നടത്തുന്നവർ പോലും.

   Netflix സിനിമകൾക്ക് സാധാരണയായി സംഭവിക്കുന്ന കുറഞ്ഞ റേറ്റിങ് ആണ് പലയിടത്തും.അതൊന്നും കാര്യമാക്കാതെ കണ്ടാൽ മികച്ച ഒരു സിനിമയാണ് Twin Murders: The Silence of the White City.ഒരു കുറ്റാന്വേഷണ കഥ വായിക്കുന്നത് പോലെ അങ്ങു പോകും.ധാരാളം പുതിയ കാര്യങ്ങൾ കേസിൽ അനാവരണം ചെയ്യപ്പെടുന്നു.വിശ്വാസങ്ങളെ കേന്ദ്രീകരിച്ചു.

  കുറ്റാന്വേഷണ സിനിമകളുടെ ആരാധകർ മിസ് ചെയ്യേണ്ട ഈ സ്പാനിഷ് ചിത്രം.കണ്ടിട്ടു അഭിപ്രായം പറയുമല്ലോ?

  MH Views Rating: 3/4

 ചിത്രം Netflix ൽ ലഭ്യമാണ്

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews or @mhviews എന്ന് ടെലിഗ്രാം സെർച്ച് ചെയ്യുക


Wednesday 1 April 2020

1179. Yeh Saali Aashiqui (Hindi, 2019)



1179.  Yeh Saali Aashiqui (Hindi, 2019)
            Crime, Thriller

    ഒരു പ്രണയ കഥയ്ക്ക് സംഭവിച്ച മാറ്റം : Yeh Saali Aashiqui

  സാഹിലും മിട്ടീയും സഹപാഠികൾ ആണ്.സ്വാഭാവികം ആയും ഒരു ഇന്ത്യൻ സിനിമ ആകുമ്പോൾ അവർ പ്രണയത്തിൽ ആകുമല്ലോ, പാട്ടുകൾ ഒക്കെ ഉണ്ടാകുമല്ലോ.അവരങ്ങനെ പ്രണയിച്ചു പോകുമല്ലോ? പോകുമോ? ഇല്ല.ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്.ജീവിതത്തിലെ ഭീകരമായ ഒരു turning point ആണ് സാഹിലിന് സംഭവിച്ചത്.അവന്റെ ജീവിതം തന്നെ അപകടത്തിൽ ആകുന്നു.എന്താണ് ഇവിടെ സംഭവിച്ചത്?

  മീറ്റിയുടെ ക്രൂരനായ ബന്ധുക്കൾ സാഹിലിന് പണി കൊടുത്തോ?അതോ കോടീശ്വരൻ ആയ സാഹിലിന് ബന്ധുക്കൾ ഇറങ്ങിയോ?അതോ സാഹിലും ഇന്ത്യൻ പട്ടാളവും ആയി ബന്ധം?ഹേ!!എന്തിനാണ് ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്?ഹിന്ദി സിനിമയും ക്ളീഷേകളിൽ നിന്നും മാറി ചിന്തിക്കുക ആണ്. അതു കൊണ്ടു എന്താണ് സംഭവിച്ചത് എന്നറിയാൻ ചിത്രം കാണുക.


   ആദ്യം പേര് കണ്ടപ്പോഴും പാട്ടുകൾ കേട്ടപ്പോഴും കരുതിയത് ഒരു റൊമാന്റിക് സിനിമ ആണെന്നാണ്.എന്നാൽ പ്രിന്റ് ഇറങ്ങിയത്തിനു ശേഷം ആണ് കഥയുടെ synopsis കണ്ടത്.ട്വിസ്റ്റുകളും സസ്പെന്സും ഉള്ള സിനിമ ആണെന്ന്.തുടക്കത്തിൽ പ്രണയം മാത്രം ആയപ്പോൾ പറ്റിക്കപ്പെട്ടോ എന്നു സംശയിച്ചു.എന്നാൽ പക്ഷേ സംഭവിച്ചത് വേറെ ആയിരുന്നു.

  കഥയുടെ ഗതി തന്നെ മാറുന്നു.സമയാസമയം ട്വിസ്റ്റും, സസ്പെന്സും എല്ലാം കൂടി വന്നു തുടങ്ങുന്നു.സിനിമയുടെ സ്വഭാവം തന്നെ മാറുന്നു.അവസാനം സിനിമ തീരുന്നത് വരെ അതായിരുന്നു അവസ്ഥ. അപ്രതീക്ഷമായ കഥാഗതി ആയിരുന്നു.

   നായകനായി അഭിനയിച്ചത് അമരീഷ്‌ പൂരിയുടെ കൊച്ചു മകൻ വർധൻ പൂരി ആയിരുന്നു.എന്നാൽ അഭിനയം അത്ര ഇഷ്ടപ്പെട്ടില്ല.ആ റോൾ കുറേക്കൂടി നന്നായി അഭിനയിച്ചിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ.നായിക  ശിവലീഖ ഒബ്‌റോയ്‌ തരക്കേടില്ലായിരുന്നു.

  കഥയെ കുറിച്ചു ഒന്നും പറയുന്നില്ല.പക്ഷെ ഒരു നല്ല ത്രില്ലറിന് ഉള്ള വക എന്തായാലും ഉണ്ട്.താൽപ്പര്യം ഉള്ളവർക്ക് കണ്ടു നോക്കാം.

NB: ഫെമിനിസ്റ്റുകൾ അൽപ്പം അകലം പാലിക്കുക.സിനിമയുടെ ഫെമിസ്‌നിസ്റ്റ് റീവ്യൂ ഒക്കെ മോശം ആയിരുന്നു.അതാണ്.


MH Views Rating :2.75/5

 സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് www.movieholicviews.blogspot.ca എന്ന ലിങ്കിൽ ലഭ്യമാണ്

1178. Trance (Malayalam, 2020)



1178. Trance (Malayalam, 2020)
   

  "Sorry Folks, പടം നല്ല പോലെ ഇഷ്ടമായി"
                    T R A N C E D !!!

  എന്തൊരു മേക്കിങ്!!ഒരു രക്ഷയും ഇല്ല.സിനിമ ഇറങ്ങിയപ്പോൾ ഉള്ള അഭിപ്രായങ്ങൾ കണ്ടു കാണാൻ വലിയ താൽപ്പര്യം ഇല്ലായിരുന്നു. HIT എന്ന തെലുങ്ക് സിനിമ കണ്ടു ചുമ്മാ പടം ആയി ആണ് Trance കണ്ടു തുടങ്ങിയത്.ഫഹദ് മുംബൈ എത്തുന്ന സീൻ മുതൽ ശരിക്കും വേറെ ഒരു ലോകത്തിൽ ആയിരുന്നു.ഓടിച്ചു വിട്ട് കണ്ടു തീർക്കാം എന്നു കരുതിയിടത്തു നിന്നും രണ്ടാമതും കാണാൻ ഇരിക്കുന്നു.കാരണം, സമാനമായ അഭിപ്രായം ഉണ്ടായിരുന്ന ഭാര്യ ആദ്യം സിനിമ വച്ചപ്പോൾ ആദ്യ 15 മിനിറ്റിൽ ഉറങ്ങി പോയി.ഇപ്പോൾ അദ്ദേഹവും പടം കണ്ടു ഇരിക്കുന്നു.സ്‌പെഷ്യൽ ഷോ!!

  സിനിമയുടെ തീം വിവാദപരമായ ഒന്നാണ്.ആൾ ദൈവങ്ങൾ എന്ന concept തന്നെ തെറ്റാണ് എന്ന അഭിപ്രായകാരൻ ആണ് ഞാൻ.ദൈവത്തിനും മനുഷ്യനും ഇടയിൽ ആണ് ആ സമയത്തു ഇടനിലക്കാരൻ ആയി വേറെ ആളുകൾ.പണ്ട് ആരോ പറഞ്ഞതു പോലെ മതം ______ പോലെ ആണ്.അതു പുറത്തു ഇട്ടു കൊണ്ടു നടക്കരുത്.ആരോചകം ആണ്.അതു പോലെ ആണ് മതം തള്ളി കയറ്റാൻ വരുന്ന ആരായാലും. ഇതൊക്കെ ഇവിടെ എന്തു കൊണ്ടു പറയുന്നു എന്നു വച്ചാൽ, സിനിമ കാണുമ്പോൾ ഈ ഒരു ആശയത്തോട് താൽപ്പര്യം ഇല്ലെങ്കിൽ "എല്ലാർക്കും സൊഖവാ" എന്നു പറഞ്ഞു സിനിമ നിർത്തേണ്ടി വരും.അതു പോലെ ആക്രമണം നടത്തിയിട്ടുണ്ട് മതം എന്ന concept നു നേരെ.

    ഒരു സ്റ്റേജിൽ മാജിക് നടത്തുന്ന മജീഷ്യൻ, പുട്ടപർത്തിയിലെ സായി ബാബയുടെ പ്രവർത്തികൾ മുതൽ ഇപ്പോൾ നടക്കുന്ന തുപ്പല് വൈദ്യം, കൃപാസാനം പത്രം ചുരുട്ടി വച്ചു വിടുതൽ ഉണ്ടാകുന്നവർ മുതൽ വ്യാജ വൈദ്യന്മാർ വരെ ഒരേ രീതി ആണ് ഉപയോഗിക്കുന്നത്.ഒരു environment സൃഷ്ടിച്ചു അവിടെ നടത്തുന്ന മായാജാലം. അതിൽ ഇരയായി മാറുന്നവരും ഉണ്ട്.

   അസുഖം വന്നാൽ ചികിത്സയ്ക്ക് പോകാത്ത, വാക്സിനുകൾക്കു നേരെ മുഖം തിരിയ്ക്കുന്ന, എന്തിനു കോവിഡ് 19 ബാധിച്ചു മരിച്ച കിടന്നപ്പോൾ ദൈവം വന്നു ലങ്സിൽ കാറ്റൂതി എന്നു പറഞ്ഞ അമേരിക്കക്കാരൻ വരെ ഈ ഗണത്തിൽ പെടും.വിശ്വാസങ്ങൾ അല്ലെ. എല്ലാവരെയും രക്ഷിക്കട്ടെ!!വിശ്വാസികൾ ക്ഷമിക്കുക.

  വിനായകന്റെ കഥാപാത്രം ഇത്തരത്തിൽ ഉള്ള എല്ലാവരുടെയും ഒരു സങ്കലനം ആയിരുന്നു.അയാൾക്ക്‌ അവസാനം തിരിച്ചറിവ് ഉണ്ടാകാൻ കാരണമായ സംഭവങ്ങൾ പോലെ ഇനി ആർക്കും ഉണ്ടാകാതെ ഇരിക്കട്ടെ.സിനിമ കണ്ടപ്പോൾ തോന്നിയ തോന്നലുകൾ ആണ്.

  "ജോഷുവ കാൾട്ടന്മാർ ഇനിയും ധാരാളം വരും. അവരെ സൂക്ഷിച്ചാൽ നിങ്ങൾക്ക് നല്ലതു".

   സിനിമയുടെ കളർ ടോൺ, സംഗീതം ഒക്കെ ഒരു രക്ഷയും ഇല്ലായിരുന്നു.ശരിക്കും വേറെ ഒരു ലോകത്തിലേക്കു എത്തിച്ചത്  പോലെ തോന്നി.എന്തൊക്കെ പറഞ്ഞാലും കൊച്ചി ടീമിന്റെ സിനിമകൾ ഇങ്ങനത്തെ കാര്യങ്ങളിൽ ഒക്കെ നല്ല പോലെ ശ്രദ്ധ കൊടുക്കാറുണ്ട്. അതു ഇവിടെ effective ആയിരുന്നു.ഫഹദ് ഫാസിലിന്റെ പെർഫോമൻസ് ആണ് എടുത്തു പറയേണ്ടത്.എന്തൊരു എനർജി ആയിരുന്നു  അയാൾക്ക്‌?ഒരു രക്ഷയും ഇല്ലായിരുന്നു.അത് പോലത്തെ പ്രകടനം.

  ഇത്രയും വെറൈറ്റി ആയി ഇങ്ങനെ ഒരു വിഷയത്തെ സമീപിക്കാൻ ശ്രമിച്ച ഒരു സിനിമ എന്ന നിലയിൽ കൂടി സിനിമ ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നായി മാറുന്നു.

MH Views Rating : 3.5/4

 സിനിമ Amazon Prime ൽ ലഭ്യമാണ്.

t.me/mhviews or @mhviews ൽ സിനിമ ലഭ്യമാണ്.