Pages

Sunday 19 April 2020

1200. Ballon (German, 2018)



1200. Ballon (German, 2018)
          Thriller, History


  സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഭ്രാന്തമായ ആശയത്തിന്റെ കഥ - Ballon


  ബെർലിൻ മതിൽ ജർമനിയെ രണ്ടായി വിഭജിച്ച സമയം.കമ്യൂണിസ്റ്റ് ഭരണം ഉള്ള ഈസ്റ്റ് ജർമനിയിൽ നിന്നും തങ്ങളുടെ ജീവിതത്തിൽ സ്വാതന്ത്ര്യം വേണം എന്ന ആഗ്രഹവുമായി രണ്ടു കുടുംബങ്ങൾ ഒരു ഭ്രാന്തമായ ആശയം നെയ്യുന്നു.സ്വയം നിർമിച്ച ഒരു വലിയ ബലൂണിൽ പറന്നു വെസ്റ്റ് ജര്മനിയിലേക്കു കടന്നു സ്വാതന്ത്ര്യത്തിന്റെ ചിറകിലേറി പറക്കാൻ.

   കാറ്റിന്റെ ദിശ മാത്രമായിരുന്നു ആദ്യം അവരുടെ പ്രശ്നം.എന്നാൽ ഒരു സന്ദർഭത്തിൽ ഈസ്റ്റ് ജർമനിയിലെ 'സോഷ്യലിസ്റ്റ് യൂണിറ്റി പാർട്ടി ഓഫ് ജർമനി'എന്ന  കമ്യൂണിസ്റ്റ് സർക്കാർ സകല സംവിധാനങ്ങളോടെയും അവരുടെ ആ ആഗ്രഹത്തിന് തടസ്സം ഉണ്ടാക്കാൻ ശ്രമിക്കുന്നു.സോഷ്യലിസത്തിന്റെ ശത്രുക്കൾ എന്നു മുദ്ര കുത്തി വ്യക്തിപരമായി തന്നെ അധികാരികൾ ആ സന്ദര്ഭം കണക്കാക്കി.

  പീറ്റർ എന്ന ഇലക്ട്രിക്കൽ എന്ജിനീയർ തന്റെ എൻജിനീയറിങ് വൈദഗ്ധ്യവും, ഗുണ്ടറിന്റെ തയ്യൽ മെഷീനിൽ ഉള്ള വേഗതയും ആയിരുന്നു ഈ ശ്രമങ്ങളുടെ അടിത്തറ.അവരുടെ ശ്രമങ്ങൾ ലക്ഷ്യം കാണുമോ ഇല്ലയോ എന്നാണ് സിനിമയുടെ കഥ.

  ഏറെ കാലങ്ങൾക്കു ശേഷം ബെർലിൻ മതിൽ പൊളിക്കുകയും ജർമനി ഒറ്റ രാജ്യം ആയി മാറുകയും ചെയ്തു.പക്ഷെ അതിനു മുന്നേ അതിർത്തി കടക്കാൻ ശ്രമിച്ചു കൊല്ലപ്പെട്ടവർ ഏറെയാണ്.അതു കൊണ്ടു തന്നെയാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങളുടെ ലക്ഷ്യം പോലും പ്രേക്ഷകനെ ഭയപ്പെടുത്തുന്നത്.ഭരണാധികാരികളുടെ കയ്യിൽ ഈ ഉദ്യമം പരാജയപ്പെട്ടു അകപ്പെട്ടാൽ അവർ ഭൂമിയിൽ നിന്ന് തന്നെ അപ്രത്യക്ഷരാകും എന്നു അവർക്ക് അറിയാമായിരുന്നു.

  ത്രിൽ അടിപ്പിക്കുന്ന ധാരാളം സന്ദർഭങ്ങൾ ചിത്രത്തിൽ ഉണ്ട്.പറക്കാൻ ഉള്ള ശ്രമവും, അവരെ അന്വേഷിച്ചു അധികാരികൾ വരുന്നതും എല്ലാം.ഒരു സിനിമ പ്രേമി എന്ന നിലയിൽ നഷ്ടപ്പെടുത്തരുത് ഈ ചിത്രം.കാണാൻ ശ്രമിക്കുക

MH Views Rating : 4/5

  ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews ൽ ലഭ്യമാണ്.

No comments:

Post a Comment