Pages

Tuesday, 28 April 2020

1208.Spoor (Polish, 2018)



1208.Spoor (Polish, 2018)
          Crime, Thriller

   കുറെയേറെ കൊലപാതകങ്ങൾ.ക്രൂരമായ നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ എല്ലാം ആ ഗ്രാമത്തിലെ പ്രമുഖരുടേത് ആണ്.ആകെ ഉള്ള തെളിവ് മൃതദേഹത്തിന്റെ അടുക്കൽ നിന്നും കിട്ടുന്ന മൃഗങ്ങളുടെ കാൽപ്പാടുകൾ മാത്രം.പോലീസ് പലരെയും സംശയിക്കുന്നുണ്ടെങ്കിലും തെളിവുകൾ ഇല്ലാത്തത് കൊണ്ട് ഇരുട്ടിൽ തപ്പുന്നു.

   ഒരു കുറ്റാന്വേഷണ കഥയായി തോന്നുമെങ്കിലും The Spoor പറയുന്നത് ഗൗരവപൂര്ണമായ മറ്റൊരു കഥയാണ്.മനുഷ്യൻ മൃഗങ്ങളോട് ചെയ്യുന്ന ക്രൂരത.മിയ്ക്ക യൂറോപ്യൻ- അമേരിക്കൻ രാജ്യങ്ങളിലും വേട്ടയാടുന്നതിനു അനുവാദം ഉണ്ട് ഓരോ സീസണ് അനുസരിച്ചു.കഥ പറഞ്ഞു പോകുന്നതും ആ സീസണുകൾ ടൈംലൈൻ ആക്കിയാണ്.

  ടെസസ്ക്കോ എന്ന സ്ത്രീയ്ക്ക് ഈ കൊലപാതകങ്ങളെ കുറിച്ചു ഒരു തിയറി പറയാനുണ്ട്.എന്നാൽ പോലീസ് അവരെ മുഖവിലയ്ക്കു എടുക്കുന്നും ഇല്ല.മൃഗങ്ങൾ തങ്ങളുടെ പ്രതികാരം ചെയ്ത കഥകൾ വരെ അവർ പറയുന്നുണ്ട്.ഈ കൊലപാതകങ്ങൾക്കു പിന്നിൽ ആരാണ് എന്നുള്ളത് ആണ് ചിത്രത്തിന്റെ കഥ.

  ചിത്രത്തിന്റെ പോളിഷ് പേരായ Pokot ന്റെ അർത്ഥം വേട്ടയാടലിൽ മരിച്ച മൃഗങ്ങളുടെ എണ്ണം എന്നാണ്.ഇംഗ്ലീഷ് പേരായ The Spoor ന്റെ അർത്ഥം വേട്ടയാടലിൽ അവശേഷിച്ച അടയാളങ്ങൾ എന്നും (കട: വിക്കിപീഡിയ).എങ്ങനെ ആയാലും ചിത്രത്തിന്റെ പേരിനോട് നീതി പുലർത്തുന്നു കഥ.

 ഓൾഗയുടെ Drive Your Plow Over the Bones of the Dead എന്ന നോവലിനെ ആസ്പദം ആക്കിയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്.പഴയ കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ കഥയിൽ സ്ഥിരമായി കാണുന്ന corruption, പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങൾ എല്ലാം ചിത്രത്തിൽ കാണാം.ഓരോ സീസണിനും അനുസൃതമായ പ്രകൃതി ഭംഗി സിനിമയിൽ ഉടനീളം ഉണ്ട്.

  ഒരു കുറ്റാന്വേഷണ ത്രില്ലർ എന്ന തോന്നലുകൾക്കിടയിലും ചിത്രം പറയുന്ന ബിഗ് പിക്ച്ചർ കാണാൻ ശ്രമിക്കുക.പലതരം അഭിപ്രായങ്ങൾ മനസ്സിൽ ഉണ്ടാകും.

MH Views Rating: 3/5

  ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews എന്ന ടെലിഗ്രാം സെർച്ചിൽ ലഭിയ്ക്കും

1 comment:

  1. ചിത്രത്തിന്റെ പോളിഷ് പേരായ Pokot ന്റെ അർത്ഥം വേട്ടയാടലിൽ മരിച്ച മൃഗങ്ങളുടെ എണ്ണം എന്നാണ്.ഇംഗ്ലീഷ് പേരായ The Spoor ന്റെ അർത്ഥം വേട്ടയാടലിൽ അവശേഷിച്ച അടയാളങ്ങൾ എന്നും (കട: വിക്കിപീഡിയ).എങ്ങനെ ആയാലും ചിത്രത്തിന്റെ പേരിനോട് നീതി പുലർത്തുന്നു കഥ.

    ReplyDelete