Pages

Sunday, 26 April 2020

1207. Li'l Quinquin (French, 2014)



1207. Li'l Quinquin (French, 2014)
           Mystery

  "പശുവിന്റെ ഉള്ളിൽ നിന്നും കണ്ടതിയ മൃതദേഹത്തിന്റെയും മറ്റ് കൊലപാതകങ്ങളുടെയും കഥ -Li'l Quinquin"

  French Mini- Series
 Number of Episodes- 4
 Duration- 45 minutes

  ചത്തു പോയ പശുവിന്റെ ഉള്ളിൽ നിന്നും ഒരു സ്ത്രീയുടെ ശരീര ഭാഗങ്ങൾ ആണ് കണ്ടെടുത്തത്.പിന്നീടും ഇതേ രീതിയിൽ കൊലപാതകങ്ങൾ നടന്നൂ.ക്രൂരമായ രീതിയിൽ കൊല ചെയ്യപ്പെട്ട ആളുകൾ.കേസ് അന്വേഷിക്കാൻ ക്യാപ്റ്റൻ വാൻ ദാർ വെയ്‌ഡനും അയാളുടെ സഹായി കാർപ്പൻറ്റീയറും വരുന്നു.അവരുടെ അന്വേഷണത്തിലൂടെ ആണ് ചിത്രം സഞ്ചരിക്കുന്നത്.ഒപ്പം Li'l Quinquin ലൂടെയും.

  സ്ഥിരം ഫോർമാറ്റിൽ ഉള്ള ഒരു കുറ്റാന്വേഷണ കഥയ്ക്ക് ഉള്ളതെല്ലാം കഥയിലുണ്ട്.എന്നാൽ ഫ്രഞ്ച് സിനിമയിലെ പരീക്ഷണങ്ങളുടെ ആശാനായ ബ്രൂണോ ഡോർമന്റ് തന്റെ ചിത്രത്തിന് ഉപയോഗിച്ച രീതി മറ്റൊന്നായിരുന്നു. ഫ്രഞ്ച് Avant Garde യുടെ രീതിയിൽ അവതരിപ്പിച്ച ചിത്രം കൂടുതലായും ഫോക്കസ് ചെയ്തിരിക്കുന്നത് മറ്റു ചില കാര്യങ്ങളിൽ ആണ്.സോഷ്യൽ കമന്ററി നന്നായി ഉപയോഗിക്കുകയും അതിനോടൊപ്പം വംശീയപരമായ വ്യത്യാസങ്ങൾ നില നിൽക്കുന്ന സമൂഹത്തിനെ വരച്ചു കാണിക്കാനും ശ്രമിച്ചിട്ടുണ്ട്.

  കഥയുടെ പിന്നാലെ പോകുന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ ആയി ഒന്നും ഇല്ല ചിത്രത്തിൽ.പക്ഷെ അത്തരം ഒരു അവതരണ രീതിയിലും പ്രേക്ഷകന് ചിന്തിക്കാൻ ഉള്ള അവസരം കൊടുക്കുന്നുണ്ട്.യഥാർത്ഥത്തിൽ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ പലരും gardening ജോലിയിൽ ഉള്ളവരായിരുന്നു.അഭിനയിക്കാൻ തീരെ ഇഷ്ടം ഇല്ലാത്ത നായക കഥാപാത്രത്തിന്റെ വിഷമതകൾ അയാൾ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സ്വഭാവം ആയി മാറുകയായിരുന്നു എന്നത് കൗതുകകരമായി തോന്നി.

   ഫ്രഞ്ച് സിനിമകളുടെ ആരാധകർ പലരും ആ അഭിനയം കോമഡി ചിത്രങ്ങളിലെ വ്യത്യസ്ത ആയി കണക്കാക്കിയതായി വായനകളിൽ കണ്ടൂ.നിരൂപകർ ആവോളം പുകഴ്ത്തിയ ഈ കലാസൃഷ്ടി 3 മണിക്കൂറിൽ അധികം ഉള്ള സിനിമ ആയും ടെലിവിഷന് വേണ്ടി 4 ഭാഗങ്ങൾ ഉള്ള മിനി സീരീസ് ആയും ആണ് അവതരിപ്പിച്ചത്‌.

  സിനിമകളെ കുറിച്ചു പഠിക്കുന്നവർക്ക് ഒരു മുതൽക്കൂട്ടു ആകും ചിത്രം.സാങ്കേതികമായും അത്തരത്തിൽ ഉള്ള മേന്മകളെ കുറിച്ചു കണ്ടിരുന്നു.ഇതിന്റെ രണ്ടാം ഭാഗം വന്നിരുന്നു.എന്നാലും പറയുകയാണ്.എല്ലാവരുടെയും ചായ കോപ്പ അല്ല Li'l Quinquin. എല്ലാം കഴിഞ്ഞതിനു ശേഷം അൽപ്പം വായന കൂടി ഉണ്ടെങ്കിൽ ചിത്രം/മിനി സീരീസ് ഒരു അത്ഭുതം ആകും.അല്ലെങ്കിൽ പണ്ട് ആരോ ഒരു കൊറിയൻ ക്ലാസിക് കണ്ടിട്ടു ഇതാണോ വലിയ പടം എന്നു ചോദിച്ചത് പോലെ ആകും. (ആ പടം ഏതാണ് എന്നു പറയുന്നില്ല.പറഞ്ഞാൽ വലിയ സ്പോയിലർ ആകും).

  താൽപ്പര്യം ഉള്ളവർ കാണുക. കുറെയേറെ ചിന്തിപ്പിച്ച പടം ആയതു കൊണ്ടും ടെക്നിക്കൽ ആയി ഉള്ള നിലവാരം അളക്കാൻ ഉള്ള അറിവ് ഇല്ലാത്തതു കൊണ്ടും റേറ്റിങ് ഇടുന്നില്ല. റോജർ എബർട്ടിനെ പോലെ ഉള്ളവർ 4/4 കൊടുത്ത ചിത്രമാണ്.അദ്ദേഹം മാത്രം അല്ല.പല നിരൂപകരും!!

   ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews എന്ന സെർച്ചിൽ ലഭ്യമാണ്.

1 comment: