Pages

Tuesday, 28 April 2020

1209. A Dark Place(English, 2019)


1209. A Dark Place(English, 2019)
          Mystery.

  കുറച്ചു ദിവസം മുൻപ് കാണാതായ കുട്ടിയുടെ മൃതദേഹം ഒരു തോടിൽ കണ്ടെത്തി. ദിവസവും ചവർ എടുക്കാൻ പോകുമ്പോൾ ജനാലയിലൂടെ തന്നെ കൈ വീശി കാണിക്കുന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തി എന്നറിഞ്ഞപ്പോൾ അവന്റെ അമ്മയോട് അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു എന്നു പറയാൻ ഡാനി പോയി.എന്നാൽ വെള്ളത്തിൽ മുങ്ങി മരിച്ചു എന്ന് ലാഘവത്തോടെ പോലീസ് എഴുതി തള്ളിയ കേസിൽ മറ്റു പലതും ഉണ്ടെന്നു ഡാനിയ്ക്ക് അവിടെ വച്ചു മനസ്സിലായി.

 Autism Spectrum Disorder ഉള്ള ഡാനി ഒരു പെണ്ക്കുട്ടിയുടെ പിതാവും ആണ്.തന്റെ മകൾക്ക് ആണ് ഈ അവസ്ഥ വന്നതെങ്കിലോ എന്ന ചോദ്യം സ്വയം ചോദിച്ച ഡാനി ആ സംഭവത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരാൻ ശ്രമിക്കുകയാണ്.

  ഒരു ചെറിയ അമേരിക്കൻ ടൗണിലെ രഹസ്യങ്ങൾ, പ്രത്യേകിച്ചു ഒന്നും ഇല്ല എന്നു പറയുമ്പോഴും പരസ്പ്പരം എല്ലാവരും അറിയുന്നവർ ആയതു കൊണ്ട് മറ്റുള്ള ആളെ രക്ഷിക്കാൻ ഉള്ള ശ്രമങ്ങൾ എല്ലാം ഇവിടെയും ഉണ്ട്.കഥയിലെ കൗതുകകരം ആയ സംഭവം നായക കഥാപാത്രത്തിന്റെ അവസ്‌ഥ ആണ്.സുഹൃത്തുക്കൾ ഒന്നും ഇല്ലാത്ത, സോഷ്യലൈസ് ചെയ്യാൻ കഴിവില്ലാത്ത ഒരാൾ.അയാൾ അന്വേഷണം നടത്തുമ്പോൾ സാധാരണയിൽ നിന്നും ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്.

  ഷെർലോക് ഹോംസിലെ ജിം മോറിയാർട്ടിയിൽ നിന്നും ആൻഡ്രൂ സ്‌കോട്ട് ഡാനി ആകുമ്പോൾ നല്ല പ്രകടനം ആയിരുന്നു.കഥയിൽ ഒരു ഡാർക് ക്രൈം ത്രില്ലറിനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നിട്ടും സിനിമ അവസാനിച്ചപ്പോൾ അതു അത്ര ഫലവത്തായി അവതരിപ്പിച്ചോ എന്നു സംശയിച്ചു.എന്തോ ഒരു wow!! ഫാക്റ്റർ അത്രയ്ക്കും ഉണ്ടായില്ല.എന്നാൽ കൂടിയും സിനിമ മോശം ആണ് എന്ന അഭിപ്രായവും ഇല്ല.

  മിസ്റ്ററി/ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുത്താം എന്നു കരുതുന്നു.കണ്ടു നോക്കിക്കോളൂ ഇഷ്ടം ആകാനും സാധ്യത ഉണ്ട്.ഒരു ചെറിയ ടൗണിലെ ക്രൈം അതിന്റെ എല്ലാ വശങ്ങളും കൊണ്ടു അവതരിപ്പിച്ചിരിക്കുന്നു ചിത്രത്തിൽ.

  MH Views Rating : 3/5

 ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews ൽ ലഭ്യമാണ്

1 comment:

  1. ഒരു ചെറിയ ടൗണിലെ ക്രൈം അതിന്റെ
    എല്ലാ വശങ്ങളും കൊണ്ടു അവതരിപ്പിച്ചിരിക്കുന്നു
    ഒരു സിനിമ  

    ReplyDelete