Pages

Sunday, 5 April 2020

1184. The Gentleman (English, 2019)



1184. The Gentleman (English, 2019)
          Crime, Thriller

ചോരപ്പുഴ ഒഴുക്കിയ മാന്യന്മാരുടെ കഥ: The Gentleman

  El Michaels Affair ന്റെ Shimmy Shimmy Ya എന്ന പാട്ടിനു പറ്റിയ ഒരു നല്ല വീഡിയോ നോക്കി നടക്കുക ആയിരുന്നു. ഒരു ചെറിയ മാസ് സീൻ  സെറ്റപ്പിലേക്കു ഒരു ചേസ് സീൻ. ആ മ്യൂസിക്കും വച്ചു കിടിലം ആയിരുന്നു ആ സീൻ. The Gentleman അങ്ങനെ ആണ്.പലപ്പോഴും സിനിമയുടെ ലെവൽ ഒരു കഥ പറച്ചിലിനും അപ്പുറം ആകും.

   പ്രൈവറ്റ് ഡിറ്റക്ട്ടീവ് ആയ ഫ്‌ളച്ചർ, രായ്മണ്ടിനോട് അയാൾക്ക്‌ പറയാൻ ഉള്ള കഥ പറഞ്ഞു തന്റെ വില നിശ്ചയിക്കുന്ന സമയം.കഥയിലെ നായകൻ മിക്കി പിയേഴ്സൻ ആണ്.

  'If you wish to be the king of the jungle, it's not enough to act like a king. You must be the king. There can be no doubt. Because doubt causes chaos and one's own demise.' 

    അയാൾ ശരിക്കും രാജാവ് തന്നെ ആയിരുന്നു.അമേരിക്കയിൽ  നിന്നും ഇംഗ്ലണ്ടിൽ പഠിക്കാൻ വന്ന്, പട്ടിണിയിൽ നിന്നും തന്റെ വലിയ സാമ്രാജ്യം പടുത്തുയർത്തിയ രാജാവ്.ഇപ്പോൾ അയാൾ ഒരു മാന്യമായ വിരമിക്കലിനു ഒരുങ്ങുകയാണ്.തന്റെ കയ്യിൽ പറ്റിയ ചോരയുടെ മണവും പേരും ഇല്ലാത്ത ഒരാൾക്ക് തന്റെ സാമ്രാജ്യം അയാൾ വിൽക്കാൻ  ശ്രമിക്കുന്നു.

  എന്നാൽ കച്ചവടത്തിൽ ഏതു കുതന്ത്രവും പയറ്റണം എന്ന അഭിപ്രായം ഉള്ളവർ വരുമ്പോൾ കഥ സങ്കീർണവും ആകുന്നു.രാജാവ് തന്നെ ഭരണം നേരിട്ടു നടത്താൻ തീരുമാനിക്കുന്നു.ഇനി ഒഴുകുന്നത് ചോരപ്പുഴ ആകും.അതാണ് The Gentleman.

  The Gentleman മാത്യു മഖനഹേയുടെ മികച്ച പ്രകടത്തിനൊപ്പം ചാർളി ഹനം ,കോളിൻ ഫറൽ, ഹ്യുഗ് ഗ്രാന്റ് തുടങ്ങി കുറെയേറെ നടന്മാരുടെ മികച്ച അഭിനയം കൊണ്ടു തന്നെ ക്ലാസ് ആണ്.ഗയ് റിച്ചിയുടെ സിനിമകളിലെ സ്റ്റൈലിഷ് മേക്കിങ്, ഡാർക് കോമഡി, ഇടയ്ക്കുള്ള മരണ മാസ് സീൻ ഒക്കെ ചേർന്ന് മികച്ച ഒരു അനുഭവം ആയിരുന്നു ചിത്രം. ലോർഡ് ജോർജിന്റെ താവളത്തിൽ പോയി മൈക്കിയുടെ ഒരു പ്രകടനം ഉണ്ട്. Too Intense!!

   വീണ്ടും കാണാൻ തോന്നുന്ന കുറച്ചു സീനുകൾ ഉണ്ട് ചിത്രത്തിൽ.ഭയങ്കര ഇഷ്ടമായി സിനിമ.ഈ സിനിമ ഇഷ്ടപ്പെടാതെ ഇരിക്കാൻ ഉള്ള കാരണങ്ങൾ കുറവായിരിക്കും എന്നു വിശ്വസിക്കുന്നു.

  The Gentleman മികച്ച ഒരു സിനിമ ആണെന്നാണ് പേഴ്സണൽ അഭിപ്രായം.ഒരു സിനിമ ആരാധകൻ എന്ന നിലയിൽ നല്ലതു പോലെ തൃപ്തിപ്പെടുത്തിയ ചിത്രം.ശരിക്കും excited ആയി ഒറ്റ ഇരുപ്പിന് തന്നെ പടം കണ്ടു കഴിഞ്ഞപ്പോൾ.

   MH Views Rating: 3.5/4

സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews or @mhviews എന്ന ടെലിഗ്രാം സെർച്ചിലൂടെയും ലഭിക്കും

No comments:

Post a Comment