Pages

Wednesday, 31 March 2021

1335. Kalki (Malayalam,2019)

 1335. Kalki (Malayalam)



    ആരോ പറഞ്ഞതു പോലെ തെലുങ്കിൽ എടുക്കേണ്ട സിനിമ മലയാളത്തിൽ എടുത്തതാണ് കൽക്കി എന്നു.ശരിയാണ്.സിനിമ കണ്ടപ്പോൾ അതാണ് തോന്നിയത്.


  പക്ഷെ തെലുങ്കു മാസ് സിനിമകൾ ഒക്കെ കാണുന്നവർക്ക് നല്ല ഒരു ട്രീറ്റ് ആയി തോന്നി പടം.ഈ പറഞ്ഞ തെലുങ്കു സിനിമയിലെ ക്ളീഷേ കഥ തന്നെ ആയതു കൊണ്ട് ഒരു തെലുങ്കു ഡബ്ബിങ് പടം കാണുന്ന പ്രതീതി ഉണ്ടായിരുന്നു. ടോവീനോയുടെ പോലീസ് വേഷം മീശ പിരിച്ചു, മുണ്ടും ഉടുത്തു കട്ട കലിപ്പിൽ സ്‌ക്രീനിൽ വന്നപ്പോൾ വില്ലന്മാരിൽ ശിവജിത്തിന്റെ വില്ലൻ കഥാപാത്രം ആകാരത്തിൽ നായകന്റെ മുന്നിൽ മുന്നിട്ടു നിന്നു.പ്രത്യേകിച്ചു കാര്യമൊന്നും അതു കൊണ്ടു ഇല്ലെങ്കിലും സിനിമയിലെ വില്ലന്മാരുടെ ശക്തി കാണിക്കാൻ അതു മതിയായിരുന്നു.


  ബി ജി എം ഒക്കെ കിടുക്കി.ഇത്തരത്തിൽ ഉള്ള സിനിമകളും ഇടയ്ക്കു വരട്ടെ എന്ന അഭിപ്രായം ഉള്ള ആളായത് കൊണ്ടു തന്നെ സിനിമയുടെ കുറ്റങ്ങളിലേക്കു ഒന്നും പോകുന്നില്ല.നല്ല ഒരു പ്രിന്റ് കിട്ടാത്തത് കൊണ്ടു സിനിമ കാണാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു.പ്രിന്റ് കിട്ടി.കണ്ടൂ.എന്താണോ പ്രതീക്ഷിച്ചതു, അതു കിട്ടുകയും ചെയ്തു.


  ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളെ വലിയ സ്കെയിലിൽ അളക്കുന്ന ഫീൽ ഗുഡ്, modern sins തീമുകളിൽ വരുന്ന സിനിമകളുടെ തള്ളി കയറ്റത്തോടെ സിനിമ അഭിരുചി മാറിയ മലയാള സിനിമ പ്രേക്ഷകർക്ക് കൽക്കി കല്ലുകടി ആകാം.പക്ഷെ അന്യ ഭാഷയിലെ കത്തി എന്നൊക്കെ വിളിക്കുന്ന സിനിമകൾ ഒക്കെ entertainer ആയി കാണുന്ന ചുരുക്കം ചിലർക്ക് എങ്കിലും പടം ഇഷ്ടമായേക്കാം.എനിക്ക് ഇഷ്ടമായി.തിയറ്ററിൽ അല്ല കണ്ടത്.വീട്ടിലെ ടി വിയിൽ കണ്ടത് കൊണ്ടും ആകാം.കഥാപാത്രങ്ങൾ ഭൂരിഭാഗം ആളുകൾക്കും ആഴത്തിൽ ഉള്ള വ്യക്തിത്വ രൂപീകരണം ഒന്നും സിനിമയിൽ ഇല്ലായിരുന്നു.ഈ സിനിമയിൽ അതിന്റെ ആവശ്യവും ഇല്ലായിരുന്നു.


 സിനിമയുടെ ലിങ്ക് ചോദിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടപ്പോൾ മോശം ആണ് പടം എന്നാണ് പലരും പറഞ്ഞതു.എന്നാൽ വിപരീതമായ അനുഭവം ആണ് എനിക്ക് ഉണ്ടായത്.സിനിമ കാഴ്ചയിലെ അഭിരുചികളിലെ വ്യത്യാസം കൊണ്ടാകാം എന്നു കരുതുന്നു.


കൽക്കി പോലത്തെ പടങ്ങളും വരട്ടെ എന്നും ആഗ്രഹിക്കുന്നു.ജീവിതത്തിൽ നടക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങളും വരണമല്ലോ സിനിമയിൽ?കാരണം, അത്തരം ഒരു ഫാന്റസി വർക് ചെയ്യുന്നത് സിനിമയിൽ മാത്രം ആണെന്ന് വിശ്വസിയ്ക്കുന്നു.

Sunday, 28 March 2021

1334. Silence (Hindi,2021)

 1334. Silence (Hindi,2021)

          Investigation Thriller/Mystery.




  മലമുകളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹത്തിന്റെ ദുരൂഹതയുടെ കഥ പറയുന്നു Silence.


 Silence എന്ന Zee5 സിനിമയുടെ കഥ ആരംഭിക്കുന്നത് വിനോദ സഞ്ചാരികൾ ആയ ചെറുപ്പക്കാർ മലമുകളിൽ എത്തുമ്പോൾ കേട്ട ഫോണ് റിങ്ടോണിൽ നിന്നാണ്.റിങ്ടോൻ വന്ന സ്ഥലം അവർ കണ്ടെത്തിയപ്പോൾ ആണ് മനസ്സിലായത് ആ ശബ്ദം വരുന്നത് മരിച്ചു കിടക്കുന്ന ഒരു സ്ത്രീയുടെ അടുക്കൽ നിന്നും ആണ് എന്നത്.


  പോലീസ് അന്വേഷണം ആരംഭിയ്ക്കുന്നു. മരിച്ച സ്ത്രീ ആരാണ്?അവർ എങ്ങനെ ആണ് കൊല്ലപ്പെട്ടത്?സിനിമയുടെ കഥ പറയുന്നത് അതാണ്.


 സിനിമയുടെ ആദ്യ സീനുകളിൽ തന്നെ കഥയെ കുറിച്ചു ഒരു ഏകദേശ രൂപം ലഭിക്കും എന്നു തോന്നും.പ്രേക്ഷകന്റെ ചിന്ത അങ്ങനെ തന്നെ പൊയ്ക്കോട്ടെ എന്ന രീതിയിൽ ആണ് കഥയും പോകുന്നത്.ഏകദേശം കഥ ഊഹിക്കുന്ന കലയിൽ പ്രഗത്ഭർ ആണെന്ന് ചിന്തിച്ചു ഇരിക്കുന്ന പ്രേക്ഷകന് സിനിമാ കഴിയാൻ പോകുമ്പോൾ ആണ് ട്വിസ്റ്റുകൾ വരുന്നത് മനസ്സിലാകുന്നത്.അതങ്ങനെ പോയി അവസാനം ക്ളൈമാക്സിൽ വരെ ട്വിസ്റ്റോടെ കഥ മാറും.


  അധികം ഡാർക്ക് മൂഡിൽ പോകാതെ അവതരിപ്പിച്ചിരിക്കുന്ന സിനിമ കൂടുതലും ഫോളോ ചെയ്യുന്നത് സ്ത്രീയുടെ കൊലപാതകം തന്നെയാണ്.അന്വേഷണ ഉദ്യോഗസ്ഥൻ ആയി വരുന്ന മനോജ് ബാജ്പെയുടെ കഥാപാത്രം ഉൾപ്പടെ ഉള്ള പല കഥാപാത്രങ്ങളും ക്ളീഷേ ആണെന്ന് പറയേണ്ടി വരും.കുടുംബ പ്രശ്നങ്ങൾ ഉള്ള അന്വേഷണ ഉദ്യോഗസ്ഥൻ ക്ളീഷേ ആണെന്ന് പറയുന്നത് പോലും ക്ളീഷേ ആയിട്ടുണ്ട്.


 എന്നാൽക്കൂടിയും സിനിമയുടെ കഥ സഞ്ചരിച്ച വഴി നല്ല രസകരമായിരുന്നു.ചിത്രത്തിന്റെ ഏറ്റവും വലിയ പൊസിറ്റിവ് ആയി തോന്നിയതും കഥാഖ്യാന ശൈലി ആയിരുന്നു.


ഇന്ത്യൻ OTT റിലീസുകളിലെ തരക്കേടില്ലാത്ത ഒരു കുറ്റാന്വേഷണ ത്രില്ലർ ആണ് Silence.


@mhviews എന്നു തെളിഗ്രാമിൽ സെർച്ച് ചെയ്യുമ്പോൾ ലിങ്ക് ലഭിക്കുന്നതാണ്


More movie suggestions and link available @www.movieholicviews.blogspot.ca

Monday, 22 March 2021

1333. The Pembrokshire Murders (English, 2021)

 1333. The Pembrokshire Murders (English, 2021)

          Mystery( Investigation )

          No of Episodes: 3



25 വർഷങ്ങൾക്കു മുൻപ് Pembrokshire കൊലപാതകങ്ങളിൽ സംഭവിച്ചത് എന്തു?


     വർഷങ്ങൾ എത്ര മുന്നോട്ട് പോയാലും ഒരിക്കലും തെളിയാത്ത കേസ് ആയി എഴുതി തള്ളിയാലും, ഇരയുടെ നീതി എന്നൊന്നുണ്ട്.അതു വൈകി ആണെങ്കിലും ലഭിച്ചിരിക്കും.കുറ്റവാളിയെ കണ്ടെത്താൻ കഴിയാതെ വെയിൽസ് പോലീസിന്റെ കണക്കിൽ Cold Case ആയി മാറിയ കൊലപാതകങ്ങളും മറ്റു കുറ്റകൃത്യങ്ങൾക്കും എങ്ങനെ ഒരു വഴിത്തിരിവ് ഉണ്ടായി?യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ രചിച്ച പുസ്തകത്തെ ആസ്പദമാക്കിയാണ് The Pembrokshire Murders എന്ന iTV പരമ്പര അവതരിപ്പിച്ചിരിക്കുന്നത്.


  സ്റ്റിവ് വിൽകിൻസ് പോലീസ് സുപ്രണ്ടന്റ് ആയി ഉദ്യോഗകയറ്റം ലഭിച്ചപ്പോൾ ആണ് ആകസ്മികമായി ഏകദേശം 25 വർഷങ്ങൾക്കു മുൻപ് നടന്ന 2 കൊലപാതക കേസുകൾ അന്വേഷിക്കാൻ തീരുമാനിക്കുന്നത്.ഇരകൾക്ക് നീതി ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ അന്വേഷണത്തിൽ കണ്ടെത്തിയത് അന്ന് പ്രതി ആണെന്ന് സംശയിക്കുന്ന ആൾ മറ്റു ചില കുറ്റകൃത്യങ്ങൾക്ക് ജയിൽ വാസത്തിൽ ആണെന്നായിരുന്നു.


  വർഷങ്ങൾക്ക് മുൻപ് തെളിയിക്കാൻ കഴിയാത്ത കേസിൽ ആധുനിക ഫോറൻസിക് ടെക്‌നോളജിയെ വിശ്വസിച്ചു സ്റ്റിവും ടീമും അന്വേഷണം തുടങ്ങി.എന്നാൽ പ്രതി എന്നു സംശയിക്കുന്ന ആളെ കണ്ടെത്താനും പല കണ്ണികൾ യോജിപ്പിക്കാനും അതു മാത്രം പോരായിരുന്നു.മുറിഞ്ഞ കണ്ണികളെ യോജിപ്പിക്കാൻ അവശേഷിക്കുന്ന ഒരു ചെറിയ തെളിവ് അവർക്ക് വേണമായിരുന്നു.അതു അവർക്ക് ലഭിക്കുമോ ഇല്ലയോ എന്നതാണ് സീരിസിന്റെ കഥ.


ടെലിഗ്രാം ലിങ്ക്: t.me/mhviews or @mhviews എന്നു ടെലിഗ്രാമിൽ സെർച്ച് ചെയ്യുക


 യഥാർത്ഥ സംഭവങ്ങൾ ആയതു കൊണ്ട് തന്നെ നാടകീയമായ ട്വിസ്റ്റുകൾ കുറവാണ് 3 എപ്പിസോഡ് ഉള്ള പരമ്പരയിൽ.എന്നാൽ അത്യാവശ്യം സസ്പെൻസ് രംഗങ്ങൾ ഈ കേസിൽ വരുന്നുണ്ട്.ആന്വേഷണ ഉദ്യോഗസ്ഥൻ കേസിന്റെ നാൾ വഴികളിലൂടെ പ്രേക്ഷകനെ കൊണ്ടു പോകുന്ന സീരീസ് കഴിയുമെങ്കിൽ കാണുക.


 For movie suggestions and links ,go to www.movieholicviews.blogspot.ca

Sunday, 21 March 2021

1332. Behind Her Eyes (English,2021)

 1332. Behind Her Eyes (English,2021)

           Mystery.



   Behind Her Eyes കണ്ടു തുടങ്ങിയത് മുതൽ എന്തോ ഒരു നിഗൂഢത കഥയിൽ ഉണ്ടെന്നു തോന്നിയിരുന്നു.അതു ലൂയിസിന്റെ സ്വപ്നങ്ങൾ കാരണം ആകാം, അഡെലിന്റെ ഭൂതകാലം കാരണം ആകാം, അല്ലെങ്കിൽ ഡോ. ഡേവിഡിന്റെ സ്വഭാവത്തിൽ ഉള്ള സംശയങ്ങൾ കാരണം ആകാം.അങ്ങനെ പല ഘടകങ്ങളും 6 എപ്പിസോഡ് ഉള്ള ലിമിറ്റഡ് സീരീസിലേക്കു എന്നിലെ പ്രേക്ഷകനെ ആകർഷിച്ചു.


  പതിയെ തുടങ്ങിയ കഥ. കഥാപാത്രങ്ങൾ തമ്മിൽ അവിചാരിതമായി ഉള്ള കണ്ടു മുട്ടലുകൾ, അവർ തമ്മിൽ ഉള്ള ബന്ധങ്ങളിലെ സങ്കീർണത ഒക്കെ മുഖ്യ പ്രമേയം ആയി വന്നെങ്കിലും കഥാപാത്രങ്ങളെ ഓരോന്നായി നോക്കുമ്പോൾ നേരത്തെ പറഞ്ഞ കാര്യങ്ങൾ കാരണം എന്തോ ഒന്ന് കാത്തിരിക്കുന്നുണ്ടെന്നു തോന്നി.പ്രതീക്ഷ തെറ്റിച്ചില്ല.അവസാന എപ്പിസോഡിൽ ഉള്ള ഒരു പതിനഞ്ചോളം മിനിറ്റ് അത്രയും നേരം കണ്ട കഥയ്ക്ക് മറ്റൊരു മുഖം നൽകി.അപ്രതീക്ഷിതം എന്നു പറയാവുന്ന ഞെട്ടിക്കുന്ന ഒരു അവസാനം.


 Binge worthy  ആയ ഒരു പരമ്പരയുടെ അത്തരത്തിൽ ഒരു അവസാനം അവിശ്വസനീയതയോടെ മാത്രമേ കണ്ടു തീർക്കാൻ സാധിക്കൂ.ഒരു പക്ഷെ മനസ്സിൽ അൽപ്പ നേരം നിൽക്കുകയും ചെയ്യും അത്തരം ഒരു അവസാനം.

  

 ലൂയിസ് ഒരു ബാറിൽ വച്ചു കണ്ടു മുട്ടുന്ന അപരിചിതനിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം.ആ പരിചയം അവളുടെ ജീവിതത്തിന്റെ താളം തന്നെ മാറ്റി.അവൾ അറിയാതെ തന്നെ ചിലരുടെ ജീവിതത്തിന്റെ ഭാഗം ആയി വൽ മാറുകയായിരുന്നു. ആ ജീവിതം അവളെ കൊണ്ടെത്തിച്ചത് എവിടേയ്ക്ക് ആണെന്ന് ആണ് Behind Her Eyes എന്ന Netflix പരമ്പര പറയുന്നത്.


 സാറാ പിന്ബറോയുടെ ഇതേ പേരിൽ ഉള്ള നോവലിനെ ആസ്പദം ആക്കിയെടുത്ത സീരിസിന്റെ അടുത്ത സീസണ് വന്നിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോയി.എന്നാൽ നോവൽ തീരുന്നിടത്തു ആണ് പരമ്പര തീർന്നതെന്നു ഉള്ള വിവരം ആണ് ലഭിച്ചത്.


Download link: t.me/mhviews or @mhviews in Telegram.


 കാണാൻ കഴിയുമെങ്കിൽ കാണുക.വ്യത്യസ്തമായ, അല്ലെങ്കിൽ അപ്രതീക്ഷിതമായ ഒരു പ്രമേയവും അനുഭവവും ആണ് Behind Her Eyes.


 More movie suggestions and link @www.movieholicviews.blogspot.ca

Sunday, 14 March 2021

1331. The Priest (Malayalam,2021)

 1331. The Priest (Malayalam,2021)



      തിയറ്റർ വാച്ച് ആവശ്യപ്പെടുന്ന സിനിമ ആണ് 'ദി പ്രീസ്റ്റ്'.സിനിമയുടെ ഏറ്റവും മികച്ച വശം അതിന്റെ ബി ജി എമ്മും , ഡാർക് ടോണ് ഉള്ള മൂഡും ഒപ്പം അവതരണവും ആണ്.ടി വിയിലോ മൊബൈലിലോ ഇതിന്റെ ഔട്ട്പുട്ട് അങ്ങനെ തന്നെ പ്രേക്ഷകന് കിട്ടണം എന്നില്ല.

   സിനിമയുടെ മറ്റൊരു നല്ല വശം ആണ് വ്യക്തമായി ഏതു വിഭാഗത്തിൽ സിനിമ ഉൾപ്പെടണം എന്നുള്ള അണിയറക്കാരുടെ കാഴ്ചപ്പാട്.അതിന്റെ ഗുണം ആണ് മമ്മൂട്ടിയെ പോലെ ഒരു നടന്റെ കഥാപാത്രത്തിന് അയാളുടെ ബാക്ഗ്രൗണ്ട് അവതരിപ്പിച്ചു ക്ളീഷേ പ്രണയം, പാട്ടു എന്നിവയിലേക്കു പോയി അവിയൽ ആക്കാതെ ഇരുന്നത്.

  എന്തിനേറെ, മമ്മൂട്ടിയുടെ കഥാപാത്രത്തിന് ആവശ്യമുള്ള സ്‌പേസ് മാത്രമാണ് ചിത്രത്തിൽ നൽകിയിട്ടുള്ളതും.അമേയ എന്ന കഥാപാത്രം അവതരിപ്പിച്ച കുട്ടിയാണ് സിനിമയുടെ കേന്ദ്ര ബിന്ദു.ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. മമ്മൂട്ടി-മഞ്ജു തുടങ്ങിയവർ ഉള്ള സിനിമയിൽ അവരെക്കാളും കഥയിലെ പ്രാധാന്യവും സ്‌ക്രീൻ സ്‌പേസും ലഭിച്ചിരിക്കുന്നത് ഒരു ചെറിയ പെണ്കുട്ടിയ്ക്ക് ആണെന്നുള്ളത്.

 ഹൊറർ വിഭാഗത്തിൽ വരുന്ന, കുട്ടികൾ കേന്ദ്ര കഥാപാത്രമായി വരുന്ന ചിത്രങ്ങൾ മലയാളത്തിൽ പുതുമായൊന്നും അല്ല.പക്ഷെ പലപ്പോഴും അത്തരം സിനിമകളിൽ കണ്ടു വരുന്ന ഒരു കാര്യമാണ് അതിലേക്കു വലിച്ചു കയറ്റുന്ന തമാശകളും പാട്ടുകളും ഒക്കെ.അതിലെല്ലാം 'ദി പ്രീസ്റ്റ്' മിതത്വം പാലിച്ചു എന്നു തന്നെ പറയണം.

  ഇങ്ങനെ അവതരണത്തിൽ നല്ല മികവ് കാണിച്ചെങ്കിലും, കഥയിലെ ട്വിസ്റ്റുകൾ എത്ര മാത്രം പ്രേക്ഷകനിൽ impact ഉണ്ടാക്കും എന്നത് അനുസരിച്ചു ഇരിക്കും സിനിമയെ കുറിച്ചു പൂർണ തൃപ്തി കിട്ടിയോ ഇല്ലയോ എന്ന് പറയാൻ.സമാനമായ വിഭാഗത്തിൽ ഉള്ള ധാരാളം സിനിമകൾ കാണുന്ന പ്രേക്ഷകന് ആ ഒരു WOW ഫാക്റ്റർ ലഭിക്കുമോ എന്നത് ഒരു സംശയമാണ്.എനിക്ക് ആ WOW ഫാക്റ്റർ ചിലയിടത്തു എങ്കിലും ലഭിച്ചില്ല എന്നു തോന്നി. അതാണ് സിനിനയുടെ ഒരു പോരായ്മ ആയി തോന്നിയത്.

  'ആദ്യ പകുതിയിൽ നിന്നും കഥ രണ്ടാം പകുതിയിൽ മറ്റൊരു ട്രാക്കിലൂടെ ആണ് പോകുന്നത്.ഒരു കുറ്റാന്വേഷണ സിനിമ എന്നതിൽ നിന്നും ഹൊറർ ഷോൻറയിലേക്ക് മാറുമ്പോൾ നല്ല രസകരം ആകുന്നുണ്ട് ചിത്രം.നേരത്തെ പറഞ്ഞ WOW ഫാക്റ്റർ കൂടി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നേനെ എന്ന അഭിപ്രായക്കാരൻ ആണ്. 

  എന്നാൽക്കൂടിയും തുടക്കക്കാരൻ എന്ന നിലയിൽ ജോഫിൻ എന്ന സംവിധായകൻ മികച്ച രീതിയിൽ തന്നെ സിനിമ അവതരിപ്പിച്ചിട്ടുണ്ട്.രാഹുലിന്റെ സംഗീതവും ശ്യാം ഉൾപ്പടെ ഉള്ളവരുടെ ഉള്ള സിനിമ അണിയിച്ചു ഒരുക്കിയവരുടെ പരിശ്രമവും കാണാതെ പോകരുത്.

  പിന്നെ ഒന്നു കൂടി ഉണ്ട്. സസ്‌ക്കാച്ചവനിൽ സിനിമ കണ്ട Cineplex ൽ ഹൊറർ രംഗങ്ങൾ വരുമ്പോൾ ഡയലോഗ് അടിക്കുന്ന ആരും ഇല്ലായിരുന്നു.അതു കൊണ്ടു തന്നെ അത്തരം രംഗങ്ങൾ എല്ലാം നന്നായി ആസ്വദിക്കാൻ കഴിഞ്ഞു.നല്ല ശബ്ദ സൗകര്യം ഉള്ള തിയറ്ററിൽ നിന്നു തന്നെ ചിത്രം കാണുക.

  ഒരു പ്രേക്ഷകന് എന്ന നിലയിൽ സിനിമ എന്നെ തൃപ്തിപ്പെടുത്തി.തിയറ്ററിൽ തന്നെ പോയി കാണാൻ ശ്രമിക്കുക.

Saturday, 13 March 2021

1330. Soul (English, 2020)

 1330. Soul (English, 2020)

  Fantasy.



ജീവിത്തിൽ ഒന്നും ആയില്ല, ഇതിലും മികച്ച ജീവിതം ആണ് തനിക്കു ഉണ്ടാകേണ്ടിയിരുന്നത് എന്നു ചിന്തിക്കുന്നവർ ജോയുടെ ജീവിതം ഒന്നു നോക്കുക.ഒരു സ്ക്കൂളിലെ വിരസമായ മ്യൂസിക് ടീച്ചർ എന്ന ജോലിയിൽ നിന്ന് മാറി തന്റെ സ്വപ്നമായ ജീവിതത്തിലേക്കുള്ള വഴി തുടങ്ങുന്ന ദിവസം അയാൾ മരിക്കുന്നു.എന്തോ തെറ്റു പറ്റി ആണ് അനവസരത്തിൽ ഉള്ള മരണം എന്നു ജോ ഉറച്ചു വിശ്വസിക്കുന്നു.

    അകാരണമായി മരിച്ചു എന്നു വിശ്വസിക്കുന്ന ജോ നമ്മളിൽ പലരും ആണ്.ഒരു വിധത്തിൽ നമ്മൾ എല്ലാം ജോ ആണ്.ജീവിതത്തിൽ എല്ലാം കൊണ്ടും തൃപ്തരായവർ എത്ര ആളുകൾ കാണും?ചിലപ്പോഴൊക്കെ നവ മാധ്യമങ്ങളിൽ തങ്ങളുടെ കൊച്ചു ജീവിതത്തിൽ സന്തോഷിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്.എല്ലാവർക്കും അതു പോലെ നിഷ്ക്കളങ്കമായി ജീവിതത്തിന്റെ നോക്കി കാണാൻ ഒരിക്കൽ മാത്രേ കഴിയൂ.ജനിച്ചു കൈക്കുഞ്ഞു ആയിരിക്കുമ്പോൾ.

   അതിനു ശേഷം നമ്മൾ ഓരോരുത്തരും പലരുടെയും പ്രതീക്ഷകളുടെ കേന്ദ്രമായി മാറും.

 ചിലർക്ക് അവർ ആഗ്രഹിച്ച ജീവിതം ലഭിക്കുന്നു.എന്നാൽ കുറെ പേർ അവർക്ക് ഇഷ്ടമില്ലാത്തത് ചെയ്തു ജീവിതം മുന്നോട്ടു പോകുന്നു.എന്നാൽ ജോയുടെ അവസ്ഥ ശരിക്കും സങ്കടകരം ആണ്.തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഉള്ള അവസരം ലഭിക്കുന്ന അന്നുണ്ടായ മരണം.

    നമുക്ക് ജോയിലേക്കു തിരിച്ചു വരാം.മരിച്ചു വരുന്നവരുടെ ആത്മാക്കൾ ഭൂമിയിൽ ജനിക്കാൻ പോകുന്നവർക്ക് അവരുടെ ജീവിതത്തിൽ വേണ്ട അഭിരുചികൾ നൽകാൻ ഉള്ള ട്രെയ്നിങ് നടത്തുന്നുണ്ട് ജോ പോകുന്ന വഴിയിൽ.ജോ തിരിച്ചു ഭൂമിയിൽ എത്താൻ അതു സഹായിക്കും എന്ന വിശ്വാസത്തിൽ വോളന്റീയർ ആയി പോകുന്നു.അവിടെ ജോ ഒരാളെ കാണുന്നു.

    ജോയുടെ ജീവിതം വീണ്ടും അവിടെ തുടങ്ങുക ആണ്. ഡിസ്‌നി-പിക്സർ ആനിമേഷൻ ചിത്രമായ Soul വളരെ മനോഹരമായി ആണ് അവതരിപ്പിച്ചിരിക്കുന്നത്.ചില രംഗങ്ങൾ ഒക്കെ വല്ലാത്ത ഒരു നോവ് പോലെ തോന്നും.ചിലപ്പോൾ ജീവിതത്തെ കുറിച്ചു തിരിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.

    ജാമി ഫോക്സ് ആണ് ജോയ്ക്കു ശബ്ദം നൽകിയിരിക്കുന്നത്.BAFTA അവാർഡിൽ ഉൾപ്പടെ ധാരാളം പുരസ്‌ക്കാര വേദികളിൽ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്ക്കാരം നേടിയ Soul ഇനി അക്കാദമി അവാർഡുകളിലും മുന്നിട്ട് നിൽക്കും എന്നു വിശ്വസിക്കുന്നു.

  സിനിമയുടെ കഥ വളരെ സിംപിൾ ആണ്.എന്നാൽ അതു പറഞ്ഞു വയ്ക്കുന്നത് വലിയ ഒരു കാര്യമാണ്.ജോയ്ക്കു അവസാനം മനസ്സിലാകുന്ന ചില കാര്യങ്ങൾ ഉണ്ട്.ഒരു പക്ഷെ നമ്മളും അതു പോലെ ജീവിതത്തെ നോക്കിക്കാണാൻ പഠിക്കണം.അങ്ങനെ നമ്മളിൽ പലരുടെയും സ്വന്തം ചിന്തകൾ പ്രതിഫലിപ്പിക്കുന്ന ചിത്രം ആണ് Soul. 

കാണാൻ മറക്കരുത്!! ഇഷ്ടമാകും.


 Telegram Link : t.me/mhviews


  More movie suggestions and link @www.movieholicviews.blogspot.ca

Wednesday, 3 March 2021

1329.I Care A Lot (English,2021)

 1329.I Care A Lot (English,2021)

         Thriller.



 കടുവയെ കിടുവ പിടിക്കുന്നു എന്നു കേട്ടിട്ടില്ലേ?അത്തരത്തിൽ ഉള്ള കഥാപാത്രങ്ങൾ ഉള്ള ഒരു ത്രില്ലർ ആണ് I Care A Lot.


 പ്രായമായവരെ സഹായിക്കുന്നതിനായി ഉള്ള കെയർ ഹോമുകൾ വിദേശ രാജ്യങ്ങളിൽ സാധാരണമാണ്.മാസം തോറും വലിയ തുകകൾ വേണം ഇതിൽ പലതിലും കയറിക്കൂടാൻ തന്നെ.'വൃദ്ധസദനം' എന്ന പേരിൽ നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന ഈ സ്ഥലങ്ങളിൽ മാതാപിതാക്കളെ ഏൽപ്പിക്കാൻ ആണ് പലപ്പോഴും പണത്തിന്റെ ഏറക്കുറച്ചിലുകൾ അനുസരിച്ചു പലരും ശ്രമിക്കുന്നത്.പല രാജ്യങ്ങളിലും ഇത്തരം സ്ഥലങ്ങളിൽ കൂടുതലും ജോലി ചെയ്യുന്നത് ഇന്ത്യക്കാരാണ്,പ്രത്യേകിച്ചും മലയാളികൾ.


   ഒരു സേവനം എന്നതിനും അപ്പുറം പലപ്പോഴും ബിസിനസ് ആയി മാറുന്നു ഈ സംരംഭങ്ങൾ.അത്തരത്തിൽ തങ്ങൾക്ക് നേട്ടം ഉണ്ടാകും എന്ന് തോന്നുന്നവരെ നീണ്ട ക്യൂ തെറ്റിച്ചു ഇത്തരം കെയർ ഹോമുകളിൽ എത്തിക്കുകയും അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്ന ആളാണ് മാർല.മാർലയ്ക്കു ഇതു ഒരു ബിസിനസ് ആണ്.അവളുടെ സമ്പാദ്യം കൂട്ടാൻ ഉള്ള ഒരു സ്ഥലം.താരതമ്യേന നല്ല രീതിയിൽ ആളുകളുടെ നിസ്സഹായാവസ്ഥ അവർ മുതലെടുക്കുകയും ചെയ്യുന്നു.


 എന്നത്തേയും പോലെ അവർക്ക് ഒരു വൃദ്ധയെ ലഭിക്കുന്നു കെയർ ഹോമിൽ ഏല്പിക്കാനായി.തന്റെ സ്ഥിരം രീതിയിൽ തന്നെ ഒരാളെ തന്റെ ഇരയായി ലഭിച്ചു എന്നതിൽ സന്തോഷിച്ചിരിക്കുമ്പോൾ ആണ് മാർലായ്ക്കു അവളുടെ ചിന്തയ്ക്കപ്പുറം ഉള്ള അനുഭവങ്ങൾ ഉണ്ടാകുന്നത്.എന്നത്തേയും പോലെ അല്ല ഇത്തവണ.ഈ പ്രാവശ്യം മാർലയുടെ നീക്കങ്ങൾക്ക് എതിരായി ഒരാളുണ്ട്.ആരാണത്?അതു മാർലയെ എങ്ങനെ ബാധിക്കും എന്നതാണ് ചിത്രം.


  Rosamund Pike ന്റെ മാർലയും Peter Dinklage ന്റെ കഥാപാത്രവും ഒക്കെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.ഒരു.മാസ് പടം പോലെ കുറെ ഡയലോഗുകളും ഉണ്ട്.അതിനെ ചേർത്തു വയ്ക്കാൻ നല്ല ബി ജി എമ്മും.ഇത്തരത്തിൽ ഉള്ള ഒരു വിഷയത്തിന്റെ സാധാരണ രീതിയിൽ ഒരു ഡ്രാമ ചിത്രമായി ആണ് സമീപിക്കാൻ സാധിക്കുക.എന്നാൽ J Blakeson ഉം കൂട്ടരും ഒരു ഫുൾ എന്റർടെയ്ൻമെന്റ് ചിത്രമായാണ് I Care A Lot അവതരിപ്പിച്ചിരിക്കുന്നത്.ക്ളൈമാക്‌സും അപ്രതീക്ഷിതമായിരുന്നു.അവിടെ ആണ് കഥാപാത്രങ്ങളിൽ നന്മ ആർക്കെങ്കിലും ഉണ്ടോ എന്ന് ചിന്തിച്ചിരുന്ന പ്രേക്ഷകന് നല്ല മനുഷ്യൻ ആരാണ് മോശം ആയ ആൾ ആരാണ് എന്നുള്ള ചോദ്യത്തിന് ഉള്ള ഉത്തരത്തിലേക്കു അൽപ്പമെങ്കിലും അടുക്കാൻ കഴിഞ്ഞത്.


 സിനിമ Amazon Prime ൽ ലഭ്യമാണ്.ട്രെയി

ലർ നൽകിയ പ്രതീക്ഷ സിനിമയും തെറ്റിച്ചില്ല.


Download Link: t.me/mhviewsicarealot


For more movie suggestions and download link, visit www.movieholicviews.blogspot.ca