Pages

Sunday, 14 March 2021

1331. The Priest (Malayalam,2021)

 1331. The Priest (Malayalam,2021)



      തിയറ്റർ വാച്ച് ആവശ്യപ്പെടുന്ന സിനിമ ആണ് 'ദി പ്രീസ്റ്റ്'.സിനിമയുടെ ഏറ്റവും മികച്ച വശം അതിന്റെ ബി ജി എമ്മും , ഡാർക് ടോണ് ഉള്ള മൂഡും ഒപ്പം അവതരണവും ആണ്.ടി വിയിലോ മൊബൈലിലോ ഇതിന്റെ ഔട്ട്പുട്ട് അങ്ങനെ തന്നെ പ്രേക്ഷകന് കിട്ടണം എന്നില്ല.

   സിനിമയുടെ മറ്റൊരു നല്ല വശം ആണ് വ്യക്തമായി ഏതു വിഭാഗത്തിൽ സിനിമ ഉൾപ്പെടണം എന്നുള്ള അണിയറക്കാരുടെ കാഴ്ചപ്പാട്.അതിന്റെ ഗുണം ആണ് മമ്മൂട്ടിയെ പോലെ ഒരു നടന്റെ കഥാപാത്രത്തിന് അയാളുടെ ബാക്ഗ്രൗണ്ട് അവതരിപ്പിച്ചു ക്ളീഷേ പ്രണയം, പാട്ടു എന്നിവയിലേക്കു പോയി അവിയൽ ആക്കാതെ ഇരുന്നത്.

  എന്തിനേറെ, മമ്മൂട്ടിയുടെ കഥാപാത്രത്തിന് ആവശ്യമുള്ള സ്‌പേസ് മാത്രമാണ് ചിത്രത്തിൽ നൽകിയിട്ടുള്ളതും.അമേയ എന്ന കഥാപാത്രം അവതരിപ്പിച്ച കുട്ടിയാണ് സിനിമയുടെ കേന്ദ്ര ബിന്ദു.ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. മമ്മൂട്ടി-മഞ്ജു തുടങ്ങിയവർ ഉള്ള സിനിമയിൽ അവരെക്കാളും കഥയിലെ പ്രാധാന്യവും സ്‌ക്രീൻ സ്‌പേസും ലഭിച്ചിരിക്കുന്നത് ഒരു ചെറിയ പെണ്കുട്ടിയ്ക്ക് ആണെന്നുള്ളത്.

 ഹൊറർ വിഭാഗത്തിൽ വരുന്ന, കുട്ടികൾ കേന്ദ്ര കഥാപാത്രമായി വരുന്ന ചിത്രങ്ങൾ മലയാളത്തിൽ പുതുമായൊന്നും അല്ല.പക്ഷെ പലപ്പോഴും അത്തരം സിനിമകളിൽ കണ്ടു വരുന്ന ഒരു കാര്യമാണ് അതിലേക്കു വലിച്ചു കയറ്റുന്ന തമാശകളും പാട്ടുകളും ഒക്കെ.അതിലെല്ലാം 'ദി പ്രീസ്റ്റ്' മിതത്വം പാലിച്ചു എന്നു തന്നെ പറയണം.

  ഇങ്ങനെ അവതരണത്തിൽ നല്ല മികവ് കാണിച്ചെങ്കിലും, കഥയിലെ ട്വിസ്റ്റുകൾ എത്ര മാത്രം പ്രേക്ഷകനിൽ impact ഉണ്ടാക്കും എന്നത് അനുസരിച്ചു ഇരിക്കും സിനിമയെ കുറിച്ചു പൂർണ തൃപ്തി കിട്ടിയോ ഇല്ലയോ എന്ന് പറയാൻ.സമാനമായ വിഭാഗത്തിൽ ഉള്ള ധാരാളം സിനിമകൾ കാണുന്ന പ്രേക്ഷകന് ആ ഒരു WOW ഫാക്റ്റർ ലഭിക്കുമോ എന്നത് ഒരു സംശയമാണ്.എനിക്ക് ആ WOW ഫാക്റ്റർ ചിലയിടത്തു എങ്കിലും ലഭിച്ചില്ല എന്നു തോന്നി. അതാണ് സിനിനയുടെ ഒരു പോരായ്മ ആയി തോന്നിയത്.

  'ആദ്യ പകുതിയിൽ നിന്നും കഥ രണ്ടാം പകുതിയിൽ മറ്റൊരു ട്രാക്കിലൂടെ ആണ് പോകുന്നത്.ഒരു കുറ്റാന്വേഷണ സിനിമ എന്നതിൽ നിന്നും ഹൊറർ ഷോൻറയിലേക്ക് മാറുമ്പോൾ നല്ല രസകരം ആകുന്നുണ്ട് ചിത്രം.നേരത്തെ പറഞ്ഞ WOW ഫാക്റ്റർ കൂടി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നേനെ എന്ന അഭിപ്രായക്കാരൻ ആണ്. 

  എന്നാൽക്കൂടിയും തുടക്കക്കാരൻ എന്ന നിലയിൽ ജോഫിൻ എന്ന സംവിധായകൻ മികച്ച രീതിയിൽ തന്നെ സിനിമ അവതരിപ്പിച്ചിട്ടുണ്ട്.രാഹുലിന്റെ സംഗീതവും ശ്യാം ഉൾപ്പടെ ഉള്ളവരുടെ ഉള്ള സിനിമ അണിയിച്ചു ഒരുക്കിയവരുടെ പരിശ്രമവും കാണാതെ പോകരുത്.

  പിന്നെ ഒന്നു കൂടി ഉണ്ട്. സസ്‌ക്കാച്ചവനിൽ സിനിമ കണ്ട Cineplex ൽ ഹൊറർ രംഗങ്ങൾ വരുമ്പോൾ ഡയലോഗ് അടിക്കുന്ന ആരും ഇല്ലായിരുന്നു.അതു കൊണ്ടു തന്നെ അത്തരം രംഗങ്ങൾ എല്ലാം നന്നായി ആസ്വദിക്കാൻ കഴിഞ്ഞു.നല്ല ശബ്ദ സൗകര്യം ഉള്ള തിയറ്ററിൽ നിന്നു തന്നെ ചിത്രം കാണുക.

  ഒരു പ്രേക്ഷകന് എന്ന നിലയിൽ സിനിമ എന്നെ തൃപ്തിപ്പെടുത്തി.തിയറ്ററിൽ തന്നെ പോയി കാണാൻ ശ്രമിക്കുക.

No comments:

Post a Comment