Pages

Saturday, 13 March 2021

1330. Soul (English, 2020)

 1330. Soul (English, 2020)

  Fantasy.



ജീവിത്തിൽ ഒന്നും ആയില്ല, ഇതിലും മികച്ച ജീവിതം ആണ് തനിക്കു ഉണ്ടാകേണ്ടിയിരുന്നത് എന്നു ചിന്തിക്കുന്നവർ ജോയുടെ ജീവിതം ഒന്നു നോക്കുക.ഒരു സ്ക്കൂളിലെ വിരസമായ മ്യൂസിക് ടീച്ചർ എന്ന ജോലിയിൽ നിന്ന് മാറി തന്റെ സ്വപ്നമായ ജീവിതത്തിലേക്കുള്ള വഴി തുടങ്ങുന്ന ദിവസം അയാൾ മരിക്കുന്നു.എന്തോ തെറ്റു പറ്റി ആണ് അനവസരത്തിൽ ഉള്ള മരണം എന്നു ജോ ഉറച്ചു വിശ്വസിക്കുന്നു.

    അകാരണമായി മരിച്ചു എന്നു വിശ്വസിക്കുന്ന ജോ നമ്മളിൽ പലരും ആണ്.ഒരു വിധത്തിൽ നമ്മൾ എല്ലാം ജോ ആണ്.ജീവിതത്തിൽ എല്ലാം കൊണ്ടും തൃപ്തരായവർ എത്ര ആളുകൾ കാണും?ചിലപ്പോഴൊക്കെ നവ മാധ്യമങ്ങളിൽ തങ്ങളുടെ കൊച്ചു ജീവിതത്തിൽ സന്തോഷിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്.എല്ലാവർക്കും അതു പോലെ നിഷ്ക്കളങ്കമായി ജീവിതത്തിന്റെ നോക്കി കാണാൻ ഒരിക്കൽ മാത്രേ കഴിയൂ.ജനിച്ചു കൈക്കുഞ്ഞു ആയിരിക്കുമ്പോൾ.

   അതിനു ശേഷം നമ്മൾ ഓരോരുത്തരും പലരുടെയും പ്രതീക്ഷകളുടെ കേന്ദ്രമായി മാറും.

 ചിലർക്ക് അവർ ആഗ്രഹിച്ച ജീവിതം ലഭിക്കുന്നു.എന്നാൽ കുറെ പേർ അവർക്ക് ഇഷ്ടമില്ലാത്തത് ചെയ്തു ജീവിതം മുന്നോട്ടു പോകുന്നു.എന്നാൽ ജോയുടെ അവസ്ഥ ശരിക്കും സങ്കടകരം ആണ്.തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഉള്ള അവസരം ലഭിക്കുന്ന അന്നുണ്ടായ മരണം.

    നമുക്ക് ജോയിലേക്കു തിരിച്ചു വരാം.മരിച്ചു വരുന്നവരുടെ ആത്മാക്കൾ ഭൂമിയിൽ ജനിക്കാൻ പോകുന്നവർക്ക് അവരുടെ ജീവിതത്തിൽ വേണ്ട അഭിരുചികൾ നൽകാൻ ഉള്ള ട്രെയ്നിങ് നടത്തുന്നുണ്ട് ജോ പോകുന്ന വഴിയിൽ.ജോ തിരിച്ചു ഭൂമിയിൽ എത്താൻ അതു സഹായിക്കും എന്ന വിശ്വാസത്തിൽ വോളന്റീയർ ആയി പോകുന്നു.അവിടെ ജോ ഒരാളെ കാണുന്നു.

    ജോയുടെ ജീവിതം വീണ്ടും അവിടെ തുടങ്ങുക ആണ്. ഡിസ്‌നി-പിക്സർ ആനിമേഷൻ ചിത്രമായ Soul വളരെ മനോഹരമായി ആണ് അവതരിപ്പിച്ചിരിക്കുന്നത്.ചില രംഗങ്ങൾ ഒക്കെ വല്ലാത്ത ഒരു നോവ് പോലെ തോന്നും.ചിലപ്പോൾ ജീവിതത്തെ കുറിച്ചു തിരിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.

    ജാമി ഫോക്സ് ആണ് ജോയ്ക്കു ശബ്ദം നൽകിയിരിക്കുന്നത്.BAFTA അവാർഡിൽ ഉൾപ്പടെ ധാരാളം പുരസ്‌ക്കാര വേദികളിൽ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്ക്കാരം നേടിയ Soul ഇനി അക്കാദമി അവാർഡുകളിലും മുന്നിട്ട് നിൽക്കും എന്നു വിശ്വസിക്കുന്നു.

  സിനിമയുടെ കഥ വളരെ സിംപിൾ ആണ്.എന്നാൽ അതു പറഞ്ഞു വയ്ക്കുന്നത് വലിയ ഒരു കാര്യമാണ്.ജോയ്ക്കു അവസാനം മനസ്സിലാകുന്ന ചില കാര്യങ്ങൾ ഉണ്ട്.ഒരു പക്ഷെ നമ്മളും അതു പോലെ ജീവിതത്തെ നോക്കിക്കാണാൻ പഠിക്കണം.അങ്ങനെ നമ്മളിൽ പലരുടെയും സ്വന്തം ചിന്തകൾ പ്രതിഫലിപ്പിക്കുന്ന ചിത്രം ആണ് Soul. 

കാണാൻ മറക്കരുത്!! ഇഷ്ടമാകും.


 Telegram Link : t.me/mhviews


  More movie suggestions and link @www.movieholicviews.blogspot.ca

1 comment: