Pages

Wednesday, 3 March 2021

1329.I Care A Lot (English,2021)

 1329.I Care A Lot (English,2021)

         Thriller.



 കടുവയെ കിടുവ പിടിക്കുന്നു എന്നു കേട്ടിട്ടില്ലേ?അത്തരത്തിൽ ഉള്ള കഥാപാത്രങ്ങൾ ഉള്ള ഒരു ത്രില്ലർ ആണ് I Care A Lot.


 പ്രായമായവരെ സഹായിക്കുന്നതിനായി ഉള്ള കെയർ ഹോമുകൾ വിദേശ രാജ്യങ്ങളിൽ സാധാരണമാണ്.മാസം തോറും വലിയ തുകകൾ വേണം ഇതിൽ പലതിലും കയറിക്കൂടാൻ തന്നെ.'വൃദ്ധസദനം' എന്ന പേരിൽ നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന ഈ സ്ഥലങ്ങളിൽ മാതാപിതാക്കളെ ഏൽപ്പിക്കാൻ ആണ് പലപ്പോഴും പണത്തിന്റെ ഏറക്കുറച്ചിലുകൾ അനുസരിച്ചു പലരും ശ്രമിക്കുന്നത്.പല രാജ്യങ്ങളിലും ഇത്തരം സ്ഥലങ്ങളിൽ കൂടുതലും ജോലി ചെയ്യുന്നത് ഇന്ത്യക്കാരാണ്,പ്രത്യേകിച്ചും മലയാളികൾ.


   ഒരു സേവനം എന്നതിനും അപ്പുറം പലപ്പോഴും ബിസിനസ് ആയി മാറുന്നു ഈ സംരംഭങ്ങൾ.അത്തരത്തിൽ തങ്ങൾക്ക് നേട്ടം ഉണ്ടാകും എന്ന് തോന്നുന്നവരെ നീണ്ട ക്യൂ തെറ്റിച്ചു ഇത്തരം കെയർ ഹോമുകളിൽ എത്തിക്കുകയും അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്ന ആളാണ് മാർല.മാർലയ്ക്കു ഇതു ഒരു ബിസിനസ് ആണ്.അവളുടെ സമ്പാദ്യം കൂട്ടാൻ ഉള്ള ഒരു സ്ഥലം.താരതമ്യേന നല്ല രീതിയിൽ ആളുകളുടെ നിസ്സഹായാവസ്ഥ അവർ മുതലെടുക്കുകയും ചെയ്യുന്നു.


 എന്നത്തേയും പോലെ അവർക്ക് ഒരു വൃദ്ധയെ ലഭിക്കുന്നു കെയർ ഹോമിൽ ഏല്പിക്കാനായി.തന്റെ സ്ഥിരം രീതിയിൽ തന്നെ ഒരാളെ തന്റെ ഇരയായി ലഭിച്ചു എന്നതിൽ സന്തോഷിച്ചിരിക്കുമ്പോൾ ആണ് മാർലായ്ക്കു അവളുടെ ചിന്തയ്ക്കപ്പുറം ഉള്ള അനുഭവങ്ങൾ ഉണ്ടാകുന്നത്.എന്നത്തേയും പോലെ അല്ല ഇത്തവണ.ഈ പ്രാവശ്യം മാർലയുടെ നീക്കങ്ങൾക്ക് എതിരായി ഒരാളുണ്ട്.ആരാണത്?അതു മാർലയെ എങ്ങനെ ബാധിക്കും എന്നതാണ് ചിത്രം.


  Rosamund Pike ന്റെ മാർലയും Peter Dinklage ന്റെ കഥാപാത്രവും ഒക്കെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.ഒരു.മാസ് പടം പോലെ കുറെ ഡയലോഗുകളും ഉണ്ട്.അതിനെ ചേർത്തു വയ്ക്കാൻ നല്ല ബി ജി എമ്മും.ഇത്തരത്തിൽ ഉള്ള ഒരു വിഷയത്തിന്റെ സാധാരണ രീതിയിൽ ഒരു ഡ്രാമ ചിത്രമായി ആണ് സമീപിക്കാൻ സാധിക്കുക.എന്നാൽ J Blakeson ഉം കൂട്ടരും ഒരു ഫുൾ എന്റർടെയ്ൻമെന്റ് ചിത്രമായാണ് I Care A Lot അവതരിപ്പിച്ചിരിക്കുന്നത്.ക്ളൈമാക്‌സും അപ്രതീക്ഷിതമായിരുന്നു.അവിടെ ആണ് കഥാപാത്രങ്ങളിൽ നന്മ ആർക്കെങ്കിലും ഉണ്ടോ എന്ന് ചിന്തിച്ചിരുന്ന പ്രേക്ഷകന് നല്ല മനുഷ്യൻ ആരാണ് മോശം ആയ ആൾ ആരാണ് എന്നുള്ള ചോദ്യത്തിന് ഉള്ള ഉത്തരത്തിലേക്കു അൽപ്പമെങ്കിലും അടുക്കാൻ കഴിഞ്ഞത്.


 സിനിമ Amazon Prime ൽ ലഭ്യമാണ്.ട്രെയി

ലർ നൽകിയ പ്രതീക്ഷ സിനിമയും തെറ്റിച്ചില്ല.


Download Link: t.me/mhviewsicarealot


For more movie suggestions and download link, visit www.movieholicviews.blogspot.ca

3 comments: