Pages

Sunday, 21 March 2021

1332. Behind Her Eyes (English,2021)

 1332. Behind Her Eyes (English,2021)

           Mystery.



   Behind Her Eyes കണ്ടു തുടങ്ങിയത് മുതൽ എന്തോ ഒരു നിഗൂഢത കഥയിൽ ഉണ്ടെന്നു തോന്നിയിരുന്നു.അതു ലൂയിസിന്റെ സ്വപ്നങ്ങൾ കാരണം ആകാം, അഡെലിന്റെ ഭൂതകാലം കാരണം ആകാം, അല്ലെങ്കിൽ ഡോ. ഡേവിഡിന്റെ സ്വഭാവത്തിൽ ഉള്ള സംശയങ്ങൾ കാരണം ആകാം.അങ്ങനെ പല ഘടകങ്ങളും 6 എപ്പിസോഡ് ഉള്ള ലിമിറ്റഡ് സീരീസിലേക്കു എന്നിലെ പ്രേക്ഷകനെ ആകർഷിച്ചു.


  പതിയെ തുടങ്ങിയ കഥ. കഥാപാത്രങ്ങൾ തമ്മിൽ അവിചാരിതമായി ഉള്ള കണ്ടു മുട്ടലുകൾ, അവർ തമ്മിൽ ഉള്ള ബന്ധങ്ങളിലെ സങ്കീർണത ഒക്കെ മുഖ്യ പ്രമേയം ആയി വന്നെങ്കിലും കഥാപാത്രങ്ങളെ ഓരോന്നായി നോക്കുമ്പോൾ നേരത്തെ പറഞ്ഞ കാര്യങ്ങൾ കാരണം എന്തോ ഒന്ന് കാത്തിരിക്കുന്നുണ്ടെന്നു തോന്നി.പ്രതീക്ഷ തെറ്റിച്ചില്ല.അവസാന എപ്പിസോഡിൽ ഉള്ള ഒരു പതിനഞ്ചോളം മിനിറ്റ് അത്രയും നേരം കണ്ട കഥയ്ക്ക് മറ്റൊരു മുഖം നൽകി.അപ്രതീക്ഷിതം എന്നു പറയാവുന്ന ഞെട്ടിക്കുന്ന ഒരു അവസാനം.


 Binge worthy  ആയ ഒരു പരമ്പരയുടെ അത്തരത്തിൽ ഒരു അവസാനം അവിശ്വസനീയതയോടെ മാത്രമേ കണ്ടു തീർക്കാൻ സാധിക്കൂ.ഒരു പക്ഷെ മനസ്സിൽ അൽപ്പ നേരം നിൽക്കുകയും ചെയ്യും അത്തരം ഒരു അവസാനം.

  

 ലൂയിസ് ഒരു ബാറിൽ വച്ചു കണ്ടു മുട്ടുന്ന അപരിചിതനിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം.ആ പരിചയം അവളുടെ ജീവിതത്തിന്റെ താളം തന്നെ മാറ്റി.അവൾ അറിയാതെ തന്നെ ചിലരുടെ ജീവിതത്തിന്റെ ഭാഗം ആയി വൽ മാറുകയായിരുന്നു. ആ ജീവിതം അവളെ കൊണ്ടെത്തിച്ചത് എവിടേയ്ക്ക് ആണെന്ന് ആണ് Behind Her Eyes എന്ന Netflix പരമ്പര പറയുന്നത്.


 സാറാ പിന്ബറോയുടെ ഇതേ പേരിൽ ഉള്ള നോവലിനെ ആസ്പദം ആക്കിയെടുത്ത സീരിസിന്റെ അടുത്ത സീസണ് വന്നിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോയി.എന്നാൽ നോവൽ തീരുന്നിടത്തു ആണ് പരമ്പര തീർന്നതെന്നു ഉള്ള വിവരം ആണ് ലഭിച്ചത്.


Download link: t.me/mhviews or @mhviews in Telegram.


 കാണാൻ കഴിയുമെങ്കിൽ കാണുക.വ്യത്യസ്തമായ, അല്ലെങ്കിൽ അപ്രതീക്ഷിതമായ ഒരു പ്രമേയവും അനുഭവവും ആണ് Behind Her Eyes.


 More movie suggestions and link @www.movieholicviews.blogspot.ca

No comments:

Post a Comment