Pages

Tuesday, 23 April 2024

1782. Late Night With The Devil (English, 2024)

 1782. Late Night With The Devil (English, 2024)

         Horror

         Streaming on Shudder




⭐⭐⭐⭐½ /5

ഈ അടുത്ത് ഇറങ്ങിയതിൽ വച്ച് ഏറ്റവും മികച്ച ഹൊറർ സിനിമ ഏതാണ് എന്ന് ചോദിച്ചാൽ എനിക്ക് ഒറ്റ ഉത്തരമേ ഉണ്ടാകൂ. അതാണ്‌ Late Night With The Devil. ഒരു പക്ഷെ ഭാവിയിൽ The Shining പോലെയൊക്കെ ഉള്ള കൾട് ഹൊറർ സിനിമ സ്റ്റാറ്റസ് നേടാൻ സാധ്യത ഉള്ള ഒരു ചിത്രം. അറ്റ്മോസ്ഫിയറിക് ഹൊറർ എന്ന നിലയിൽ നിന്നും surreal ആയ ഒരു തലത്തിലേക്കു ചിത്രം എത്തുന്നുണ്ട്. യഥാർത്ഥത്തിൽ, ഒരു ടി വി സ്റ്റുഡിയോ ഫ്ലോറിൽ പ്രേക്ഷകൻ നോക്കി നിൽക്കെ അവിടെ വരുന്ന ചെകുത്താൻ എന്നത് യാഥാർഥ്യം ആണോ അതോ കാഴ്ചക്കാരന്റെ മനസ്സിന്റെ ഉള്ളിൽ നിന്നുമുള്ള ഇല്ലാത്ത കാഴ്ചയാണോ എന്നുള്ള ചോദ്യവും അതിന്റെ ഉത്തരവും ആകും സിനിമ അവസാനിക്കുമ്പോൾ കിട്ടുക.

ഒരു സൈക്കിക്, പാരാ സൈക്കോളജിസ്റ്റ്, പിന്നെ പ്രേതങ്ങൾ ഇല്ലാ എന്നും അങ്ങനെ ഉണ്ടെന്നു പറയുന്നവർക്ക് സയൻസിന്റെ വഴിയിലൂടെ അതിനു എതിരെ ഉള്ള തെളിവുകൾ നൽകുന്ന ഒരു മുൻകാല മജീഷ്യനും ആയിരുന്നു ഉണ്ടായിരുന്നത്. ഇവരെല്ലാം ഒന്നിച്ചു കൂടുന്നത് Night Owls with Jack Delroy  എന്ന മുൻകാല ഹിറ്റ് ആയ, എന്നാൽ പതിയെ കാഴ്ചക്കാർ കുറയുന്ന ഒരു ടി വി ഷോയുടെ ഹാലോവീൻ എപ്പിസോഡിൽ ആയിരുന്നു.

അമേരിക്കയിൽ ഭീതിയുടെ പടവുകൾ ഒരുക്കിയ എഴുപതുകളിലെ ethics ഇല്ലാത്ത, ടി വി സംസ്കാരത്തിനെ കുറിച്ച് വിമർശനങ്ങൾ കുറവുള്ള, ടി വിയുടെ അനന്ത സാധ്യതകൾ കൗതുകത്തോടെ ആരായുന്ന ഒരു കാലഘട്ടത്തിൽ ഉള്ള സന്ദർഭങ്ങൾ തമാശയിലൂടെ ആണ് പറഞ്ഞ് തുടങ്ങുന്നത്. പലപ്പോഴും പല കാര്യങ്ങളും സ്പൂഫിലൂടെ പറഞ്ഞ് പോകുന്നുമുണ്ട്.

എന്നാൽ ഒരു സമയം കഴിയുമ്പോൾ കഥ കയറി കൊളുത്തുകയാണ്. ആ ടി വി സ്റ്റുഡിയോ ഫ്ലോറിൽ എന്തെങ്കിലും സംഭവിക്കും എന്ന് കരുതി ആണ് പ്രേക്ഷകൻ ഇരിക്കുന്നതും. എന്നാൽ ഹൊറർ എന്ന നിലയിലേക്ക് ചിത്രം മാറുമ്പോൾ അവിടെ ജമ്പ് സ്കെയറുകൾ കൊണ്ട് വന്നല്ല അത്തരം ഒരു അനുഭവം ഉണ്ടാക്കുന്നത്. പകരം അത്തരത്തിൽ ഒരു അവസ്ഥയുടെ എക്സ്ട്രീമിലേക്ക് പിടിക്കുകയാണ്. ഇവിടെ, ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകന്റെ അഭിപ്രായം മാറുകയാണ്.

പിന്നെ വരുന്നത് ക്ലൈമാക്സ്‌. ഏകദേശം ഒരു ഇരുപതു മിനിറ്റ് ഇതെന്താ ഇപ്പൊ ഉണ്ടായത് എന്ന് ചോദിച്ചു പോകാൻ സാധ്യത ഉണ്ട്.ഇവിടെ ആണ് സമ്മിശ്ര അഭിപ്രായം ഉണ്ടാവുക. ഒരു സാധാരണ ഹൊറർ സിനിമയുടെ ക്ലൈമാക്സ്‌ അല്ല ഇവിടെ കാണാൻ കഴിയുക. ഇവിടെ surreal ആയ ഒരു സ്ഥിതി വിശേഷം ആണ് ഉണ്ടാകുന്നത്. കുറച്ചു ഫോറമുകളിൽ ഇത്തരം ഒരു ക്ലൈമാക്സ്‌ ഇഷ്ടപ്പെടാത്ത ആളുകളെ കണ്ടിരുന്നു. എന്നാൽ എന്നേ സംബന്ധിച്ച് അതിനു മുന്നേ ഉള്ള രംഗങ്ങൾ surreal ആയിരിക്കും എന്ന് കരുതിയിരുന്നിടത്തു നിന്നും ലഭിച്ച ക്ലൈമാക്സ്‌ ഷോക്കിങ് ആയിരുന്നു.

ഹൊറർ സിനിമ ഫാൻസ്‌.. കണ്ടില്ലെങ്കിൽ കാണൂ.. ഒരു വ്യത്യസ്ത അനുഭവം ആയിരിക്കും.

  Link: https://yts.mx/movies/late-night-with-the-devil-2023


No comments:

Post a Comment