Pages

Friday, 12 April 2024

1780. Dark Skies ( English, 2013)

 

1780. Dark Skies ( English, 2013)

Horror, Sci-fi

⭐⭐⭐½ /5





     അന്യഗ്രഹ ജീവികൾ മനുഷ്യരെ പിടിച്ചു കൊണ്ട് പോകുന്ന കഥകൾ പല കോൺസ്പിറസി തിയറികളിലും കണ്ടിട്ടും കേട്ടിട്ടും ഉണ്ടാകാം. അത്തരത്തിൽ ഒരു കാര്യം, അവർ ആളുകളെ തിരഞ്ഞെടുക്കുന്നത്, അതിനു അവർ ചാർത്തി കൊടുക്കുന്ന ചിഹ്നങ്ങൾ, അങ്ങനെ ധാരാളം കാര്യങ്ങൾ ഉണ്ട്. ഇതിൽ അതിശയിപ്പിച്ച ഒരു കാര്യം പലപ്പോഴും ആളുകൾ വിചാരിക്കുന്ന അന്യഗ്രഹ ജീവികളുടെ രൂപം, അവരുടെ ചിഹ്നങ്ങൾ തുടങ്ങിയവ എല്ലാം പല സ്ഥലങ്ങളിലും സാമ്യം പുലർത്തുന്നു എന്നത് ആണ്.ഒരു hoax ഉണ്ടാക്കുന്നത് ആണെങ്കിൽ ഒരു പക്ഷെ ഒരിടത്തു നിന്നുംകേട്ട കഥ തന്നെ പിന്നീട് ആവർത്തിച്ചു ആളുകളുടെ മനസ്സിൽ അത്തരം ഒരു വീക്ഷണം ഉണ്ടാക്കിയത് ആയാലും മതി. എന്തായാലും ഇതിനെ കുറിച്ച് കൂടുതൽ വായിച്ചു മനസ്സിലാക്കണം.


ഇനി സിനിമയിലേക്ക് വന്നാൽ, രാത്രി സമയങ്ങളിൽ ഒരു  വീട്ടിൽ ആരോ വന്ന് അലമ്പ് ഉണ്ടാക്കുന്നതായി വീട്ടുകാർക്ക് മനസ്സിലായി. പല വഴിയും അവർ സ്വീകരിച്ചു നോക്കി ആളെ കണ്ടെത്താൻ. എന്നാൽ അവർക്കു അതിനു സാധിക്കുന്നില്ല. ഈ സമയം അവരെ ചുറ്റിപ്പറ്റി അപ്രതീക്ഷിതമായ പല സംഭവങ്ങളും നടക്കുന്നു. പോലീസിന് പോലും ഉത്തരം കണ്ടെത്താൻ കഴിയുന്നില്ല. അവർ ഒരു സമയത്തു ആ വീട്ടിൽ ഉള്ളവരെ തന്നെ സംശയിക്കുകയും ചെയ്യുന്നു.


 ഇതിനു ശേഷം ആണ് അവർ നിഗൂഢമായ ഒരു സത്യം മനസ്സിലാക്കുന്നത്. ഒരു പക്ഷെ ഇത്തരം കോൺസ്പിറസി തിയറികളിൽ ഏറ്റവും ശക്തമായ, അതിലും ഏറെ ഭയപ്പെടുത്തുന്ന കാര്യങ്ങൾ ആണ് അവിടെ ഉണ്ടായത്. ക്ലൈമാക്സ് ഒക്കെ ശരിക്കും ഞെട്ടിച്ചു. അതിൽ നിഗൂഢതയുടെ ഒപ്പം ഹോററും കലരുന്നുണ്ട്.


താൽപ്പര്യം ഉണ്ടെങ്കിൽ കണ്ട് നോക്കൂ.


ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.




1780. Dark Skies ( English, 2013)

No comments:

Post a Comment