Pages

Thursday, 11 April 2024

1779. Fire In The Sky (English, 1993)

 1779. Fire In The Sky (English, 1993)

         Mystery, Sci-Fi



⭐⭐⭐½ /5

ട്രാവിസ് വാൾട്ടനെ കാണ്മാനില്ല!! വനത്തിൽ തടി വെട്ടാനായി കൂട്ടുകാരുടെ ഒപ്പം പോയ ട്രാവിസിനെ കാണാതായി എന്ന വിവരം ആ കൂട്ടത്തിൽ ഉണ്ടായിരുന്നവർ പോലീസിനെ അറിയിച്ചു. എന്നാൽ അവർ ആ സംഭവത്തെ കുറിച്ച് വിശദീകരിച്ചപ്പോൾ ആർക്കും വിശ്വസിക്കാൻ കഴിയാത്ത ഒരു കഥ ആയിരുന്നു പുറത്തു വന്നത്. വനത്തിൽ വച്ച് അവർ കണ്ട പ്രകാശവും പിന്നീട് അതിനോട് അനുബന്ധിച്ചു കണ്ട പേടകവും അതിന്റെ കൂടെ ട്രാവിസിനെ കാണാതെ ആവുകയും ചെയ്ത കഥ ആര് വിശ്വസിക്കാൻ ആണ്?സ്വാഭാവികമായും അവരെല്ലാം സംശയത്തിന്റെ നിഴലിലായി. ട്രാവീസിനോട് വിരോധം ഉള്ള ഒരാൾ കൂട്ടത്തിൽ ഉള്ളത് കൊണ്ട് തന്നെ പോലീസ് മറ്റ് മുൻവിധികളോട് കൂടി ആണ് കേസ് അന്വേഷണം ആരംഭിച്ചത്. അതിനോടൊപ്പം നാട്ടുകാർക്കും ഇവരെ എല്ലാം സംശയമായി.

ചരിത്രത്തിൽ പല കാലഘട്ടങ്ങളിലായി പലരും പറഞ്ഞിരുന്ന, വിശ്വസിക്കാൻ വളരെയധികം പ്രയാസം ഉള്ള കെട്ടു കഥ ആണ് അന്യഗ്രഹജീവികളുടെ. അത്തരത്തിൽ ഉള്ള കഥ ആണ് ഇവിടെയും. ഒരു വ്യത്യാസം. അവർ ഒരാളെ തട്ടിക്കൊണ്ടു പോയി എന്നതാണ്.

കഥ മൊത്തത്തിൽ കള്ളം ആണെന്ന് പറയാൻ വരട്ടെ. ഇത് യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തിനെ ആസ്പദം ആക്കിയുള്ള സിനിമയാണ്. ട്രാവിസ് വാൾട്ടൻ പിന്നീട് എഴുതിയ ബുക്കിനെ ആസ്പദം ആക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. എന്തിനാകും അന്യഗ്രഹജീവികൾ മനുഷ്യനെ തട്ടി കൊണ്ട് പോകുന്നത്? കൗതുകപൂർവമായ ഒരു കഥ അതിലുണ്ട്. അതും കൂടി ആയപ്പോൾ അത്യാവശ്യം തരക്കേടില്ലാത്ത ഒരു സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് Fire In the Sky അനുഭവപ്പെട്ടത്. ഈ ഒരു തിയറി വച്ച് മറ്റ് സിനിമകളും വന്നിട്ടുണ്ട്.

താൽപ്പര്യം ഉള്ളവർക്ക് കണ്ട് നോക്കാം.

ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.


No comments:

Post a Comment