Pages

Thursday, 25 April 2024

1783. Ford VS Ferrari (English, 2019)

 

1783. Ford VS Ferrari (English, 2019)

           Biography, Sports




⭐⭐⭐⭐⭐/5


  സ്വന്തം കഴിവിലും, പണത്തിലും അതിനൊപ്പം പാരമ്പര്യത്തിലും  അഭിമാനം കൊള്ളുന്ന പല വ്യക്തികളുടെയും ഈഗോ ആണ് യഥാർത്തത്തിൽ Ford vs Ferrari യുടെ വൈകാരികമായ കഥയ്ക്കുള്ള കാതൽ. ഫെരാറിയുടെ മേൽക്കോയ്മ അവസാനിപ്പിക്കാൻ ഫോർഡ് കമ്പനിയുടെ ഉടമയായ ഹെൻറി ഫോർഡ് II ഒരിക്കൽ തീരുമാനിക്കുന്നു. അതിലേക്ക് നയിച്ച ധാരാളം കാര്യങ്ങൾ ഉണ്ടായിരുന്നു. ഒരു പാർടനർഷിപ് പ്രതീക്ഷിച്ചു പ്രവർത്തിച്ച അയാളെ കാത്തിരുന്നത് ഫെരാറിയുടെ സ്ഥാപകനായ എൻസൊ ഫെരാറിയുടെ പുച്ഛം കലർന്ന സംസാരമായിരുന്നു. 


  സ്വന്തമായി Le Mans ൽ ഫോർഡിന്റെ  കാർ ഇറക്കി ഫെരാറിയെ തോൽപ്പിക്കാൻ തീരുമാനിച്ച ഹെൻറി അതിനായി കൂടെ കൂട്ടിയത് Le Mans കീഴടക്കിയ ഏക അമേരിക്കൻ ആയ ഷെൽബിയുടെ സഹായം തേടുക ആയിരുന്നു. ഷെൽബി കാറുകളെ കുറിച്ച് നന്നായി അറിയാവുന്ന, മികച്ച കാർ റേസർ ആയ കെൻ മൈൽസിനെ കൂടെ കൂട്ടാൻ ശ്രമിക്കുന്നു. 


എന്നാൽ നേരത്തെ പറഞ്ഞത് പോലുള്ള ഈഗോകൾ ഈ കഥാപാത്രങ്ങളുടെ എല്ലാം ഉള്ളിൽ ഉണ്ടാകുന്നുണ്ട്. അതുണ്ടാക്കുന്ന conflict ആണ് Ford vs Ferrari എന്ന സിനിമയെ വൈകാരികമായി പ്രേക്ഷകനെ കണക്റ്റ് ചെയ്യിക്കുന്നത്. ഈ സിനിമയുടെ പിന്നീടുള്ള സഞ്ചാരത്തിൽ ഇതെല്ലാം സ്പഷ്ടമായി കാണാം. പ്രത്യേകിച്ചും അവസാന റേസ് ഒക്കെ. ഒരു ക്ലീഷേ ക്ലൈമാക്സ് പ്രതീക്ഷിച്ചിരിക്കുന്നതിൽ നിന്നും വ്യത്യസ്തമായി അവസാനം കഥാപാത്രങ്ങൾ തമ്മിൽ ഉള്ള നോട്ടത്തിൽ എല്ലാം ഉണ്ടെന്ന് മനസ്സിലാക്കാവുന്ന ഒന്ന്.  ആ സീനോക്കെ കാണുമ്പോൾ കിട്ടുന്ന ഒരു satisfaction - matchless ആണ്. അത് കണ്ടു തന്നെ അറിയണം. 


  ഒന്നും പറയാൻ ഇല്ല. അത് പോലെ മികച്ച ഒരു ചിത്രമാണ് എനിക്കു Ford vs Ferrari. കാണാത്തവർ കുറവാണ് എന്നറിയാം. എന്നാലും കണ്ടില്ലെങ്കിൽ കണ്ടു നോക്കൂ. എന്നേ സംബന്ധിച്ച് A Perfectly Satisfied Movie എന്ന് തന്നെ പറയാം.



ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്




No comments:

Post a Comment