Pages

Monday, 12 September 2022

1540. Makal (Malayalam, 2022)



1540. Makal (Malayalam, 2022)


        പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ഇറക്കാൻ നോക്കിയതാണ്. പക്ഷെ ഒട്ടും വീര്യം ഉണ്ടായില്ല. അതാണ്‌ മകൾ എന്ന സത്യൻ അന്തിക്കാട് സിനിമയുടെ അവസ്ഥ. ജയറാം തിരിച്ചു വരവ് കിങ് ആയി തന്നെ തുടരും എന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ കണ്ണൻ താമരക്കുളം സിനിമകളുടെ ഫാൻ എന്ന നിലയിൽ പറയുകയാണ് അതാണ്‌ ഇതിലും ഭേദം. വെറും സീരിയൽ നിലവാരം ഉള്ള കഥ. കയ്യിൽ ഉള്ള കഥ അങ്ങനെയാണ് എന്നാൽ അതിനെ എങ്ങനെ ഒക്കെ മികച്ചതാക്കാം എന്ന് നോക്കാതെ ഒരു സീരിയൽ പോലെ എടുത്തു വച്ചിരിക്കുന്നു.

        മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളുടെ സിനിമയ്ക്ക് ആണ്‌ ഈ അവസ്ഥ എന്ന് ഓർക്കണം. നസ്ലൻ മാത്രമാണ് സിനിമയിൽ അൽപ്പം എങ്കിലും രസകരമായ ഒരു കഥാപാത്രം അവതരിപ്പിച്ചത്.ആളുടെ കഥാഭാഗം ഒരു രസികൻ സ്കിറ്റ് പോലെ കണ്ടിരിക്കാമായിരുന്നു.

        ടി വി ചാനലുകളിലെ സീരിയലുകൾക്ക് ഈ ടൈപ്പ് കഥ ഒക്കെ വർക്ക്‌ ഔട്ട് ആകുമായിരിക്കും.സിനിമ എന്ന നിലയിൽ ചുരുക്കം ചില രംഗങ്ങൾ അല്ലാതെ ഒട്ടും entertain ചെയ്തില്ല. ഇത്തരം സിനിമകൾക്ക് ഇപ്പോൾ തിയറ്ററിൽ കാണാൻ ഉള്ള സ്കോപ് ഒന്നും ഇല്ലെങ്കിലും ചിലപ്പോഴൊക്കെ OTT യിൽ എങ്കിലും നന്നായിരിക്കും. എന്നാൽ ഇവിടെ അവസ്ഥ ദയനീയം തന്നെ ആയിരുന്നു.


 തൊണ്ണൂറുകളിൽ നിന്നും വണ്ടി കിട്ടാത്ത കഥയും കൂടി ആകുമ്പോൾ ശുഭം. തീരെ ഇഷ്ടപ്പെട്ടില്ല. പിന്നെ മലയാളത്തിലെ വൈകുന്നേരം ഉള്ള സീരിയലുകളുടെ കട്ട ഫാൻസിനു കണ്ട് നോക്കാൻ ഉള്ളത് ഉണ്ട്.

No comments:

Post a Comment