Pages

Sunday, 11 September 2022

1539. Thallumaala ( Malayalam, 2022)

 1539. Thallumaala ( Malayalam, 2022)

          Streaming on Netflix



 അടി - ഇടി പടങ്ങൾ എക്കാലത്തെയും എന്റെ ഇഷ്ട സിനിമ വിഭാഗം ആണ്‌. അത് കൊണ്ട് തന്നെ തല്ലുമാല OTT വന്നപ്പോൾ വലിയ പ്രതീക്ഷയോടെ ആണ്‌ കാണാൻ ഇരുന്നതും. പ്രതീക്ഷിച്ച പോലെ തന്നെ നല്ല തല്ല്. തല്ലിന്റെ സമയം ഉള്ള പാട്ടൊക്കെ അടിപൊളി. നല്ല കിടിലൻ വൈബ്.കുറച്ചു കഴിഞ്ഞു സിനിമ പകുതി ആയി. അപ്പോഴും തല്ല് തന്നെ തല്ലു. തല്ലുണ്ടാക്കുന്നത് ഒരു ജോലി ആയി എടുത്ത കേരളത്തിലെ കുറെ യുവാക്കൾ. അടിപൊളി ജീവിതം. ഇതു പോലൊരു ജീവിതം കിട്ടാത്തതിൽ നിരാശ തോന്നിയ നിമിഷങ്ങൾ.


പിന്നെ കുറേക്കൂടി കഴിഞ്ഞപ്പോൾ അപ്പോഴുണ് തല്ലു. ഈ തല്ലിന്റെ ഇടയ്ക്ക് അവരുടെ ജീവിതം കണ്ട് അസൂയ തോന്നി ആണ്‌ എന്ന് തോന്നുന്നു ഞാൻ ഉറങ്ങിയും പോയി. ഇടയ്ക്ക് എഴുന്നേറ്റപ്പോൾ ടി വിയിൽ ഒന്ന് rewind അടിച്ചു വീണ്ടും കണ്ടു സിനിമ.അപ്പോഴേക്കും പല പല ഹെയർ സ്റ്റൈൽ മാറ്റി പരീക്ഷിച്ചിട്ടും തല്ലുണ്ടാക്കുന്നതിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തുന്ന വസീം എന്ന കേന്ദ്ര കഥാപാത്രത്തെ ആണ്‌ കാണാൻ കഴിഞ്ഞത്. അത്രയും വലിയ ഭ്രാന്തു ഇല്ലാത്തതു കൊണ്ട് കൂടി ആകും സിനിമയുടെ ഇടയ്ക്ക് ഞാൻ ഉറങ്ങി പോയതും.

  

   സത്യം പറഞ്ഞാൽ ഞാൻ ആദ്യം പറഞ്ഞ ഇഷ്ട സിനിമ വിഭാഗത്തിൽ ഉറപ്പായും ഉൾപ്പെടുത്താവുന്ന, കളർഫുൾ ആയ ഒരു സിനിമ ഒരു പക്ഷെ ഈ തല്ല് ഓവർ ആയി പോയത് കൊണ്ട് ബോറൻ അനുഭവം ആയി മാറിയത് പോലെ ആയിരുന്നു. തിയറ്ററിൽ സിനിമ കണ്ട് ആസ്വദിച്ചവർ, അല്ലാതെ ചെറിയ സ്‌ക്രീനിൽ വീട്ടിൽ ഇരുന്നു ആസ്വദിച്ചവർ എന്നിവർക്ക് ഇഷ്ടപ്പെട്ടത് എങ്ങനെ ആണ്‌ എന്ന് സംശയവും ഇല്ല. അതിനുള്ളത് ഉള്ളത് കൊണ്ടല്ലേ അവർക്കു ഇഷ്ടപ്പെട്ടത്.എന്തോ എന്നെ എന്റെർറ്റൈൻ ചെയ്തില്ല എന്ന് മാത്രം.


  നോൺ ലീനിയർ നരേഷൻ ഉള്ള ചിത്രം ഒരു പക്ഷെ വലിയ സ്‌ക്രീനിലേക്ക് വേണ്ടി ഉള്ളതായിരിക്കും എന്ന് തോന്നി. എനിക്ക് 65 ഇഞ്ച് ടി വി സ്‌ക്രീനിൽ അത്തരത്തിൽ ഒരു വൈബ് കിട്ടിയതും ഇല്ല. എന്തായാലും വലിയ ഹിറ്റ് ആയ ഒരു സിനിമയുടെ OTT കാഴ്ച നിരാശ ആണ്‌ തന്നത്. അത് കൊണ്ട് തന്നെ സിനിമയെ കുറിച്ച് അധികം ഒന്നും പറയുന്നില്ല.

  

 അധികം ആയാൽ അമൃതും വിഷം ആണല്ലോ അല്ലെ? അതാണ്‌ തല്ലു  'കൂടി' പോയ തല്ലു മാലയെ കുറിച്ചുള്ള അഭിപ്രായം.

മൊത്തത്തിൽ സിനിമ എനിക്ക് അനുഭവപ്പെട്ടത് വീഡിയോ ഫിൽറ്റർ  ഇട്ട   കുറെ മ്യൂസിക്കും കുറെ ഇടിയും അടിയും ഉള്ള റീൽസ് പോലെ ആയിരുന്നു. അതാണല്ലോ ഇപ്പൊ ട്രെൻഡ്. ഫേസ്ബുക്കിൽ കിടക്കുന്ന ഔട്ട്‌ഡേറ്റഡ് ആയ എനിക്ക് മനസ്സിലാക്കാത്ത സിനിമ ആയി മാറി തല്ലുമാല 


1 comment:

  1. ഫേസ്ബുക്കിൽ കിടക്കുന്ന ഔട്ട്‌ഡേറ്റഡ് ആയ എനിക്ക് മനസ്സിലാക്കാത്ത സിനിമ ആയി മാറി തല്ലുമാല - Same feeling Jikku

    ReplyDelete