Pages

Saturday, 10 September 2022

1538. Nna, Thaan Case Kodu (Malayalam, 2022)

 1538. Nna, Thaan Case Kodu (Malayalam, 2022)

         Streaming on Hotstar

         


   ഈ അടുത്ത് കണ്ടതിൽ ഏറ്റവും ഇഷ്ടമായ മലയാളം സിനിമയാണ് ന്നാ, താൻ കേസ് കൊട്. സിനിമയിലെ പ്രധാനപ്പെട്ട വിഭാഗങ്ങളിൽ പലതും സിനിമ തൊട്ടു പോകുന്നുണ്ട്. പ്രണയം, കോമഡി,ക്രൈം, ത്രിൽ, സോഷ്യൽ കമന്ററി, രാഷ്ട്രീയം തുടങ്ങി പലതും ഈ കഥയുടെ ചുറ്റുപ്പാടിൽ തന്നെ കാണുവാൻ സാധിക്കും.ഇതെല്ലാം കഥയിലേക്ക് സന്നിവേശിപ്പിച്ച രീതി ആണ്‌ സിനിമയുടെ പ്രധാന ഹൈ ലൈറ്റ് ആയി തോന്നിയതും.പല ലെയറുകൾ ഉള്ള ചിത്രമായി തോന്നി.


  ഒരു ചെറിയ സംഭവം എങ്ങനെ എല്ലാം വികസിച്ചു പോയി എന്നതാണ് കഥ. ഒരു മതിൽ ചാട്ടത്തിൽ നിന്നും, അതിന്റെ root - cause ലേക്ക് കഥയുടെ ശ്രദ്ധ തിരിയുന്നതോടെ കഥാപാത്രങ്ങൾക്ക് വന്ന മാറ്റവും നന്നായിരുന്നു.സിനിമയുടെ പിന്നിലെ  ക്രിയേറ്റീവ് ടീം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

  

 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കഥാഗതി ആയിരുന്നു. പ്രവചനത്തിനും അപ്പുറം ആയിരുന്നു പല സംഭവങ്ങളും. അതിനൊപ്പം ചില കോടതി സീനുകളിൽ സംഭാഷണങ്ങൾക്ക് ഒരു മാസ് പരിവേഷം നൽകാൻ ബി ജീ എമ്മിന് സാധിച്ചു . ഒരു സാധാരണ 'പ്രകൃതി 'പടം ആണെന്ന് കരുതി, വൈറൽ ആയ പാട്ടിന്റെയും ഡാൻസിന്റെയും ചുവടു പിടിച്ചു ഹിറ്റ് ആയി എന്ന് കരുതി തിയറ്ററിൽ പോകാതെ OTT റിലീസിന് കാത്തിരുന്ന എനിക്ക് ആ ഒരു കാര്യത്തിൽ നിരാശ തോന്നി. തിയറ്ററിൽ തന്നെ കാണാമായിരുന്നു എന്ന് സിനിമ കഴിഞ്ഞപ്പോൾ തോന്നി.


 സിനിമ കാണാത്തവർ ചുരുക്കം ആയിരിക്കും. കണ്ടില്ലെങ്കിൽ കണ്ടോളൂ.

 ഇനി OTT യിൽ സിനിമ കണ്ട് ഇഷ്ടം ആയില്ലേൽ പറയാൻ ഒന്നേ ഉളളൂ.


 ന്നാ, താൻ കേസ് കൊട്!!

No comments:

Post a Comment