Pages

Wednesday, 7 September 2022

1537. The Bad Seed (English, 2018)

 1537. The Bad Seed (English, 2018)

         Drama/Horror



  Orphan സിനിമയിലെ എസ്തറിനെ സിനിമ കണ്ടവർ ആരും മറക്കില്ല. അത് പോലെ മറ്റൊരു കഥാപാത്രം ആണ്‌ The Bad Seed ലെ എമ ഗ്രോസ്മാനും. എസ്തർ അവളുടെ പ്രായത്തിന്റെ കണക്കിൽ എല്ലാവരെയും പറ്റിച്ച് ക്രൂരതയുടെ മുഖം ആയെങ്കിൽ ഇവിടെ ഒമ്പതു വയസ്സുകാരി ആയ എമയുടെ പ്രവൃത്തികളിൽ, അവളുടെ പ്രായത്തിനും അപ്പുറം ഉള്ള ക്രൂരത ആണ്‌ ഒളിഞ്ഞിരിക്കുന്നത്. അമ്മ ഇല്ലാതെ വളർന്ന കുഞ്ഞായത് കൊണ്ട് തന്നെ അവളുടെ അച്ഛൻ ഡേവിഡ് നൽകിയ സ്നേഹത്തിനും അപ്പുറം അവളുടെ ചില ഇഷ്ടങ്ങൾ ഉണ്ടായിരുന്നു.

  അത് നേടിയെടുക്കാൻ അവൾ സഞ്ചരിച്ച വഴികൾ ആണ്‌ ഈ സിനിമയിലെ ഹൊറർ എന്ന് പറയുന്നത്. വളരെ ക്രൂരമായി ഒരു കുട്ടി തന്നെയാണോ ഇതൊക്കെ ചെയ്യുന്നത് എന്ന് പ്രേക്ഷകനെ കൊണ്ട് ചോദിപ്പിക്കുന്ന രീതിയിൽ ഉള്ള ക്രൂരത ആയിരുന്നു പലപ്പോഴും. സിനിമയുടെ പേരിൽ തന്നെ ഈ പറഞ്ഞ കഥയുണ്ട്. പക്ഷെ അവൾ എന്തൊക്കെ ആണ്‌ ചെയ്തതെന്ന് വിശദമായി അറിയാൻ സിനിമ കാണുക തന്നെ വേണം.എന്നിട്ട് വിലയിരുത്തണം.


  വില്യം മാർച്ചിന്റെ നോവലിനെ ആസ്പദം ആക്കി 1956 ലും 1985 ലും സിനിമ വന്നിരുന്നു. Lifetime അവതരിപ്പിച്ച സിനിമ പതിപ്പ് ആണ്‌ 2018 ലുള്ളത്.Lifetime സിനിമകളിൽ ഏറ്റവും ഇഷ്ടം ആയതും ഈ ചിത്രമാണ് . സൈക്കോളജിക്കൽ ഹൊറർ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന മികച്ച ഒരു സിനിമയാണ് The Bad Seed. നേരത്തെ ഇറങ്ങിയ ഭാഗങ്ങൾ കണ്ടിട്ടില്ല എന്നതും ഒരു കാരണം ആണ്‌ . സിനിമയുടെ അമ്പിയൻസ് തന്നെ അത്തരത്തിൽ ഒരു ഫീൽ പ്രേക്ഷകന് നൽകുന്നുണ്ട്.


  Orphan സിനിമയുമായി ഒരു താരതമ്യം നടത്തിയത് കഥാപാത്രങ്ങൾ തമ്മിൽ ഉള്ള ഒരു ചെറിയ ബന്ധം കാണിക്കാൻ മാത്രമാണ്. Orphan ശരിക്കും മറ്റൊരു ലീഗ് ആണ്‌ സിനിമ വിഭാഗത്തിൽ എന്ന അഭിപ്രായക്കാരൻ ആണ്‌ ഞാൻ. അത് കൊണ്ട് അത്തരത്തിൽ ഉള്ള താരതമ്യത്തിനും അപ്പുറം 'കുട്ടി പിശാച് ' എന്ന് വിളിക്കാവുന്ന എമയുടെ കഥ വ്യത്യസ്തമാണ്.


  കണ്ട് നോക്കുക.


Telegram Link: t.me/mhviews1


സിനിമയുടെ download ലിങ്ക് www.movieholicviews.blogspot.com ൽ ലഭ്യമാണ്.

No comments:

Post a Comment