Pages

Monday, 12 September 2022

1541. The Black Phone (English, 2022)

 1541. The Black Phone (English, 2022)

          Thriller, Supernatural Horror



 1978 ൽ അമേരിക്കയിലെ ഡെൻവറിൽ കുട്ടികളെ തട്ടി കൊണ്ട് പോകുന്ന അജ്ഞാതനായ, 'ദി ഗ്രാബർ ' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ആൾ ആ ഭാഗങ്ങളിൽ ഭീതി നിറച്ചു. സ്റ്റീഫൻ കിങ്ങിന്റെ മകനായ ജോ ഹില്ലിന്റെ തൂലികയിൽ വിരിഞ്ഞ ചെറു കഥയാണ് ഈ സിനിമയ്ക്ക് ആധാരമാക്കിയിരിക്കുന്നത്. സൂപ്പർ നാച്ചുറൽ ഹൊറർ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന സിനിമ ആ വിഭാഗത്തിനോട് നീതി പുലർത്തിയിട്ടുമുണ്ട്.


  സിനിമ ആവശ്യപ്പെടുന്ന പതിഞ്ഞ താളത്തിൽ, കുട്ടികളുടേതായ ഭയവും, അരക്ഷിതാവസ്ഥയും സിനിമയിൽ ഉടന്നീളം കാണാം. തന്റെ സ്വപ്നങ്ങളിൽ ' ദി ഗ്രാബറിനെ ' കാണുന്ന ഗ്വൻ എന്ന പെൺകുട്ടി. അവളുടെ അസാധാരണമായ, തട്ടി കൊണ്ട് പോക്കലുകളെ കുറിച്ചുള്ള അറിവുകൾ പോലീസ് ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ അവളുടെ പിതാവിന് അതിൽ അത്ര താൽപ്പര്യം ഇല്ലായിരുന്നു. അതിനു അയാളുടേതായ കാരണങ്ങളും ഉണ്ടായിരുന്നു.


  ആ സമയമാണ് അവളുടെ സഹോദരനായ ഫിന്നിനെ കാണാതെ ആകുന്നത്. അജ്ഞാതമായ ഒരു സ്ഥലത്തു അകപ്പെട്ട അവനും പലതരത്തിൽ ഉള്ള ശബ്ദങ്ങൾ കേൾക്കുകയാണ്. അവൻ കാണാത്തവരും കണ്ടിട്ട് ഉള്ളവരും. അടയ്ക്കപ്പെട്ട നിലയിൽ ജീവിക്കുന്ന അവനു അതി ജീവനത്തിന് ഉള്ള വഴികൾ ആണ്‌ ആ ശബ്ദങ്ങളിലൂടെ ലഭിക്കുന്നത്.


സിനിമയിൽ ചുവരിൽ തൂങ്ങി കിടക്കുന്ന കറുത്ത നിറത്തിൽ ഉള്ള ഒരു ലാൻഡ് ഫോണിന് വളരെയധികം പ്രാധാന്യമുണ്ട്.മൊബൈൽ ഫോണുകൾ ഇല്ലാത്ത ഒരു കാലഘട്ടത്തിൽ നഫാക്കുന്ന കഥ ആയതു കൊണ്ട് ആണ്‌ സിനിമയിൽ ഉള്ള ഭൂരിഭാഗം കാര്യങ്ങളും നടക്കുന്നത്. ഇക്കാലത്തു ഉള്ള ചിത്രം ആയിരുന്നെങ്കിൽ ഒരു പക്ഷെ ആ ഭാഗം എങ്ങനെ ആകും അവതരിക്കപ്പെടുക എന്ന് വേണമെങ്കിൽ ചിന്തിക്കാം.


 ആരാണ് ഗ്രാബർ എന്ന് ഉള്ളതിന് പ്രസക്തി സിനിമയിൽ ഇല്ല. കാരണം ഇതു അവതരിപ്പിച്ചിരിക്കുന്ന ഹൊററിൽ, അതിൽ തന്നെ ബാധിക്കപ്പെട്ട കുട്ടികളിൽ ഉണ്ടാകുന്ന മാനസിക വ്യാപരങ്ങളിലൂടെ ആണ്‌ സിനിമ മുന്നോട്ടു പോകുന്നത് . 'ദി ഗ്രാബർ ' എന്ന കഥാപാത്രം ചെയ്യാൻ ഈതൻ ഹോക്കിനെ പ്രേരിപ്പിച്ചത് ആ കഥാപാത്രത്തിന്റെ തീവ്രത കൂടി കാരണം ആയിരിക്കും.


  സിനിമയുടെ കഥ ആണ്‌ ഇവിടെ പ്രധാനം. നേരത്തെ പറഞ്ഞത് പോലെ പതിഞ്ഞ താളത്തിൽ ആണ്‌ സിനിമ പോകുന്നത്.സിനിമ ആസ്വാദകർക്കു ഇഷ്ടപ്പെടാവുന്ന ഒരു ചിത്രം തന്നെയാണ് 'ദി ബ്ളാക്ക് ഫോൺ '


സിനിമയുടെ ഡൌൺലോഡ് ലിങ്കിന്  t.me/mhviews1 ലേക്ക് പോവുക.


  

No comments:

Post a Comment