Pages

Friday, 1 April 2022

1471. Sherlock Jr. (Silent Film/ English, 1924)

 1471. Sherlock Jr. (Silent Film/ English, 1924)

          Comedy, Action, Thriller.



   ഒരു നിശബ്ദ ചിത്രത്തിന് ഇന്നത്തെ പ്രേക്ഷകനെ എത്ര മാത്രം ആകർഷിക്കുവാൻ  കഴിയും എന്നത് സംശയം ഉള്ള ഒരു കാര്യമാണ്. എന്നാൽ ബസ്റ്റൻ കീട്ടോൺ സംവിധാനം ചെയ്ത് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച Sherlock Jr. എന്ന നിശബ്ദത ചിത്രത്തിന് അതിനു കഴിയും എന്ന് വിശ്വസിക്കുന്നു. പല കാരണങ്ങൾ അതിനുണ്ട്.അതിലൊന്ന് ബസ്റ്റ്ൺ കീട്ടോൻ തന്നെ ആണ്.പിന്നെ കാലങ്ങൾക്ക് മുന്നേ അദ്ദേഹം സംഭാഷണങ്ങൾ പോലും ഇല്ലാത്ത സിനിമകൾ അവതരിപ്പിച്ച രീതിയും.


  ഇന്നത്തെ സിനിമയിൽ പോലും ഉപയോഗിക്കുന്ന ട്രയിൻ വരുന്ന സമയം ട്രെയിൻ പാളം വണ്ടിയിൽ സാഹസികമായി കടന്നു പോകുന്ന നായകൻ, സ്വപ്നം കാണുമ്പോൾ പോകുന്ന ഫാൻ്റസി നിറഞ്ഞ  സാങ്കൽപ്പിക ലോകം, ചേസിംഗ് സീൻ എന്ന് വേണ്ട ഇന്നത്തെ സിനിമയിൽ പോലും വൃത്തിയായി ഇത്തരം പല സീനുകളും ചിത്രീകരിക്കാൻ കഴിയാത്തത് കണ്ടിട്ടുണ്ട്.



 എന്നാൽ, ഏകദേശം 100 വർഷങ്ങൾക്ക് മുന്നേ ഇത്തരം രംഗങ്ങൾ ഒക്കെ ഒരു നിശബ്ദ കോമഡി സിനിമയിൽ ഉപയോഗിക്കുക എന്ന് പറഞ്ഞാൽ തന്നെ വിശ്വസിക്കാൻ കഴിയും എന്ന് തോന്നുന്നില്ല. അത്തരത്തിൽ അവിശ്വസനീയം aayi തന്നെ തോന്നി ആ രംഗങ്ങൾ. അതും aa കാലഘട്ടത്തിൽ. 

 ഒരേ സമയം രണ്ടു കാര്യം ചെയ്താൽ രണ്ടിനോടും നീതി പുലർത്താൻ കഴിയില്ല എന്ന് പറഞ്ഞു തുടങ്ങുന്ന പഴഞ്ചൊല്ലിൽ ആണ് സിനിമ തുടങ്ങുന്നത്.ഒരു സിനിമ തിയറ്ററിൽ ഓപ്പറേറ്റർ ആയ നായകൻ, ഒരു കുറ്റാന്വേഷകൻ ആകാൻ ഉള്ള ശ്രമത്തിൽ ആണ്.അതിൻ്റെ ഇടയിൽ അയാൾക്ക് ഉണ്ടാകുന്ന പ്രണയം, വില്ലൻ, ട്വിസ്റ്റ് എന്നിവ ഒക്കെ ആണ് സിനിമയിൽ ഉള്ളത്. ഇതിലെ നായകൻ ഷെർലക് ആരാധകൻ ആകാം, അല്ലെങ്കിൽ അന്നത്തെ കാലത്ത് എല്ലാ കുറ്റാന്വേഷകനെയും നീ ആരാ ഷെർലക് ആണോ എന്ന് ചോദിച്ചു വിളിച്ചിരുന്നിരിക്കാം.


  വെറും 45 മിനിറ്റ് ഉള്ള സിനിമ പിൽക്കാലത്ത് നേരത്തെ പറഞ്ഞ അതിൻ്റെ visual magic കാരണം ധാരാളം പ്രശംസിക്കപ്പെട്ടു. വുഡി അലനെ പോലുള്ള സംവിധായകർ വർഷങ്ങൾക്ക് അപ്പുറം പോലും തൻ്റെ സിനിമയിൽ റെഫറൻസ് ആയി ഉപയോഗിച്ചിട്ടുണ്ട് ഈ ചിത്രത്തെ.


  സിനിമയുടെ ചരിത്രത്തിൻ്റെ ശൈശവ ദശയിൽ വന്ന ഒരു സിനിമാറ്റിക് അത്ഭുതം ആയിട്ടാണ് Sherlock Jr. തോന്നിയത്. താൽപ്പര്യം ഉളളവർ കണ്ടു നോക്കൂ. നിരൂപക പ്രശംസ റിലീസ് കഴിഞ്ഞ് വർഷങ്ങൾക്ക് അപ്പുറവും നല്ല രീതിയിൽ ഉള്ള ചിത്രം ആണ് Sherlock Jr. കാലഘട്ടം വച്ച് നോക്കുമ്പോൾ ഒരു അത്ഭുതവും ആണ്.ഒപ്പം മികച്ച ഒരു പഠന material കൂടിയും ആണ്. സിനിമ താൽപ്പര്യം ഉളളവർ കണ്ടു നോക്കണം.


Download Link: t.me/mhviews1


കൂടുതൽ സിനിമ വായനയ്ക്കും download ലിങ്കിനും www.movieholicviews.blogspot.com സന്ദർശിക്കുക.

No comments:

Post a Comment