Pages

Friday, 22 April 2022

1472. Shorta/ Enforcement ( Danish,2020)

 1472. Shorta/ Enforcement ( Danish,2020)

          Crime, Thriller.




The Raid (2011), The Dredd(2012) തുടങ്ങിയ സിനിമകൾ കണ്ടിട്ടുള്ളവർക്ക് ഏറ്റവും ഇഷ്ടം ആകുന്നത് അതിലെ ആക്ഷൻ രംഗങ്ങൾ ആകും.മികച്ച രീതിയിൽ അവതരിപ്പിച്ച ആക്ഷൻ രംഗങ്ങൾ, ക്രിമിനലുകൾക്ക് ഇടയിൽ പെട്ട് പോകുന്ന നിയമ പാലകർ എന്നിവ ആണ് ഇവിടെ പ്രമേയം.ഇത്തരം സംഭവങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെ ആളുകളുടെ ജീവിതം, ദാരിദ്ര്യം- ക്രൈം എന്നീ ഘടകങ്ങൾ മുൻ നിർത്തി അവതരിപ്പിച്ചു സിനിമയുടെ റിയലിസ്റ്റിക് മോഡിലേക്ക് പോകുന്നതിനു പകരം ആക്ഷൻ രംഗങ്ങളിൽ ആണ് ഈ രണ്ടു ചിത്രങ്ങളും ശ്രദ്ധിച്ചത്.


എന്നാൽ, ഇതേ പ്രമേയത്തിൽ വന്ന ഡാനിഷ് ചിത്രമായ Shorta ഇതിൻ്റെ വൈകാരികമായ തലങ്ങൾ പരിശോധിക്കുകയും, എന്നാലതിലൂടെ കൂടുതൽ വിഷയങ്ങൾ അവതരിപ്പിക്കാൻ കൂടി ശ്രമിക്കുന്ന ചിത്രമാണ്. എന്നാൽ ഒരു ത്രില്ലർ എന്ന നിലയിലും ചിത്രം നന്നായിട്ടുണ്ട്.

  

  ഡെന്മാർക്കിൽ ജീവിക്കുന്ന  കുടിയേറ്റക്കാരിൽ ഒരു യുവാവ് ആക്രമിക്കപ്പെടുന്നതും അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളും ആണ് സിനിമയുടെ കഥ.പോലീസുകാർ ഉൾപ്പെട്ട മരണം കുടിയേറ്റക്കാരുടെ ഇടയിൽ നല്ല രീതിയിൽ പ്രതിഷേധം ഉണ്ടാക്കുകയും പോലീസിന് നേരെ ആക്രമണങ്ങൾ  ഉണ്ടാവുകയും ചെയ്യുന്നു. അതിൻ്റെ ഇടയിൽ പെട്ട് പോകുന്ന രണ്ടു പോലീസുകാരുടെ കഥ ആണ് ഈ ത്രില്ലർ ചിത്രം അവതരിപ്പിക്കുന്നത്.


ഒരു ക്രൈം/ത്രില്ലർ ചിത്രം കാണുന്നതിനോടൊപ്പം ഗൗരവമേറിയ, ശരിയും തെറ്റും തമ്മിൽ ഉള്ള conflict എല്ലാം സിനിമയിൽ പ്രമേയം ആയി വരുന്നുണ്ട്. നല്ല ചിത്രമാണ്. കണ്ടു നോക്കുക.നല്ല മേയ്ക്കിങ്ങും.


 @mhviews rating: 3.5/4


Download Link: t.me/mhviews1

 

 കൂടുതൽ സിനിമകൾക്കും ലിങ്കിനും www.movieholicviews.blogspot.com സന്ദർശിക്കുക.

No comments:

Post a Comment