Pages

Thursday, 31 March 2022

1470. Dark Places (English, 2015)

 1470. Dark Places (English, 2015)

          Mystery



 Criminally under- rated എന്ന് വിളിക്കാവുന്ന ഒരു ചിത്രമാണ് Gone Girl ൻ്റെ katha എഴുതിയ Gillian Flynn ൻ്റെ മറ്റൊരു നോവലിനെ ആസ്പദമാക്കി അവതരിപ്പിച്ച Dark Places. ഏകദേശം മുപ്പത് വർഷങ്ങൾക്ക് മുന്നേ ലിബിയുടെ കുടുംബത്തിൽ നടന്ന കൂട്ട കൊലപാതകത്തിൽ നിന്നും രക്ഷപ്പെട്ട കൊച്ചു കുട്ടിയായ ലിബിയുടെ മൊഴി അടിസ്ഥാനമാക്കി അവളുടെ സഹോദരൻ ബെൻ ആ  കൊലപാതകത്തിൽ പ്രതി ആകുന്നു. ചെകുത്താൻ സേവ നടത്തുന്ന സംഘങ്ങളും ആയുള്ള അവൻ്റെ ബന്ധം പ്രതിയാക്കുന്നതിൽ വലിയ ഒരു ഘടകം ആയിരുന്നു.


  വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുന്ന ലിബിയുടെ അടുക്കലേക്ക് വർഷങ്ങൾക്ക് മുന്നേ നടന്ന കൊലപാതകത്തിൻ്റെ സത്യാവസ്ഥ കണ്ടു പിടിക്കാം എന്ന വാഗ്ദാനവുമായി ഒരു യുവാവ് വരുന്നു.അവനുൾപ്പെടുന്ന ഒരു crime-solving club activity ആയാണ് അവർ അതിന് ശ്രമിക്കുന്നത്.അവരുടെ തിയറികൾ അനുസരിച്ചുള്ള കണ്ടെത്തലുകൾ ആണ് അതിനു കാരണം.തൻ്റെ സഹോദരനെ ജയിലിൻ്റെ ഉള്ളിൽ ആക്കിയ മൊഴി നൽകിയ ലിബി എവിടെ എങ്കിലും ഈ കേസിൽ മാറി ചിന്തിക്കാൻ ഉണ്ടോ എന്ന് ചിന്തിക്കുന്ന സ്ഥലത്താണ് ഈ കഥയിലെ നിഗൂഢതകൾ പുറത്ത് വരുന്നതും.


  എന്താണ് മുപ്പത് വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്? സസ്പെൻസ്, ട്വിസ്റ്റ് എന്നിവയെക്കാളും അന്ന് രാത്രി സംഭവിച്ച കാര്യങ്ങളും അതിലേക്ക് നയിച്ച ആളുകളും എല്ലാം സ്ക്രീനിൽ വന്നു പോകുമ്പോൾ നമ്മൾ ഓരോരുത്തരെയും സംശയിക്കും.പ്രായത്തിൻ്റെ പക്വത കുറവ് മുതൽ പ്രായം ഏറെയായിട്ടും അതിൻ്റെ പക്വത പോലും ഇല്ലാത്ത ആളുകൾ വരെ നീണ്ടു പോകുന്ന ധാരാളം ആളുകൾ, അവർ ആ സംഭവത്തിൽ എങ്ങനെ എല്ലാം ഉൾപെട്ടിരിക്കാം?


 ദുരൂഹതകൾ ഏറെ ഉള്ള കഥ. അതിൻ്റെ ക്ലൈമാക്സിലേക്ക് എത്തുമ്പോൾ അത്ഭുതം ആണ് തോന്നിയത്. എത്ര തരം ആളുകൾ ആണല്ലേ നമ്മുടെ ചുറ്റും ഉള്ളത്?സമയം ഉണ്ടെങ്കിൽ ചിത്രം കാണുക.


@mhviews rating: 4/4

Download Link @ t.me/mhviews1


കൂടുതൽ സിനിമകൾക്കും download ലിങ്കിനും www.movieholicviews.blogspot.com സന്ദർശിക്കുക.

No comments:

Post a Comment