Pages

Thursday, 6 January 2022

1429. Kadaisile Biryani (Tamil, 2021

 


1429. Kadaisile Biryani (Tamil, 2021)

          Streaming on Netflix.


    പക എന്ന് പറയുന്നത് പെട്രോളിന് തീ കൊളുത്തുന്നത് പോലെ ആണ്. ഒന്ന് തുടങ്ങി കഴിഞ്ഞാൽ പക പല രീതിയിലും അതിൽ ഉൾപ്പെടുന്ന ആളുകളെ എല്ലാം കാർന്നു തിന്നും.ഇവിടെ Kadaisle Biryani പറയുന്നതും അത്തരം ഒരു കഥയാണ്. മൂന്ന് പേർ പക വീട്ടാൻ വേണ്ടി തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വരുന്നു.അവരുടെ പിതാവിനെ കൊലപ്പെടുത്തിയവരുടെ ജീവൻ എടുക്കുക ആണ് അവരുടെ ഉദ്ദേശം.


   ക്രിമിനൽ പശ്ചാത്തലം ഉള്ള അതിലെ രണ്ടു ചേട്ടന്മാരും അതിൽ ഒന്നും താൽപ്പര്യമില്ലാത്ത ഇളയ ആളും കൂടി പലതരത്തിൽ ഉള്ള എതിരഭിപ്രായം ഉണ്ടായിരുന്നു ഈ ഒരു കാര്യത്തിന്.എന്നാല് നല്ല രീതിയിൽ പ്ലാൻ ചെയ്ത് എത്തിയ അവരെ കാത്തിരുന്നത് അപ്രതീക്ഷിതമായ സംഭവങ്ങൾ ആയിരുന്നു.അതാണ് കഡൈസിലെ ബിരിയാണിയുടെ കഥ.


സ്ഥിരം ഒരു പ്രതികാര കഥ ആയി തോന്നിപ്പിച്ച സിനിമ എന്നൽ പിന്നീട് നല്ല raw വയലൻസിലേക്ക് മാറുക ആയിരുന്നു.സിനിമയിലെ കഥാപാത്രങ്ങളിൽ ഭൂരിഭാഗവും ഇതിലേക്ക് എത്തിപ്പെടുന്നു.അതായത്, മനുഷ്യരിൽ നിന്നും രൂപാന്തരം പ്രാപിച്ച്, പരസ്പരം ജീവൻ എടുക്കുന്ന തരത്തിൽ പൈശാചികമായ ചെയ്തികളിലേക്ക് അവർ ഓരോരുത്തരും സ്വന്തം പ്രവർത്തികൾ മാറ്റുകയാണ്. വെളിച്ചം കാണുമ്പോൾ പറന്നു വന്ന് മരണപ്പെടുന്ന ഈയാം പാറ്റകളെ പോലെ കുറെ മനുഷ്യർ ആണ് പിന്നീട് സ്ക്രീനിൽ ഉള്ളത്.


  ഒരു സിനിമ എന്ന നിലയിൽ ഇത്തരം ഒരു ജോൺറെ എന്ത് ആവശ്യപ്പെടുന്നുവോ അതാണ് സിനിമയിലും ഉള്ളത്.അത് തുടക്കം മുതൽ അവസാന സീൻ വരെ പിന്തുടരുന്നുണ്ട് ചിത്രത്തിൽ. ഒരു ആർട്ട്/ കൊമേഴ്സ്യൽ സിനിമ എന്നൊന്നും വേർതിരിക്കാൻ ആകില്ല കഡൈസിലെ ബിരിയാണി എന്ന ചിത്രത്തെ.കുറെ കഥാപാത്രങ്ങളുടെ മികച്ച പ്രകടനം, പ്രേക്ഷകനെ പിടിച്ചിരുത്താൻ തക്ക മികവുള്ള മെയ്ക്കിങ് എന്നിവ ആണ് ചിത്രത്തിൻ്റെ മുതൽക്കൂട്ട്. മലയാളി ആയ വില്ലൻ കഥാപാത്രം (ഹക്കീം) ഒക്കെ മികച്ചു നിന്നു. അത് പോലെ മറ്റൊരു കഥാപാത്രം ആയിരുന്നു വസന്തിൻ്റെ പെരിയ പാണ്ടി എന്ന കഥാപാത്രവും. അതിഥി താരത്തിന് പോലെ കഥയിൽ നല്ല ഒരു സ്ഥാനം ഉണ്ടായിരുന്നു.അനാവശ്യമായ ഒരു കഥാപാത്രവും ചിത്രത്തിൽ ഉണ്ടതായി തോന്നിയില്ല.അത്രയും refined ആയിരുന്നു കഥാപാത്രങ്ങൾ എല്ലാം തന്നെ.


 ചിക്കു പാണ്ടി എന്ന സഹോദരങ്ങളിൽ ഇളയ ആളുടെ നിസ്സഹായാവസ്ഥ ഒക്കെ ഒരു തരം ബ്ലാക് കോമഡി രീതിയിൽ ആണ് അവതരിപ്പിച്ചിട്ടുള്ളത്.ചിലയിടങ്ങളിൽ കഥാപാത്രങ്ങളും, എന്തിന് മരണം പോലും ആ  രീതിയിൽ വന്നിട്ടുണ്ട്. അവസാനം ഇരയെ പിടികൂടാൻ പോകുന്ന വേട്ടക്കാരിലേക്ക് ചിത്രം എത്തുമ്പോൾ ചിത്രം കൂടുതൽ ത്രില്ലിംഗ് ആയി മാറും. അവിടെ കഥാപാത്രങ്ങൾ എല്ലാം ശ്രമിക്കുന്നത് ഒരേ ഒരു കാര്യമാണ്. അവനവൻ്റെ ജീവൻ രക്ഷിക്കുക എന്നത് മാത്രം. രക്ഷപ്പെടുന്നവൻ്റെ ആണ് പിന്നീട് ഉള്ള ലോകം.

 

എനിക്ക് നന്നായി ചിത്രം ഇഷ്ടമായി. സാധാരണ സിനിമകളിൽ ഉപയോഗിക്കുന്ന കൊമേഴ്സ്യൽ ഘടകങ്ങൾ കുറവായിരുന്നു എങ്കിലും ഒട്ടും മടുപ്പിക്കാത്ത സിനിമ അനുഭവം ആണ് കഡൈസിലെ ബിരിയാണി.


@mhviews rating: 3.5/4


No comments:

Post a Comment