Pages

Wednesday, 5 January 2022

1427. Decoupled (Hinglish, 2021)



1427. Decoupled (Hinglish, 2021)

         Streaming on Netflix


  Decoupled എന്ന സീരീസ് സമൂഹത്തിന് നേരെ തിരിച്ചു വച്ച കണ്ണാടി ഒന്നും അല്ല.എല്ലാ കുടുംബങ്ങളും സുഹൃത്തുക്കളും അയൽക്കാരും ഇങ്ങനെയും അല്ല.എന്നാൽ എല്ലാ ഭാര്യ - ഭർതൃ ബന്ധങ്ങളിലും കുറച്ചു ആര്യയുടെയും ശ്രുതി യുടെയും ശകലങ്ങൾ കാണാൻ സാധിച്ചേക്കാം.വളരെ സിമ്പിൾ ആയ ഒരു കഥയാണ് Decoupled എന്ന എട്ട് ഭാഗം മാത്രമുള്ള സീരീസ് ഉള്ളത്.പ്രധാനമായും വിവാഹ വ്യവസ്ഥയിൽ Decoupling അത്ര പരിചിതല്ലാത്ത ഇന്ത്യയിൽ അത് മുഖ്യ പ്രമേയം ആയി വരുന്ന ഒരു സീരീസ് എന്ന നിലയിൽ തന്നെ കൗതുകം ഉണർത്തുന്നു.

  

   ഇന്ത്യയിലെ രണ്ടാമത്തെ മികച്ച ബെസ്റ്റ് സെല്ലർ നോവലിൻ്റെ രചയിതാവ് ആയ ആര്യ അയ്യരും ഭാര്യ ആയ ശ്രുതിയും  വേർപിരിയാൻ തീരുമാനിക്കുന്നു. എന്നാലും ഒറ്റ മകളായ രോഹിണിക്കു വേണ്ടി അവളോട് കഴിയുന്നതും അത് പറയാതെ ഒരേ വീട്ടിൽ തുടരാൻ ആയിരുന്നു അവരുടെ തീരുമാനം.ആ ഒരു ഘട്ടത്തിൽ നിന്നും ആണ് സീരീസ് പ്രേക്ഷകൻ്റെ മുന്നിൽ എത്തുന്നത്.

   

   അൽപ്പം എരിവും പുളിയും ഉപയോഗിച്ച് സംസാരിക്കുന്ന ആര്യ (മാധവൻ)യ്ക്ക് അത് കാരണം അയാളെ ഇഷ്ടമില്ലാത്തവരുടെ എണ്ണവും അയാൾക്ക് ചുറ്റും കൂടുതലാണ്. അയാൾ കൂടുതൽ ആളുകളെ ശത്രുക്കൾ ആക്കാൻ ശ്രമിക്കുന്നു എന്ന് പറയുന്നതാണ് ശരി. അതിൽ തന്നെ അയാളുടെ ഏറ്റവും വലിയ ശത്രുക്കളിൽ ഒരാളാണ് ചേതൻ ഭഗത്.കുറെയേറെ ശത്രുക്കളും കുറച്ചു സൗഹൃദങ്ങളും ചേർന്നതാണ് ആര്യയുടെ ജീവിതം.

   

   സീരിസിൻ്റെ ഒരു ഏകദേശ രൂപം ഇതാണ്. പല കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ട് ഈ സീരീസിൽ.കാലാവസ്ഥ  വ്യതിയാനം, ലിബറൽ ചിന്തകൾ, സെക്സ്, ജെൻഡർ, സമൂഹത്തിലെ തട്ടുകൾ മുതൽ പലതും. എന്നാലവയിൽ പലതും സർക്കാസത്തിൻ്റെ മേമ്പൊടിയോടെ പലരെയും ടാർഗറ്റ് ചെയ്ത് ആണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് മാത്രം.വ്യക്തിപരം അല്ലാതെ ആശയങ്ങളെ ഒരു കാർട്ടൂൺ സ്ട്രിപ് പോലെ അവതരിപ്പിക്കുന്നു എന്ന് വേണമെങ്കിൽ പറയാം.സീരീസ് ഇറങ്ങിയ സമയത്ത് പിന്തിരിപ്പൻ ആണെന്നുള്ള ആക്ഷേപങ്ങൾ ഇത് കാരണം ഉണ്ടായിരുന്നു. 

   

   മാഡിയുടെ ആര്യ എന്ന കഥാപാത്രം ഫുൾ എനർജി ലെവലിൽ ആയിരുന്നു. സീരിസിൻ്റെ ഏറ്റവും വലിയ ആകർഷണവും അതായിരുന്നു. ഒരു കൂരയ്ക്ക് കീഴിൽ പ്രണയം ഇല്ലാതെ പോലും ഒരുമിച്ച് കഴിയുന്ന ആളുകൾ ഉള്ള ഇന്ത്യൻ വിവാഹ വ്യവസ്ഥയിൽ Decoupled രസകരം ആയ ഒരു ആശയം തന്നെയാണ്. കാറിൻ്റെ പുറകിലത്തെ സീറ്റിൽ arm-rest പോലും തങ്ങൾക്ക് ഇടയിൽ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന ദമ്പതികളിൽ നിന്നും, പരസ്പരം പോരടിക്കുന്ന രണ്ടു പേരിൽ നിന്നും മാറി അവർ തമ്മിൽ ഉള്ള ആശയ വിനിമയത്തിൽ ധാരാളം നിശബ്ദത വരുമ്പോൾ അവിടെ ഉണ്ടാകുന്നത് അവരുടെ ബന്ധത്തിൽ ഉണ്ടായ വിള്ളലുകൾ ആണ്.ഇത് ഞാൻ പറഞ്ഞതല്ല. Decoupled ലെ ഒരു കഥാപാത്രം പറയുന്നതാണ്. അർത്ഥവത്തായി തോന്നി ഇത് പോലത്തെ ഒരു ചിന്ത. 


  Decoupled ശരിക്കും ഒരു ഫൺ റൈഡ് ആണ്.മനു ജോസഫിൻ്റെ കിടിലം എഴുത്ത്. അത് പോലെ രസകരമായ ഓരോ എപിസോഡിലെയും ടൈറ്റിൽ ക്രെഡിറ്റ്സ്.ചിരിക്കാൻ ധാരാളം ഉണ്ട്.പലപ്പോഴും ചിന്തിപ്പിക്കുന്ന ചിരികൾ.Binge- worthy എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നതാണ് Decoupled.എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.

  

@mhviews rating : 4/4

No comments:

Post a Comment