Pages

Thursday, 6 January 2022

1428. Karikku Kalakkachi (Malayalam, 2021)

 



1428. Karikku Kalakkachi (Malayalam, 2021)

         Streaming on YouTube


' Streaming on YouTube' എന്നത് മാറി മിനിമം ഒരു OTT റിലീസ് ആയി അല്ലെങ്കിൽ ചെറിയ ബഡ്ജറ്റിൽ ഉള്ള ഒരു കൊച്ചു സിനിമ ആയോ അവതരിപ്പിക്കേണ്ട ഒന്നായി ആണ് കലക്കാച്ചി കണ്ടപ്പോൾ തോന്നിയത്. കരിക്ക് ടീമിൻ്റെ തമാശകൾ ഇഷ്ടമാണ്.പലപ്പോഴും ജീവിതത്തിൽ ചിലപ്പോഴെങ്കിലും കണക്റ്റ് ചെയ്യാൻ പറ്റുന്ന തമാശകൾ വരുന്നത് കാണാനും നല്ല രസമാണ്. കരിക്ക് ടീം അവരുടെ web സീരീസിൽ കൂടുതലും തമാശയ്ക്കാണ് പ്രാമുഖ്യം നൽകിയത് എന്ന് തോന്നിയിട്ടുണ്ട്.


 എന്നാൽ കലക്കാച്ചിയിലേക്ക് എത്തുമ്പോൾ ഒരു ചെറിയ കഥയെ ഗംഭീരമായി അവതരിപ്പിച്ചു എന്ന അഭിപ്രായം ആണുള്ളത്. ബട്ടർഫ്ലൈ എഫക്റ്റ് എന്ന് പറയാവുന്ന രീതിയിൽ ഉള്ള സംഭവങ്ങളിലൂടെ ഓരോ കഥാപാത്രവും കഥാ സന്ദർഭങ്ങളും കെട്ട് പിണഞ്ഞു കിടക്കുന്നത് രസകരമായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വെറും തമാശകൾ എന്ന നിലയിൽ നിന്നും മികച്ച ഒരു തിരക്കഥയുടെ അകമ്പടിയോടെ കഥയ്ക്ക് അനുയോജ്യം ആയ കരിക്കിൻ്റെ സിഗ്നേച്ചർ തമാശകളിലൂടെ തന്നെ പ്രേക്ഷകനെ ഒരു ചെറിയ സിനിമ കണ്ട അനുഭവം നൽകാൻ സാധിച്ചു എന്ന് പറയാം. ഒരു ലോ ബഡ്ജറ്റ് സിമ്പിൾ സിനിമ എന്ന് പറയാവുന്ന ഒന്നാണ് കലക്കാച്ചി.


 മികച്ച തിരക്കഥ, എഡിറ്റിംഗ്, അത് പോലെ നല്ല അഭിനയം എന്നിവ ഒക്കെ എടുത്ത് പറയേണ്ട കാര്യം ആണ്. അനു കെ അനിയൻ ഉൾപ്പടെ ഉള്ള എല്ലാവരും നന്നായി ചെയ്തതായി തോന്നി.ഇങ്ങനെ പല ഘടകങ്ങൾ ഉൾപ്പെടെ ഉള്ള ഒരു ടീം വർക് ആണ് ഈ ടീമിൻ്റെ വിജയം.കൂടുതൽ ഒന്നും പറയാനില്ല. നല്ലത് പോലെ ഇഷ്ടപ്പെട്ടു കരിക്കിൻ്റെ കലക്കാച്ചി.


@mhviews rating : 4/4

No comments:

Post a Comment