Pages

Friday, 7 January 2022

1430. The Caller (English, 2011)

 

1430. The Caller (English, 2011)

          Mystery.


  അപരിചിതരുടെ ഫോൺ കോളുകൾ അബദ്ധത്തിൽ നമുക്ക് വരുമ്പോൾ പലപ്പോഴും അവഗണിക്കാൻ കഴിയുന്നവ ആകും. എന്നാൽ ചില കോളുകൾ പിന്നീട് ശല്യമായി മാറാറും ഉണ്ട്. ഇവിടെ  മേരി എന്ന സ്ത്രീ ഭർത്താവിൽ നിന്നും അകന്നു സ്വന്തമായി താമസിക്കാൻ എത്തിയ വീട്ടിലെ ഫോണിലും അങ്ങനെ ഒരു കോൾ വന്നു.നേരത്തെ സൂചിപ്പിച്ച പോലെ ഒരു അപരിചിതയുടെ കോൾ. എന്നാൽ ഒരിക്കലും മേരിക്ക് അവഗണിക്കാൻ പറ്റാത്ത ഒരു കോൾ ആയിരുന്നു അത്.

  

 ഒരു പക്ഷെ മേരിയുടെ ഭൂതകാലവും ഭാവിക്കാലവും, എന്തിന് ഏറെ പറയുന്നു അവളുടെ ഇപ്പോഴത്തെ ജീവിതം പോലും മറ്റൊരു തരത്തിൽ മാറ്റിയേക്കാവുന്ന ഒരു കോൾ ആയിരുന്നു അത്.അതിലുപരി അവളുടെ ജീവൻ പോലും അപകടത്തിൽ ആക്കാവുന്ന ഒന്ന്. അതിനു എന്താണ് കാരണം എന്നതാണ് സിനിമയുടെ ബാക്കി കഥ. ഫോൺ വിളിച്ച ആ സ്ത്രീ ആരാണ്? എന്തിനാണവർ മേരിയെ വിളിക്കുന്നത്?


  മനുഷ്യൻ്റെ മനസ്സിൽ ഉണ്ടാകുന്ന ചിന്തകൾ പലപ്പോഴും പല കാരണങ്ങൾ കൊണ്ടും അവയുടെ സ്വഭാവം മാറാറുണ്ട്.ഉദാഹരണത്തിന്, പ്രണയം ഒരാളോട് തോന്നുകയും അത് മറ്റെ ആൾ അവഗണിക്കുകയും ചെയ്യുമ്പോൾ ഒരു പക്ഷെ സങ്കടം, ദേഷ്യം, പക എന്നീ പല വികാരങ്ങളിലേക്കും മാറാറുണ്ട്.ഇവിടെയും അങ്ങനെ ആണ്.പക്ഷേ പ്രണയം അല്ല കാരണം.ഒരു പക്ഷെ അപ്രധാനമായ ഒരു കാര്യം എന്ത് മാത്രം ചിന്തകൾ കാരണം എവിടെ വരെ എത്തി എന്ന് കാണാൻ കഴിയും ഇവിടെ.

 

  സമാനമായ ഒരു കൊറിയൻ ചിത്രം അടുത്ത് റിലീസ് ആയിരുന്നു.ഇതേ പ്രമേയത്തിൽ ധാരാളം സിനിമകൾ വേറെ ഉണ്ടെങ്കിലും, ഫോൺ വിളി വഴിയുള്ള ബന്ധം സ്ഥാപിക്കൽ കണ്ടത് ആ ചിത്രത്തിൽ ആണ്. ഇവിടെ പറയുന്ന സിനിമ 2020 ൽ റിലീസ് ആയ The Call എന്ന ചിത്രമാണ്.കഥാപാത്രങ്ങൾ വ്യത്യാസം ആണെങ്കിലും രണ്ടു സിനിമയുടെ സ്വഭാവം ഒന്നായിരുന്നു.കൊറിയൻ സിനിമയുടെ ക്ലൈമാക്സ് കൂടുതൽ സങ്കീർണായ ഒന്നായി മാറി എന്ന് മാത്രം.


   ടൈം ലൂപ്/ട്രാവൽ സിനിമകളുടെ ഒരു ഉപവിഭാഗം ആയി കണക്കാക്കാവുന്ന ഇത്തരം സിനിമകൾ ധാരാളം ഉണ്ട്. Il Mare/The Lake House, Secret (2007) പോലെ ധാരാളം സിനിമകൾ ഉണ്ടെങ്കിലും പലതും പ്രണയം പ്രമേയം ആയി വരുന്നതാണ്.എന്നാല് ആദ്യം പറഞ്ഞ രണ്ടു സിനിമകളും അതിൽ നിന്നൊക്കെ വ്യത്യസ്തമായി കൂടുതൽ മിസ്റ്ററി സ്വഭാവം നില നിർത്തി വയലൻസിലേക്ക് മാറുന്നവയാണ്. 


  സിനിമയിലെ പല കഥാപാത്രങ്ങളും ഓരോ സാഹചര്യം മാറുന്നതിന് അനുസരിച്ച് അവരുടെ ഭൂത - വർത്തമാന - ഭാവി കാലങ്ങളിൽ മാറ്റങ്ങൾ ഉണ്ടാവുക പോലുള്ള കാര്യങ്ങളും ഈ ചിത്രത്തിൽ ഉണ്ട്.


  മികച്ച ഒരു concept ആയി തോന്നിയത് കൊണ്ട് തന്നെ ഇഷ്ടവും ആണ് ഇത്തരം ചിത്രങ്ങൾ. താൽപ്പര്യം ഉള്ളവർക്ക് കണ്ടു നോക്കാവുന്ന ഒന്നാണ്.


@mhviews rating: 3/4


 For Movie Download Link go to

 

 https://www.facebook.com/mhviewsms/

No comments:

Post a Comment