Pages

Wednesday, 26 January 2022

1321. Run Hide Fight (English, 2020)

 

1321. Run Hide Fight (English, 2020)

           Action, Thriller



  അതൊരു ക്രിസ്മസ് രാത്രി ഒന്നും അല്ലായിരുന്നു.പക്ഷെ സിനിമ കണ്ടപ്പോൾ ഓർമ വന്നത്  ജോണിനെ ആണ്.John McClane നെ.അതേ നമ്മുടെ Die Hard ലെ ജോണിനെ.പറഞ്ഞു വരുന്നത് Run Hide Fight എന്ന സിനിമയെ കുറിച്ചാണ്.ഇവിടെ ജോണ് ഇല്ല.പകരം സോയി എന്ന ഒരു പെണ്ക്കുട്ടി ആണ്.നിരൂപകർ നിർദാക്ഷിണ്യം എഴുതി തള്ളിയ ഒരു ചിത്രം പ്രേക്ഷകർ ഏറ്റെടുത്ത കഥയാണ് ഇതു വരെ ഈ ചിത്രത്തിന് പറയാൻ ഉള്ളത്.കഴിഞ്ഞ ദിവസം ജോലി സ്ഥലത്ത് 2 സ്റ്റാഫ് ഈ സിനിമയെ കുറിച്ചു പറയുന്നത് കേട്ടിരുന്നു.അതു കൊണ്ടാണ് കാണാൻ തീരുമാനിച്ചത്. RT റേറ്റിങ് ഒക്കെ കണ്ടു കാണാതെ ഇരുന്ന സിനിമ. RT റേറ്റിങ് വരെ 13% ത്തിൽ നിന്നും 30% ആയിട്ടുമുണ്ട് ഇപ്പോൾ.


    പ്രത്യേകിച്ചു കഥയിൽ ഒന്നുമില്ല.'അമ്മ മരിച്ച, അവരുടെ അദൃശ്യ സാന്നിധ്യം ഇടയ്ക്ക് ഫീൽ ചെയ്യുന്ന സോയി എന്ന സീനിയർ സ്ക്കൂൾ വിദ്യാർത്ഥിനി.പ്രോമിന്റെ തിയതി ആകാറായി.സ്ക്കൂളിൽ അതിന്റെ ഒരുക്കങ്ങൾ ഒക്കെ നടക്കുന്നു.ആ സമയത്താണ് അവിടത്തെ കഫേറ്റിരിയയിൽ ആ സംഭവം അരങ്ങേറുന്നത്.


  ജീവിതത്തോട് തന്നെ വെറുപ്പുള്ള ഒരു കൂട്ടം വിദ്യാർഥികൾ അവിടെ ഒരു ഷൂട്ടൗട്ട് നടത്തുകയാണ്.നിർദാക്ഷിണ്യം അവരുടെ മോശം ജീവവിതത്തിലെ കാരണങ്ങൾ നിരത്തി ഒരു വിധത്തിലും അതിൽ ഒരു പങ്കും ഇല്ലാത്ത സഹപാഠികളെ അവർ കൊല്ലുകയാണ്.ചിലരോട് കണക്കുകൾ പറഞ്ഞും, അല്ലാതെയും. സോയി ആ സമയം അവിടെ ഇല്ലായിരുന്നു.പിന്നീട് അവൾക്കു രക്ഷപ്പെടാൻ അവസരം ലഭിച്ചപ്പോഴും അവൾ അത് ചെയ്തില്ല.പകരം?


  സോയി അവളുടെ നീക്കങ്ങൾ നടത്തുന്നത് ഓരോ സ്റ്റേജ് ആയാണ്. അതാണ് സിനിമയുടെ പേരും Run Hide Fight. John McClane ചെയ്ത ഐതിഹാസികമായ രക്ഷകൻ റോൾ ഈ പ്രാവശ്യം ഒരു പെണ്ക്കുട്ടി ആണ് ചെയ്യുന്നത് എന്നു മാത്രം. ശരിക്കും സാധാരണ പ്രേക്ഷകരെ കയ്യിലെടുക്കാൻ ഉള്ളതെല്ലാം സിനിമയിൽ ഉണ്ട്.ഒരു സാധാരണ ആക്ഷൻ ചിത്രം എന്ന നിലയിൽ ആണെങ്കിൽ പോലും ആദ്യ സീനിൽ കാണിക്കുന്ന സോയിയുടെ മാനസികാവസ്ഥ കണ്ടാൽ മനസിലാകും അവൾ എന്തു മാത്രം റ്റഫ്‌ ആണെന്ന്.അതു തന്നെയാണ് സിനിമയിൽ ഉടനീളവും.


  തരക്കേടില്ലാത്ത ഒരു ആക്ഷൻ സിനിമ ആയാണ് തോന്നിയത്. കാണാൻ താൽപ്പര്യം ഉള്ളവർക്കു ശ്രമിച്ചു നോക്കാവുന്ന ഒന്നാണ്.ധാരാളം സിനിമകളിൽ കണ്ടു പഴകിയ കഥ ആണെങ്കിലും എന്തോ ഒരു ഫ്രഷ്നസ് സിനിമയിൽ തോന്നി.അതായിരിക്കാം പലർക്കും ഇഷ്ടം ആയതും.


കൂടുതൽ സിനിമ സജഷൻസ് , ഡൗണ്ലോഡ് ലിങ്ക് ലഭിക്കുവാൻ www.movieholicviews.blogspot.ca യിലേക്ക് പോവുക.


Download Link: t.me/mhviews

No comments:

Post a Comment