Pages

Wednesday, 26 January 2022

1317. Another Round/Druk (Danish, 2020)

 1317. Another Round/Druk (Danish, 2020)

          Drama, Comedy.



   മാർട്ടിനും കൂട്ടർക്കും ഒരു വലിയ 'ചിയേർസ്'.


   The Hunt എന്ന ക്ളാസിക്കിന്‌ ശേഷം Mads Mikkelsen- Thomas Vinterberg എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് Druk. സിനിമ പേരിൽ തന്നെ ഉണ്ട് അതിന്റെ പ്രമേയവും.4 സുഹൃത്തുക്കൾ , അവരുടെ ജീവിതത്തിലെ പകുതി ഭാഗവും പിന്നിട്ടിരിക്കുന്നു.ചെറുപ്പത്തിൽ നല്ല രീതിയിൽ ജീവിതം ആസ്വദിച്ചിരുന്നു അവർ ജീവിതത്തിൽ വന്ന മാറ്റങ്ങൾ കാരണം ജീവിക്കാൻ മറന്നു പോയിരിക്കുന്നു എന്നു പറയാം.കുടുംബവവും കുട്ടികളും മറ്റു ബാധ്യതകളും ഒക്കെ ആയി ഒരു വിരസത.


  അങ്ങനെ ഇരിക്കെ ഒരു പിറന്നാൾ ആഘോഷ സമയത്തു ആ നാലു കൂട്ടുകാരും ഒരു കാര്യം തീരുമാനിച്ചു. ദിവസവും ഒരു പ്രത്യേക അളവിൽ, പ്രത്യേക സമയത്തിൽ മദ്യപിക്കുക.മനുഷ്യ ശരീരത്തിന് ഒരു പ്രത്യേക അളവിൽ ഉള്ള മദ്യം ഉൾക്കൊള്ളാൻ കഴിവുണ്ട് എന്ന തിയറിയിൽ നിന്നും ആണ് അവർ ഈ തീരുമാനം എടുക്കുന്നത്.


നോർവീജിയൻ സൈക്കോളജിസ്റ്റ് ആയ ഫിൻ സ്‌കാർദർഡ് വിഭാവനം ചെയ്ത Contentious Theory (യഥാർത്ഥത്തിൽ അതു തിയറി ആയി ഇല്ല.അദ്ദേഹം അങ്ങനെ പറഞ്ഞു എന്നേ ഉള്ളൂ.എന്നാൽ സിനിമയിൽ ഒരു തിയറി ആയാണ് കണക്കാക്കുന്നത്.)മുതൽ ജീവിതത്തിൽ അതു പ്രവർത്തികമാക്കിയ  ചർച്ചിൽ തുടങ്ങി ഹെമിംഗ് വേ എന്നിവരൊക്കെ ആയിരുന്നു ഈ തീരുമാനത്തിനു പിന്നിൽ ഉള്ള പ്രചോദനം.ലോകം മാറ്റി മറിച്ച വലിയ മദ്യപാനികളുടെ സ്വഭാവ രീതികളും ഈ നാലു പേരുടെ നിറം അൽപ്പം കുറഞ്ഞു നിൽക്കുന്ന ജീവിതവുമായി എങ്ങനെ ബന്ധിപ്പിക്കുന്നു എന്നു സിനിമയിൽ കാണാം. അവരുടെ എല്ലാം ജീവിതത്തിൽ ഈ തീരുമാനം പല മാറ്റങ്ങളും കൊണ്ടു വരുന്നു.ഘട്ടം ഘട്ടമായി അവർ തങ്ങളുടെ പരീക്ഷണം തുടരുന്നു.ബാക്കി കണ്ടു അറിയുക.


  മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന ചിത്രമല്ല Druk.പകരം അതു അവസാനം മുന്നോട്ടു വയ്ക്കുന്ന ഒരു ആശയം ഉണ്ട്.പ്രത്യേകിച്ചും ക്ളൈമാക്സിൽ Beautiful Life എന്ന പാട്ടിന് Mads Mikkelssen ചുവടുകൾ വയ്ക്കുന്നത് കാണുമ്പോൾ ജീവിതത്തെ എങ്ങനെ ഒക്കെ നോക്കി കാണാം എന്നു മനസ്സിലാകും.നല്ല ഒരു concept ആണ്. അതൊക്കെ എത്ര രസകരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നത് കണ്ടു തന്നെ അനുഭവിക്കണം. 


  മികച്ച ഒരു സിനിമ അനുഭവം ആണ് Druk.കണ്ടു കഴിയുമ്പോൾ മികച്ച സംതൃപ്തി ആണ് പ്രേക്ഷകന് ലഭിക്കുക.സംവിധായകൻ ആയ Thomas Vinterberg ന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ഉണ്ടായ സമയത്തിന് ശേഷം ആണ് ചിത്രം പൂർത്തീകരിച്ചത്.അതു കൊണ്ടു തന്നെയാകാം അദ്ദേഹം അതിൽ നിന്നും മനസ്സിന്റെ ശ്രദ്ധ തിരിക്കാൻ തന്റെ കഴിവിന്റെ പരമാവധി ഈ സിനിമയ്ക്കായി ഉപയോഗിച്ചിട്ടുണ്ട് എന്നു തോന്നുന്നത്.


Never Miss It!!


Opinion:Must Watch 


കൂടുതൽ സിനിമകളെ കുറിച്ചു വായിക്കാൻ www.movieholicviews.blogspot.ca .ടെലിഗ്രാം ചാനൽ ലിങ്ക് @mhviews ൽ ലഭ്യമാണ്.

No comments:

Post a Comment