Pages

Wednesday, 26 January 2022

1437. In The Tall Grass (English, 2019)

 1437. In The Tall Grass (English, 2019)

         Mystery: Streaming on Netflix



നീളമേറിയ പുല്ലുകൾ നിറഞ്ഞ റോഡിൻ്റെ വശത്തായുള്ള  സ്ഥലത്ത് നിന്നും സഹായത്തിനു ഉള്ള വിളികൾ കേൾക്കാം. എന്നാൽ അങ്ങോട്ടേക്ക് സഹായത്തിനായി പോയാലോ?നമ്മളെ കാത്തിരിക്കുന്നത് ഒരു വലിയ കോട്ടയാണ്.സമയത്തിനും, മനുഷ്യൻ്റെ സ്വഭാവത്തിനും എല്ലാം വ്യത്യാസം ഉണ്ടാക്കുന്ന ഒരു maze ആണ് അവിടെ. എന്തായിരിക്കും അവിടെ സംഭവിക്കുക? തീർത്തും ഭയാനകമായ, ഒരു പക്ഷെ അത്തരം ഒരു സ്ഥലത്ത് അകപ്പെട്ടാൽ നമ്മൾ എന്താകും ചെയ്യുക എന്ന് ഒന്ന് ചിന്തിച്ചാൽ അതി ഭീകരം ആയി തോന്നും In the Tall Grassൽ അവതരിപ്പിക്കപ്പെടുന്ന സ്ഥലം.


  സ്റ്റീഫൻ കിങ്ങും അദ്ദേഹത്തിൻ്റെ മകൻ ജോ ഹില്ലും ചേർന്ന് എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം നീളമേറിയ പുല്ലുകൾ  നിറഞ്ഞ സ്ഥലങ്ങൾ സാധാരണയായി ഗോത്ര വിഭാഗങ്ങളുടെ വാസ സ്ഥലമയും അവരുടെ ആചാരങ്ങൾ നടന്നു കൊണ്ടിരുന്ന സ്ഥലങ്ങൾ ആയി കണക്കാക്കപ്പെടുന്നു. ഇവിടെ കാനഡയിൽ ഇത്തരത്തിൽ ഉള്ള ധാരാളം സ്ഥലങ്ങൾ കണ്ടിട്ടുണ്ട്.ആദിമ മനുഷ്യർ വേട്ടയ്ക്കായും, അവരുടെ ഭക്ഷണം സൂക്ഷിക്കാനുള്ള സ്ഥലമായി എല്ലാം ഇത്തരം സ്ഥലങ്ങൾ ഉപയോഗിച്ചിരുന്നു.


  Love, Death and Robots എന്ന Netflix സീരീസിലെ 'The Tall Grass' എന്ന episode കണ്ടിട്ടുണ്ടെങ്കിൽ ഇത്തരത്തിൽ ഉള്ള നീളൻ പുല്ലുകൾ നിറഞ്ഞ സ്ഥലത്തിൻ്റെ ഭീകരത മനസ്സിലാക്കാവുന്നതാണ്.ഇപ്പോഴും മനസ്സിൽ ഉണ്ട് ആ episode. 


  ആദ്യം പറഞ്ഞത് പോലെ തങ്ങളുടെ യാത്രയുടെ ഇടയിൽ സഹായത്തിനായി വിളിക്കുന്ന ബാലൻ്റെ ശബ്ദം കേട്ടാണ് പലരും അങ്ങോട്ടേക്ക് പോകുന്നത്.എന്താണ് അവരെ കാത്തിരുന്നത് എന്ന് അറിയാൻ സിനിമ കാണുക.


  ഹൊറർ - ടൈം ലൂപ് എന്ന combination നന്നായി അവതരിപ്പിച്ച ഒരു സിനിമ ആണ് In the Tall Grass.പ്രമേയം നന്നായി ഇഷ്ടപ്പെട്ടു. സിനിമയുടെ കഥ അതി സങ്കീർണമായി പലർക്കും തോന്നിയതായി  വായിച്ചിരുന്നു.അങ്ങനെ തോന്നാത്തത് കൊണ്ട് തന്നെ ചിത്രം ഇഷ്ടവുമായി.


@mhviews rating: 3/4


കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.

No comments:

Post a Comment