Pages

Sunday, 24 January 2021

1323. Lupin (French, 2021)

 1323. Lupin (French, 2021)

          Mystery, Thriller.



  Netflix ന്റെ സീരീസുകളുടെ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട ഒന്നായി മാറുകയാണ് ഫ്രഞ്ച് സീരീസ് ആയ Lupin. 5 എപ്പിസോഡുകൾ മാത്രം സ്‌ട്രീം ചെയ്യുകയും ചെയ്തതിനു ശേഷം അടുത്ത സീസണ് ഈ സീരീസിന് ഉണ്ടാകും എന്നും Netflix അറിയിച്ചിരുന്നു. "Gentleman Thief, Master of Disguise" എന്നു അറിയപ്പെടുന്ന ഫ്രഞ്ച് മോഷ്ടാവാണ് Arsene Lupin. ഫ്രഞ്ച് പോപ്പ് കൾച്ചറിൽ പ്രമുഖമായ വ്യക്തിത്വം ഈ കഥാപാത്രത്തിനുണ്ട്.


  ഈ കഥാപാത്രവുമായി തന്റെ അച്ഛൻ നൽകിയ പുസ്തകത്തിലൂടെ ബന്ധം സ്ഥാപിക്കുന്ന Assane എന്ന സെനഗലിൽ നിന്നും വന്ന ആദ്യ തലമുറ ഫ്രഞ്ച് അഭയാർത്ഥി, പിന്നീട് അച്ഛന്റെ ഒരിക്കലും അർഹിക്കാത്ത മരണ ശേഷം തന്റെ പ്രതികരത്തിനായി ശ്രമിക്കുന്നതാണ് കഥ.അതിനായി തിരഞ്ഞെടുക്കുന്നത് അവനു വായനയിലൂടെ ലഭിച്ച Arsene Lupin ന്റെ വഴികൾ ആയിരുന്നു.അവന്റെ വൈദഗ്ധ്യം പോലീസിനെയും അവനെ കാത്തിരുന്ന ശത്രുക്കളെയും ഒരേ പോലെ കുഴപ്പിച്ചു.


  ഒമർ സൈ ആണ് Assane യെ ഈ പരമ്പരയിൽ അവതരിപ്പിക്കുന്നത്.ആദ്യ എപ്പിസോഡിൽ തന്നെ പ്രേക്ഷകനെ കയ്യിലെടുക്കാൻ കഴിഞ്ഞു എന്നതാണ് Lupin ന്റെ വിജയം.അതിനു ശേഷം Assane ന്റെ ജീവിതവും അതിൽ ഒളിച്ചിരിക്കുന്ന സങ്കീർണമായ കഥകളും ആയാണ് പരമ്പര മുന്നേറുന്നത്.ഒരു പക്ഷെ അഞ്ചാമത്തെ എപ്പിസോഡ് ആകുമ്പോൾ പ്രേക്ഷകനെ മുൾമുനയിൽ നിർത്തി ആണ് സീരീസ് ആദ്യ സീസണ് അവസാനിപ്പിച്ചിരിക്കുന്നത് എന്നു കാണാം.


  യൂറോപ്യൻ ദൃശ്യാവിഷ്ക്കാര ശൈലിയുടെ സ്റ്റൈലിഷ് ആയുള്ള അവതരണം ആണ് Lupin  ഉള്ളത്.അതിന്റെ ഭംഗി ഒന്നു വേറെ തന്നെയാണ്. Binge worthy ആയുള്ള ഒരു പരമ്പര ആണ് Lupin.സീരീസ് ആയും സിനിമ ആയും സ്‌ക്രീനിൽ വന്നിട്ടുള്ള Arsene Lupin നെ പരിചിതമല്ലാത്ത ഫ്രാൻസിന് പുറത്തു ഉള്ളവർക്ക് പോലും ഉള്ള പരിചയപ്പെടുത്തൽ ആണ് ഈ സീരീസ്. കണ്ടു നോക്കാൻ ശ്രമിക്കുക.ഇഷ്ടമാകും.


 സീരീസ് Netflix ൽ ലഭ്യമാണ്.

No comments:

Post a Comment