Pages

Thursday, 21 January 2021

1322. The Breakdown (English, 1997)

 1322. The Breakdown (English, 1997)

          Thriller,Mystery.



   കാനഡയിൽ ദൂര യാത്രകൾ ഒക്കെ പോകുമ്പോൾ 100 -150 കിലോമീറ്റർ ഒക്കെ ഒറ്റ മനുഷ്യൻ പോലും ഇല്ലാത്ത,ഒറ്റയ്ക്ക് ആണ് വണ്ടി ഓടിച്ചു പോകുന്നതെങ്കിൽ ഭയം ഉളവാക്കുന്ന റോഡുകൾ കാണാൻ കഴിയും.അതിന്റെ വശത്തുള്ള കാടുകൾ.ഇടയ്ക്കു മാനിന്റെയും മറ്റു കാട്ടു മൃഗങ്ങളുടെയും സഞ്ചാര പാത.ഒരു ചീറിയ കട കാണണമെങ്കിൽ പോലും അൽപ്പ ദൂരം പോകേണ്ടി വരും.തൊട്ടടുത്തുള്ള അമേരിക്കയിൽ സിനിമായിലൊക്കെ കണ്ടിട്ടുണ്ട് വിജനമായ, ആൾ താമസം ഇല്ലാത്ത വരണ്ട പ്രദേശങ്ങൾ.ഇടയ്ക്കു ചില ചെറിയ പെട്രോൾ പമ്പുകൾ, അതിനോട് ചേർന്നു ഭക്ഷണം കഴിക്കാൻ ഉള്ള സ്ഥലങ്ങൾ ഒക്കെ മാത്രം.ഇത്തരം റോഡുകളിലൂടെ പോകുമ്പോൾ എന്തെങ്കിലും സംഭവിച്ചാൽ പോലും സഹായം ലഭിക്കാൻ സമയം എടുക്കും.


  ഇത്തരത്തിൽ ഉള്ള ഒരു സ്ഥലത്തൂടെ ആണ് ജെഫ്-ആമി ദമ്പതികൾ അവരുടെ കാലിഫോണിയായിലേക്കു ഉള്ള യാത്ര ചെയ്യുന്നത്.ഇടയ്ക്കു അവരുടെ വണ്ടി ബ്രെക്ഡൗണ് ആവുകയും ആ സമയം അതു വഴി വന്ന സെമിയിൽ കയറി സഹായത്തിനായി ആമി പോകുന്നു.പിന്നീട് ജെഫ് മനസ്സിലാക്കുന്നത് അമിയെ കാണ്മാനില്ല എന്ന കാര്യമാണ്.എന്നാൽ അവളെ ആരും കണ്ടിട്ടും ഇല്ല.പോലീസിലും മറ്റും പരാതി നൽകിയെങ്കിലും ധാരാളം സ്ത്രീകളെ കാണാതായിട്ടുണ്ട് എന്ന വിവരം ആണ് പോലീസ് സ്റ്റേഷനിൽ പോയപ്പോൾ ലഭിച്ചത്.ജെഫ് തന്റെ ഭാര്യയെ അന്വേഷിച്ചു തുടങ്ങി.നിന്ന നിൽപ്പിൽ അവൾ എവിടെ ആണ് അപ്രത്യക്ഷ ആയതു?ആ രഹസ്യം കണ്ടുപിടിക്കുന്നത് അൽപ്പം ദുഷ്ക്കരം ആയിരുന്നു പ്രത്യേകിച്ചും ജെഫിനെ തീരെ കണക്കിലെടുക്കാത്ത ആളുകൾ ഉള്ള ഒരു സ്ഥലത്തു.


  കെർട് റസൽ ജെഫിനെ അവതരിപ്പിച്ച The Breakdown എന്ന ചിത്രം ഒരു edge-of-the- seat ത്രില്ലർ ആണ്.പല ആക്ഷൻ രംഗങ്ങളും പിന്നീട് വന്ന സിനിമകളിൽ കണ്ടിട്ടുണ്ടെങ്കിലും മികച്ച അവതരണ രീതി മികച്ചതായിരുന്നു.സിനിമയുടെ അവസാനം വരെ ആ ഒരു മൂഡ് നിലനിർത്താനും ചിത്രത്തിന് സാധിച്ചു.റോഡ് ചേസിംഗ് രംഗങ്ങൾ ഒക്കെ എടുത്തു പറയേണ്ടവ ആണ്.ത്രില്ലർ സിനിമകളുടെ ആരാധകർക്ക് ഒരു വിരുന്നാണ് 1997 ൽ റിലീസ് ആയ ഈ ചിത്രം. കാണാൻ ശ്രമിക്കുക.ഇഷ്ടമാകാൻ സാധ്യതയുണ്ട്.

@mhviews എന്ന ടെലിഗ്രാം സെർച്ചിൽ സിനിമ ലഭ്യമാണ്

കൂടുതൽ സിനിമ സജഷൻസ്, ഡൌൺലോഡ് ലിങ്ക് എന്നിവയ്ക്ക് www.movieholicviews.blogspot.ca യിലേക്ക് പോവുക.

No comments:

Post a Comment