Pages

Tuesday, 19 January 2021

1320. Don't Tell A Soul( English, 2020)

 1320. Don't Tell A Soul( English, 2020)

          Mystery, Thriller



  വീണു കിടക്കുന്നവനോട് അനുകമ്പ ഉണ്ടാകുന്നത് മനുഷ്യ സഹജമായ കാര്യമാണ്.എന്നാൽ വീണു കിടക്കുന്നവൻ തന്നെ സംബന്ധിച്ചു അപകടകാരി ആണെന്നുള്ള ബോധം ഉള്ളപ്പോഴും അതേ പോലെ ചിന്തിക്കുമോ? ജോയി എന്ന പതിനഞ്ചു വയസ്സുകാരൻ അങ്ങനെ ആണ് ചിന്തിച്ചത്.അവനും സഹോദരൻ ആയ മാറ്റും കൂടി നടത്തിയ ഒരു മോഷണം കണ്ടു അവരുടെ പുറകെ ഓടിയ സെക്യൂരിറ്റി ഗാർഡ് വീണത് മനുഷ്യ നിർമിതമായ ഒരു കുഴിയിൽ ആയിരുന്നു.


  മാറ്റിന് അയാളോട് അനുകമ്പ ഒന്നും തോന്നിയില്ല.അവൻ അയാളുടെ മേൽ മൂത്രം വരെ ഒഴിച്ചു.എന്നാൽ ജോയി അങ്ങനെ അല്ലായിരുന്നു.ഹമ്പി എന്നു പരിചയപ്പെടുത്തിയ അയാളുമായി അവൻ ഒരു ബന്ധം സ്ഥാപിച്ചു.എന്നാൽ ജോയി ചിന്തിച്ചത് പോലെ ആയിരുന്നോ കാര്യങ്ങൾ?അവന്റെ ചുറ്റും നടക്കുന്ന കാര്യങ്ങൾ പലതും അവനെ സംബന്ധിച്ചു കെട്ടുകഥകൾ പോലും ആയിരിക്കാം.അവന്റെ അവസ്ഥ അങ്ങനെ ആണിപ്പോൾ.ആ ഒരു കാര്യം കൊണ്ടു തന്നെ അവൻ ചെന്നു ചാടുന്ന അപകടങ്ങൾ വലുതാണ്.


  ഓഫീസ് പരമ്പരയിലെ Dwight Schrute നെ അവതരിപ്പിച്ച റെയ്ൻ വിൽസൻ ഹമ്പി ആയി വരുന്ന  Don't Tell A Soul തരക്കേടില്ലാത്ത ഒരു ത്രില്ലർ ആണ്.തുടക്കം Sibling Rivalry, അതു കാരണം റോൾ മോഡൽ ആയി,father figure ഒരു മനുഷ്യനുമായി ഉള്ള ആത്മബന്ധം ജോയി സ്ഥാപിക്കുന്നതാണ് കഥ എന്നു തോന്നുമെങ്കിലും പിന്നീട് അതിൽ നിന്നും കൂടുതൽ രഹസ്യങ്ങളിലേക്കും മറ്റുമായി കഥ മാറുമ്പോൾ മിസ്റ്ററി/ത്രില്ലർ കഥയുടെ സ്വഭാവം ആയി മാറുന്നു.കഥാപാത്രങ്ങൾ ഒക്കെ മികച്ച നിന്നു.


  Don't Tell A Soul ഒരു ചെറിയ സിനിമയാണ്.ഒരു ചെറിയ ടൗണിൽ നടക്കുന്ന സംഭവങ്ങൾ അവതരിപ്പിക്കുന്ന സിനിമ ആണ്.വലിയ ബഹളങ്ങൾ ഇല്ലാത്ത ഒരു ചെറിയ മിസ്റ്ററി ത്രില്ലർ.


Download Link : Search @mhviews in Telegram


  കൂടുതൽ സിനിമ സജഷനുകൾ , ഡൗണ്ലോഡ് ലിങ്ക് എന്നിവയ്ക്ക് വേണ്ടി www.movieholicviews.blogspot.ca യിൽ പോവുക.

No comments:

Post a Comment