Pages

Wednesday, 3 February 2021

1326. Joy Ride (English, 2001)

 1326. Joy Ride (English, 2001)

          Mystery, Thriller.



   ഹോളിവുഡ് സിനിമകളിലെ ഭീകരന്മാരായ വില്ലൻ കഥാപാത്രങ്ങളുടെ കൂട്ടത്തിൽ ആണ് റസ്റ്റി നെയിലും ഉള്ളത്. മൂന്നു ഭാഗങ്ങളായി വന്ന Joy Ride ഫ്രാഞ്ചൈസിയിലെ സൈക്കോ വില്ലൻ ആയ റസ്റ്റി നെയിലിനെ പ്രേക്ഷകർ പരിചയപ്പെടുന്നതും ഇവിടെ ആണ്.Joy Ride എന്ന 2001 ൽ റിലീസ് ആയ Steve Zahn, Paul Walker എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ജനപ്രിയ ഹിറ്റുകളിൽ ഒന്നാണ്.


  പരിചിതമായ കഥ ആയി തോന്നാം Joy Ride നു.ധാരാളം സിനിമയിൽ കണ്ടറിഞ്ഞ കഥ.പക്ഷെ സിനിമയുടെ അവതരണ രീതിയും പ്രേക്ഷകന്റെ മുന്നിൽ വരാതിരുന്ന റസ്റ്റി നെയിലും കൂടി ആകുമ്പോൾ എപ്പോഴും കിട്ടുന്നതിൽ നിന്നും അൽപ്പം കൂടി ത്രിൽ ഈ സിനിമയിൽ നിന്നും ലഭിക്കും എന്നു തോന്നി. ഏകദേശം 30 വർഷങ്ങൾക്കു മുൻപ് Duel ഇറങ്ങിയ സിനിമ ഇൻഡസ്ട്രിയിൽ സമാനമായ ഒരു കഥയ്ക്ക് എന്തു പ്രസക്തി എന്നു ചോദിച്ചാൽ റോഡ് മൂവി+ ഹൊറർ എന്ന മിക്സിന്റെ ശക്തി ആയി കൂട്ടിയാൽ മതി എന്നു പറയാൻ ആണ് തോന്നുക.


  രണ്ടു സഹോദരങ്ങൾ അവരുടെ ജീവിതത്തിലെ പല ആവശ്യങ്ങൾക്കായി ഒരു കാറിലൂടെ സഞ്ചരിക്കുന്നു.എന്നാൽ വഴിയിൽ വച്ചു പ്രായത്തിന്റെ ആയ ചാപല്യങ്ങളിൽ അവർ ഒരാളെ പറ്റിക്കാൻ ശ്രമിക്കുന്നു.ഒരു രാത്രി ഉറങ്ങിയാൽ തീരേണ്ട അത്ര പോലും ഓർമയിൽ നിൽക്കേണ്ട ആവശ്യമില്ലാത്ത കാര്യം എന്നാൽ അവർക്ക് ആ സംഭവം നൽകിയത് ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു.അതിന് കാരണം ആയത് ചെറിയ ഒരു തമാശയും.ഇതിലൂടെ പലരുടെയും ജീവൻ തന്നെ അപകടത്തിൽ ആകുന്നു. എന്താണ് പിന്നീട് സംഭവിച്ചത് എന്നു അറിയാൻ ചിത്രം കാണുക.


 സിനിമ Tubi TV യിൽ സൗജന്യമായി ലഭ്യമാണ്.


ടെലിഗ്രാം ചാനൽ ലിങ്ക്: @mhviews

മറ്റു സിനിമ സജഷനുകൾക്കും ലിങ്കിനും www.movieholicviews.blogspot.ca സന്ദർശിക്കുക

No comments:

Post a Comment