Pages

Wednesday, 19 June 2019

1055.At the End of the Tunnel(Spanish,2016)

1055.At the End of the Tunnel(Spanish,2016)
         Crime,Thriller

  ഏകാന്തമായ അയാളുടെ ജീവിതത്തിലേക്ക് പുതുതായി വന്ന അതിഥികൾ ആണ് അവർ.ഒരു സ്ത്രീയും,അവളുടെ മകളും.വാടകയ്ക്ക് കൊടുക്കൻ ഉണ്ടായിരുന്ന അയാളുടെ വീട്ടിലെ മുകളിലത്തെ നിലയിൽ അവർ താമസിക്കുന്നു.അവളുടെ കുഞ്ഞു മകൾ പെട്ടെന്ന് ഒരു ദിവസം സംസാരം നിർത്തിയതാണ്.താൻ ഒരു നർത്തകി ആണെന്ന് പറഞ്ഞ  സ്ത്രീ അയാളുടെ ഏകാന്ത ജീവിതത്തെ സ്വാധീനിക്കാൻ അല്ലെങ്കിൽ വശീകരിക്കാൻ ശ്രമിക്കുന്നുണ്ട്.

   തന്റെ നായയുമായി ജീവിച്ചിരുന്ന ആ പഴയ കമ്പ്യൂട്ടർ എൻജിനീയറെ സംബന്ധിച്ചു അവരുടെ വരവ് അയാളെ സംബന്ധിച്ചു നല്ല സൂചന ആയിരുന്നു.എന്നാൽ കണ്ണിന്റെ മുന്നിൽ ഉള്ള കാഴ്ചകൾ എല്ലാം സത്യമാണോ?ശബ്ദത്തിനും അതിന്റെതായ സ്വാധീനം ഉണ്ട് സത്യം വെളിപ്പെടുത്താൻ.അയാൾ അങ്ങനെ ഒരു സത്യം കണ്ടെത്തുകയാണ്.തന്റെ വീടിന്റെ ചുവരുകൾക്കും അപ്പുറം ഉള്ള ഒരു രഹസ്യത്തെ കുറിച്ചു.ആ രഹസ്യം അയാൾ അവളോട്‌ പറയാൻ തീരുമാനിക്കുന്നു.പക്ഷെ....!!

   അർജന്റീനയിൽ നിന്നും ഉള്ള സ്പാനിഷ് ചിത്രമായ "At the End of the Tunnel"  തുടക്കത്തിലേ രംഗങ്ങൾക്കും അപ്പുറത്തേക്ക് പോകുമ്പോൾ നല്ലൊരു ത്രില്ലർ ആയി മാറുന്നുണ്ട്.ഒരു പക്ഷെ കഥയെ കുറിച്ചു ഒരു ബോധ്യവും ഇല്ലാത്ത ആളെ സംബന്ധിച്ചു തുടക്കത്തിലേ ഭാഗങ്ങൾ കഴിഞ്ഞാൽ കൂടുതൽ ഇഷ്ടമാകാൻ കൂടുതൽ സാധ്യത ഉള്ള ഒന്നാണ്.കമ്പ്യൂട്ടർ എൻജിനീയർ ആയ ജോക്വീൻ വീൽ ചെയറിൽ ആണെങ്കിലും അയാളുടെ ജോലിയിലെ വൈദഗ്ധ്യം ചെറിയ രീതിയിൽ ആരും സംശയിക്കാത്ത രീതിയിൽ ഉള്ള മോണിറ്ററിങ് സിസ്റ്റം ഒക്കെ ഉണ്ടാക്കാൻ സഹായിക്കുണ്ട്.

  തന്റെ വൈകല്യം പലരെയും അയാളെ എഴുതി തള്ളാൻ പ്രേരിപ്പിച്ചു.എങ്കിലും അയാൾ അതു കാര്യമാക്കുന്നില്ല.വൈകാരികമായി  അയാളെ ഇനി ആർക്കും തകർക്കുവാനും കഴിയില്ല.അതിനു ഉള്ളത് എല്ലാം എപ്പോഴേ അയാൾ അനുഭവിച്ചിരുന്നു?ജോക്വീൻറെ വീട്ടിൽ  താമസിക്കൻ വന്ന സ്ത്രീ ആരാണ്?അവളുടെ മകൾ എന്തു കൊണ്ടാണ് സംസാരിക്കാൻ മടിക്കുന്നത്?അയാൾ കണ്ടെത്തിയ രഹസ്യം എന്താണ്.??

  കൂടുതൽ അറിയാൻ ഈ സ്പാനിഷ് ചിത്രം കാണുക...

  More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക്: t.me/mhviews

No comments:

Post a Comment