Pages

Wednesday, 19 June 2019

1054.Jersey(Telugu,2019)


1054.Jersey(Telugu,2019)
         Sports,Drama

    ഒരു പരിധി വരെ തെലുങ്കിലെ രമേശൻ (1983) ആണ് ജേഴ്സിയിലെ അർജുൻ.2 സിനിമയിലും ക്രിക്കറ്റ് ആണ് മുഖ്യ വിഷയം എന്നത് കൊണ്ട് രണ്ടു കഥാപാത്രങ്ങളുടെയും കഴിവുകളും എല്ലാം നോക്കുമ്പോൾ ഇന്ത്യ പോലുള്ള ഒരു രാജ്യത്തു ഇത്തരത്തിൽ ഉള്ള ധാരാളം രമേഷന്മാരെയും അര്ജുന്മാരെയും കാണാൻ സാധിക്കും എന്നതാണ് സത്യം.പക്ഷെ ജേഴ്സി എന്ന  സിനിമ ഇതിൽ നിന്നുമൊക്കെ മുന്നോട്ട് പോയി എന്ന് വേണം പറയാൻ.

    സാധാരണ സ്പോർട്ടസ് സിനിമകളിൽ ഉള്ളത് പോലത്തെ ഒരു ഹീറോയിക് കഥ അല്ല സിനിമയ്ക്ക് ഉള്ളത്.ശരിയാണ്,നായക കഥാപാത്രം ഒരു പരിധി വരെ അങ്ങനെ ആണെന്ന് പറയാമെങ്കിലും,അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ,പലതും പലപ്പോഴും അയാൾ മറ്റുള്ളവരെ കൂടി ഓർത്തു ,അതായത് സ്വന്തം കുടുംബത്തിന് കൊടുക്കുന്ന priority ഒക്കെ ആണ് കാരണം എങ്കിലും.അയാൾ എങ്ങനെ അയാൾ അല്ലാതെ ആയി മാറി എന്നതും അതിനു അയാൾ കൊടുക്കേണ്ടി വന്ന വിലയും അതിൽ നിന്നും അയാൾ പുറത്തു വന്നോ എന്നതൊക്കെ ഒരു വലിയ ക്യാൻവാസിൽ അവതരിപ്പിക്കുക ആണ് ചിത്രത്തിൽ.

  ചില മനുഷ്യർക്ക്‌ ,അവരുടെ ജീവിതത്തിനായി ഒരു ലക്ഷ്യം ഉണ്ടായിരിക്കാം.അതിനു അപ്പുറം അവർ വട്ട പൂജ്യം ആയിരിക്കാം.ഇഷ്ടം ഉള്ള കാര്യം ചെയ്യുമ്പോൾ ഉള്ള സന്തോഷം എപ്പോഴും ഉണ്ടാകാറില്ല മറ്റു കാര്യങ്ങൾ ചെയ്യുമ്പോൾ.ഇവിടെ അർജുന്റെ ജീവിതത്തെ സംബന്ധിച്ചു അതു അക്ഷരംപ്രതി സത്യമാണ്.അയാൾ തന്റെ പ്രണയം,മകൻ എന്നിവർക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ടാണ് ആ പത്തു വർഷം ജീവിച്ചത്,അല്ലെങ്കിൽ ആ ഒരു തീരുമാനത്തിലേക്ക് എത്തി ചേർന്നത്.പക്ഷെ അയാൾക്ക് അതു നേടി കൊടുത്തത് എന്താണ് എന്നുള്ളത് ആയാലും ചിന്തിച്ചു തുടങ്ങിയപ്പോൾ കുറ്റം മുഴുവനും അയാൾക്ക്‌ ആയതു പോലെ തോന്നി കാണുമായിരിക്കും.

    36 ആം വയസ്സിൽ ക്രിക്കറ്റിലേക്ക്..അതും ഇന്ത്യൻ ടീം ലക്ഷ്യമാക്കി എന്നു പറയുമ്പോൾ അതിൽ അസ്വാഭാവികത ഏറെ ഉണ്ട്.പ്രത്യേകിച്ചും പ്രൊഫഷണൽ കായിക ലോകത്തു അതൊരു retirement പ്രായം ആകുന്ന സമയത്തു.അയാളുടെ തിരിച്ചു വരവും അവിശ്വസനീയം ആയിരുന്നു.ഹൈദരാബാദ് രഞ്ജി ട്രോഫി ടീമിലേക്കു കയറുക എന്നത് പോലും അയാളുടെ മുന്നിൽ വെല്ലുവിളി ആണിന്നു.പക്ഷെ 10 വർഷം മുൻപ് ഇന്ത്യയിലെ തന്നെ മികച്ച ബാറ്റ്‌സ്മാൻ ആയിരുന്ന അയാൾക്ക്‌ അതു സാധിക്കുമോ?

  ഫീൽ ഗുഡ്,inspiration സിനിമ എന്നൊക്കെ വിളിക്കാം ജേഴ്സിയെ.പരാജിതന് എന്നു ലോകം എഴുതി തള്ളുമ്പോഴും അതിൽ നിന്നും പുറത്തു കടക്കാൻ നടത്തുന്ന ശ്രമം ഒക്കെ.ലോജിക് ഒക്കെ വച്ചു നോക്കുമ്പോൾ ഇത്ര എളുപ്പം ആണോ കാര്യങ്ങൾ എന്നു തോന്നാം.സിനിമ എന്ന ആനുകൂല്യം ഇവിടെ നൽകാം.പക്ഷെ കുടുംബം,സുഹൃത്തുക്കൾ എന്നൊക്കെ ഉള്ള ഒരു സ്‌പെസിൽ വിജയിക്കണം എങ്കിൽ ഇത്തരത്തിൽ ഉള്ള അവിശ്വസനീയതകൾ വേണ്ടി വരും.പ്രത്യേകിച്ചും പരാജിതൻ എന്ന നിലയിലേക്ക് സ്വയം കുഴി കുഴിച്ചു വീഴുന്ന ആൾക്ക്,അയാൾ priority കൊടുക്കുന്ന കാര്യങ്ങൾ ചുറ്റും ഉള്ളവർക്ക് അറിയുന്നില്ലെങ്കിൽ..അല്ലെങ്കിൽ മനസ്സിലാകുന്നില്ലെങ്കിൽ!!അതെല്ലാം അയാളുടെ എക്സ്ക്യൂസ് ആയി കരുതുന്നവർക്ക്!!

 സ്പോർട്സ് സിനിമ എന്ന നിലയിൽ നിന്നും ഇമോഷണൽ ഘടകങ്ങൾ കൂടി നല്ല രീതിയിൽ workout ആയ ചിത്രമാണ് നാനിയുടെ 'ജേഴ്സി'..കാണുക!!

  ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക്:t.me/mhviews

No comments:

Post a Comment