Pages

Monday, 17 June 2019

1053.No Mercy (Korean,2019)


1053.No Mercy (Korean,2019)
         Action,Thriller.

      അനിയത്തിയെ വൈകി ഏറെ നേരമായിട്ടും സ്ക്കൂളിൽ നിന്നും വരാത്തത് കൊണ്ടു ആണ് അവൾ അന്വേഷിച്ചു ഇറങ്ങിയത്.എന്നാൽ വളരെ ദുഷിച്ച ഒരു സമൂഹത്തിൽ ആണ് ജീവിച്ചു കൊണ്ടിരുന്നത് എന്നു അവൾ പിന്നീട് ആണ് മനസ്സിലാക്കുന്നത്.അനിയത്തിയുടെ ക്ലാസിൽ പഠിച്ചിരുന്നവർ മുതൽ സമൂഹത്തിലെ പലരുടെയും നേർ സ്വഭാവം വൾക്കു മനസ്സിലാകുന്നു.ഒരു Maze പോലെ.ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് പോകുമ്പോൾ അവിടെല്ലാം അപകടങ്ങൾ മാത്രം.ഒപ്പം വൈകൃതങ്ങൾ നിറഞ്ഞ കുറെ ഏറെ മനുഷ്യരും.എന്നാൽ അവൾ അതിനെതിരെ പോരാടാൻ ശ്രമിക്കുന്നു.ഇതിന്റെ ഇടയിൽ അവളെ കാത്തിരിക്കുന്ന മറ്റൊരു പകടം കൂടിയുണ്ട്.

   കൊറിയൻ സിനിമയിലെ കൾട്ട് ചിത്രങ്ങളിൽ ഒന്നാണ് 2010 ൽ ഇറങ്ങിയ "No Mercy.അതും ആയി 2019 ലെ ഈ ചിത്രത്തിന് യാതൊരു ബന്ധവും ഇല്ല.അതൊക്കെ വേറെ ലെവൽ ആയിരുന്നു ആദ്യം കാണുമ്പോൾ.അവസാനത്തെ മിസ്റ്ററി ഒക്കെ കണ്ടു ഞെട്ടി തരിച്ചിരുന്നിട്ടും ഉണ്ട്.ഇനി 2019 ലെ സിനിമയെ കുറിച്ചു.ഫുൾ ആൻഡ് ഫുൾ ആക്ഷൻ ചിത്രം ആണിത്.മാർഷ്യൽ ആർട്‌സ് സിനിമകളിലെ പോലുള്ള വളരെ ഏറെ കൊറിയോഗ്രാഫി ചെയ്തത് ഒന്നും അല്ല പക്ഷെ ഈ ആക്ഷനിൽ.എന്നാലും നല്ല രീതിയിൽ തന്നെ ചെയ്തിട്ടും ഉണ്ട്.പ്രത്യേകിച്ചു ഒരു കഥ ഈ ചിത്രത്തിനില്ല എന്നു പറയുന്നതിന് പകരം,ക്ളീഷേ കഥ എന്നു പറയുന്നതാണ് നല്ലതു.

  ലീ-സീ യംഗ്,തന്റെ ബോക്സിങിലെ പാടവത്തെ കഥാപാത്രത്തിനായി നല്ലതു പോലെ ഉപയോഗിച്ചിട്ടുണ്ട്.പ്രൊഫഷണൽ ബോക്‌സർ കൂടിയായ അവർക്ക് ചേർന്ന വേഷം ആയിരുന്നു.നിഷ്ക്കളങ്കത തോന്നുന്ന ആ മുഖം വച്ചു കൊണ്ടു ഇത്രയേറെ ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോൾ അവരുടെ ബോക്സിങ് വൈദഗ്ധ്യം അറിയില്ലായിരുന്നു എന്നതാണ് സത്യം.ബോറടിക്കാതെ ഇരുന്ന് കാണാൻ ആക്ഷൻ രംഗങ്ങൾ മാത്രം മതി.നല്ല വേഗതയിൽ ആണ് ചിത്രം പോകുന്നതും.ആക്ഷൻ ചിത്രങ്ങളുടെ ആരാധകർക്ക് ഇഷ്ടമാകും ചിത്രം.ക്ളീഷേ കഥയോട് ക്ഷമിക്കുമെങ്കിൽ!!!

The Lady in Red ...She kills too!!


More movie suggestions @www.movieholicviews.blogspot.ca


ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക്: t.me/mhviews


    

No comments:

Post a Comment