Pages

Friday, 8 April 2016

643.ER IST WIEDER / LOOK WHO's BACK (GERMAN,2015)

643.ER IST WIEDER / LOOK WHO's BACK (GERMAN,2015),|Comedy|,Dir:-David Wnendt,*ing:-Oliver Masucci, Fabian Busch, Christoph Maria Herbst.


  ലോകം  കണ്ട  ഏറ്റവും  അപകടകാരിയായ ഏകാധിപതി  ആയിരുന്നു  ഹിറ്റ്ലര്‍  എന്ന്  പറഞ്ഞാല്‍  ഒട്ടും  അതിശയോക്തി  ഇല്ല.ഹിറ്റ്ലര്‍  വിഭാവനം  ചെയ്ത  ആര്യന്‍  അധീശത്വം മനുഷ്യ  കുലത്തിന്  നേര്‍ക്ക്‌  നില്‍ക്കുന്ന  ഭീഷണി  ആയി  മാറിയപ്പോള്‍  സംഭവിച്ചത്  രണ്ടാം ലോക  മഹായുദ്ധത്തില്‍ ലോകം  അനുഭവിച്ചു  അറിഞ്ഞതാണ്.എന്നാല്‍  ഒരു  ചോദ്യം  അവശേഷിക്കുന്നു.ഹിറ്റ്ലര്‍  വിഭാവനം  ചെയ്ത  രാഷ്ട്രീയം,തിരഞ്ഞെടുപ്പിലൂടെ  അധികാരത്തില്‍  കയറുക,ഒരു  മനുഷ്യ  സമൂഹത്തെ  മുഴുവന്‍  കൊന്നൊടുക്കുക.ജര്‍മനിയില്‍  ഹിറ്റ്ലര്‍ക്ക്  വോട്ടു  ചെയ്തവര്‍  അതെ  മാനസിക  നില  കാത്തു  സൂക്ഷിച്ചിരുന്നോ?അതോ  തിരഞ്ഞെടുപ്പ് പ്രക്രിയകളിലെ  പഴുതുകള്‍   ആണോ  ഹിറ്റ്ലറെ അധികാരത്തില്‍  എത്തിച്ചത്?


   ഈ  ചോദ്യങ്ങള്‍ക്ക്   ഒരു  പരിധി  വരെ  ഉത്തരം  നല്‍കാന്‍ കൂടി  ഈ കോമഡി  സിനിമ  ശ്രമിക്കുന്നുണ്ട്  എന്നതാണ്  ഒരു  പ്രത്യേകത.ഒരു  വശത്ത്  ജര്‍മന്‍  മനസ്സാക്ഷിയുടെ  ഉള്ളിന്റെ  ഉള്ളിലെ  പ്രതിനിധി  ആണ്  താനെന്നു  പറയുമ്പോഴും  മറു  വശത്ത്  അവിടെ കുടിയേറി  പാര്‍ത്ത  പുതു  തലമുറയിലെ  പ്രവാസികള്‍ക്ക്  ഹിറ്റ്ലറുടെ  ഒപ്പം  രാജ്യം  പങ്കിടാന്‍  ഉള്ള  അവസരം  വന്നാല്‍  എന്താകും  സംഭവിക്കുക?ഈ  കല്‍പ്പിത  കഥയില്‍  ഇരുപത്തൊന്നാം  നൂറ്റാണ്ടില്‍  ഹിറ്റ്ലര്‍  ജര്‍മനിയില്‍  തിരിച്ചു  എത്തുന്നതാണ്  ചിത്രത്തിന്റെ  കഥയ്ക്ക്‌  ആധാരം.യുദ്ധത്തിന്റെ അവസാനം നടന്ന  സംഭവങ്ങള്‍  ഒന്നും  അറിയാതെ എന്നാല്‍  ഭരണക്കാലത്തെ  മനോ  നില  കാത്തു  സൂക്ഷിച്ച  ആളായി  ആണ്  ഹിറ്റ്ലറെ  അവതരിപ്പിക്കുന്നത്‌.

   എന്നാല്‍  പുതു  പുത്തന്‍  ലോകത്ത്  തന്റെ  ആശയങ്ങളുടെ   പ്രാധാന്യം  ഉണ്ടോ  എന്ന്  അന്വേഷിച്ചു  ഇറങ്ങുന്ന  അയാള്‍  പലപ്പോഴും  മറ്റുള്ളവര്‍ക്ക്  ഹിറ്റ്ലറുടെ  വേഷം  കെട്ടിയ  നടന്‍  ആയി  ആണ്  തോന്നിയത്.മുഴു  നീള  കോമഡി  ചിത്രം  ആണെങ്കിലും,ജര്‍മനിയിലെ  ഒരു  പ്രത്യേക  തരം  രാഷ്ട്രീയം  ഇവിടെ  ചര്‍ച്ച  ചെയ്യുന്നുണ്ട്.പ്രത്യേകിച്ചും  ഹിറ്റ്ലര്‍  എതിര്‍ത്ത  വംശത്തിന്റെ  ശത്രുക്കള്‍  എന്ന്  കരുതപ്പെടുന്ന  വിഭാഗത്തിന്റെ ഇന്നത്തെ  ജര്‍മനിയിലെ  അവസ്ഥ.ഒരു പക്ഷെ  അന്നത്തെ  ശത്രുക്കളെ  ഇന്നവര്‍ മാറ്റിയെന്നു തോന്നുന്നു.ചിലപ്പോഴെങ്കിലും  യാഥാര്‍ത്ഥ്യം  എന്ന്  തോന്നിക്കുന്ന  ആളുകള്‍.ഒരു  ഡോക്യുമെന്റ്റി  പോലെ  ആണ്  അവതരണം  എങ്കിലും  ചിത്രത്തിന്റെ  അവസാനം  മുന്നോട്ട്  വയ്ക്കുന്നത്  വലിയ  ഒരു  രാഷ്ട്രീയം  ആണ്.ചില  ശരികള്‍  പഴയ തെറ്റുകള്‍ ആണെന്ന്  കരുതുന്നവരുടെ  സമൂഹത്തിലേക്കു.അതി  ബുദ്ധിമാനായ  ഹിറ്റ്ലര്‍   അങ്ങനെ  ചിന്തിച്ചില്ലങ്കില്‍  മാത്രമേ   അല്ഭുതപ്പെടാന്‍  ഉള്ളൂ.ടിമൂര്‍  വെര്‍മ്സ്  എഴുതിയ  അതെ  പേരുള്ള  കോമഡി  നോവലിന്റെ  ചലച്ചിത്രാവിഷ്ക്കാരം  ആണ്  ഈ ചിത്രം.തീര്‍ച്ചയായും  കണ്ടിരിക്കണ്ട   ചിത്രങ്ങളില്‍  ഒന്നാണ്.കാരണം  ഇങ്ങനത്തെ  ഒരവസ്ഥ  ചിന്തിക്കാന്‍  കഴിയുന്ന ലോകത്ത്  തന്നെയാണ്  നമ്മള്‍  ജീവിക്കുന്നത്.


More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment