Pages

Friday, 8 April 2016

642.LA ISLA MINIMA(SPANISH,2014)

642.LA ISLA MINIMA(SPANISH,2014),|Thriller|Mystery|,Dir:-Alberto Rodríguez,*ing:-Javier Gutiérrez, Raúl Arévalo, María Varod .


  ഭയപ്പെടുത്തുന്ന  ശാന്തത  എന്ന്  പറയുന്നതാകും  ആ  ചെറിയ  പട്ടണത്തിന്‍റെ  അന്തരീക്ഷത്തെ  എളുപ്പം  വര്‍ണിക്കാന്‍  കഴിയുന്ന   വാക്ക്.ഒരു  വശത്ത്  വഷളായിക്കൊണ്ടിരിക്കുന്ന   തൊഴില്‍  മേഖല.Guadalquivir ന്റെ  തീരത്തുള്ള  ഈ  ചെറിയ  പട്ടണത്തില്‍   എന്നാല്‍  ഉറങ്ങി  കിടക്കുന്ന  രഹസ്യങ്ങള്‍  വേറെ  ഉണ്ടായിരുന്നു.ഒരു  പക്ഷെ  അപരിചിതരായവരില്‍  പോലും  പരിചയക്കാരെ  കണ്ടെത്താന്‍  സാധിക്കുന്ന  ഈ  പട്ടണത്തില്‍  1980  ല്‍  നടന്ന  സംഭവങ്ങള്‍  ആണ്  ചിത്രത്തിന്  ആധാരം.തൊഴില്‍  മേഖലയിലെ  സ്തംഭനാവസ്ഥ  ആ  കാലഘട്ടത്തെ  ശരിക്കും  പ്രേക്ഷകന്റെ  മനസ്സില്‍  ആഴത്തില്‍  പതിപ്പിക്കുന്നത്  വര്‍ത്തമാന  കാലത്തില്‍  നിന്നും  അല്‍പ്പം  പുറകിലേക്ക് പോകാനുള്ള  മാര്‍ഗമായി  തോന്നാം.

   വ്യത്യസ്ത  സ്വഭാവം  ഉള്ള  രണ്ടു  പോലീസുകാര്‍  അവിടേക്ക്  വരുന്നത്   ആ സമയത്ത്   ഉണ്ടായ  രണ്ടു  പെണ്‍ക്കുട്ടികളുടെ  തിരോധാനത്തെ  കുറിച്ച്  അന്വേഷിക്കാന്‍  ആണ്.അവരുടെ  അന്വേഷണത്തില്‍  ആരെ  വേണമെങ്കിലും  സംശയിക്കാം എന്നതിലേക്കു  ആണ്  പോയിക്കൊണ്ടിരുന്നത്.സാങ്കേതിക  വിദ്യകള്‍  ഇന്നത്തെ പോലെ  വികസനം  പ്രാപിക്കാത്ത  കാലം.പരിമിതമായ സാഹചര്യങ്ങളും സാങ്കേതിക  വിദ്യയും  മാത്രം  ആണ്  കുറ്റാന്വേഷണ  വിദഗ്ധരുടെ  പണിയായുധങ്ങള്‍.

  ആല്‍ബര്‍ട്ടോ  റോഡ്രിഗസ് എന്ന  സംവിധായകന്‍   ഈ  സിനിമയെ  അവതരിപ്പിച്ചിരിക്കുന്ന  രീതി   ഒന്ന്  മാത്രം  മതി  കുറെ  വര്‍ഷങ്ങള്‍ക്കു  ശേഷവും  സ്പാനിഷ്  സിനിമയിലെ  മികച്ച  സിനിമകളില്‍  ഒന്നായി  ഈ  ചിത്രത്തെ  കണക്കാക്കാന്‍.സ്വപ്നലോകത്തില്‍  ജീവിച്ചിരുന്ന  കൌമാര  പ്രായത്തില്‍  ഉള്ള  ആ  പെണ്‍ക്കുട്ടികളുടെ  കൊലയാളി  ആരാണ്?കഥയുടെ   നിഗൂഡത  എന്നതിലുപരി  ഈ  ചിത്രം  പ്രേക്ഷകന്  പകര്‍ന്നു  നല്‍കുന്ന ഒരു പതിഞ്ഞ  താളം  ഉണ്ട്.അത്  നേരിട്ട്  കണ്ടു  തന്നെ  അറിയണം.തീര്‍ച്ചയായും  കണ്ടിരിക്കണ്ട   ഭംഗിയുള്ള  പേടിപ്പിക്കുന്ന  സിനിമ-La Isla minima

More movie suggestions @www.movieholicviews.blogspot.com

  

No comments:

Post a Comment