Pages

Friday, 8 April 2016

644.THE CALL(ENGLISH,2013)

644.THE CALL(ENGLISH,2013),|Thriller|,Dir:-Brad Anderson,*ing:-Halle Berry, Evie Thompson, Abigail Breslin


911  സേവനങ്ങള്‍ അപകടതില്‍പ്പെടുമ്പോള്‍  ആദ്യ  സഹായം  ആയി  വരുന്ന സേവനമായി  കണക്കാക്കുന്ന   രാജ്യങ്ങളില്‍  ഫോണിന്റെ  മറു  വശത്ത്  ഇരിക്കുന്ന  ആളുകളുടെ  മാനസിക  സമ്മര്‍ദം  ഊഹിക്കാന്‍  കഴിയുന്നതിനും  അപ്പുറം  ആയിരിക്കും.കാരണം  പല  തരത്തില്‍  ഉള്ള  കുറ്റകൃത്യങ്ങള്‍.ഒരു പക്ഷെ  നേരില്‍  കാണാതെ  ശബ്ദത്തിലൂടെ  മാത്രം  തിരിച്ചു  അറിയാവുന്ന  സംഭവങ്ങള്‍ ഓരോ  സാഹചര്യത്തിലും പ്രതികരിക്കേണ്ടതിന്റെ വ്യത്യസ്ഥതകള്‍  മാത്രം  മതി  സ്ഥിരം  ജോലികളില്‍  നിന്നും  ഈ ജോലിയെ  വേറിട്ട്‌  നിര്‍ത്താന്‍.

  ജോര്‍ദാന്‍   അമേരിക്കയില്‍  911  സര്‍വീസിലെ  കോള്‍ ഓപ്പറേറ്റര്‍ ആണ്.ഒരു  ദിവസം  സഹായത്തിനായി അപേക്ഷിച്ച്  കൊണ്ട്  ഒരു  പെണ്‍ക്കുട്ടി  വിളിച്ച  ഫോണ്‍  കോള്‍  അവര്‍ക്ക്  ഒരിക്കലും  മറക്കാന്‍  പറ്റാത്ത  ഒന്നായി  മാറി  ജീവിതത്തില്‍.ആറു  മാസങ്ങള്‍ക്ക്  ശേഷം  സമാനമായ  സാഹചര്യം  അവര്‍ക്ക്  നേരിടേണ്ടി  വരുന്നു.പുതുതായി   ജോലിക്ക്  ചേരുന്നവരെ പരിശീലിപ്പിക്കുകയാണ്  ജോര്‍ദാന്‍  ഇപ്പോള്‍.എന്നാല്‍  ആരോ  മുന്‍  നിശ്ചയിച്ചത്  പോലെ  ഒരു നിയോഗം  ആയി  അവര്‍  ആ  കോള്‍  സ്വീകരിക്കുന്നു.

   അവര്‍ക്ക്  അവരുടെ  പരിചയ  സമ്പത്തും  ഒപ്പം  മനുഷ്യത്വവും അവിടെ പരീക്ഷിക്കപ്പെടുകയാണ്.മറു  തലയ്ക്കല്‍  ജീവനായി  കേഴുന്ന  പെണ്‍ക്കുട്ടി.അവളെ  സഹായിക്കേണ്ട  ഉത്തരവാദിത്തം  ജോര്‍ദാനും.ആ  ഫോണ  കോളിന്റെ  അപ്പുറത്തുള്ള  ലോകത്ത്  ശ്രവ്യ മാധ്യമത്തിനും  അപ്പുറം  ദര്‍ശനത്തിലൂടെ  ഉള്ള  പരിചയം  അവര്‍  തമ്മില്‍  ഇല്ല.എന്നാല്‍ ഒരിക്കലും  കാണാത്ത  ഒരാള്‍  ആ  പെണ്ക്കുട്ടിക്കു  എങ്ങനെ  സഹായി  ആകും  എന്നാണു  ഈ ചിത്രം  അവതരിപ്പിക്കുന്ന  കഥ.ത്രില്ലര്‍  സിനിമ  പ്രേമികള്‍ക്ക് ബോര്‍  അടിക്കാതെ  കണ്ടിരിക്കാവുന്ന ഹാലി ബെറി  ചിത്രം  ആണ്  The Call.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment