Pages

Monday, 23 November 2015

540.BATMAN BEGINS(ENGLISH,2005)

540.BATMAN BEGINS(ENGLISH,2005),|Action|Adventure|Fantasy|,Dir:-Christopher Nolan,*ing:-Christian Bale, Michael Caine,Liam Neeson.

   സാധാരണ സൂപ്പര്‍ ഹീറോ സിനിമകളില്‍ നിന്നും ക്രിസ്റ്റഫര്‍ നോളന്റെ "Batman Series" എങ്ങനെയാണ് എന്ന് ആലോചിച്ചാല്‍ ഈ പരമ്പരയില്‍ നോളന്‍ യാഥാസ്ഥിക Super-hero concept ഉപേക്ഷിച്ച് പകരം അമാനുഷിക കഴിവുകള്‍ (നേടിയെടുത്തത് )  ഉണ്ടെങ്കിലും കഥാപാത്രങ്ങള്‍ക്ക് ഒക്കെ മാനുഷികമായ ഒരു മുഖം കൂടി നല്‍കി എന്നതാണ്."എന്തും ചെയ്യും സുകുമാരന്‍" എന്ന "സാധാരണ" സൂപ്പര്‍ ഹീറോകളില്‍ നിന്നും ക്രിസ്റ്റ്യന്‍ ബേല്‍ ബ്രൂസ് വെയ്ന്‍ ആയി വന്നപ്പോള്‍ സംഭവിച്ച മുഖ്യമായ മാറ്റം ഇതാണ്.ശരിയും തെറ്റും ഒക്കെ ഒരു സൂപ്പര്‍ ഹീറോയുടെ ജിവിതത്തില്‍ അളന്നു നോക്കുന്ന സന്ദര്‍ഭങ്ങളിലൂടെ ആണ് സിനിമ പലപ്പോഴും സഞ്ചരിക്കുന്നതും.ഡി സി കോമിക്സ് കഥാപാത്രമായ ബാട്മാന്‍ അങ്ങനെ കഥാപാത്രങ്ങളിലൂടെ ക്ലാസിക് ആയി മാറുകയാണ് ചെയ്തത്.നോളന്‍ എന്ന സംവിധായകന്‍റെ കഴിവുകളുടെ മറ്റൊരു ഉദാഹരണം ആയി മാറി ഈ പരമ്പര.മൈക്കിള്‍ ബേ അല്ലെങ്കില്‍ അത് പോലത്തെ മറ്റൊരു സംവിധായകന്‍  സംവിധാനം ചെയ്തിരുന്നെങ്കില്‍ തീര്‍ച്ചയായും ഒരു ഇടി-വെടി-പുക സിനിമ  ആകുമായിരുന്ന ചിത്രം ആണ് Batman പരമ്പരയും.പറഞ്ഞു വന്നത് സൂപ്പര്‍ ഹീറോ സിനിമയില്‍ നോളന്‍ കൊണ്ട് വന്ന മാറ്റം ആണ്.

  ഇനി കഥയിലേക്ക്.ഗോതം നഗരത്തിന്‍റെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഡോക്റ്റര്‍ ആയ തോമസ്‌ വെയ്ന്‍ തന്റെ ബിസിനസ് സാമ്രാജ്യം ആയ വെയ്ന്‍ കോര്‍പ് ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി  പ്രവര്‍ത്തിക്കുന്ന രീതിയില്‍ ആക്കി മാറ്റുന്നു.കുട്ടിക്കാലത്ത് വവ്വാലുകള്‍ പേടി സ്വപ്നം ആയി മാറിയ തോമസിന്റെ മകന്‍ ബ്രൂസ് വെയ്ന്‍ പിന്നീട് തന്റെ മാതാപിതാക്കള്‍ അക്രമിയുടെ വെടിയേറ്റു മരിക്കുന്നത് കാണുന്നു.കൊലയാളിയുടെ വിധി പ്രസ്താവിക്കുന്ന ദിവസം അയാളെ കൊല്ലാന്‍ വേണ്ടി കോടതിയില്‍ എത്തുന്ന ബ്രൂസ് എന്നാല്‍ അത് മറ്റൊരാള്‍ ചെയ്യുന്നത് കാണുന്നു.പിന്നീട് കുട്ടിക്കാലത്തെ സുഹൃത്തായ അപ്പോഴത്തെ അസിസ്റ്റന്റ്റ് DA ആയ റേച്ചല്‍ ബ്രൂസിന്റെ ജീവിതത്തെ വിമര്‍ശിക്കുന്നു.തെറ്റും ശരിയും തിരിച്ചറിയാന്‍ ആയുള്ള യാത്രയും ആയി ബ്രൂസ് വെയ്ന്‍ തന്‍റെ യാത്ര ആരംഭിക്കുന്നു.

   പിന്നീട് ജയിലില്‍ ആയ ബ്രൂസിനെ അവിടെ നിന്നും ഹെന്രി എന്നയാള്‍ രക്ഷപ്പെടുത്തി "League of Shadows" എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ ആയി കൊണ്ട് പോകുന്നു.ലോകത്തിലെ തന്ത്രപ്രധാനമായ പല നീക്കങ്ങളുടെ പുറകിലും ഉള്ള രഹസ്യ സംഘടന ആയിരുന്നു അത്.എന്നാല്‍ ഒരു സന്ദര്‍ഭത്തില്‍ ബ്രൂസ് അവിടെ നിന്നും പുറത്തു കടക്കുന്നു.തിരിച്ചു ഗോതം നഗരത്തില്‍ എത്തിയ ബ്രൂസ് എന്നാല്‍ മനസ്സില്‍ പുതിയ ചില കാര്യങ്ങള്‍ തീരുമാനിച്ചിരുന്നു.ഗോതമിലെ കുറ്റങ്ങള്‍ക്ക് ഒരു അറുതി വരുത്തുക എന്ന തീരുമാനം.ബ്രൂസ് വെയ്ന്‍ അങ്ങനെ ചെറുപ്പക്കാലത്ത് ഏറെ ഭയപ്പെട്ടിരുന്ന വവ്വാലുകളെ തന്‍റെ പുതിയ identity ആക്കി മാറ്റുന്നു.ബ്രൂസിന് സഹായകരമായി കുടുംബ സ്വത്ത് ധാരാളം ഉണ്ടായിരുന്നു.ഒപ്പം പിതാവിനോടുള്ള ഇഷ്ടം കാരണം ബ്രൂസിനെ സ്നേഹിക്കുന്ന കുറച്ചു പേരും.ബ്രൂസ് വെയ്ന്‍ അവിടെ  നിന്നും ബാട്മാന്‍ ആയി മാറുന്നു.ഗോതം നഗരത്തിന്റെ രക്ഷകന്‍.ബ്രൂസിനു ആദ്യ പ്രധാന ജോലി ആയി വന്നത്  നഗരത്തിന്റെ തന്നെ സ്ഥിതിയെ പ്രതികൂലം ആയി ബാധിക്കുന്ന ഒരു വിപത്താണ്.ആ കഥയാണ് Batman Begins ല്‍ അവതരിപ്പിച്ചിരിക്കുന്നത്.Cinematography ക്കുള്ള ഒരു ഓസ്ക്കാര്‍ നോമിനേഷന്‍ ആണ് ആ വര്‍ഷം ഈ ചിത്രത്തിന് ലഭിച്ചത്.


More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment