Pages

Thursday, 26 November 2015

541.THE GODFATHER:PART II(ENGLISH,1974)541

541.THE GODFATHER:PART II(ENGLISH,1974),|Crime|Drama|,Dir:-Francis Ford Coppola,*ing:-Al Pacino, Robert De Niro, Robert Duvall.


   ഒരു ചിത്രത്തിന്‍റെ ആദ്യ ഭാഗം ക്ലാസിക് എന്ന് സിനിമ പ്രേമികളും നിരൂപകരും വാഴ്ത്തുമ്പോള്‍ രണ്ടാം ഭാഗം ആയി വരുന്ന ചിത്രത്തിന്‍റെ മേല്‍ സമ്മര്‍ദം ഇരുക സ്വാഭാവികം.എന്നാല്‍ ആ സമ്മര്‍ദ്ദം ഒന്നും ഒരിക്കലും ബാധിക്കാത്ത രണ്ടാം ഭാഗം ആയി 1974 ല്‍ The Godfather:Part II സ്ക്രീനില്‍ അവതരിച്ചപ്പോള്‍ അതും സിനിമ ചരിത്രത്തിലെ മറ്റൊരു ക്ലാസിക് ആയി മാറുകയായിരുന്നു.ആദ്യ ചിത്രം മൂന്നു അക്കാദമി പുരസ്ക്കാരങ്ങള്‍ നേടിയപ്പോള്‍ ആ വര്‍ഷം ലഭിച്ച പതിനൊന്ന് നാമനിര്‍ദേശങ്ങളില്‍ ആറും രണ്ടാം ഭാഗം നേടി.മികച്ച ചിത്രം,സംവിധായകന്‍,സഹനടന്‍(റോബര്‍ട്ട് ഡി നീറോ),തിരക്കഥ,കല സംവിധാനം,സംഗീതം എന്നീ വിഭാഗങ്ങളില്‍ ആണ് ചിത്രം പുരസ്ക്കാരങ്ങള്‍ നേടിയത്.പ്രശസ്തമായ "Remember Vito Andolini" എന്ന സൌണ്ട് ട്രാക്ക് രണ്ടാം ഭാഗത്തില്‍ നിന്നും ഇപ്പോഴും Signature Anthem ആയി നിലനില്‍ക്കുന്നു.

  ഇനി സിനിമയുടെ കഥയിലേക്ക്.ആദ്യ ഭാഗത്തില്‍ ആരംഭിച്ച ഘടനയില്‍ ഉള്ള മാറ്റത്തിന്‍റെ അലയൊഴുക്കില്‍ നിന്നും ശക്തമായ എന്നാല്‍ കലുഷിതം ആയ സംഭവ വികാസങ്ങളിലൂടെ ആണ് ചിത്രം ചലിക്കുന്നത്.അപ്രതീക്ഷിതമായി കുടുംബത്തിന്‍റെ ചുമതല തന്നില്‍ നിക്ഷിപ്തം ആയ മൈക്കില്‍ കുശാഗ്ര ബുദ്ധിമാന്‍ ആയിരുന്നു.എല്ലാം വെട്ടി കീഴ്പ്പെടുത്താന്‍ ഉള്ള ത്വര മൈക്കിളില്‍ ഉണ്ടായിരുന്നു.എന്നാല്‍ മൈക്കിള്‍ ആരെയും വിശ്വസിക്കുന്നില്ല.ഒരു പക്ഷെ കുടുംബാംഗങ്ങളെ പോലും മൈക്കിള്‍ സംശയത്തോടെ ആണ് കണ്ടിരുന്നത്‌.ഈ ഭാഗം അത് കൊണ്ട് തന്നെ വിറ്റോ കോര്‍ലിയോനും മൈക്കിളും തമ്മില്‍ ഉള്ള വ്യത്യാസത്തെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.മൈക്കിളിന്റെ പ്രവര്‍ത്തികളും അതിനു സമാന്തരമായി വിറ്റോ കോര്‍ലിയോന്‍ എങ്ങനെ ഡോണ്‍ കോര്‍ലിയോന്‍ ആയി എന്നും അവതരിപ്പിക്കുന്നു.റോബര്‍ട്ട് ഡി നീറോ അവതരിപ്പിച്ച ആ വേഷം ആദ്യ ഭാഗത്തിലെ മര്‍ലോണ്‍ ബ്രാണ്ടോയും ആയി അസാമാന്യമായ സാദൃശ്യം പുലര്‍ത്തിയിരുന്നു പല രീതിയിലും.

   കലുഷിതമായ സാഹചര്യങ്ങളില്‍ മൈക്കിള്‍ പലപ്പോഴും ഇരയെ കാത്തു നില്‍ക്കുന്ന വേട്ട നായ് ആയി മാറുന്നുണ്ട്.സാധാരണക്കാരന്‍ ആയ ചെറുപ്പക്കാരനില്‍ നിന്നും അതിശക്തനായ ഡോണ്‍ മൈക്കില്‍ ആയി മാറുമ്പോള്‍ അയാള്‍ ധാരാളം ശത്രുക്കളെയും ഉണ്ടാക്കുന്നു.ഭൂതക്കാലം പലപ്പോഴും മൈക്കിളിനെ പുറകില്‍ നിന്നും വേട്ടയാടുന്നുണ്ട്‌.ഒരു ഭാഗത്ത്‌ മാറിയ സാഹചര്യങ്ങള്‍,സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍,രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ എല്ലാം.ആദ്യ ഭാഗത്തില്‍ നിന്നും കുറെയേറെ സങ്കീര്‍ണം ആണ് ഈ ഭാഗത്തിലെ കഥ.അങ്ങനെ നോക്കുമ്പോള്‍ ആദ്യ ഭാഗത്തില്‍ നിന്നും ഒരു പടി കൂടി മുകളില്‍ നില്‍ക്കും രണ്ടാം ഭാഗം എന്ന് പറഞ്ഞാല്‍ അതിശയോക്തി ആകില്ല.സിനിമയുടെ മൊത്തം മൂഡും പ്രേക്ഷകനില്‍ എത്തി ചേരുമ്പോള്‍ ചിത്രം മറ്റൊരു വിശ്വോത്തര ക്ലാസിക് ആയി മാറുന്നു.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment