Pages

Monday, 23 November 2015

539.THE GODFATHER(ENGLISH,1972)

539.THE GODFATHER(ENGLISH,1972),|Crime|Drama|,Dir:-Francis Ford Coppola,*ing:-Marlon Brando, Al Pacino, James Caan

   ലോക സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറുകയായിരുന്നു മരിയോ പുസോ എഴുതിയ "The Godfather" എന്ന നോവല്‍ സിനിമ ആയപ്പോള്‍.IMDB TOP 250 യില്‍ രണ്ടാം സ്ഥാനത്ത് ഉള്ള ഈ ചിത്രം അതിനൊപ്പം തന്നെ American Film Institute ന്‍റെ മികച്ച രണ്ടാമത്തെ ചിത്രമായി Citizen Kane ന്‍റെ പിന്നിലായി സ്ഥാനം പിടിക്കുകയും ചെയ്തു.ക്ലാസിക് ഗാങ്ങ്സ്ട്ടര്‍ ചിത്രങ്ങളുടെ തലതൊട്ടപ്പന്‍ ആയി മാറിയ ഈ ചിത്രം പിന്നീട് പല ഭാഷകളിലായി ധാരാളം ചിത്രങ്ങളില്‍ ലോകമെമ്പാടും അനുകരിക്കപ്പെട്ടൂ എന്ന് പറയാം.പൂര്‍ണമായും കോപ്പി അല്ലെങ്കില്‍ പോലും സിനിമയിലെ "ഡോണ്‍" എങ്ങനെ ആയിരിക്കണം എന്നുള്ളത് മാനറിസങ്ങള്‍ മുതല്‍ സസൂക്ഷ്മമായി പല രീതിയില്‍ പുന:അവതരിപ്പിക്കപ്പെട്ടൂ.ആ ചിത്രങ്ങള്‍ക്കൊക്കെ കാലന്തരങ്ങളും ദേശ-ഭാഷാപരമായ വ്യത്യാസങ്ങള്‍ കാണാന്‍ കഴിയുമെങ്കിലും മൂല കാരണമായി ഈ ചിത്രം മാറി എന്ന് പറഞ്ഞാല്‍ ഒരിക്കലും അതിശയോക്തി ആകില്ല.കാലത്തെ അതിജീവിച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് "The Godfather".

   കോര്‍ലിയോന്‍ കുടുംബത്തില്‍ നടക്കുന്ന വിവാഹത്തോടെ ആണ് ചിത്രം ആരംഭിക്കുന്നത്.വിറ്റോ കോര്‍ലിയോന്‍ എന്ന ഇറ്റാലിയന്‍-അമേരിക്കന്‍ മാഫിയ തലവന്‍റെ മകളായ കോനിയുടെ ആയിരുന്നു വിവാഹം.ആ വിവാഹ ആഘോഷത്തിലൂടെ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഒപ്പം ഡോണ്‍ കോര്‍ലിയോനിന്റെ പ്രവര്‍ത്തനങ്ങള്‍ ,അദ്ദേഹത്തിന്റെ രീതികള്‍ എല്ലാം അവിടെ അവതരിപ്പിക്കപ്പെടുന്നു.മര്‍ലോണ്‍ ബ്രാണ്ടോ അവതരിപ്പിച്ച പതിഞ്ഞ ശബ്ദം ഉള്ള ആ ഡോണ്‍ എന്നാല്‍ തന്‍റെ ജോലിയില്‍ കണിശത പുലര്‍ത്തിയിരുന്നു.ചിന്തകള്‍ക്ക് പ്രാമുഖ്യം നല്‍കുകയും എതിരാളിയെ സുഹൃത്തിനെക്കാളും അടുത്ത് നിര്‍ത്താന്‍ ശ്രദ്ധിക്കുകയും ചെയ്യുന്ന ആ സൂക്ഷ്മത ആയിരുന്നു വിറ്റോയുടെ വിജയവും.രാഷ്ട്രീയക്കാരും പത്രങ്ങളും നിയമജ്ഞരും എല്ലാം കൈ പിടിയില്‍ ആക്കിയ ഒരു സിവിലിയന്‍ ഭരണാധികാരി എന്ന് പറയാം വിറ്റോയെ.മക്കളായ സണ്ണി,ഫ്രെഡോ,മൈക്കില്‍ എന്നിവര്‍ കൂടാതെ വളര്‍ത്തു മകനായ ടോം എന്നിവരായിരുന്നു വിറ്റോയുടെ സാമ്രാജ്യത്തില്‍ പ്രധാന സ്ഥാനം വഹിച്ചിരുന്നവര്‍.വിശ്വസ്തര്‍ ആയ അനുചരന്മാര്‍ വേറെ.കഥാപാത്രങ്ങള്‍ ധാരാളം ഉണ്ട് ചിത്രത്തില്‍.ചുരുക്കത്തില്‍ ഒരു നഗരത്തിന്‍റെയും അത് ഉള്‍പ്പെടുന്ന സാമ്രാജ്യത്തിന്റെയും ഫിക്ഷണല്‍  ചരിത്രം ആകുന്നു ഈ ചിത്രം.

   ടട്ടാലിയ കുടുംബത്തിന്‍റെ പിന്തുണയുള്ള സോലോസോ എന്നയാള്‍ പുതിയൊരു കച്ചവടവും ആയി വിറ്റോ കാര്‍ലിയോനിനെ സമീപിക്കുന്നു.മയക്കുമരുന്ന് ആയിരുന്നു ആ പുതിയ കച്ചവടം.എന്നാല്‍ വിറ്റോ ആ കച്ചവടത്തിന്‍റെ കാര്യത്തില്‍ അപ്രതീക്ഷിതമായ ഒരു തീരുമാനം ആണ് എടുക്കുന്നത്.ആ തീരുമാനം കോര്‍ലിയോന്‍ കുടുംബത്തിന്റെ മൊത്തത്തില്‍ ഉള്ള ഘടന മാറ്റുന്നു.ആ മാറ്റം ഒരു പ്രക്രിയ ആയിരുന്നു.ഒരു Chain Reaction പോലെയുള്ള പ്രക്രിയ. സിനിമയുടെ കഥ ചുരുക്കത്തില്‍ ഇങ്ങനെ അവതരിപ്പിക്കാം.എന്നാല്‍ ഒരു കഥയ്ക്ക്‌ അപ്പുറം ഒരു ചലച്ചിത്രം എന്ന രീതിയില്‍ സ്ക്രീനില്‍ കാണുന്ന പൂര്‍ണത ആയി ചിത്രം മാറുന്നു.7 ഓസ്ക്കാര്‍ നാമനിര്‍ദേശങ്ങള്‍ ലഭിച്ച ഈ ചിത്രം പിന്നീട് ഓസ്ക്കാര്‍ പുരസ്ക്കാര വേദിയില്‍ മികച്ച നടന്‍ (മാര്‍ലോണ്‍ ബ്രാണ്ടോ ),മികച്ച ചിത്രം,മികച്ച തിരക്കഥ (കപ്പോള,പുസോ ) എന്നീ വിഭാഗത്തില്‍ ചിത്രം നേട്ടങ്ങള്‍ കൊയ്തിരുന്നു.ഒരു കാലം വരെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രം എന്ന ഖ്യാതിയും "The Godfather" നു ഉണ്ടായിരുന്നു.

  ഡയലോഗുകള്‍ കാലത്തെ അതിജീവിക്കുകയും സിനിമ വിദ്യാര്‍ഥികള്‍ക്ക് ഒരു ഹാന്‍ഡ്‌ ബുക്ക് ആയി മാറുകയും ചെയ്തു ഈ ചിത്രം.ജീവിതത്തില്‍ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത ചിത്രം ആണ് The Godfather എന്ന് പറഞ്ഞാലും അധികം ആകില്ല.സ്ക്രീനിലെ മികച്ച ക്ലാസിക് ആണ് ഈ കപ്പോള ചിത്രം.ഗാങ്ങ്സ്ട്ടര്‍ ചിത്രങ്ങളെ "The Godfather"നു മുന്‍പും പിന്‍പും എന്ന് അത് കൊണ്ട് തന്നെ പലയിടത്തും പരാമര്‍ശിച്ചിട്ടുണ്ട്.

More movie suggestions @www.movieholicviews.blogspot.com


No comments:

Post a Comment