Pages

Wednesday, 12 November 2014

223.MONSTER(KOREAN,2014)

223.MONSTER(KOREAN,2014),|Thriller|,Dir:-In-ho Hwang,*ing:-Min-ki Lee, Go-eun Kim.

 കൊറിയന്‍ സിനിമയില്‍ ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനികള്‍ വന്നതോടെ അവരുടെ സിനിമകളില്‍ ഉള്ള സ്വാഭാവികമായ  ഒരു വന്യത അകന്നു നില്‍ക്കുക ആയിരുന്നു.പ്രത്യേകിച്ചും Vengeance Trilogy  പോലെ ഒക്കെ ഉള്ള ഒരു സിനിമ ഇനി കൊറിയയില്‍ നിന്നും വരാന്‍ സാധ്യത കുറവാണെന്ന് കരുതിയിരിക്കുമ്പോള്‍ ആണ് Monster എന്ന ചലച്ചിത്രം അവരുടെ പതിവ് വഴികളിലേക്ക് പോകുന്നത്.ബോക്-സൂന്‍ മാനസിക വളര്‍ച്ച അധികം ഇല്ലാത്ത പെണ്‍ക്കുട്ടി ആണ്.അവളുടെ അനുജത്തി ആയ യൂന്‍ ജിയോങ്ങിനെ എന്നാല്‍ അവള്‍ പച്ചക്കറി കച്ചവടം നടത്തി സ്ക്കൂളില്‍ പഠിപ്പിക്കാന്‍ വിടുന്നു.ബോക്-സൂണ്‍ തന്‍റെ സ്വപ്നങ്ങളില്‍ അവളുടെ അമ്മൂമ്മ വന്നു യൂന്‍ ജിയോങ്ങിനെ വളര്‍ത്താന്‍ ആവശ്യപ്പെടുന്നതായി കാണാറുണ്ട്.ബോക്-സൂണ്‍ അവളുടെ അനുജത്തിയെ വളരെയധികം സ്നേഹിക്കുന്നു.പെട്ടന്ന് ദേഷ്യം വരുകയും അത് പോലെ തന്നെ സ്നേഹിക്കുകയും ചെയ്യുന്ന നല്ല ഒരു പാചകക്കാരി കൂടി ആണ് ബോക്-സൂണ്‍.ഇതേ സമയം മറ്റൊരിടത്ത് ഇക-സാന്ഗ് എന്നയാളോട് തനിക്കു വേണ്ടി ഒരു ജീവനക്കാരിയുടെ കയ്യില്‍ നിന്നും ഒരു മൊബൈല്‍ ഫോണ്‍ കൊണ്ട് വരാന്‍ ജിയോന്‍ ആവശ്യപ്പെടുന്നത്.ഇക സാങ്ങിന്റെ അമ്മാവന്‍ ആണ് പണക്കാരന്‍ ആയ ജിയോന്‍.ഇക-സാംഗ് ജീവനക്കാരിക്ക് ആ ഫോണിന് പകരം  കൊടുക്കാന്‍ ഉള്ള കാശ് ജിയോനിന്റെ കയ്യില്‍ നിന്നും വാങ്ങുന്നു.

  എന്നാല്‍ അയാള്‍ ആ കാശ് അവള്‍ക്കു കൊടുക്കുന്നില്ല.പകരം ഒരു കാരണവും ഇല്ലാതെ ആളുകളെ കൊല്ലുന്നതില്‍ ഹരം കണ്ടെത്തുന്ന ഇക-സാങ്ങിന്റെ മാതാപിതാക്കള്‍ എടുത്തു വളര്‍ത്തുന്ന അനുജനോട് ആ ഫോണ്‍ കണ്ടെത്താന്‍ ആവശ്യപ്പെടുന്നു.ഇക്-സാംഗ് ആ കാശ് തന്റെ കടങ്ങള്‍ തീര്‍ക്കാന്‍ ഉപയോഗിക്കുന്നു.എന്നാല്‍ അനുജനായ ടൈ സൂ ആ പെണ്‍ക്കുട്ടിയെ അവളുടെ വീട്ടില്‍ വച്ച് മൊബൈല്‍ ഫോണ്‍ കൊടുക്കാത്തത് കൊണ്ട് കൊല്ലുന്നു.അതിനു ശേഷം  അവളുടെ അനിയത്തിയായ കൊച്ചു പെണ്‍ക്കുട്ടി നാ-രിയെ തന്റെ കാറില്‍ അയാളുടെ വീട്ടില്‍ കൊണ്ട് പോകുന്നു.താന്‍ മദ്യം കഴിച്ചു തീരുന്നതിനു മുന്‍പ് അവള്‍ ഓടി രക്ഷപ്പെടാന്‍ പോകുന്ന അത്ര ദൂരം പോകാന്‍ അയാള്‍ പറയുന്നു.അവളെ അയാള്‍ കണ്ടു പിടിച്ചാല്‍ കൊന്നു കളയും എന്നും അവളെ ആരെങ്കിലും സഹായിച്ചാല്‍ അവരെയും കൊല്ലുമെന്നും പറയുന്നു.ആ കൊച്ചു പെണ്‍ക്കുട്ടി ഓടി.അവള്‍ എത്തിച്ചേരുന്നത് ബോക്-സൂനിന്റെ വീട്ടില്‍ ആണ്.നാ-രി അവളോട്‌ സത്യം പറയുന്നില്ല.എന്നാല്‍ അടുത്ത ദിവസം ടൈ-സൂ അവളെ കണ്ടെത്തുന്നു.അവള്‍ രക്ഷപ്പെട്ടെങ്കിലും യൂന്‍ ജിയോങ്ങിനെ അയാള്‍ കൊല്ലാന്‍ ശ്രമിക്കുന്നു.ഇത് കണ്ടു വന്ന ബോക്-സൂന്‍ അയാളെ തലയ്ക്കു അടിച്ചു വീഴ്ത്തിയിട്ട് ബോധരഹിതയായ  അനിയത്തിയെ രക്ഷിക്കാന്‍ ആയി വാഹനം വിളിക്കാനായി പോകുന്നു.എന്നാല്‍ അവള്‍ പോലീസും ആയി വന്നപ്പോള്‍ യൂ-ജിയോന്‍ അവിടെ ഇല്ലായിരുന്നു.അവള്‍ എവിടെ പോയിരിക്കും?നാ-രി യും അപ്രത്യക്ഷ ആയിരുന്നു.എന്താണ് സംഭവിച്ചത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  നല്ല ഒന്നാന്തരം പ്രതികാര കഥയാണ് ഈ ചിത്രത്തിന് ഉള്ളത്.ഒരു വശത്ത് എന്തിനെയും നശിപ്പിക്കാന്‍ നടക്കുന്ന,സ്വന്തം ചേട്ടന്‍ പോലും കൊലപ്പെടുത്താന്‍ നോക്കുന്ന ടൈ സൂ. മറു വശത്ത് അനിയത്തിയെ കണ്ടെത്താന്‍ നടക്കുന്ന മാനസിക വളര്‍ച്ച അധികം ഇല്ലാത്ത ബോക്-സൂന്‍.ദയ അര്‍ഹിക്കാത്ത ഒരു കഥാപാത്രം ആണ് ഇതിലെ ടൈ സൂ.സിനിമയുടെ പേരിനോട് ഏറ്റവും ചേര്‍ച്ചയുള്ള പേര്.കൊല്ലുന്നത്  അയാള്‍ക്ക്‌ ഒരു ഹരം ആണ്.കൊല്ലുന്നവരുടെ ശവങ്ങള്‍ മറച്ചു  വയ്ക്കുന്നത് അതിലും വിചിത്രവും.വീണ്ടും കൊറിയന്‍ സിനിമയുടെ ത്രില്ലര്‍ ആരാധകര്‍ക്ക് വേണ്ടി ഒരു ചിത്രം.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment